പുഞ്ചിരിയുടെ സാക്ഷ്യം

Published on

2002 ലെ അവധിക്കാലം കിയാര കോർബെല്ല പെട്രില്ലോയുടെ ജീവിതത്തിൽ വഴിത്തിരിവായിരുന്നു. മരിയൻ തീർഥാടനത്തിന്റെ പേരിൽ പ്രശസ്തമായ മെഡ്ജുഗോർജിന് സമീപമായിരുന്നു അന്ന് അവളുടെ സഹോദരി താമസിച്ചിരുന്നത്. സഹോദരിയെ കാണാനെത്തിയ കിയാറ സ്വഭാവികമായും തീർഥാടനകേന്ദ്രത്തിലുമെത്തി. ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നുള്ള തീർഥാടകർ എത്തിച്ചേർന്നിരുന്ന അവിടെവച്ച് റോമിൽ നിന്നുള്ള ഒരു തീർഥാടകസംഘത്തിന്റെ ഒപ്പമെത്തിയ ഒരു ചെറുപ്പക്കാരനെ അവൾ കണ്ടുമുട്ടി. ഇതുവരെ താൻ കണ്ടിട്ടുള്ള അനേകം ചെറുപ്പക്കാരിലൊരുവനായി അവനെ കാണുവാൻ എന്തുകൊണ്ടോ കിയാരയ്ക്ക് സാധിച്ചില്ല. അന്നുവരെ ആരുമായും പ്രണയത്തിലകപ്പെടാതിരുന്ന അവളുടെ മനസ് പറ്ഞ്ഞു, ഇതാ നിന്റെ പ്രിയൻ. എന്റിക്കോ പെട്രില്ലോയെന്നായിരുന്നു അവന്റെ പേര്. അന്നത്തെ കണ്ടുമുട്ടലും പരിചയപ്പെടലും വൈകാതെ ഗാഢമായ ഒരു സ്നേഹബന്ധത്തിലേക്കാണ് അവരെ എത്തിച്ചത്. തുടർന്ന് നാലുവർഷത്തോളം അവർ പ്രണയബദ്ധിതരായി. എന്നാൽ അപ്രതീക്ഷിതമായി അവരുടെ ബന്ധം തകർന്നു. പ്രണയത്തകർച്ച കിയാരയെ സംബന്ധിച്ചിടത്തോളം ഹൃദയഭേദകമായിരുന്നു. അപ്പോഴും ദൈവത്തിൽ ആശ്രയിക്കാനും പ്രാർഥിക്കാനും അവൾക്ക് സാധിച്ചു.

