വിശ്വസ്തരായി ശുശ്രൂഷ ചെയ്യുന്നവര്‍

Published on

* 2027 ല്‍ സുവര്‍ണജൂബിലി ആഘോഷിക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ പ്രേഷിതാരാം സിസ്റ്റേഴ്‌സ് 

 എറണാകുളം അതിരൂപതയുടെ വേദപ്രചാരഡയറക്ടറായിരുന്ന ഫാ. ജോര്‍ജ് കൊച്ചുപറമ്പില്‍ കാലടി കേന്ദ്രീകരിച്ച് ശുശ്രൂഷ നടത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് കാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് തുടക്കം കുറിച്ചത്. ധ്യാനഗുരു, ഹരിജന ക്രൈസ്തവരുടെ സമുദ്ധാരകന്‍, എന്നീ നിലകളില്‍ അദ്ദേഹം അറിയപ്പെട്ടിരുന്നു. പിന്നീട്  1964 ഓഗസ്റ്റ് 25 ന് അച്ചന്‍ പ്രേഷിതാരാം കാറ്റക്കെറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് ആരംഭം കുറിച്ചു. ഇടവകകളില്‍ വിശ്വാസപരിശീലനം നല്‍കുന്നതിനുവേണ്ടി വ്യക്തികളെ ഒരുക്കുവാനായി രണ്ടുവര്‍ഷത്തെ ഡിപ്ലോമ കോഴ്‌സുകളും ഇവിടെ നടത്തിയിരുന്നു. ഈ കാലയളവില്‍ തന്നെ വേദധ്യായനത്തിനും ദരിദ്രജനശുശ്രൂഷക്കും സുവിശേഷപ്രചാരണത്തിനും പ്രാമുഖ്യവും പ്രാഥമികത്വവും നല്‍കുന്ന ഒരു സന്ന്യാസിനീസമൂഹത്തിന് രൂപം കൊടുക്കുകയെന്നത് ഒരു സ്വപ്‌നമായി അദ്ദേഹത്തിന്റെ ഉള്ളില്‍ കയറിക്കൂടിയിരുന്നു. അതിന്റെ പ്രഥമപടിയായി് സേവനതീക്ഷണതയും ത്യാഗസന്നദ്ധതയുമുളള യുവതികള്‍ക്ക് പരിശീലനം നല്‍കി. പരിശീലനം സിദ്ധിച്ച ഇവര്‍ അതിരൂപതയുടെ വിവിധ ഇടവകകളില്‍  സേവനം ചെയ്തു. പാവപ്പെട്ടവര്‍ക്കുവേണ്ടി സേവനം ചെയ്യുന്നതിനുള്ള ഇവരുടെ ആഗ്രഹവും പാവങ്ങളോട് പ്രതിബദ്ധത പുലര്‍ത്തുന്ന സന്ന്യാസസമൂഹമെന്ന അച്ചന്റെ ആശയവും ഒത്തുചേര്‍ന്നപ്പോള്‍ പ്രേഷിതാരാം സന്ന്യാസിനി സമൂഹം പിറവിയെടുക്കുകയായിരുന്നു. 1977 ഡിസംബര്‍ എട്ടിന് പ്രേഷിതാരാം കാറ്റക്കെറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ പ്രേഷിതാരാം സിസ്റ്റേഴ്‌സ് എന്ന രൂപതാ പദവിയിലുള്ള സന്യാസിനി സമൂഹമായി അന്നത്തെ എറണാകുളം അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍  അംഗീകരിച്ചുയര്‍ത്തി. 

