കൗമാരങ്ങളുടെ കാവൽക്കാരൻ

Published on


പതിനഞ്ചുവർഷമേ അവൻ ഈ ഭൂമിയിൽ ജീവിച്ചിരുന്നുള്ളൂ. പക്ഷേ മരിച്ചതിന്റെ പതിനാലാം വർഷം മറ്റാർക്കും എത്തിപ്പെടാൻ കഴിയാത്തവിധത്തിൽ ഉയരത്തിലേക്ക് ദൈവം അവനെ ഉയർത്തി. കാരണം അവൻ ദൈവത്തെ സ്നേഹിച്ചിരുന്നു. ദൈവം അവനെയും. അവന്റെ പേരത്രെ കാർലോ അക്യൂട്ടീസ്.

1991 മെയ് മൂന്നാം തീയതിയായിരുന്നു കാർലോയുടെ ജനനം. ആന്ദ്രെ അക്യൂട്ടിസിന്റെയും അന്റോണിയോ സാൽസാനയുടെയും മകൻ. സമ്പന്നമായ കുടുംബപശ്ചാത്തലം. ലണ്ടനിൽ ജീവിച്ച അവർ പിന്നീട് ഇറ്റലിയിലേക്ക് താമസം മാറുകയായിരുന്നു.

കത്തോലിക്കാകുടുംബമായിരുന്നു അവരുടേതെങ്കിലും വിശ്വാസപരമായ കാര്യങ്ങളിൽ തീക്ഷ്ണത പുലർത്താത്തവരായിരുന്നു മാതാപിതാക്കൾ. പക്ഷേ അവിടം മുതൽ കാർലോ വ്യത്യസ്തനായിരുന്നു. മാതാപിതാക്കളെ കണ്ടു മക്കൾ വളരുന്നതാണ് സാധാരണരീതി.

പക്ഷേ കാർലോയുടെ വിശ്വാസജീവിതവും പ്രാർഥനയും കണ്ടാണ് മാതാപിതാക്കളുടെ ജീവിതത്തിൽ മാറ്റമുണ്ടായത്.അങ്ങനെ മകനിലൂടെ ശുദ്ധീകരിക്കപ്പെട്ട ദമ്പതികളായി കാർലോയുടെ മാതാപിതാക്കൾ മാറുകയായിരുന്നു. പന്ത്രണ്ടാം വയസിൽ കാർലോ ഇടവകപ്പളളിയിലെ കാറ്റക്കിസ്റ്റായി. അസാധാരണമായ വിധത്തിൽ സുതാര്യത കാത്തുസൂക്ഷിച്ച വ്യക്തിയായിട്ടാണ് കാർലോയെ സുഹൃത്തുക്കൾ വിശേഷിപ്പിക്കുന്നത്. ഫ്രാൻസിസ് അസ്സീസി, ഫ്രാൻസിസ്ക്കോയും ജസീന്തയും, ഡൊമിനിക് സാവിയോ, മേരി മഗ്ദലനീൻ ദെ പാസി തുടങ്ങിയവരായിരുന്നു കാർലോയുടെ പ്രിയപ്പെട്ട വിശുദ്ധർ. മിഖായേൽ മാലാഖയോടും കാർലോയ്ക്ക് പ്രത്യേകമായ ഭക്തിയുണ്ടായിരുന്നു.

കമ്പ്യൂട്ടറും ഇന്റർനെറ്റും കൗമാരക്കാരെ വഴിതെറ്റിക്കുന്നവയാണ് എന്നാണ് അതേക്കുറിച്ചുള്ള നമ്മുടെ പരാതികൾ ഏറെയും. അത് ചിലരുടെ കാര്യത്തിൽ ശരിയാണെങ്കിലും കാർലോയുടെ കാര്യത്തിൽ കഥ വ്യത്യസ്തമായിരുന്നു. ദൈവം മനുഷ്യവംശത്തിന്റെ നന്മയ്ക്കും വളർച്ചയ്ക്കുമായി നല്കിയ ആധുനികസാങ്കേതികവിദ്യകളെ ദൈവമഹത്വത്തിനായി വിനിയോഗിക്കാമെന്ന് ഈ കൗമാരക്കാരൻ മനസ്സിലാക്കിയിരുന്നു. ജാവായിലും C++ ലും പ്രാവീണ്യം നേടിയ കാർലോ ഇടവകവൈദികന്റെ നിർദ്ദേശപ്രകാരം ആദ്യം ഒരു വെബ്പേജ് ചെയ്യുകയും പിന്നീട് ലോകത്തിൽ നടന്ന എല്ലാ ദിവ്യകാരുണ്യാത്ഭുതങ്ങളെയും ക്രോഡീകരിച്ചുകൊണ്ട് ഒരു വെബ്സൈറ്റ് ഡിസൈൻ ചെയ്യുകയും ചെയ്തു. രണ്ടരവർഷത്തെ അധ്വാനംകൊണ്ടാണ് അതുപൂർത്തിയാക്കിയത.

