ക്രിസ്തുവിനുവേണ്ടി ദാസികൾ

Published on

“അതാതു സ്ഥലത്തെ ജീവിതരീതിയും ജനങ്ങളുടെ പാരമ്പര്യങ്ങളുമനുസരിച്ചുള്ള ആചാരങ്ങളും സ്ഥലത്തെ സന്യാസജീവിതം പ്രത്യേകവിധത്തിൽ പ്രോത്സാഹിപ്പിക്കേണ്ടതാണ് ” എന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ആഹ്വാനം അനുസരിച്ച് മാർ ജേക്കമ്പ് തൂങ്കുഴി ആരംഭിച്ച സന്യാസിനിസമൂഹമാണ് ക്രിസ്തുദാസി സമൂഹം. കുടിയേറ്റ പ്രദേശമായ മാനന്തവാടി രൂപതയുടെ വളരെ പ്രത്യേകമായ ആത്മീയ അജപാലന, പ്രേഷിത ആവശ്യങ്ങളാണ് ക്രിസ്തുദാസി സമൂഹത്തിന് രൂപം നല്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. കേരളത്തിന്റെ തെക്കുഭാഗത്തുനിന്നും വർദ്ധിച്ച തോതിൽ കുടിയേറ്റം തുടർന്നുകൊണ്ടിരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ,സംസ്കാരിക, സാമൂഹിക ആത്മീയ തലങ്ങളിൽ തീർത്തും പിന്നിലായിരുന്ന ഈ കുടിയേറ്റ ജനതയുടെ കഠിനാധ്വാനത്തിന്റെ കരങ്ങൾക്ക് ബലമാകാൻ, അവരെ സമുദ്ധരിക്കാൻ അന്നത്തെ രൂപതാധ്യക്ഷനായ (1973 1995) മാർ ജേക്കമ്പ് തൂങ്കുഴി പിതാവ് പ്രത്യേകശ്രദ്ധ ചെലുത്തിയിരുന്നു. സമുദ്ധാരണ പദ്ധതികളുടെ കർമപരിപാടികളിൽ ഈ ജനതയുടെയിടയിൽ സേവനം ചെയ്യാൻ തയ്യാറുള്ള ഒരു സമർപ്പിത സമൂഹത്തിന്റെ ആവശ്യകത കണക്കിലെടുത്താണ് അദ്ദേഹം 1977 മെയ് 19 ന് ക്രിസ്തുദാസി സമൂഹത്തിന് രൂപം കൊടുത്തത്.

ഈ സമൂഹത്തിന്റെ കാരിസം ക്രിസ്തുവിനോടുള്ള ദാസ്യമാണ്. തന്നെത്തന്നെ ശൂന്യനാക്കി ദാസന്റെ രൂപം സ്വീകരിച്ചുകൊണ്ട് മരണത്തോളം, കുരിശുമരണത്തോളം തന്നെത്തന്നെ താഴ്ത്തിയ ക്രിസ്തുവിന്റെ ജീവിതശൈലിയിൽ നിന്നുമാണ് ഈ കാരിസം ഉരുതിരിഞ്ഞത്. കാലഘട്ടത്തിന്റെ ആവശ്യങ്ങളിലൂടെ, വ്യത്യസ്തങ്ങളായ സാഹചര്യങ്ങളിലൂടെ വെളിപ്പെടുന്ന ദൈവഹിതം വിവേചിച്ചറിഞ്ഞ് ദൈവജനത്തിന് ശുശ്രൂഷ ചെയ്യുകയാണ് ക്രിസ്തുദാസി സമൂഹത്തിന്റെ പ്രവർത്തനശൈലി.

പരിശുദ്ധ കന്യകാമറിയമാണ് സമൂഹത്തിന്റെ സ്വർഗീയ മധ്യസ്ഥ. “ഇതാ കർത്താവിന്റെ ദാസി” എന്ന മാതാവിന്റെ മംഗളവാർത്തയിലെ പ്രത്യുത്തരമാണ് ക്രിസ്തുദാസികളുടെ മുദ്രാവാക്യം. കുടുംബപ്രേഷിത മേഖലയിലൂടെയും സാമൂഹിക, സൗഖ്യദായക, വിദ്യാഭ്യാസ, ഗാർഹിക, വചനപ്രഘോഷണ പ്രേഷിതത്വത്തിലൂടെയും, ക്രിസ്തുദാസി സമൂഹത്തിന്റെ കാരിസത്തിൽ പ്രായോഗിക വിഥികളിലൂടെ ക്രിസ്തുവിനെ പകർന്നു നൽകാനും ക്രിസ്തുവിലേക്ക് അനേകരെ ആകർഷിക്കാനും വിവിധങ്ങളായ്രേപഷിത മേഖലകളിലേക്ക് ക്രിസ്തുദാസി സമൂഹത്തെ ദൈവം വളർത്തികൊണ്ടുവരുന്നു.

ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക എന്നീ നാലു ഭൂഖണ്ഡങ്ങളിൽ ക്രിസ്തുദാസി സമൂഹാംഗങ്ങൾ പ്രവർത്തനനിരതരാണ്. “ക്രിസ്തു നിങ്ങളിൽ രൂപപ്പെടുന്നതുവരെ വിണ്ടും ഞാൻ നിങ്ങൾക്കുവേണ്ടി ഈറ്റുനോവനുഭവിക്കുന്നു.” എന്ന സ്ഥാപക പിതാവിന്റെ ആപ്തവാക്യം നെഞ്ചിലേറ്റി “ഇതാ ഞാൻ കർത്താവിന്റെ ദാസി” എന്ന് പ്രത്യുത്തരിച്ചുകൊണ്ട് ക്രിസ്തുവിന്റെ വയലേലകളിൽ ക്രിസ്തുവിനോടൊപ്പം ക്രിസ്തുദാസികൾ സ്നേഹശുശ്രൂഷ ചെയ്തുവരുന്നു.

സി. ടീന കുന്നേൽ എസ്. കെ. ഡി.
മദർ ജനറൽ

Latest Updates

POPULAR Views

FEATUERD Views

മിശിഹായ്ക്കും സഭയ്ക്കും വേണ്ടി

പാലക്കാട് രൂപതയില്‍ 2014 സെപ്തംബര്‍ എട്ടിന് ബിഷപ് മാര്‍ ജേക്കബ് മനത്തോടത്തിന്റെ...

മിഷന്‍ ചൈതന്യത്തിന്റെ ദീപ്തമുഖം

സീറോമലബാര്‍ സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയൊരു ദിശാബോധം നല്കിയ സന്യാസിനീസമൂഹമാണ് മിഷനറി...

ദൈവകാരുണ്യത്തിന്റെ കഥ പറയുന്ന അഗതികളുടെ സഹോദരിമാര്‍

പാവങ്ങളെ ശുശ്രൂഷിക്കുന്ന ഒരു പുതിയ സന്യാസസമൂഹം ആരംഭിക്കാനുള്ള അദമ്യമായ ആഗ്രഹത്തോടെ  നൂറു...

കരുണാപൂര്‍വ്വമായ ശുശ്രൂഷയുടെ പിന്മുറക്കാര്‍

യേശുവിന്റെ കരുണാപൂര്‍വ്വമായ ശുശ്രൂഷയുടെ പിന്മുറക്കാരിലെ ഒരു സമൂഹമാണ് വില്ലൂന്നിയിലെ ജോസഫൈന്‍ സിസ്റ്റേഴ്‌സ്.

മിഷന്‍ ചൈതന്യത്തിന്റെ ദീപ്തമുഖം

* മോണ്‍. പോള്‍ ചിറ്റിലപ്പിള്ളി സ്ഥാപിച്ച, മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ പദവിയിലേക്ക്...

നിര്‍മലസ്‌നേഹത്തിന്റെ നീരുറവകള്‍

55 വര്‍ഷമായി രോഗികള്‍ക്കും അഗതികള്‍ക്കും ഇടയില്‍ പ്രവര്‍ത്തിക്കുന്ന സമര്‍പ്പിതസമൂഹമാണ് നിര്‍മലദാസികള്‍

‘കേരളഡാമിയന്‍’ സ്ഥാപിച്ച സന്യാസിനിസമൂഹം

* കേരളഡാമിയന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദൈവദാസന്‍ മോണ്‍. ജോസഫ് കണ്ടത്തില്‍ സ്ഥാപിച്ചതാണ്...

ദൈവകൃപയുടെ 160 വര്‍ഷങ്ങള്‍ 

 * കേരളസഭയിലെ പ്രഥമ  ഏതദ്ദേശീയ സന്യാസിനീസമൂഹമായ സിഎംസി 160 ാം വര്‍ഷത്തില്‍..  1866...

വിശുദ്ധ ഡൊമിനിക്കിന്റെ കാലടികളെ പിന്തുടര്‍ന്ന്..

*പാലക്കാട് കേന്ദ്രമായി ആരംഭിച്ച  പരിശുദ്ധ ത്രിത്വത്തിന്റെ ഡൊമിനിക്കന്‍  സന്യാസിനീ സമൂഹത്തിന്റെ നാള്‍വഴികളിലൂടെ.. സ്തുതിക്കുക,...

സിസ്റ്റേഴ്‌സ് ഓഫ് സെന്റ് മര്‍ത്താസ്

*സീറോമലബാര്‍സഭയിലെ ഒരു മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സന്യാസിനി സമൂഹമാണ് സിസ്റ്റേഴ്‌സ് ഓഫ്...

ഈശോയുടെ സ്‌നേഹശുശ്രൂഷയുടെ പിന്തുടര്‍ച്ചക്കാര്‍

* ഫാ. ജോണ്‍ കിഴക്കൂടന്‍ സ്ഥാപിച്ച  മര്‍ത്താസന്യാസിനി സമൂഹം (സി.എസ്. എം) 1948...

വിശ്വസ്തരായി ശുശ്രൂഷ ചെയ്യുന്നവര്‍

* 2027 ല്‍ സുവര്‍ണജൂബിലി ആഘോഷിക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് കോണ്‍ഗ്രിഗേഷന്‍ ഓഫ്...