ഇതാണ് ദൈവാശ്രയം

Published on

സ്നേഹിക്കാനായി നമ്മെ പ്രേരിപ്പിക്കുന്ന ഏക ഘടകം ദൈവാശ്രയമാണ്’ എന്ന വി. കൊച്ചുത്രേസ്യായുടെ വാക്കുകളാൽ ആരംഭിക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ അപ്പസ്തോലിക പ്രബോധനം C ‘ est la Confiance (ഇതാണ് ദൈവാശ്രയം) 2023 ഒക്ടോബർ 15 ന് പ്രസിദ്ധീകൃതമായി. നാല് അധ്യായങ്ങളും 53 ഖണ്ഡികകളുമുള്ള ഈ പ്രബോധനം വിശുദ്ധ ചെറുപുഷ്പത്തിന്റെ ദർശനത്തിന്റെ സമഗ്ര സംഗ്രഹം എന്നതിനൊപ്പം സമകാലിക സാമൂഹിക ആത്മീയ പരിസരത്തിൽ അവളുടെ ആത്മീയതയെ വ്യാഖ്യാനിക്കാനുള്ള സുവർണ താക്കോലുമാണ്. വിശുദ്ധ കൊച്ചുത്രേസ്യായുടെ ആത്മീയദർശനം ഈ കാലഘട്ടത്തിന് എത്രകണ്ട് അനുപേക്ഷണീയമാണെന്ന് ഈ പ്രബോധനത്തിലൂടെ ഫ്രാൻസിസ് മാർപാപ്പ വ്യക്തമാക്കുന്നു.

അപരർക്കായുള്ള ക്രിസ്തു, പ്രത്യാശയുടെയും സ്നേഹത്തിന്റെയും കുറുക്കുവഴി, ഞാൻ സ്നേഹമായിരിക്കും, സുവിശേഷഹൃദയത്തിൽ എന്നീ നാലു ശീർഷകങ്ങളിലൂടെ ചെറുപുഷ്പ ആത്മീയതയുടെ സാരാംശം ഈ പ്രബോധനം സംഗ്രഹിക്കുന്നു. വിശുദ്ധയുടെ 150-ാം ജന്മദിനം, അവളെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ ശതാബ്ദി എന്നിവയോടൊപ്പം, ഈ കാലഘട്ടത്തിലെ മനുഷ്യരിൽ സ്വാധീനം ചെലുത്തിയ ഉദാത്ത വ്യക്തിത്വങ്ങളുടെ ഗണത്തിൽ ഐക്യരാഷ്ട്രസഭ അവളെ ഉൾപ്പെടുത്തിയ പശ്ചാത്തലവും ഇതിന്റെ പ്രസിദ്ധീകരണത്തിന് കാരണമായി. ആവിലായിലെ വിശുദ്ധ അമ്മത്രേസ്യായുടെ തിരുനാൾ ദിനമായ ഒക്ടോബർ 15 ന് ഈ പ്രബോധനം പ്രസിദ്ധീകരിച്ചതിനുള്ള കാരണവും ആമുഖത്തിൽ പാപ്പ വ്യക്തമാക്കുന്നു. കർമ്മലസഭയുടെ നവീകരണത്തിലൂടെ ആവിലായിലെ വിശുദ്ധ അമ്മത്രേസ്യ പകർന്നു നൽകിയ ആത്മീയ ദർശനത്തിന്റെ പക്വഫലമാണ് ചെറുപുഷ്പ ആത്മീയത.

