FCRA ഭേദഗതി ബില്ലും ഭേദഗതി ചട്ടങ്ങളും 2026: നിയമപരമായ പുതിയ വെല്ലുവിളികള്‍

Published on

വിദേശസഹായം ഉപയോഗിച്ച് സൃഷ്ടിക്കപ്പെട്ട ആസ്തികളുടെ മേല്‍നോട്ടം, സംരക്ഷണം, ഭരണനിര്‍വഹണം എന്നിവയെ സംബന്ധിച്ച് വിപുലമായ ഒരു നിയമസംവിധാനമാണ് 2026 മാര്‍ച്ചിലെ എഫ്.സി.ആര്‍.എ. ഭേദഗതി ബില്‍ നിര്‍ദ്ദേശിക്കുന്നത്. ഈ ഭേദഗതിയുടെ കേന്ദ്രബിന്ദുവായി Designated Authortiy എന്ന പുതിയ അധികാരസംവിധാനത്തെ ബില്‍ അവതരിപ്പിക്കുന്നു.

ഇവിടെ ഒരു പ്രധാന നിയമകാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നിലവിലുള്ള Foreign Cotnribution (Regulation) Act, 2010ലെ Section 15ല്‍ ആസ്തികളുടെ നിക്ഷിപ്തം സംബന്ധിച്ച വ്യവസ്ഥ നിലവിലുണ്ട്. എന്നാല്‍ 2026ലെ ഭേദഗതി ബില്‍ Chapter IIIA എന്ന പുതിയ അധ്യായം കൊണ്ടുവരികയും, ആസ്തികളുടെ താല്‍ക്കാലിക നിക്ഷിപ്തം, സ്ഥിര നിക്ഷിപ്തം എന്നിവയ്ക്കായി കൂടുതല്‍ വിശദവും കര്‍ശനവുമായ ഭരണനിയമ സംവിധാനം നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.

പുതിയ ഭേദഗതി പ്രകാരം എഫ്.സി.ആര്‍.എ. രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെടുക, സ്വമേധയാ രജിസ്‌ട്രേഷന്‍ ഉപേക്ഷിക്കുക, രജിസ്‌ട്രേഷന്റെ കാലാവധി കഴിഞ്ഞിട്ടും പുതുക്കാതിരിക്കുക, പുതുക്കുന്നതിനുള്ള അപേക്ഷ നിരസിക്കപ്പെടുക , നിയമപ്രകാരം രജിസ്‌ട്രേഷന്‍ അവസാനിച്ചതായി കണക്കാക്കപ്പെടുക, എന്നീ സാഹചര്യങ്ങളില്‍ ആസ്തികള്‍ ആദ്യം designated authority യില്‍ താല്‍ക്കാലികമായി നിക്ഷിപ്തമാകാനുള്ള സാധ്യതയുണ്ട്.

നിശ്ചിത സമയപരിധിക്കുള്ളില്‍ രജിസ്‌ട്രേഷന്‍ പുനഃസ്ഥാപിക്കപ്പെടുകയോ പുതിയ രജിസ്‌ട്രേഷന്‍ അനുവദിക്കപ്പെടുകയോ ചെയ്യാത്ത പക്ഷം, ആസ്തികള്‍ സ്ഥിരമായി സര്‍ക്കാരിന്റെ നിയന്ത്രണത്തിലേക്ക് മാറും. എന്നാല്‍, ആരാധനാലയങ്ങളുടെ കാര്യത്തില്‍ അവയുടെ മതപരമായ സ്വഭാവവും ഉദ്ദേശ്യവും സംരക്ഷിക്കപ്പെടേണ്ടതാണെന്ന് ബില്‍ പ്രത്യേകം വ്യവസ്ഥ ചെയ്യുന്നുണ്ട്.