1984 ൽ റോമിൽ ജനിച്ച കിയാറയുടേത് ഉത്തമകത്തോലിക്കാകുടുംബമായിരുന്നു. കരിസ്മാറ്റിക് റിന്യൂവൽ മൂവ്മെന്റുമായി ബന്ധപ്പെട്ട് ചെറുപ്രായംമുതല്ക്കേ അവൾ പ്രവർത്തിച്ചുതുടങ്ങുകയും ചെയ്തിരുന്നു. എങ്ങനെയാണ് ഒരു സുഹൃത്തായി ഇൗശോയെ കാണേണ്ടത് എന്ന് മനസിലാക്കിയത് ഇതോടെയായിരുന്നു. അതുകൊണ്ടുതന്നെയാണ് പ്രണയത്തകർച്ചയും ദൈവത്തിന്റെ തീരുമാനമായിരുന്നുവെന്ന് ആശ്വസിക്കാൻ അവൾക്ക് സാധിച്ചത്. എന്നാൽ അതു കേവലം പരീക്ഷണം മാത്രമായിരുന്നു. പ്രണയനദിയിലെ വിഘ്നങ്ങൾ മാറി അതു വീണ്ടും സുഗമമായി ഒഴുത്തുടങ്ങി. അതിന്റെ ഒടുവിൽ 2008 സെപ്തംബർ 21 ന് അസീസിയിലെ ദേവാലയത്തിൽ വച്ച് ഇരുവരും വിവാഹിതരായി. വൈകാതെ കിയാര ഗർഭിണിയായി. അൾട്രാസൗണ്ട് സ്കാനിങിൽ കുഞ്ഞിന് ഗുരുതരമായ വൈകല്യങ്ങളുള്ളതായി അവർക്ക് മനസിലായി. പക്ഷേ ആ കുഞ്ഞിനെ സ്വീകരിക്കാനായിരുന്നു ഇരുവരുടെയും തീരുമാനം. 2009 ജൂൺ 10ന് അവർ മാതാപിതാക്കളായി, മരിയ ഗാർസിയയുടെ. പക്ഷേ ജനിച്ച് ഒന്നര മണിക്കൂർ മാത്രമേ മരിയ ഈ ഭൂമിയിൽ ജീവിച്ചിരുന്നുള്ളൂ മാസങ്ങൾക്കുശേഷം മരിയ വീണ്ടും ഗർഭിണിയായി. ഡേവിഡ് ജിയോവാനി എന്നുപേരിട്ട ആ കുഞ്ഞും ഏതാനും മണിക്കൂറുകൾ മാത്രമേ ജീവിച്ചിരുന്നുള്ളൂ. ഞങ്ങളുടെ കുടുംബജീവിതത്തിൽ ദൈവം രണ്ടു സ്പെഷ്യൽ കുട്ടികളെ നല്കി. എന്നാൽ അവരുടെ ജനനം വരെ മാത്രം അനുധാവനം ചെയ്താൽ മതിയെന്നായിരുന്നു ദൈവത്തിന് ഞങ്ങളുടെ മേലുള്ള തീരുമാനം എന്നായിരുന്നു പിന്നീട് അതേക്കുറിച്ച് എഴുതിയത്. ദൈവഹിതത്തിന് കീഴ്പ്പെട്ട് ആ ദമ്പതികൾ വീണ്ടും മുന്നോട്ടുപോയി. മൂന്നാമതും അവൾ ഗർഭിണിയായി. സ്കാനിങ്ങിൽ അവരെ പേടിപ്പെടുത്തുന്ന യാതൊന്നും ഇല്ലാതിരുന്നത് ഏറെ ആശ്വാസകരമായി. പക്ഷേ മറ്റൊരു ദുരന്തം അവരെ കാത്തുനിന്നിരുന്നു. കിയാരയുടെ നാവിൽ എന്തോ ഒരു തടിപ്പ് പ്രത്യക്ഷപ്പെട്ടതായിരുന്നു അത്. കാൻസറസായ ട്യൂമറായിരുന്നു അതെന്ന് ഡോക്ടേഴ്സ് രോഗനിർണയം നടത്തി. ഓപ്പറേഷൻ മാത്രമായിരുന്നു മുമ്പിലുള്ള പോംവഴി. പക്ഷേ പ്രസവം കഴിയുന്നതുവരെ കാത്തിരിക്കാനായിരുന്നു കിയാരയുടെ തീരുമാനം. കുഞ്ഞിന് ഒരു ദോഷവും വരാൻ പാടില്ലെന്ന് അവൾക്ക് നിർബന്ധമുണ്ടായിരുന്നു. ഏഴുമാസമായിരുന്നു കുഞ്ഞിന്റെ വളർച്ച. കുട്ടിയെയല്ല അമ്മയെയാണ് രക്ഷിക്കേണ്ടത് എന്നായിരുന്നു ഡോക്ടേഴ്സിന്റെ വാദം.പക്ഷേ കിയാര അതിന് സമ്മതിച്ചില്ല. ഫ്രാൻസിസ്ക്കോയ്ക്ക് അവൾ ജന്മം നല്കി. കിയാര രോഗം മൂർച്ഛിച്ചു. പക്ഷേ അവളുടെ മുഖത്ത് നിരാശയോ സങ്കടമോ ഉണ്ടായിരുന്നില്ല. യേശുവുമായുള്ള മുഖാഭിമുഖത്തിന് അവൾ കാത്തിരിക്കുകയായിരുന്നു.

