അനന്തമായ മനുഷ്യാന്തസ്

Published on

കഴിഞ്ഞ അഞ്ചു വർഷത്തെ പഠനശേഷം 2024 ഏപ്രിൽ എട്ടിന് മനുഷ്യാന്തസിനെക്കുറിച്ച് വിശ്വാസതിരുസംഘം നടത്തിയ പ്രഖ്യാപനമാണ് അനന്തമായ അന്തസ് (Dignitas Infinita). നാലു ഭാഗങ്ങളുള്ള ഈ രേഖ, മനുഷ്യമാഹാത്മ്യത്തെക്കുറിച്ചുള്ള ദാർശനികവും സൈദ്ധാന്തികവുമായ  അപഗ്രഥനത്തോടൊപ്പം മനുഷ്യാന്തസിനെ ഹനിക്കുന്ന സമകാലിക പ്രശ്‌നങ്ങളും അവതരിപ്പിക്കുന്നു. ‘ഓരോ മനുഷ്യന്റെയും സത്തയിൽത്തന്നെ ലീനമായ അനന്തമായ അന്തസ്, അവൻ അല്ലെങ്കിൽ അവൾ കടന്നു പോകാവുന്ന എല്ലാ സാഹചര്യങ്ങൾക്കും അവസ്ഥകൾക്കും സാഹചര്യങ്ങൾക്കും ഉപരിയാണ്’ എന്ന പ്രാരംഭവാക്കുകളിൽ  ഈ  പ്രഖ്യാപനത്തിന്റെ അന്തഃസത്ത സംഗ്രഹിക്കാം.  

ക്രൈസ്തവവിശ്വാസത്തിന്റെയും ദൈവികവെളിപാടിന്റെയും പശ്ചാത്തലത്തിൽ സൃഷ്ടികർമ്മവവും മനുഷ്യാവതാരവുമായി ബന്ധപ്പെട്ടായിരിക്കണം മനുഷ്യാന്തസിനെ മനസ്സിലാക്കാനെന്ന് ഈ രേഖ ആഹ്വാനം ചെയ്യുന്നു. അടിസ്ഥാനപരമായി തങ്ങളുടെ ജീവിതസാഹചര്യങ്ങൾക്കതീതമായി ഓരോ വ്യക്തിയും ബഹുമാനിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യേണ്ടതാണ്.

മനുഷ്യാന്തസിന്റെ നാലു തലങ്ങളിലുള്ള അപഗ്രഥനമാണ് ഈ രേഖയെ ശ്രദ്ധേയമാക്കുന്ന ഒരു ഘടകം. സത്താപരവും (ontological) ധാർമികവും (moral) സാമൂഹികവും (social) അസ്തിത്വപരവുമായ (existential) തലങ്ങളിൽ, ഏറ്റവും പ്രധാനപ്പെട്ടത്  ഒരാളുടെ സത്താപരമായ അന്തസാണ്. ഒരാളുടെ ജീവിതത്തിൽ നിന്നും ഒരിക്കലും മാറ്റിനിർത്താനാവാത്ത സത്താപരമായ അന്തസ്, അയാൾ കടന്നുപോകുന്ന ഏത് ജീവിത സാഹചര്യത്തിലും സാധുതയുള്ളതാണ്. ധാർമികാന്തസാകട്ടെ, തനിക്ക് ലഭിച്ചിരിക്കുന്ന സ്വാതന്ത്ര്യം ഒരാൾ ഉപയോഗിക്കുന്നതിനെ ആധാരമാക്കിയാണ് വിലയിരുത്തേണ്ടത്. മനുഷ്യർ ജീവിക്കുന്ന സാഹചര്യങ്ങളെക്കൂടി ആശ്രയിച്ച് നിലകൊള്ളുന്നതാണ് സാമൂഹികാന്തസ്. മനുഷ്യ വ്യക്തിയെ  സംബന്ധിച്ചുള്ള ക്ലാസിക്കൽ നിർവചനത്തെ ആധാരമാക്കി വികസിപ്പിച്ചെടുത്തിട്ടുള്ള അസ്തിത്വപരമായ അന്തസ്, മനുഷ്യയുക്തിക്കും (reason) സ്വയംനിർണയാവകാശത്തിനും (autonomy) പ്രാധാന്യം നൽകുന്നു.