നിര്‍ദ്ദിഷ്ട ഭേദഗതി ബില്‍ വിദേശസഹായം ഉപയോഗിച്ച് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍, ആശുപത്രികള്‍, കോണ്‍വെന്റുകള്‍ എന്നിവയുടെ ആസ്തികളെ ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്നതിനെത്തുടര്‍ന്ന്, കത്തോലിക്കാ മെത്രാന്‍ സമിതി നേതൃത്വവും വിവിധ മെത്രാപ്പോലീത്തമാരും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയില്‍, നിര്‍ദ്ദേശിക്കപ്പെട്ട ബില്ലിന് മുന്‍കാല പ്രാബല്യം ഉണ്ടായിരിക്കില്ലെന്ന ഉറപ്പുകള്‍ ലഭിച്ചതായി മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.സഭാ സ്ഥാപനങ്ങള്‍ക്ക് ഇത് താല്‍ക്കാലിക ആശ്വാസം നല്‍കുന്നുവെങ്കിലും, ഭരണഘടനാ നിയമത്തിന്റെ വെളിച്ചത്തില്‍ ഇതിനെ കൂടുതല്‍ സൂക്ഷ്മമായി വിലയിരുത്തേണ്ടതുണ്ട്:

ഒരു നിയമത്തില്‍ ‘Retrospective’ എന്ന പദം നേരിട്ട് ഉപയോഗിച്ചില്ലെന്ന കാരണത്താല്‍ മാത്രം ആ നിയമം മുന്‍കാല ആസ്തികളെ ബാധിക്കില്ല എന്ന് ഉറപ്പിക്കാന്‍ കഴിയില്ല. നിയമശാസ്ത്രത്തില്‍ ഒരു നിയമത്തിന്റെ സ്വഭാവം നിര്‍ണ്ണയിക്കുന്നത് അതിന്റെ പദപ്രയോഗങ്ങളല്ല, മറിച്ച് അതിന്റെ നിയമപരമായ പ്രഭാവവും പ്രായോഗിക പ്രവര്‍ത്തനഫലവുമാണ് .പ്രായോഗിക മുന്‍കാല പ്രത്യാഘാതം: ഉദാഹരണത്തിന്, 20ഓ 30ഓ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അന്നത്തെ നിയമപ്രകാരം നിയമാനുസൃതമായി വിദേശസഹായം കൈപ്പറ്റി നിര്‍മ്മിച്ച ഒരു കെട്ടിടം, പുതിയ ഭേദഗതി നിയമം വന്നതിനുശേഷം നിലവിലുള്ള FCRA രജിസ്‌ട്രേഷന്‍ പദവി നഷ്ടപ്പെടുമ്പോള്‍ നിക്ഷിപ്തമാക്കപ്പെടുകയാണെങ്കില്‍, അത് പ്രായോഗികമായി മുന്‍കാല അവകാശങ്ങളെ ബാധിക്കുന്നുണ്ട്.

ഭരണഘടനാപരമായ പരിശോധന: നിയമത്തിന് പ്രത്യക്ഷമായ പൂര്‍വ്വപ്രാബല്യം ഇല്ലെന്ന് വാദിച്ചാല്‍ പോലും, ഭൂതകാലത്ത് സമ്പാദിച്ച നിയമപരമായ അവകാശങ്ങളെ അത് ഇല്ലാതാക്കുന്നുവെങ്കില്‍, ഭരണഘടനാ കോടതികള്‍ സാധാരണയായി താഴെ പറയുന്ന ചോദ്യങ്ങള്‍ പരിശോധിക്കും:
സമ്പാദിതമായ അവകാശങ്ങള്‍ക്ക് പുതിയ നിയമം അനാവശ്യമായ നിയന്ത്രണം ഏര്‍പ്പെടുത്തുന്നുണ്ടോ?
സ്വീകരിച്ച നടപടി അനുപാതികതയുടെ സിദ്ധാന്തം എന്ന ഭരണഘടനാ തത്വത്തിന് അനുസൃതമാണോ?
ബാധിക്കപ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ സ്വാഭാവിക നീതിഉറപ്പുകള്‍ ലഭ്യമാക്കിയിട്ടുണ്ടോ?
നിയമം അനാവശ്യമായോ വിവേചനപരമായോ പ്രവര്‍ത്തിക്കുന്നുണ്ടോ?
അതിനാല്‍, പാര്‍ലമെന്റ് അംഗീകരിക്കുന്ന അന്തിമ നിയമപാഠം പുറത്തുവരുന്നതുവരെ കേവല ഉറപ്പുകളില്‍ വിശ്വസിച്ച് നിയമപരമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ അന്തിമ നിഗമനങ്ങളില്‍ എത്തിച്ചേരുന്നത് ഉചിതമല്ല.