കേവലം 24 വർഷം മാത്രം നീണ്ടുനിന്ന ലിസ്യുവിലെ ഈ കന്യകയുടെ ജീവിതം തികച്ചും സാധാരണമായിരുന്നെങ്കിലും ആ ജീവിതത്തിൽ പ്രസരിച്ച അസാധാരണമായ സ്നേഹത്തിന്റെ പ്രഭ അവളുടെ മരണശേഷം കൂടുതൽ അനുഭവവേദ്യമാവുകയും അനേകം ആളുകൾ തിരിച്ചറിയുകയും ചെയ്തു. അവളിൽ നിറഞ്ഞുനിന്ന വിശുദ്ധിയുടെ പ്രാഭവം സഭയും ഒട്ടും വൈകാതെതന്നെ മനസിലാക്കി. വിശുദ്ധ പത്താം പീയൂസ് മുതൽ ബെനഡിക്ട് പതിനാറാമൻ വരെയുള്ള മാർപാപ്പമാർ ചെറുപുഷ്പത്തെക്കുറിച്ച് നൽകിയിട്ടുള്ള പ്രബോധനങ്ങൾ സംക്ഷിപ്തമായി രേഖപ്പെടുത്തിക്കൊണ്ടാണ് ഈ പ്രബോധനത്തിന്റെ ആമുഖഭാഗം ഫ്രാൻസീസ് പാപ്പാ ഉപസംഹരിക്കുന്നത്.

കർമ്മലമഠത്തിൽ അംഗമായി ചേർന്നപ്പോൾ വിശുദ്ധ കൊച്ചുത്രേസ്യാ സ്വീകരിച്ച പേര് ക്രിസ്തുവുമായി അവൾക്കുള്ള അഗാധമായ ബന്ധത്തെ സൂചിപ്പിക്കുന്നു. ‘ഉണ്ണിയേശുവിന്റെയും തിരുമുഖത്തിന്റെയും ത്രേസ്യാ’ എന്ന പേരിൽ മനുഷ്യാവതാരത്തിലൂടെയും കുരിശുമരണത്തിലൂടെയും ആവിഷ്കൃതമായ ക്രിസ്തുജീവിതത്തിന്റെ മുഴുവൻ രഹസ്യങ്ങളും അടങ്ങിയിട്ടുണ്ട്. ഒരു പേര് സ്വീകരിച്ചു എന്നതിൽ മാത്രമല്ല ജീവിതത്തിലുടനീളം യേശുവിന്റെ നാമം അവളുടെ അധരത്തിലും ഹൃദയത്തിലും നിറഞ്ഞു നിന്നിരുന്നു. തന്റെ സെല്ലിൽ അവൾ എഴുതി വെച്ചിരുന്ന ‘എന്റെ ഏകസ്നേഹം യേശുവാണ്’ എന്ന വചനങ്ങൾ ഇതിന് നേർസാക്ഷ്യമേകുകയും ചെയ്യുന്നു.

ആത്മീയശിശുത്വം എന്ന് പൊതുവേ അറിയപ്പെടുന്ന ചെറുപുഷ്പത്തിന്റെ കുറുക്കുവഴി, അനുഗ്രഹദായകമായ പ്രത്യാശയുടെയും സ്നേഹത്തിന്റെയും മാർഗമാണ്. തന്റെ ബലഹീനതകളിൽ പരിതപിക്കാതെ വിശുദ്ധി പ്രാപിക്കുവാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് ചെറുപുഷ്പത്തെ മുമ്പോട്ട് നയിച്ചിരുന്ന പ്രചോദകശക്തി. നവമാലികയിൽ തന്റെ നവീനപാതയെക്കുറിച്ച് വിശദീകരിക്കുമ്പോൾ വിശുദ്ധതന്നെ ഇക്കാര്യങ്ങൾ പറയുന്നുമുണ്ട്. ‘തന്നെ സ്വർഗത്തിലേക്ക് ഉയർത്തുന്ന ലിഫ്റ്റ്’ എന്നാണ് വിശുദ്ധ ഈ മാർഗത്തെ വിശേഷിപ്പിക്കുന്നത്.

