പ്രവൃത്തികളും വാക്കുകളും

Published on

2014 ഫെബ്രുവരി 2ന് കൂദാശകളുടെ സാധുതാപരമായ പരികർമത്തിനു അവശ്യമായ ഘടകങ്ങളെ കുറിച്ച് ഇതുവരെ സഭയിൽ നൽകപ്പെട്ട” ദൈവശാസ്ത്രത്രപരമായ പ്രബോധനങ്ങൾ സമ്യക്കായും വ്യക്തമായും പ്രതിപാദിക്കു വിശ്വാസപ്രബോധനത്തിനുള്ള ഡിക്കാസ്റ്ററി പ്രസിദ്ധീകരിച്ച സുപ്രധാന കുറിപ്പാണ് Gestis Verbisque (പ്രവൃത്തികളും വാക്കുകളും).

പ്രസക്തി

കൂദാശകൾ അസാധുവായി ആഘോഷിക്കപ്പെടുന്ന സാഹചര്യങ്ങൾ വർദ്ധിക്കുതിൽ റോമിലെ മെത്രാൻ സംഘം, പ്രത്യേകിച്ച് വിശ്വാസതിരുസംഘത്തിലെ മെത്രാന്മാർ, ആശങ്ക പ്രകടിപ്പിച്ചു. കൂദാശകളുടെ ദ്രവ്യത്തിലോ (Matter) രൂപത്തിലോ (Form) കാർമികരായ വൈദികർ വരുത്തിയ ഗുരുതരമായ മാറ്റങ്ങൾ, ആ കൂദാശകളുടെ പരികർമങ്ങളെ അസാധുവാക്കി. അതിൽ ഉൾപ്പെട്ടവരെ കണ്ടെത്തി മാമോദീസയുടെയോ സ്ഥൈര്യലേപനത്തിന്റെയോ പരികർമം ആവർത്തിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് ഇത്തരം പ്രവൃത്തികൾ നയിച്ചു. കൂടാതെ വിശ്വാസികളിൽ ഗണ്യമായ ഒരു വിഭാഗം, തങ്ങൾ സ്വീകരിച്ച കൂദാശകൾ അസാധുവായിരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോൾ, അവരുടെ ദുഃഖം ശരിയായി പ്രകടിപ്പിച്ചു. ചില ഉദാഹരണങ്ങൾ ഈ സുപ്രധാന കുറിപ്പ് നമ്മുടെ വിചിന്തനത്തിനായി നൽകുന്നുണ്ട്: മാമോദീസക്കു സഭ നിഷ്കർഷിച്ചു നൽകിയിട്ടുള്ള ഫോർമുലക്കു പകരം സ്രഷ്ടാവിന്റെ നാമത്തിൽ ഞാൻ നിങ്ങളെ മാമോദീസ മുക്കുന്നു, നിങ്ങളുടെ അപ്പന്റെയും അമ്മയുടെയും നാമത്തിൽ ഞങ്ങൾ നിങ്ങളെ മാമോദീസ മുക്കുന്നു. ഇത്തരത്തിലുള്ള ഫോർമുലകൾ ഉപയോഗിച്ച് സ്നാനമേറ്റ ചില പുരോഹിതന്മാർ പോലും അത്തരമൊരു ഗുരുതരമായ സാഹചര്യം സ്വയം കണ്ടെത്തി, അവരുടെ പൗരോഹിത്യ സ്വീകരണത്തിന്റെയും അതുവരെ അവർ പരികർമം ചെയ്ത കൂദാശകളുടെയും അസാധുത്വം വേദനാജനകമായി കണ്ടെത്തി. ഇവയെല്ലാം ഈ സുപ്രധാന കുറിപ്പിന്റെ പ്രസക്തിയിലേക്കു വിരൽ ചൂണ്ടുതാണ് (നമ്പർ 23).