നിര്‍ദ്ദിഷ്ട ഭേദഗതി ബില്ലിലെ ഏറ്റവും വലിയ പ്രായോഗിക വെല്ലുവിളിയും ഭാവിയില്‍ വിപുലമായ വ്യവഹാരങ്ങള്‍ക്ക് കാരണമായേക്കാവുന്നതുമായ ഒന്നാണ് സംയുക്ത ധനസഹായത്തിലൂടെ സൃഷ്ടിക്കപ്പെട്ട ആസ്തികളുടെ മേലുള്ള നിയന്ത്രണം.

ഇന്ത്യയിലെ ഭൂരിഭാഗം സന്നദ്ധവിദ്യാഭ്യാസആരോഗ്യ സ്ഥാപനങ്ങളും പൂര്‍ണ്ണമായും വിദേശനിധി മാത്രം ഉപയോഗിച്ചല്ല ആസ്തികള്‍ നിര്‍മ്മിക്കുന്നത്. ഉദാഹരണത്തിന്, ഒരു ചാരിറ്റബിള്‍ ആശുപത്രിയുടെ ആകെ മൂലധനത്തിന്റെ 80% ആഭ്യന്തര സംഭാവനകളില്‍) നിന്നും, 20% മാത്രം വിദേശ സഹായത്തില്‍ നിന്നും സ്വീകരിച്ചതായിരിക്കാം.
നിയമപരമായ സങ്കീര്‍ണ്ണത: ഭേദഗതി ബില്ലിലെ വ്യവസ്ഥകള്‍ പ്രകാരം, ആസ്തിയുടെ ഒരു ഭാഗം മാത്രമാണ് വിദേശസഹായമെങ്കിലും, ഭേദഗതി ബില്ലിലെ വ്യവസ്ഥകള്‍ വായിക്കുമ്പോള്‍, മുഴുവന്‍ ആസ്തിയും പ്രഥമദൃഷ്ട്യാ താല്‍ക്കാലികമായി നിക്ഷിപ്തമാകാന്‍ ഇടയുള്ള സാഹചര്യം സൃഷ്ടിക്കുന്നതായി തോന്നുന്നു. ഈ സാഹചര്യത്തില്‍ പ്രായോഗികമായി ആഭ്യന്തര സ്രോതസ്സുകളില്‍ നിന്നുള്ള ധനസഹായത്തിന്റെ വിഹിതം സ്ഥാപനം രേഖകളിലൂടെ തെളിയിക്കേണ്ട സാഹചര്യം ഉണ്ടാകാം.

ഇത് ഭാവിയില്‍ കോടിക്കണക്കിന് രൂപ ആഭ്യന്തരമായി സമാഹരിച്ചുണ്ടാക്കിയ സ്വത്തുക്കള്‍ പോലും താല്‍ക്കാലികമായി നിശ്ചലമാകുന്ന അവസ്ഥയിലേക്കും, സങ്കീര്‍ണ്ണമായ നിയമയുദ്ധങ്ങളിലേക്കും വഴിതുറന്നേക്കാം.