വിശ്വസ്തരായി ശുശ്രൂഷ ചെയ്യുക എന്ന പ്രേഷിതാരാമിന്റെ കാരിസം ശിരസാവഹിച്ച്   1978 മെയ് ഒന്നിന് ആദ്യബാച്ചിലെ 12 നവസന്ന്യാസിനികള്‍ വ്രതവാഗ്ദാനം ചെയ്ത് സന്ന്യാസവസ്ത്രം സ്വീകരിച്ചു. പരിശുദ്ധ  അമലോത്ഭവ  മാതാവ്  മധ്യസ്ഥ.യായ ഈ സന്യാസിനിസമൂഹത്തിന്റെ  ആധ്യാത്മികത വിശുദ്ധ ഇഗ്‌നേഷ്യസ് ലയോളയുടെ പ്രാര്‍ഥനാശൈലിയിലും വിശുദ്ധ വിന്‍സെന്റ് ഡീപോളിന്റെ കര്‍മ്മനിരന്തരമായ പ്രവര്‍ത്തന ശൈലിയിലും അധിഷ്ഠിതമാണ്. കൊച്ചുപറമ്പില്‍ അച്ചന്റെ  ജീവിതകാലത്ത് എറണാകുളം അതിരൂപതയില്‍ കാലടി, ഐമുറി, ചുള്ളി, ചിറ്റേത്തുകര, തൃക്കാക്കര, അയ്യംമ്പുഴ എന്നിവിടങ്ങളിലായി ആറ് സന്യാസഭവനങ്ങള്‍ ആരംഭിച്ചു. ‘ക്രിസ്തുവില്‍ പാവങ്ങളെ സേവിക്കുക’ എന്ന  സുവിശേഷ ആദര്‍ശ്യവാക്യം പ്രേഷിതാരാം സിസ്റ്റേഴ്‌സിനെ  ഭരമേല്പിച്ചുകൊണ്ട് 1982 ഏപ്രില്‍ 26 ന് അദ്ദേഹം നിത്യതയിലേക്ക് യാത്രയായി. 1984 ല്‍ വിന്‍സെന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷന്റെ സുപ്പീരിയര്‍ ജനറല്‍ ആയിരുന്ന ഫാ. ജോര്‍ജ് കമ്മട്ടില്‍ പ്രേഷിതാരാമിന്റെ ഡയറക്ടറായി നിയമിതനായി. 2013 ആഗസ്റ്റ് 15 ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രേഷിതാരം സന്ന്യാസിനീസമൂഹത്തെ മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ പദവിയിലേക്കുയര്‍ത്തി. 

 മതാധ്യാപനം, ഭവനസന്ദര്‍ശനം, നഴ്‌സറി സ്‌കൂള്‍,ബാലഭവനങ്ങള്‍, വൃദ്ധമന്ദിരങ്ങള്‍, ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വികലാംഗരായ കുട്ടികള്‍ക്കും ഉളള സ്ഥാപനങ്ങള്‍, ഇടവകപ്രവര്‍ത്തനങ്ങള്‍, ആതുരശുശ്രൂഷ, മുദ്രാലയപ്രേഷിതത്വം, ഹോംമിഷന്‍, ടെയ്‌ലറിംഗ് സെന്ററുകള്‍, വിമന്‍സ് ഹോസ്റ്റലുകള്‍,സാമൂഹ്യസമുദ്ധാരണ പദ്ധതികള്‍ എന്നീ മേഖലകളില്‍  കേരളത്തിലും മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, പഞ്ചാബ്, എന്നീ  അന്യസംസ്ഥാനങ്ങളിലും ഇറ്റലി, ജര്‍മ്മനി എന്നീ വിദേശരാജ്യങ്ങളിലുമായി അംഗങ്ങള്‍ സേവനം ചെയ്യുന്നു. 12 രൂപതകളിലായി 55 ഭവനങ്ങളും  300 അംഗങ്ങളുമായി  പ്രേഷിതാരാം സന്യാസിനി സമൂഹം ഇന്ന് വളര്‍ന്നുപന്തലിച്ചിരിക്കുന്നു. സിസ്റ്റര്‍ ഡോണ cps ആണ് സുപ്പീരിയര്‍ ജനറല്‍. 2027 ല്‍ സുവര്‍ണ്ണജൂബിലി ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് ഇപ്പോള്‍ കോണ്‍ഗ്രിഗേഷന്‍ ഓഫ്  ദ പ്രേഷിതാരാം സിസ്റ്റേഴ്‌സ്.

Latest Updates

POPULAR Views

FEATUERD Views

‘കേരളഡാമിയന്‍’ സ്ഥാപിച്ച സന്യാസിനിസമൂഹം

* കേരളഡാമിയന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദൈവദാസന്‍ മോണ്‍. ജോസഫ് കണ്ടത്തില്‍ സ്ഥാപിച്ചതാണ്...