വിഷമങ്ങൾ ഉണ്ടാകുമ്പോൾ അമ്മയുടെ പക്കലേക്ക് ഓടി ആ കരവലയത്തിൽ അഭയം തേടുന്ന ഒരു ശിശുവിനെപ്പോലെ, ജീവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിലും അസ്വസ്ഥ നിമിഷങ്ങളിലും യേശു സവിധത്തിലേക്ക് പ്രത്യാശയോടെ കടന്നുവരുവാൻ വിശുദ്ധ ചെറുപുഷ്പം നമ്മെ ക്ഷണിക്കുന്നു. തിരുസഭയുടെ ഹൃദയത്തിൽ സ്നേഹമായിരുന്നുകൊണ്ട് സഭയെയും ലോകത്തെയും പ്രപഞ്ചത്തെയും പൂർണമായി ആശ്ലേഷിക്കാനാണ് അവൾ ശ്രമിച്ചത്. ഫ്രാൻസിസ് മാർപാപ്പ എഴുതുന്നു; ചെറുപുഷ്പം ഒരിക്കലും മറ്റുള്ളവരെക്കാൾ സ്വയം ഉയർത്തിയില്ല, മറിച്ച് തന്നെത്തന്നെ ശൂന്യനാക്കി കുരിശുമരണത്തോളം അനുസരണമുള്ളവനായി മാറിയ ദൈവപുത്രനോടൊപ്പം ഏറ്റവും ചെറിയ സ്ഥാനം അവൾ അന്വേഷിച്ചു.’

മനോഹരമായ ഒരു പ്രാർഥനയോടെയാണ് മാർപാപ്പ ഈ അപ്പസ്തോലിക പ്രബോധനം ഉപസംഹരിക്കുന്നത്. ‘പ്രിയപ്പെട്ട” കൊച്ചുത്രേസ്യാ, സുവിശേഷത്തിന്റെ സന്തോഷവും സുഗന്ധവും പ്രസരിപ്പിക്കേണ്ടതിനും സഭ മുഴുവനും പ്രകാശമാനമാകേണ്ടതിനുമായി സ്വർഗത്തിൽ നിന്നും റോസാപുഷ്പങ്ങൾ നീ ഞങ്ങൾക്ക് അയച്ചുതരുക. നിന്നെപ്പോലെ ദൈവത്തിന്റെ അനന്തമായ സ്നേഹത്തിൽ എപ്പോഴും ആത്മവിശ്വാസമുള്ളവരായി വ്യാപരിക്കുവാൻ നീ ഞങ്ങളെ സഹായിക്കണേ. അങ്ങനെ ഓരോ ദിവസവും വിശുദ്ധിയിലേക്കുള്ള നിന്റെ കുറുക്കുവഴിയിൽ ചരിക്കുന്നവരായിത്തീരുവാൻ ഞങ്ങളോടൊപ്പം ഉണ്ടായിരിക്കണമേ.’

ഡോ. സജി കണയങ്കൽ സി. എസ്. ടി.

Latest Updates

POPULAR Views

FEATUERD Views

ഇന്‍ ഊണിത്താത്തെ ഫീദേയി (വിശ്വാസത്തിന്റെ ഐക്യത്തില്‍) 

എല്ലാ ക്രൈസ്തവര്‍ക്കിടയിലും ഐക്യവും അനുരഞ്ജനവും കൈവരിക്കുന്നതിനായി നാം ഒരുമിച്ച് നടക്കണം. വൈവിധ്യം ഇല്ലാത്ത ഐക്യം സ്വേച്ഛാധിപത്യവും ഐക്യം ഇല്ലാത്ത വൈവിധ്യം ശിഥിലീകരണവുമാണ് എന്ന് മാര്‍പാപ്പ ഈ പ്രബോധനത്തിലൂടെ അടിവരയിടുന്നു. ക്രൈസ്തവര്‍ക്കിടയിലെ ഐക്യം നമ്മെ ദരിദ്രരാക്കുന്നില്ല, മറിച്ച് സമ്പന്നരാക്കുന്നു.