2026 ജൂണില്‍ പ്രാബല്യത്തില്‍ വന്ന ഭേദഗതി ചട്ടങ്ങളില്‍, അനുവദനീയമായ ചില മതപരമായ പ്രവര്‍ത്തനങ്ങളുടെ വിവരണത്തില്‍ ‘excluding proselytisation’, ‘excluding religious conversion’ തുടങ്ങിയ പരിമിതികള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. എന്നാല്‍, ഇതിന് പിന്നിലെ നിയമപരമായ അവ്യക്തത അതീവ ഗുരുതരമാണ്.
‘മതപരിവര്‍ത്തന ശ്രമ, (മതപരിവര്‍ത്തനം), ‘Attempt to Convert’ എന്നീ നിര്‍ണായക പദങ്ങള്‍ക്ക് എഫ്.സി.ആര്‍.എ. നിയമത്തിലോ പുതിയ ചട്ടങ്ങളിലോ എവിടെയും വ്യക്തമായ നിയമനിര്‍വചനം നല്‍കിയിട്ടില്ല.

ഈ അവ്യക്തത താഴെ പറയുന്ന പ്രധാന നിയമപരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു:
• ഭരണപരമായ വ്യാഖ്യാനങ്ങളിലെ വ്യത്യാസങ്ങള്‍ നിയമത്തില്‍ വ്യക്തമായ അതിര്‍വരമ്പുകള്‍ ഇല്ലാത്തതിനാല്‍, ഭരണപരമായ വ്യാഖ്യാനത്തില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. ഇത് ഒരേ പ്രവര്‍ത്തനത്തെക്കുറിച്ച് വ്യത്യസ്ത സ്ഥലങ്ങളില്‍ വ്യത്യസ്തമായ വിലയിരുത്തലുകള്‍ക്ക് ഇടയാക്കാം.

• ചില സാഹചര്യങ്ങളിലെ ഭരണപരമായ വ്യാഖ്യാന വ്യത്യാസങ്ങള്‍: ഒരു ക്രൈസ്തവ സ്ഥാപനമോ സന്നദ്ധ സംഘടനയോ നടത്തുന്ന സൗജന്യ വിദ്യാഭ്യാസ സഹായം, മെഡിക്കല്‍ ക്യാമ്പുകള്‍, തയ്യല്‍ മെഷീന്‍ വിതരണം അല്ലെങ്കില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എന്നിവയെപ്പോലും ചില സാഹചര്യങ്ങളില്‍ ഭരണപരമായ വ്യാഖ്യാന വ്യത്യാസങ്ങള്‍ കാരണം ‘മതപരിവര്‍ത്തനത്തിനായുള്ള പ്രലോഭനമായി’ വിലയിരുത്തപ്പെടാനും FCRA രജിസ്‌ട്രേഷനെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്.

• ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 25(1) പൗരന്മാര്‍ക്ക് മാത്രമല്ല, എല്ലാ വ്യക്തികള്‍ക്കും സ്വന്തം മതം പ്രചരിപ്പിക്കാനുള്ള അവകാശം നല്‍കുന്നുണ്ട്. പ്രശസ്തമായ Rev. Stainislaus v. State of Madhya Pradesh, (1977) 1 SCC 677 കേസില്‍ സുപ്രീം കോടതി, അനുച്ഛേദം 25ല്‍ ഉള്‍പ്പെട്ട ‘Right to Propagate’ എന്നത് സ്വന്തം മതവിശ്വാസം മറ്റുള്ളവരിലേക്ക് പ്രചരിപ്പിക്കാനുള്ള അവകാശമാണെന്നും, മറ്റൊരാളെ സ്വന്തം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള മൗലികാവകാശം അതില്‍ ഉള്‍പ്പെടുന്നില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, നിയമാനുസൃതമായ മതപ്രചാരണവും ബലം, വഞ്ചന, പ്രലോഭനം എന്നിവയിലൂടെ നടത്തുന്ന മതപരിവര്‍ത്തനവും തമ്മിലുള്ള വ്യത്യാസം ഓരോ കേസിലെയും വസ്തുതകളെ ആശ്രയിച്ചായിരിക്കും വിലയിരുത്തപ്പെടുക. പുതിയ ചട്ടങ്ങളിലെ അവ്യക്തതകള്‍ നിയമാനുസൃതമായ മതപ്രചാരണത്തെയും നിയമവിരുദ്ധമായ മതപരിവര്‍ത്തനത്തെയും തമ്മില്‍ വേര്‍തിരിക്കാനാകാത്ത വണ്ണം സങ്കീര്‍ണ്ണമാക്കുന്നു.