പ്രധാന പ്രബോധനങ്ങൾ

ക്രിസ്തു സ്ഥാപിച്ചവയാണ് കൂദാശകൾ. രക്ഷയുടെ രഹസ്യത്തിന്റെ ജീവനുള്ള അനുഭവം നടപ്പിലാക്കുത് നമുക്ക് ഗ്രഹിക്കാവുന്ന അടയാളങ്ങളിലൂടെയാണ്. ദൈവികജീവനിൽ നമുക്ക് പങ്കാളിത്തം സാധ്യമാക്കു പ്രവർത്തനങ്ങളാണ് കൂദാശകൾ. അവ പുതിയതും നിത്യവുമായ ഉടമ്പടിയിലെ ദൈവത്തിന്റെ പ്രധാന പ്രവൃത്തികൾ ആണ്. കൂദാശകൾ സാധുവായി പരികർമം ചെയ്യുതിന് അവശ്യം വേണ്ടു ഘടകങ്ങളാണ് ദ്രവ്യവും രൂപവും (Matter and Form), പരികർമിയും സ്വീകർത്താവും (Minister ആൻഡ് Recipient) സഭയുടെ ഉദ്ദേശശുദ്ധിയും (ഇന്റെൻഷൻ of the Church). ദ്രവ്യവും രൂപവുമായി ബന്ധപ്പെട്ടത് കൂദാശ പരികർമം ചെയ്യു ശുശ്രൂഷകന്റെ ഉദ്ദേശ്യമാണ്. തീർച്ചയായും, ശുശ്രൂഷകന് “സഭ ചെയ്യുന്ന കാര്യങ്ങളെങ്കിലും ചെയ്യുക എന്ന ഉദ്ദേശ്യം” ഉണ്ടായിരിക്കണം. ശുശ്രൂഷകന്റെ ഉദ്ദേശ്യം സ്വീകർത്താവിന്റെ മനോഭാവത്തോടൊപ്പം കൂദാശയുടെ ആന്തരികവും ആത്മനിഷ്ഠവുമായ ഘടകത്തെ പ്രതിനിധീകരിക്കുന്നു. കൂദാശകളുടെ സാധുവായ പരികർമത്തിനായി സഭ ഓദ്യോഗികമായി അംഗീകരിച്ചു തന്ന തക്സ ഇതെല്ലാം ഉൾക്കൊള്ളുവയാണ്. ഇക്കാരണത്താൽ, അവശ്യഘടകങ്ങളുടെ ഗുരുതരമായ മാറ്റം ശുശ്രൂഷകന്റെ യഥാർത്ഥ ഉദ്ദേശ്യത്തെക്കുറിച്ച് സംശയം ജനിപ്പിക്കുന്നു. ഇത് പരികർമം ചെയ്യപ്പെടു കൂദാശയുടെ സാധുതയെ ഇല്ലാതാക്കുന്നു. കാരണം, സഭ ചെയ്യുന്നത് ചെയ്യാനുള്ള ഉദ്ദേശ്യം ദ്രവ്യത്തിന്റെ ഉപയോഗത്തിലും സഭ സ്ഥാപിച്ച രൂപത്തിലും പ്രകടമാണ്. ഇവയിൽ സർഗ്ഗാത്മകതയുടെ പേരിൽ ഇഷ്ടാനുസരണം മാറ്റങ്ങൾ വരുത്തി കൂദാശ പരികർമം ചെയ്യുന്നത് വാസ്തവത്തിൽ ആ കൂദാശയെ തന്നെ അസാധുവാക്കുന്നു. അതിനാൽ, അവ ഒരിക്കലും കൃപ നല്കുകയുമില്ല. ഇക്കാരണത്താൽ, നിയമാനുസൃതം നല്കപ്പെട്ട കൂദാശകളുടെ തക്സയിൽ ഒന്നും ചേർക്കാനോ നീക്കം ചെയ്യാനോ മാറ്റാനോ പാടില്ല. വിശ്വസ്തതയോടെ അവ പരികർമം ചെയ്യാൻ കാർമികൻ ശ്രദ്ധിക്കേണ്ടതാണ്. തിരുവെഴുത്തുകളിലും പാരമ്പര്യത്തിലും