2006 ഒക്ടോബർ നാലാം തീയതിയാണ് വെബ്സൈറ്റ് ലോഞ്ച് ചെയ്തത്. പക്ഷേ അതിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ കാർലോയ്ക്ക് സാധിച്ചില്ല. കാരണം അപ്പോഴേയ്ക്കും അവൻ രോഗിയായിക്കഴിഞ്ഞിരുന്നു. 2006 ഒക്ടോബർ ഒന്നാം തീയതിയായിരുന്നു അവൻ രോഗബാധിതനായത്. തൊണ്ടയ്ക്ക് ചെറിയൊരു വീക്കം. നിർജലീകരണം മൂലമുള്ള ബുദ്ധിമുട്ട് എന്നാണ് ഡോക്ടർ പറഞ്ഞത്. പക്ഷേ തൊട്ടടുത്ത ദിവസം മൂത്രത്തിൽ രക്തം കണ്ടു. എട്ടാം തീയതിയായപ്പോഴേയ്ക്കും കൂടുതൽ ദുർബലനായി. രക്തപരിശോധനയിൽ കാർലോയ്ക്ക് ലുക്കീമിയ ആണെന്ന് കണ്ടെത്തി.

ജീവിതത്തിലേക്ക് തിരികെവരാൻ നാമമാത്രസാധ്യത മാത്രം. പിന്നീട് വേദനകളുടെ രാപ്പകലുകളായിരുന്നു. എന്നാൽ തന്റെ വേദനകൾ മുഴുവൻ പോപ്പ് ബെനഡിക്ട് പതിനാറാമനും കത്തോലിക്കാസഭയ്ക്കും വേണ്ടികാഴ്ചവയ്ക്കുകയാണ് അവൻ ചെയ്തത്. വേദനകൾക്കിടയിലും അവൻ പരാതിപ്പെട്ടില്ല. തന്നെക്കാൾ കൂടുതൽ സഹിക്കുന്നവരെക്കുറിച്ചായിരുന്നു അപ്പോഴെല്ലാം ഓർമ്മിച്ചത്. ഒക്ടോബർ 11 ന് കാർലോയ്ക്ക് മസ്തിഷ്ക്കമരണം സംഭവിച്ചു. തൊട്ടടുത്ത ദിവസം വൈകുന്നേരം 6.45 ന് കാർലോ നിത്യതയിലേക്ക യാത്രയായി.

ജോൺ പോൾ രണ്ടാമനും മദർത തെരേസയും കഴിഞ്ഞാൽ വളരെ പെട്ടെന്ന് തന്നെ വാഴ്ത്തപ്പെട്ട പദവിയിലേക്കു ഉയർത്തപ്പെട്ട ഏകവ്യക്തി കാർലോ അക്യൂട്ടസായിരുന്നു. 2020 ഒക്ടോബർ 10 ന് കാർലോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 2024 ജൂലൈ ഒന്നിന് ഫ്രാൻസിസ് മാർപാപ്പ കാർലോയുടെ മധ്യസ്ഥതയിൽ നടന്ന അത്ഭുതത്തിന് അംഗീകാരം നല്കിയതോടെ കാർലോയെ വിശുദ്ധനായി ഉയർത്താൻ തീരുമാനമായി. കൗമാരക്കാരുടെ ജൂബിലിയോട് അനുബന്ധിച്ച് 2025 ഏപ്രിൽ 27 ന് കാർലോയെ വിശുദ്ധനായി പ്രഖ്യാപിക്കും.

നമ്മുടെ കാലത്തെ ഒരു അത്ഭുതമാണ് കാർലോ.ശരിക്കും കൗമാരക്കാരുടെ കാവൽക്കാരനും. കാരണം അവനറിയാം കൗമാരത്തിന്റെ വിഹ്വലതകളും ആസക്തികളും. ശരീരത്തിന്റെ പ്രവണതകളെയും ഊർജ്ജത്തെയും എങ്ങനെ ദൈവത്തിനുവേണ്ടി ചെലവഴിക്കാൻ കഴിയും എന്ന പരീക്ഷണമായിരുന്നു അവന്റെ ജീവിതം. ആ ജീവിതത്തിന് കിട്ടിയ മാർക്കാണ് കാർലോയുടെ വിശുദ്ധപദം.