2026 ജൂണ്‍ 22 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ ചട്ടങ്ങള്‍, സന്നദ്ധസംഘടനകളുടെ നിയന്ത്രണ സംവിധാനത്തില്‍ ഗണ്യമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതാണ്. ഇതിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങള്‍ താഴെ പറയുന്നവയാണ്:

  1. ഉദ്ദേശ്യാടിസ്ഥാനത്തിലും ഭൂമിശാസ്ത്രപരവുമായ ലൈസന്‍സിങ് പ്രകാരം, അപേക്ഷിക്കുമ്പോള്‍ തന്നെ സംഘടനകള്‍ തങ്ങളുടെ നിര്‍ദ്ദിഷ്ട പ്രവര്‍ത്തന ലക്ഷ്യങ്ങളും അത് നടപ്പിലാക്കുന്ന സംസ്ഥാനങ്ങളും/കേന്ദ്രഭരണ പ്രദേശങ്ങളും കൃത്യമായി രേഖപ്പെടുത്തണം.
  2. Form FC6F നിര്‍ബന്ധമാക്കി: നിലവില്‍ FCRA രജിസ്‌ട്രേഷന്‍ ഉള്ള എല്ലാ സംഘടനകളും ചട്ടങ്ങള്‍ നിലവില്‍ വന്ന് ഒരു വര്‍ഷത്തിനകം (2027 ജൂണ്‍ 21ന് മുന്‍പ്) പുതിയ Form FC6F സമര്‍പ്പിച്ച് തങ്ങള്‍ തുടര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്ന സംസ്ഥാനങ്ങളും ലക്ഷ്യങ്ങളും പ്രഖ്യാപിക്കേണ്ടതുണ്ട്.
  3. അധിക ഫീസ് ഘടന (Incremental Fees): ഒരു സംസ്ഥാനത്തിനും ഒരു ലക്ഷ്യത്തിനും (One State, One Purpose) മാത്രമേ അടിസ്ഥാന ഫീസ് ബാധകമാകൂ. പുതിയ ലക്ഷ്യങ്ങളോ സംസ്ഥാനങ്ങളോ കൂട്ടിച്ചേര്‍ക്കാന്‍ ആഗ്രഹിക്കുമ്പോള്‍ ഓരോന്തിനും? 300 വീതം അധിക ഫീസ് ഒടുക്കേണ്ടി വരും.
  4. അനുവദനീയമായ 105 പ്രവര്‍ത്തനങ്ങളുടെ പട്ടിക : ചട്ടങ്ങളുടെ അനുബന്ധമായി അനുവദനീയമായ പ്രവര്‍ത്തനങ്ങളുടെ ഒരു വിപുലമായ പട്ടിക ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ പ്രവര്‍ത്തനങ്ങളെയും അഞ്ച് പ്രധാന വിഭാഗങ്ങളായി (മതപരം, സാംസ്‌കാരികം, സാമ്പത്തികം, വിദ്യാഭ്യാസം, സാമൂഹികം) തരംതിരിച്ചിരിക്കുന്നു.
  5. ‘Chief Functionary’ നിര്‍വചനത്തിന്റെ വ്യാപ്തി (Expanded Governance Definition): പുതിയ ചട്ടങ്ങള്‍ പ്രകാരം ഭരണസമിതി അംഗങ്ങള്‍ മാത്രമല്ല, ഡയറക്ടര്‍മാര്‍, ട്രസ്റ്റിമാര്‍, ഓഫീസ് ഭാരവാഹികള്‍, അല്ലെങ്കില്‍ സംഘടനയുടെ നടത്തിപ്പില്‍ നിര്‍ണായകമായ ‘നിയന്ത്രണാധികാരമുള്ള’ (Control or Management) ഏതൊരു വ്യക്തിയും ചീഫ് ഫങ്ഷണറി എന്ന പരിധിയില്‍ വരും.
  6. വിദേശ പൗരന്മാര്‍ക്ക് വിലക്ക്: ഇന്ത്യന്‍ വംശജരല്ലാത്ത വിദേശ പൗരന്മാര്‍ സംഘടനകളുടെ ‘മുഖ്യ ഭാരവാഹികള്‍’ ആയിരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സാധാരണഗതിയില്‍ രജിസ്‌ട്രേഷനോ മുന്‍കൂര്‍ അനുമതിയോ നല്‍കില്ല.