വേരൂന്നിയതിനാൽ, കൂദാശകളുടെ ദ്രവ്യവും രൂപവും (Matter and Form), ഒരിക്കലും വ്യക്തികളുടെയോ പ്രത്യേക സമൂഹങ്ങളുടെയോ ഇച്ഛയനുസരിച്ച് നിർണയിക്കാൻ കഴിയില്ല. ആരുടെയെങ്കിലും ഇഷ്ടത്തിനനുസരിച്ച് ഈ ഘടകങ്ങളെ നിർണ്ണയിക്കുക എതല്ല സഭയുടെ ഉത്തരവാദിത്തം, മറിച്ച് പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിന് വിധേയമായി അവയെ ആധികാരികമായി ചൂണ്ടിക്കാണിക്കുക എതാണ്. മെത്രാനും അദ്ദേഹത്തോടൊപ്പം സഹകരിക്കു പുരോഹിതന്മാരും ആരാധനാക്രമ ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നു. അതേസമയം, ആഘോഷത്തിൽ അധ്യക്ഷത വഹിക്കു ശുശ്രൂഷകൻ, ശിരസ്സായ ക്രിസ്തുവിന്റെ വ്യക്തിത്വത്തിലും (in persona Christi captitis) സഭയുടെ നാമത്തിലും (in nominae Ecclesia) ആണ് പ്രവർത്തിക്കുത്. സഭയാകുന്ന ശരീരത്തിന്റെ ശിരസ്സ് ക്രിസ്തുവാണ്. ക്രിസ്തു മാത്രമാണ് എല്ലാ കൂദാശകളുടെയും പരികർമത്തിന്റെ യഥാർത്ഥ അദ്ധ്യക്ഷനും പരികർമിയും ഇന്ന് മറക്കാതിരിക്കാം. കൂദാശകൾ പരികർമം ചെയ്യുന്ന ശുശ്രൂഷകർ എന്ന നിലയിൽ ഓരോ പുരോഹിതനും തികഞ്ഞ സ്നേഹത്തോടെ ഉറച്ച വിശ്വാസത്തോടെ കൂദാശകൾ പരികർമം ചെയ്യാൻ ശ്രദ്ധാലുക്കളാകണം. മരിച്ച് ഉയിർത്തെഴുന്നറ്റേ ക്രിസ്തു തന്റെ ആത്മാവിൽ എല്ലാവരുമായും പങ്കിടാൻ ആഗ്രഹിക്കു രക്ഷയുടെ ദാനം നല്കപ്പെടുന്നത് ഇന്ന് സഭയിൽ കൂദാശകളിലൂടെയാണ്. കൂദാശപരികർമങ്ങൾ സ്വകാര്യ ചടങ്ങുകളല്ല, മറിച്ച് സഭയുടെ ആഘോഷങ്ങളാണ് എന്ന ബോദ്ധ്യം ശുശ്രൂഷകനുണ്ടാകണം. ഓരോ കൂദാശയുടെയും ദ്രവ്യത്തിലും രൂപത്തിലും സഭ സ്ഥാപിച്ച കാര്യങ്ങളോടു നമുക്ക് ആദരവോടും ബഹുമാനത്തോടും സമീപിക്കാം. ഓരോ രൂപതാദ്ധ്യക്ഷനും തന്റെ രൂപതയിൽ കൂദാശകൾ സാധുവായി പരികർമം ചെയ്യപ്പെടുന്നുണ്ടോ എന്ന പരിശോധിച്ചറിയാനും ഈ മേഖലയിൽ സംഭവിച്ചിട്ടുള്ള വ്യതിയാനങ്ങളെ തിരിച്ചറിഞ്ഞു സത്വര നടപടികൾ കൈക്കൊള്ളാനും ഈ കുറിപ്പ് പ്രത്യേകം ഉദ്ബോധിപ്പിക്കുന്നു.