മനുഷ്യസമൂഹത്തിന് ഇന്ന് കരഗതമായിരിക്കുന്ന മനുഷ്യാന്തസിനെക്കുറിച്ചുള്ള അവബോധം  വിവിധ കാലഘട്ടങ്ങളിലായി വികസിതമായതാണ്. ബുദ്ധിയും വിവേകവും ഉത്തരവാദിത്വവുമുള്ള മനുഷ്യർ, തങ്ങളുടെ അസ്തിത്വത്തിൽ തന്നെ സ്വതന്ത്രമായി നിലനിൽക്കുന്നവരാണ്. ‘ദൈവം തന്റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചു’ എന്ന വിശുദ്ധഗ്രന്ഥവചനങ്ങൾ, സ്ത്രീ പുരുഷന്മാർ എന്ന നിലയിൽ മനുഷ്യർ തുല്യരും പരസ്പരം സ്‌നേഹിക്കേണ്ടവരും ഈ ഭൂമിയിൽദൈവത്തെ പ്രതിനിധാനം ചെയ്യുന്നവരുമാണെന്നുള്ള നിരവധി വസ്തുതകൾ അടങ്ങിയിട്ടുള്ള ബൃഹത്തായ ദർശനത്തിന്റെ ഭാഗമാണ്.

പഴയനിയമത്തിൽ സൃഷ്ടിയുടെ പുസ്തകത്തിൽ ആരംഭിച്ച് പുറപ്പാട് ഗ്രന്ഥത്തിലും നിയമാവർത്തന പുസ്തകത്തിലും പ്രവാചകഗ്രന്ഥങ്ങളിലും വ്യത്യസ്തതലങ്ങളിൽ ആവിഷ്‌കൃതമായ ഈ ദർശനം, ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിലൂടെ തികച്ചും വ്യത്യസ്തവും നവീനവുമായ ഒരു മേഖലയിലേക്ക് മിഴിതുറക്കുകയും ചെയ്തു.

പരിത്യക്തരായ സകലരേയും യേശു തന്റെ കാരുണ്യംകൊണ്ട് ആലിംഗനം ചെയ്യുകയും സ്വന്തമാക്കുകയും ചെയ്തു. സഭാപിതാക്കന്മാർ ധ്യാനിക്കുകയും മധ്യകാല ദൈവശാസ്ത്രജ്ഞർ വികസിപ്പിക്കുകയും ചെയ്ത, സുവിശേഷത്തിൽ ലീനമായിരുന്ന, മനുഷ്യാന്തസിനെക്കുറിച്ചുള്ള ഈ ദർശനം, ആധുനിക തത്വശാസ്ത്രവുമായുള്ള കലർപ്പിലൂടെ അതിന്റെ ചക്രവാളം വികസ്വരമാക്കുകയാണ് ചെയ്തത്. സമകാലിക ലോകത്താകട്ടെ ‘അന്തസ്’ മനുഷ്യവ്യക്തിയുടെ അതുല്യതയെ വ്യക്തമാക്കുവാൻ ഉപയോഗിക്കുന്ന പദമാണ്. ഇത് ആരെങ്കിലും ഒരാൾക്ക് സൗജന്യമായി നൽകുന്ന ഒന്നല്ല, മറിച്ച് ഒരു വ്യക്തിയിൽ തന്നെ അന്തർലീനമായിരിക്കുന്ന അടിസ്ഥാനതത്വമാണ്.