  7. ‘Reasonable Activtiy’ മാനദണ്ഡങ്ങള്‍: പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം, രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനായി ഒരു സംഘടന കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ കുറഞ്ഞത് 10 ലക്ഷം രൂപയെങ്കിലും തങ്ങളുടെ അംഗീകൃത ലക്ഷ്യങ്ങള്‍ക്കായി വിനിയോഗിച്ചിട്ടുണ്ടെന്ന് തെളിയിക്കണം. ഫണ്ട് കുറവുള്ള സംഘടനകളെ ഇത് രജിസ്‌ട്രേഷന്‍ പുതുക്കലില്‍ പ്രതികൂലമായി ബാധിക്കാനിടയുണ്ട്.
  8. 75% വിനിയോഗവും ഫീല്‍ഡ് പരിശോധനയും : മുന്‍കൂര്‍ അനുമതിയോടെ) ഫണ്ട് സ്വീകരിക്കുന്നവര്‍ക്ക്, രണ്ടാമത്തെയോ അതിനുശേഷമുള്ളതോ ആയ ഗഡുക്കള്‍ ലഭിക്കണമെങ്കില്‍ മുന്‍പ് ലഭിച്ച ഫണ്ടിന്റെ 75% എങ്കിലും വിനിയോഗിച്ചിരിക്കണം. ഇതിനായി Form FC3BB വഴി അപേക്ഷിക്കണം.
  9. അന്തിമ ദാതാവിനെ കണ്ടെത്തല്‍ (Ultimate Donor Tracking): വിദേശത്തുള്ള ഫണ്ടിങ് ഏജന്‍സികളോ Donor Advised Funds (DAF) പോലുള്ള ഇടനിലക്കാരോ വഴിയാണ് പണം വരുന്നതെങ്കില്‍, യഥാര്‍ത്ഥത്തില്‍ ആ പണം നല്‍കിയ അന്തിമ ദാതാവിനെ (Ultimate Donor) സംബന്ധിച്ച വിവരങ്ങള്‍ വാര്‍ഷിക റിട്ടേണില്‍ വെളിപ്പെടുത്തേണ്ടതുണ്ട്.
  10. ഡിജിറ്റല്‍ ഫൂട്ട്പ്രിന്റും സോഷ്യല്‍ മീഡിയ വെളിപ്പെടുത്തലും: സംഘടനകളുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റുകള്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെയും വിവരങ്ങള്‍ വാര്‍ഷിക റിട്ടേണായ Form FC4ല്‍ രേഖപ്പെടുത്തുന്നത് നിര്‍ബന്ധമാക്കി.
  11. പ്രസിദ്ധീകരണങ്ങളുടെ കര്‍ശന നിരീക്ഷണം: സംഘടനയോ അതിന്റെ മുഖ്യ ഭാരവാഹികളോ (അവരുടെ വ്യക്തിപരമായ ശേഷിയില്‍ പോലും) നടത്തുന്ന പുസ്തകങ്ങള്‍, ലേഖനങ്ങള്‍, മാധ്യമ ഉള്ളടക്കങ്ങള്‍ എന്നിവയുടെ വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കണം.
  12. ഓഡിറ്റ് സര്‍ട്ടിഫിക്കറ്റുകളില്‍ UDIN നിര്‍ബന്ധമാക്കി: ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സമര്‍പ്പിക്കുന്ന ഓഡിറ്റ് സര്‍ട്ടിഫിക്കറ്റുകളില്‍ Unique Document Identification Number (UDIN) രേഖപ്പെടുത്തുന്നത് നിര്‍ബന്ധമാക്കി.