റവ. ഡോ. ബിൽജു വാഴപ്പിള്ളി

Latest Updates

POPULAR Views

FEATUERD Views

ഇന്‍ ഊണിത്താത്തെ ഫീദേയി (വിശ്വാസത്തിന്റെ ഐക്യത്തില്‍) 

എല്ലാ ക്രൈസ്തവര്‍ക്കിടയിലും ഐക്യവും അനുരഞ്ജനവും കൈവരിക്കുന്നതിനായി നാം ഒരുമിച്ച് നടക്കണം. വൈവിധ്യം ഇല്ലാത്ത ഐക്യം സ്വേച്ഛാധിപത്യവും ഐക്യം ഇല്ലാത്ത വൈവിധ്യം ശിഥിലീകരണവുമാണ് എന്ന് മാര്‍പാപ്പ ഈ പ്രബോധനത്തിലൂടെ അടിവരയിടുന്നു. ക്രൈസ്തവര്‍ക്കിടയിലെ ഐക്യം നമ്മെ ദരിദ്രരാക്കുന്നില്ല, മറിച്ച് സമ്പന്നരാക്കുന്നു.

ഊന കാറോ (ഒരു ശരീരം)

വിശ്വാസസംരക്ഷണത്തിനായുള്ള ഡിക്കാസ്റ്ററി പ്രസിദ്ധീകരിച്ച പ്രബോധനാത്മകമായ ഒരു രേഖയാണ് 'ഒരു ശരീരം' എന്ന...

വിശ്വാസിസമൂഹത്തിന്റെ അമ്മ (Mater Populi Fidelis)

2025 നവംബര്‍ നാലാം തീയതി വിശ്വാസകാര്യങ്ങള്‍ക്കായുള്ള കാര്യാലയം ലെയോ പതിനാലാമന്‍ പാപ്പായുടെ...

ദിലേക്‌സി തേ (ഞാന്‍ നിന്നെ സ്‌നേഹിച്ചു)

ലെയോ പതിനാലാമന്‍ പാപ്പായുടെ ആദ്യത്തെ അപ്പസ്‌തോലിക പ്രബോധനമാണ് ദിലേക്‌സി തേ (ഞാന്‍...

കുർബാനധർമം സ്വീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ

കുർബാനധർമം എന്തിനാണെന്നും അത് സ്വീകരിക്കാനുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമാണെന്നും നമ്മെ ഓർമപ്പെടുത്തുന്ന പുതിയ...

ഫ്രാൻസിസ് പാപ്പായുടെ സഭാപ്രബോധനങ്ങൾ

തന്റെ പ്രബോധനങ്ങളിൽ തികച്ചും അജപാലനശൈലി പുലർത്തിയ വ്യക്തിയായിരുന്നു ഫ്രാൻസിസ് മാർപാപ്പ. നിർവചനങ്ങളും,...

അന്തീക്വാ എത് നോവ: നിർമിത ബുദ്ധിയുടെ ( AI ) ധാർമികതയെക്കുറിച്ചുള്ള വത്തിക്കാൻ രേഖ

അന്തീക്വാ എത് നോവ: 'നിർമ്മിതബുദ്ധിക്കും മനുഷ്യബുദ്ധിക്കും ഇടയിലുള്ള ബന്ധത്തെക്കുറിച്ചുള്ള കുറിപ്പ്' എന്ന...

ഇതാണ് ദൈവാശ്രയം

സ്നേഹിക്കാനായി നമ്മെ പ്രേരിപ്പിക്കുന്ന ഏക ഘടകം ദൈവാശ്രയമാണ്' എന്ന വി. കൊച്ചുത്രേസ്യായുടെ...

മനുഷ്യ മഹത്ത്വവും ദുരിതവും (2023)

തത്ത്വശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും വിദഗ്ദനായിരുന്ന ബ്ലെയ്സ് പാസ്കലിന്റെ നാനൂറാം ജന്മദിന വാർഷികത്തിൽ ഫ്രാൻസീസ്...

‘ദിലേക്സിത് നോസ്’ (അവിടുന്ന് നമ്മെ സ്നേഹിച്ചു)

2024 ഒക്ടോബർ 24-ന് പ്രസിദ്ധീകരിച്ച ഫ്രാൻസിസ് പാപ്പായുടെ നാലാമത്തെ ചാക്രികലേഖനമാണ് "ദിലേക്സിത്...

Spes non Confundit (പ്രത്യാശ നിരാശപ്പെടുത്തുന്നില്ല)

ജൂബിലി വർഷം 2025 നോട് അനുബന്ധിച്ച് പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ...

വത്തിക്കാൻ ഇനിമുതൽ ഒരു സൗരോർജരാഷ്ട്രം

കത്തോലിക്കാസഭയുടെ ഭരണസിരാകേന്ദ്രമായ വത്തിക്കാൻ ഒരു സമ്പൂർണ്ണ സൗരോർജരാഷ്ട്രമായി മാറുന്നു. വത്തിക്കാൻ രാജ്യവും...