ദൈവികവെളിപാട്, മനുഷ്യാവതാരം, ക്രിസ്തുവിന്റെ ഉത്ഥാനം എന്നീ മൂന്ന് തലങ്ങളിലൂടെ വെളിപ്പെടുത്തപ്പെടുന്ന മനുഷ്യാന്തസിന്റെ ദൈവശാസ്ത്രതലങ്ങളെയും ഈ രേഖ പഠനവിഷയമാക്കുന്നു. ക്രൈസ്തവദൈവശാസ്ത്രത്തിൽ മാത്രമല്ല, സാമൂഹികമായ എല്ലാ മേഖലകളെയും സ്വാധീനിക്കുന്ന ഒന്നാണ് മനുഷ്യാന്തസ് എന്ന പരികല്പന. ഈ ദർശനം സമൂഹനിർമ്മിതിയുടെ അടിസ്ഥാനമായതുകൊണ്ടാണ് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ പ്രഖ്യാപനം (The Universal Declara- tion of Human Rights) നടത്തിയത്.

മനുഷ്യാന്തസിനെക്കുറിച്ചുള്ള കാലികദർശനങ്ങളിൽ വരുന്ന അപകടകരമായ ചില പ്രവണതകളെ കൂടി  ചൂണ്ടിക്കാണിക്കുന്ന ഈ രേഖ, കേവലം വ്യക്തിയുടെ അന്തസ്സായി (right of a person) ഇതിനെ ചുരുക്കുന്ന കാഴ്ചപ്പാടും ചില പുതിയ അവകാശങ്ങളുടെ ഏകപക്ഷീയമായ വ്യാപനത്തിനായുള്ള മുറവിളിയും ഈ ദർശനത്തിന്റെ ആന്തരിക ഔന്നത്യം കുറയ്ക്കുന്നതായി അഭിപ്രായപ്പെടുന്നു. ലോകത്തിൽ ഇന്ന് നടക്കുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകളും അവയെക്കുറിച്ചുള്ള സഭയുടെ നിലപാടുകളും ഈ രേഖയുടെ നാലാം ഭാഗത്ത് വ്യക്തമാക്കിയിരിക്കുന്നു. 

ദാരിദ്ര്യം, യുദ്ധം, അഭയാർത്ഥി പ്രശ്‌നങ്ങൾ, മനുഷ്യക്കടത്ത്, ലൈംഗിക ദുരുപയോഗം, സ്ത്രീകൾക്കെതിരായ അക്രമങ്ങൾ, ഗർഭച്ഛിദ്രം, വാടകഗർഭധാരണം, കാരുണ്യവധം, വൈകല്യമുള്ളവരുടെ പാർശ്വവൽക്കരണം, ലിംഗസിദ്ധാന്തം, ലിംഗമാറ്റം, ഡിജിറ്റൽ വയലൻസ് എന്നീ വിഷയങ്ങളെ  ചുരുക്കമായി അവതരിപ്പിച്ച് മാനവികതയുടെ പരാജയകാരണങ്ങളെ അപഗ്രഥിച്ചു കൊണ്ടാണ് രേഖ അവസാനിക്കുന്നത്.

റവ. ഡോ. സജി മാത്യു കണയങ്കൽ CST

Latest Updates

POPULAR Views

FEATUERD Views

സമഗ്ര പരിസ്ഥിതിയും കുടുംബവും

2025 ഒക്ടോബര്‍ 04ന് പ്രസിദ്ധീകരിച്ച സമഗ്ര പരിസ്ഥിതിയും കുടുംബവും എന്ന  ലഘുഗ്രന്ഥം...

ഭാവി ജനിപ്പിക്കുന്ന വിശ്വസ്തത: വൈദികജീവിതത്തിന്റെയും പരിശീലനത്തിന്റെയും നവദര്‍ശനം

2025 ഡിസംബര്‍ എട്ടാം തീയതി ലെയോ പതിനാലാമന്‍ പാപ്പ സാര്‍വ്വത്രികസഭയ്ക്കായി നല്കിയ...