ഊന കാറോ (ഒരു ശരീരം)

വിശ്വാസസംരക്ഷണത്തിനായുള്ള ഡിക്കാസ്റ്ററി പ്രസിദ്ധീകരിച്ച പ്രബോധനാത്മകമായ ഒരു രേഖയാണ് 'ഒരു ശരീരം' എന്ന...

വിശ്വാസിസമൂഹത്തിന്റെ അമ്മ (Mater Populi Fidelis)

2025 നവംബര്‍ നാലാം തീയതി വിശ്വാസകാര്യങ്ങള്‍ക്കായുള്ള കാര്യാലയം ലെയോ പതിനാലാമന്‍ പാപ്പായുടെ...

ദിലേക്‌സി തേ (ഞാന്‍ നിന്നെ സ്‌നേഹിച്ചു)

ലെയോ പതിനാലാമന്‍ പാപ്പായുടെ ആദ്യത്തെ അപ്പസ്‌തോലിക പ്രബോധനമാണ് ദിലേക്‌സി തേ (ഞാന്‍...

കുർബാനധർമം സ്വീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ

കുർബാനധർമം എന്തിനാണെന്നും അത് സ്വീകരിക്കാനുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമാണെന്നും നമ്മെ ഓർമപ്പെടുത്തുന്ന പുതിയ...

ഫ്രാൻസിസ് പാപ്പായുടെ സഭാപ്രബോധനങ്ങൾ

തന്റെ പ്രബോധനങ്ങളിൽ തികച്ചും അജപാലനശൈലി പുലർത്തിയ വ്യക്തിയായിരുന്നു ഫ്രാൻസിസ് മാർപാപ്പ. നിർവചനങ്ങളും,...

അന്തീക്വാ എത് നോവ: നിർമിത ബുദ്ധിയുടെ ( AI ) ധാർമികതയെക്കുറിച്ചുള്ള വത്തിക്കാൻ രേഖ

അന്തീക്വാ എത് നോവ: 'നിർമ്മിതബുദ്ധിക്കും മനുഷ്യബുദ്ധിക്കും ഇടയിലുള്ള ബന്ധത്തെക്കുറിച്ചുള്ള കുറിപ്പ്' എന്ന...

പ്രവൃത്തികളും വാക്കുകളും

2014 ഫെബ്രുവരി 2ന് കൂദാശകളുടെ സാധുതാപരമായ പരികർമത്തിനു അവശ്യമായ ഘടകങ്ങളെ...

മനുഷ്യ മഹത്ത്വവും ദുരിതവും (2023)

തത്ത്വശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും വിദഗ്ദനായിരുന്ന ബ്ലെയ്സ് പാസ്കലിന്റെ നാനൂറാം ജന്മദിന വാർഷികത്തിൽ ഫ്രാൻസീസ്...

‘ദിലേക്സിത് നോസ്’ (അവിടുന്ന് നമ്മെ സ്നേഹിച്ചു)

2024 ഒക്ടോബർ 24-ന് പ്രസിദ്ധീകരിച്ച ഫ്രാൻസിസ് പാപ്പായുടെ നാലാമത്തെ ചാക്രികലേഖനമാണ് "ദിലേക്സിത്...

Spes non Confundit (പ്രത്യാശ നിരാശപ്പെടുത്തുന്നില്ല)

ജൂബിലി വർഷം 2025 നോട് അനുബന്ധിച്ച് പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ...

വത്തിക്കാൻ ഇനിമുതൽ ഒരു സൗരോർജരാഷ്ട്രം

കത്തോലിക്കാസഭയുടെ ഭരണസിരാകേന്ദ്രമായ വത്തിക്കാൻ ഒരു സമ്പൂർണ്ണ സൗരോർജരാഷ്ട്രമായി മാറുന്നു. വത്തിക്കാൻ രാജ്യവും...