ലഹരിയും പലതരത്തിലുള്ള ആസക്തികളും പിടിമുറുക്കിയിരിക്കുന്ന ഇന്നത്തെ ചെറുപ്പക്കാർക്ക് കാവലും കരുതലുമായി നില്ക്കുവാൻ കാർലോയ്ക്ക് കഴിവുണ്ട്. അതുകൊണ്ട് ഈ ലോകത്തിൽ ജീവിക്കുമ്പോഴും ഈ ലോകത്തിന്റേതായ ആസക്തികളിൽ മുഴുകാതെ ജീവിക്കാനുള്ള കൃപയ്ക്കുവേണ്ടി കാർലോയോട് മാധ്യസ്ഥം യാചിക്കുക.

Latest Updates

POPULAR Views

FEATUERD Views

മരണവും ദൈവകരങ്ങളില്‍ നിന്ന് സ്വീകരിച്ചവള്‍

Alexia Gonzalez barros കഴുത്തുവേദനയും കൈവേദനയുമായിട്ടായിരുന്നു തുടക്കം. വിട്ടുമാറാത്ത വേദന കൂടുതല്‍ വിശദമായ...

ഒരു ജെന്‍സി വിശുദ്ധന്‍

Pedro Ballester ആശുപത്രിയില്‍ രോഗിയായി കഴിയുന്ന കൂട്ടുകാരനെ കാണാനെത്തിയതായിരുന്നു മറ്റുകൂട്ടുകാര്‍. രോഗവേദനയിലും കൂട്ടുകാരെയെല്ലാം...

തെരുവുബാലന്‍ അള്‍ത്താരയിലേക്ക്

Darwin Ramos മക്കള്‍ക്ക് തീരെ ചെറിയൊരു അസുഖം വന്നാല്‍ പോലും മനസ് പിടയുന്നവരാണ്...

ഈശോയുടെ വേദന അറിഞ്ഞവള്‍

(Anne Gabrielle Caron) ഇളയസഹോദരന്‍ ഫ്രാങ്കോയിസിന്റെ ജ്ഞാനസ്‌നാനത്തിനായി ദേവാലയത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അവള്‍ക്ക് രണ്ടര...

ഒരു മധുരപതിനേഴുകാരന്റെ ജീവിതം

Jo Wilson 'എപ്പോഴും ദൈവത്തോട് ചേര്‍ന്നുനില്ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കാരണം ദൈവത്തിനാണ് ഞാന്‍...

വിശ്വാസത്തില്‍ മായം കലര്‍ത്താതെ

St. Peter To Rot കാണും വരെ നാം ഒന്നും അറിയുന്നില്ല. അറിയുന്നതുവരെ...

രോഗശയ്യയിലെ വെളിപാടുകള്‍

Pierangelo Capuzzimati 'എന്റെ രോഗം കര്‍ത്താവിന്റെ ഒരു സമ്മാനമാണ്. നമുക്ക് സമാധാനത്തോടെ ജീവിക്കാം....

 പ്രാണന്‍പോലെ പ്രണയം

Blessed Marcel Callo പ്രണയത്തെ പ്രാണന്‍ കണക്കെ സ്‌നേഹിച്ചിരുന്ന വ്യക്തിയായിരുന്നു വാഴ്ത്തപ്പെട്ട മാര്‍സെല്‍...

അന്യജീവനുതകി സ്വജീവിതം ധന്യമാക്കി…

വർഷം 2015 മാർച്ച് 15 ലാഹോറിലെ സെന്റ് ജോൺ ദേവാലയം കർശനമായ സുരക്ഷാക്രമീകരണങ്ങൾ...

ക്രിസ്തുവിനെ നോക്കി ചിരിച്ചവൾ

മരണം എത്രത്തോളം ഹൃദ്യമായ അനുഭവമാണ് എന്ന ചോദ്യത്തിന് ഉത്തരമായി ഉയർത്തിക്കാണിക്കാവുന്നത് ഒരു...

പൊതുപ്രവർത്തനങ്ങളുടെ വിശുദ്ധമുഖം

Bl. Alberto Marvelli. അത്താഴം കഴിക്കുകയായിരുന്നു ആൽബെർട്ടോ. സമീപത്ത് അമ്മയുമുണ്ടായിരുന്നു. അപ്പോഴാണ്...

ഒരു ചാനൽഅവതാരകയുടെ വിശുദ്ധജീവിതം

Sr Clare Crockett 'ജീവിതത്തെക്കുറിച്ച് എനിക്ക് നൂറുകൂട്ടം സ്വപ്നങ്ങളുണ്ടായിരുന്നു. ആയിത്തീരേണ്ട മേഖലകളെക്കുറിച്ച് വ്യക്തമായ...