2012 ജൂൺ 13 കിയാര കോർബെല്ലയുടെ ഭൂമിയിലെ അവസാനദിനമായിരുന്നു. ഇനി താൻ ഈ ഭൂമിയിൽ ഏതാനും നിമിഷങ്ങൾകൂടി മാത്രമേയുള്ളൂവെന്ന് മാലാഖമാർ സന്ദേശം കൈമാറിയതുപോലെ തന്നെ വിവാഹവസ്ത്രം ധരിപ്പിക്കണമെന്ന് അവൾ മറ്റുള്ളവരെ ധരിപ്പിച്ചു. അപ്പോഴേക്കും അവൾക്ക് കാഴ്ചശക്തിയും സംസാരശേഷിയും ഏറെക്കുറെ നഷ്ടമായിക്കഴിഞ്ഞിരുന്നു. അവളുടെ അവസാനത്തെ ആഗ്രഹമെന്നോണം അവളെ പ്രിയപ്പെട്ടവർ വിവാഹവസ്ത്രം ധരിപ്പിച്ചു. വെള്ള ഗൗണിൽ മറ്റൊരു മാലാഖയെ പോലെ അവൾ രോഗകിടക്കയിൽ കിടന്നു. അവളുടെ ചുറ്റിനും പ്രിയപ്പെട്ടവരെല്ലാം ഉണ്ടായിരുന്നു. അവൾ എല്ലാവരെയും നോക്കി. ഞാൻ നിന്നെ സ്നേഹിക്കുന്നു. അവൾ ഓരോരുത്തരോടുമായി പറഞ്ഞു. അതായിരുന്നു അവളുടെ അവസാനവാക്ക്. അവളുടെ മകൻ ജനിച്ചതിന് ഒരു വർഷം കഴിഞ്ഞിരുന്നു അപ്പോൾ. 28 വയസുമാത്രമായിരുന്നു അവളുടെ പ്രായവും. കിയാരയുടെ സംസ്കാരശുശ്രൂഷകൾ മൂന്നുദിവസങ്ങൾക്കു ശേഷമാണ് നടന്നത്. നൂറുകണക്കിനാളുകളാണ് ആ ചടങ്ങിൽ പങ്കെടുത്തത്. കിയാരയുടെ മരണം കഴിഞ്ഞ് അഞ്ചുവർഷത്തിനു ശേഷം നാമകരണനടപടികൾ ആരംഭിച്ചു. രൂപതാതല നാമകരണനടപടികൾ കഴിഞ്ഞ മാസമാണ് അവസാനിച്ചത്. പ്രസ്തുതചടങ്ങിൽ കിയാരയുടെ ഭർത്താവും പതിമൂന്നുവയസുള്ള മകനും മാതാപിതാക്കളും സഹോദരിയും പങ്കെടുത്തിരുന്നു. സമകാലിക ക്രൈസ്തവലോകത്തിന്റെ പുതിയ ജീവിതമാതൃകയായി കിയാര പ്രശോഭിക്കുന്നു.

വിനായക് നിർമ്മൽ

Latest Updates

POPULAR Views

FEATUERD Views

വിശ്വാസത്തില്‍ മായം കലര്‍ത്താതെ

St. Peter To Rot കാണും വരെ നാം ഒന്നും അറിയുന്നില്ല. അറിയുന്നതുവരെ...

രോഗശയ്യയിലെ വെളിപാടുകള്‍

Pierangelo Capuzzimati 'എന്റെ രോഗം കര്‍ത്താവിന്റെ ഒരു സമ്മാനമാണ്. നമുക്ക് സമാധാനത്തോടെ ജീവിക്കാം....

 പ്രാണന്‍പോലെ പ്രണയം

Blessed Marcel Callo പ്രണയത്തെ പ്രാണന്‍ കണക്കെ സ്‌നേഹിച്ചിരുന്ന വ്യക്തിയായിരുന്നു വാഴ്ത്തപ്പെട്ട മാര്‍സെല്‍...

അന്യജീവനുതകി സ്വജീവിതം ധന്യമാക്കി…

വർഷം 2015 മാർച്ച് 15 ലാഹോറിലെ സെന്റ് ജോൺ ദേവാലയം കർശനമായ സുരക്ഷാക്രമീകരണങ്ങൾ...

കൗമാരങ്ങളുടെ കാവൽക്കാരൻ

പതിനഞ്ചുവർഷമേ അവൻ ഈ ഭൂമിയിൽ ജീവിച്ചിരുന്നുള്ളൂ. പക്ഷേ മരിച്ചതിന്റെ പതിനാലാം വർഷം...

ക്രിസ്തുവിനെ നോക്കി ചിരിച്ചവൾ

മരണം എത്രത്തോളം ഹൃദ്യമായ അനുഭവമാണ് എന്ന ചോദ്യത്തിന് ഉത്തരമായി ഉയർത്തിക്കാണിക്കാവുന്നത് ഒരു...

പൊതുപ്രവർത്തനങ്ങളുടെ വിശുദ്ധമുഖം

Bl. Alberto Marvelli. അത്താഴം കഴിക്കുകയായിരുന്നു ആൽബെർട്ടോ. സമീപത്ത് അമ്മയുമുണ്ടായിരുന്നു. അപ്പോഴാണ്...

ഒരു ചാനൽഅവതാരകയുടെ വിശുദ്ധജീവിതം

Sr Clare Crockett 'ജീവിതത്തെക്കുറിച്ച് എനിക്ക് നൂറുകൂട്ടം സ്വപ്നങ്ങളുണ്ടായിരുന്നു. ആയിത്തീരേണ്ട മേഖലകളെക്കുറിച്ച് വ്യക്തമായ...

കത്തോലിക്കാസഭയിലെ ആദ്യത്തെ ‘പ്രതിശ്രുത ‘വാഴ്ത്തപ്പെട്ടവൾ

പോപ്പ് ജോൺ ഇരുപത്തിമൂന്നാമൻ കമ്മ്യൂണിറ്റിയുടെ ഒരു മീറ്റിംങിൽ പങ്കെടുക്കാനായി പ്രതിശ്രുത വരൻ...