സമയബന്ധിതമായി Form FC6F സമര്‍പ്പിക്കുക: നിലവില്‍ രജിസ്‌ട്രേഷന്‍ ഉള്ള എല്ലാ സ്ഥാപനങ്ങളും 2027 ജൂണ്‍ 21ന് മുന്‍പായി തങ്ങളുടെ പ്രവര്‍ത്തന ലക്ഷ്യങ്ങളും സംസ്ഥാനങ്ങളും തെരഞ്ഞെടുത്ത് Form FC6F സമര്‍പ്പിച്ചു എന്ന് ഉറപ്പാക്കുക മിക്‌സഡ് ഫണ്ടിങ് അക്കൗണ്ടിങ് കൃത്യമാക്കുക: ഓരോ സ്ഥിര ആസ്തിയുടെയും ധനസ്രോതസ്സുകള്‍ (ആഭ്യന്തര ഫണ്ടും വിദേശ ഫണ്ടും) തെളിയിക്കുന്ന രേഖകള്‍ പ്രത്യേകമായി വേര്‍തിരിച്ച് സൂക്ഷിക്കുക രേഖകളിലെ ജാഗ്രത (മുന്‍കരുതല്‍): ‘Proselytisation’, ‘Religious Conversion’ എന്നീ പദങ്ങള്‍ക്ക് കൃത്യമായ നിയമനിര്‍വചനമില്ലാത്തതിനാല്‍, വിദേശസഹായം കൈപ്പറ്റുന്ന സ്ഥാപനങ്ങള്‍ തങ്ങളുടെ ആഭ്യന്തര രേഖകള്‍, ഗ്രാന്റ് കരാറുകള്‍ (Grant Agreements), സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍, പ്രൊജക്ട് റിപ്പോര്‍ട്ടുകള്‍ എന്നിവ തയ്യാറാക്കുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തുക,. ഭരണകൂടത്തിന് തെറ്റായ വ്യാഖ്യാനത്തിന് (Misinterpretation) ഇടനല്‍കുന്ന പദപ്രയോഗങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുകയും, എല്ലാ പ്രവര്‍ത്തനങ്ങളും കേവലം ജീവകാരുണ്യസാമൂഹികവിദ്യാഭ്യാസ ലക്ഷ്യങ്ങളില്‍ മാത്രം അധിഷ്ഠിതമാണെന്ന് രേഖാമൂലം ബോധ്യപ്പെടുത്താന്‍ സാധിക്കുകയും ചെയ്യുക, ഭരണസമിതിയുടെ പുനഃസംഘടന: വിദേശ പൗരന്മാര്‍ ഭാരവാഹികളായി ഉണ്ടെങ്കില്‍ പുതിയ ചട്ടങ്ങളിലെ യോഗ്യതാ മാനദണ്ഡങ്ങള്‍ പരിശോധിച്ച് ആവശ്യമായ ഭരണഘടനാപരമായ മാറ്റങ്ങള്‍ വരുത്തുക എന്നിവയെല്ലാമാണ് ഇക്കാര്യത്തില്‍ നമുക്ക് ചെയ്യാനുള്ളത്.

അഡ്വ. സാജു ജേക്കബ്
(സുപ്രീം കോടതി അഭിഭാഷകന്‍)

Latest Updates

POPULAR Views

FEATUERD Views

എഫ്.സി.ആര്‍.എ. 2026 നിയമഭേദഗതി: വസ്തുതകളും ആശങ്കകളും

വിദേശഫണ്ടുകളുടെ സുതാര്യമായ ഉപയോഗവും ദുരുപയോഗതടയലും ലക്ഷ്യമിട്ട് ഇന്ത്യയിലെ വിദേശ സംഭാവന നിയന്ത്രണ...