ദൈവകൃപയുടെ 160 വര്‍ഷങ്ങള്‍ 

 * കേരളസഭയിലെ പ്രഥമ  ഏതദ്ദേശീയ സന്യാസിനീസമൂഹമായ സിഎംസി 160 ാം വര്‍ഷത്തില്‍..  1866...

വിശുദ്ധ ഡൊമിനിക്കിന്റെ കാലടികളെ പിന്തുടര്‍ന്ന്..

*പാലക്കാട് കേന്ദ്രമായി ആരംഭിച്ച  പരിശുദ്ധ ത്രിത്വത്തിന്റെ ഡൊമിനിക്കന്‍  സന്യാസിനീ സമൂഹത്തിന്റെ നാള്‍വഴികളിലൂടെ.. സ്തുതിക്കുക,...

സിസ്റ്റേഴ്‌സ് ഓഫ് സെന്റ് മര്‍ത്താസ്

*സീറോമലബാര്‍സഭയിലെ ഒരു മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സന്യാസിനി സമൂഹമാണ് സിസ്റ്റേഴ്‌സ് ഓഫ്...

ഈശോയുടെ സ്‌നേഹശുശ്രൂഷയുടെ പിന്തുടര്‍ച്ചക്കാര്‍

* ഫാ. ജോണ്‍ കിഴക്കൂടന്‍ സ്ഥാപിച്ച  മര്‍ത്താസന്യാസിനി സമൂഹം (സി.എസ്. എം) 1948...

മലബാറിന്റെ മണ്ണില്‍ പിറവിയെടുത്ത നസ്രത്ത് സന്യാസിനീസമൂഹം

* മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി സ്ഥാപിച്ച നസ്രത്ത് സന്യാസിനീസമൂഹം (NS)  ഈ...

ഫ്‌ളോറന്‍സില്‍ നിന്ന് താമരശേരിയിലെത്തിയ ഒരു സ്‌നേഹഗാഥ

* 1993 ആഗസ്റ്റ് പത്തിന് താമരശേരിരൂപതയിലെത്തിയ സന്ന്യാസിനീസമൂഹമായ വിശുദ്ധ ഫിലിപ്പ്‌നേരി സിസ്റ്റേഴ്‌സിന്റെ...

പരസ്നേഹപ്രവൃത്തികളുടെ 56 വർഷങ്ങൾ

പാലായുടെ മണ്ണിൽ പിറവിയെടുത്ത് വളർന്നുപന്തലിച്ച സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സിന്റെ നാൾവഴികളിലൂടെ… "എന്റെ...

വെളിച്ചംവിതറുന്ന വിമലമേരി മിഷനറി സഹോദരികൾ

മോൺ. സി. ജെ. വർക്കി അവിഭക്ത തലശേരി രൂപതയിൽ ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ...

ക്രിസ്തുവിനുവേണ്ടി ദാസികൾ

"അതാതു സ്ഥലത്തെ ജീവിതരീതിയും ജനങ്ങളുടെ പാരമ്പര്യങ്ങളുമനുസരിച്ചുള്ള ആചാരങ്ങളും സ്ഥലത്തെ സന്യാസജീവിതം പ്രത്യേകവിധത്തിൽ...

വിശുദ്ധ കൊച്ചുത്രേസ്യയുടെ പിൻഗാമികൾ

രൂപതാ പദവിയിലുള്ള ഒരു സന്ന്യാസിനി സമൂഹമാണ് മിഷനറീസ് ഓഫ് ലിറ്റിൽ ഫ്ളവർ...

കുടുംബങ്ങൾക്ക് വേണ്ടി ഒരു കോൺഗ്രിഗേഷൻ

*ദൈവകരം പിടിച്ച് 111-ാം വർഷത്തിലും ക്യപാസമൃദ്ധിയിലൂടെ മുന്നേറുകയാണ് ഹോളി ഫാമിലി സന്ന്യാസിനീസമൂഹം. ത്രിത്വകൂട്ടായ്മയിലും...