ഇന്‍ ഊണിത്താത്തെ ഫീദേയി (വിശ്വാസത്തിന്റെ ഐക്യത്തില്‍) 

എല്ലാ ക്രൈസ്തവര്‍ക്കിടയിലും ഐക്യവും അനുരഞ്ജനവും കൈവരിക്കുന്നതിനായി നാം ഒരുമിച്ച് നടക്കണം. വൈവിധ്യം ഇല്ലാത്ത ഐക്യം സ്വേച്ഛാധിപത്യവും ഐക്യം ഇല്ലാത്ത വൈവിധ്യം ശിഥിലീകരണവുമാണ് എന്ന് മാര്‍പാപ്പ ഈ പ്രബോധനത്തിലൂടെ അടിവരയിടുന്നു. ക്രൈസ്തവര്‍ക്കിടയിലെ ഐക്യം നമ്മെ ദരിദ്രരാക്കുന്നില്ല, മറിച്ച് സമ്പന്നരാക്കുന്നു.

ഊന കാറോ (ഒരു ശരീരം)

വിശ്വാസസംരക്ഷണത്തിനായുള്ള ഡിക്കാസ്റ്ററി പ്രസിദ്ധീകരിച്ച പ്രബോധനാത്മകമായ ഒരു രേഖയാണ് 'ഒരു ശരീരം' എന്ന...

വിശ്വാസിസമൂഹത്തിന്റെ അമ്മ (Mater Populi Fidelis)

2025 നവംബര്‍ നാലാം തീയതി വിശ്വാസകാര്യങ്ങള്‍ക്കായുള്ള കാര്യാലയം ലെയോ പതിനാലാമന്‍ പാപ്പായുടെ...

ദിലേക്‌സി തേ (ഞാന്‍ നിന്നെ സ്‌നേഹിച്ചു)

ലെയോ പതിനാലാമന്‍ പാപ്പായുടെ ആദ്യത്തെ അപ്പസ്‌തോലിക പ്രബോധനമാണ് ദിലേക്‌സി തേ (ഞാന്‍...

കുർബാനധർമം സ്വീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ

കുർബാനധർമം എന്തിനാണെന്നും അത് സ്വീകരിക്കാനുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമാണെന്നും നമ്മെ ഓർമപ്പെടുത്തുന്ന പുതിയ...

ഫ്രാൻസിസ് പാപ്പായുടെ സഭാപ്രബോധനങ്ങൾ

തന്റെ പ്രബോധനങ്ങളിൽ തികച്ചും അജപാലനശൈലി പുലർത്തിയ വ്യക്തിയായിരുന്നു ഫ്രാൻസിസ് മാർപാപ്പ. നിർവചനങ്ങളും,...

അന്തീക്വാ എത് നോവ: നിർമിത ബുദ്ധിയുടെ ( AI ) ധാർമികതയെക്കുറിച്ചുള്ള വത്തിക്കാൻ രേഖ

അന്തീക്വാ എത് നോവ: 'നിർമ്മിതബുദ്ധിക്കും മനുഷ്യബുദ്ധിക്കും ഇടയിലുള്ള ബന്ധത്തെക്കുറിച്ചുള്ള കുറിപ്പ്' എന്ന...

പ്രവൃത്തികളും വാക്കുകളും

2014 ഫെബ്രുവരി 2ന് കൂദാശകളുടെ സാധുതാപരമായ പരികർമത്തിനു അവശ്യമായ ഘടകങ്ങളെ...

ഇതാണ് ദൈവാശ്രയം

സ്നേഹിക്കാനായി നമ്മെ പ്രേരിപ്പിക്കുന്ന ഏക ഘടകം ദൈവാശ്രയമാണ്' എന്ന വി. കൊച്ചുത്രേസ്യായുടെ...

മനുഷ്യ മഹത്ത്വവും ദുരിതവും (2023)

തത്ത്വശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും വിദഗ്ദനായിരുന്ന ബ്ലെയ്സ് പാസ്കലിന്റെ നാനൂറാം ജന്മദിന വാർഷികത്തിൽ ഫ്രാൻസീസ്...