പൗരബോധം ശീലമാക്കണം, വേണ്ടത് പുതിയൊരു പൗരസംസ്‌കാരം

എല്ലാവരും അവകാശങ്ങളെക്കുറിച്ചു ബോധവാന്മാരായിത്തീര്‍ന്നു; എന്നാല്‍, കടമകളെക്കുറിച്ചും ഉത്തരവാദിത്വങ്ങളെക്കുറിച്ചും ചിന്തിച്ചു പോലുമില്ല. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ വാങ്ങുന്നത് അവകാശവും കൊടുക്കുന്നത് കടമയുമാണെങ്കില്‍ വാങ്ങാന്‍ മാത്രമാണ് ഇന്നിന്റെയാളുകള്‍ പഠിച്ചിട്ടുള്ളതും പഠിപ്പിക്കുന്നതും.

സമുദായ ശക്തീകരണവര്‍ഷം സമഗ്രപുരോഗതിക്ക് 

സീറോമലബാര്‍ സഭ സമുദായ ശക്തീകരണ വര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. നമ്മുടെ നസ്രാണി സമുദായത്തെക്കുറിച്ച്...

എലിക്കെണിയിൽ പെടരുതേ…

ഒറ്റത്തവണ ഉപയോഗം മതി; തീർന്നു ജീവിതം. എലിക്കെണി കണ്ടിട്ടില്ലേ. കെണിയിൽ പെട്ടാൽ...

ഇൻതിഫാദ

ഹമാസ് എന്ന അന്താരാഷ്ട്ര ഭീകര സംഘടന ഇസ്രായേലിനെതിരെ നടത്തിവരുന്ന രക്തരൂക്ഷിതമായ സായുധ പ്രക്ഷോഭങ്ങളെ വിശേഷിപ്പിക്കുവാൻ ഉപയോഗിക്കുന്ന വാക്കാണ് ഇൻതിഫാദ ...

നിന്റെ സഹോദരന്‍ എവിടെ?

ജീവന് കാവല്‍ നില്ക്കുന്നത് അണഞ്ഞുപോകാന്‍ തുടങ്ങുന്ന മെഴുതിരിനാളത്തെ കാറ്റിനെതിരെയുള്ള പോരാട്ടത്തില്‍ കൈപ്പടം ചേര്‍ത്തുപിടിച്ച് കാത്തുരക്ഷിക്കുന്നതുപോലെയാണ്.

മാലിന്യമലയിലെ ക്രിസ്തുസാക്ഷ്യം

കൊ​​​​ച്ചി​​​​യെ ആ​​​​ക​​​​മാ​​​​നം പു​​​​ക​​​​യ്ക്കു​​​​ള്ളി​​​​ൽ നി​​​​റു​​​​ത്തി​​​​ക്കൊ​​​​ണ്ടു ബ്ര​​​​ഹ്മ​​​​പു​​​​രം മാ​​​​ലി​​​​ന്യ​​​​മ​​​​ല ക​​​​ത്തി​​​​യെ​​​​രി​​​​യു​​​​മ്പോ​​​​ൾ ന​​​​മ്മു​​​​ടെ രാ​​​​ജ്യ​​​​ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ...

യുദ്ധവും സമാധാനവും

ഫ്ര​​ഞ്ച് ച​​ക്ര​​വ​​ർ​​ത്തി​​യാ​​യ നെ​​പ്പോ​​ളി​​യ​​ൻ പ​​ത്തൊ​​ൻ​​പ​​താം നൂ​​റ്റാ​​ണ്ടി​​ന്‍റെ ആ​​രം​​ഭ​​ത്തി​​ൽ റ​​ഷ്യ​​യെ ക​​ട​​ന്നാ​​ക്ര​​മി​​ച്ച​​തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ...

തു​റ​ന്നുപ​റ​യേ​ണ്ട​പ്പോ​ൾ നി​ശ​ബ്ദ​നാ​യി​രി​ക്ക​രു​ത്

ഇ​രു​പ​താം​നൂ​റ്റാ​ണ്ട് ക​ണ്ട ഏ​റ്റ​വും സ​ത്യ​സ​ന്ധ​നായ മനുഷ്യനും ആ​ശ​യം​കൊ​ണ്ടും ജീ​വി​തം​ കൊ​ണ്ടും ലോ​കം...