ഇന്‍ ഊണിത്താത്തെ ഫീദേയി (വിശ്വാസത്തിന്റെ ഐക്യത്തില്‍) 

Published on

ആമുഖം 

2025 നവംബര്‍ 23 ക്രിസ്തുരാജന്റെ തിരുനാള്‍ദിനത്തില്‍ കൗണ്‍സിലിന്റെ 1700-ാം വാര്‍ഷികത്തോടനുബന്ധിച്ച് ലെയോ പതിനാലാം മാര്‍പാപ്പ ഇന്‍ ഊണിത്താത്തെ ഫീദേയി (വിശ്വാസത്തിന്റെ ഐക്യത്തില്‍)  എന്ന അപ്പോസ്തലികലേഖനം വിശ്വാസികള്‍ക്കായി നല്‍കി. ദൈവശാസ്ത്രപരമായ വൈവിധ്യങ്ങള്‍ ഉള്‍ക്കൊള്ളുമ്പോഴും ഐക്യവും അനുരഞ്ജനവും കൈവരിച്ച് ഒരുമിച്ചുനടക്കുവാനും സഭകള്‍ തമ്മില്‍ കൂടുതല്‍ ഐക്യവും സഹകരണവും സാക്ഷ്യവും സാധ്യമാകുവാനും മാര്‍പാപ്പ ഈ ലേഖനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നു. തുര്‍ക്കിയിലേക്കുള്ള തന്റെ അപ്പസ്‌തോലിക യാത്രയ്ക്ക് ഏതാനും ദിവസം മുമ്പ് നല്‍കിയ ഈ പ്രബോധനത്തില്‍ നിഖ്യാ കൗണ്‍സിലിന്റെ ദൈവശാസ്ത്രപരവും സാമൂഹികവും സാംസ്‌കാരികവുമായ പ്രസക്തിയെക്കുറിച്ച് ആഴത്തിലുള്ള ചിന്തകള്‍ മാര്‍പാപ്പ നല്‍കുന്നു. 12 ഖണ്ഡികകളിലായി അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ഈ പ്രബോധനത്തിന്റെ പ്രധാന പ്രമേയങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

1. ഈശോ ആരാണ്? 

ഞാനാരാണെന്നാണ് നിങ്ങള്‍ പറയുന്നത്? കേസറിയാ ഫിലിപ്പിയില്‍ വച്ച് ഈശോ പത്രോസിനോട് ചോദിച്ച ചോദ്യം ഇന്നും പ്രസക്തമാണ് എന്ന് മാര്‍പാപ്പ ഓര്‍മിപ്പിക്കുന്നു. ആര്യനിസം ചരിത്രത്തിലെ അപ്രസക്തമായ ഒരു കാര്യമല്ല, മറിച്ച്, ഇന്നും അതിന്റെ പ്രലോഭനങ്ങള്‍  നിലനില്‍ക്കുന്നു. ഈശോയെ വെറുമൊരു മധ്യവര്‍ത്തിയായോ പൂര്‍ണ്ണദൈവം അല്ലാത്ത ഒരു സത്തയായോ കാണാനുള്ള പ്രലോഭനമാണിത്. പിതാവിനോടൊപ്പം ഉള്ള ഈശോയുടെ ദൈവികസത്തയെ നിരാകരിക്കുന്നത് ഇന്നും വിവിധ രീതികളില്‍ നമുക്കു കാണാനാകും. ഈശോയെ ഒരു ധാര്‍മിക പ്രബോധകനോ ആത്മീയവ്യക്തിയോ ദൈവികശക്തിയോ ആയി കരുതുന്നതില്‍ അത് എത്തിനില്‍ക്കുന്നു. അതുകൊണ്ട് ഈശോ ആരാണ് എന്ന കാര്യത്തില്‍ കൗണ്‍സില്‍ നല്‍കിയ പ്രബോധനം അര്‍ഥശങ്കയില്ലാതെ മാര്‍പാപ്പ ആവര്‍ത്തിക്കുന്നു. ഈശോ പിതാവില്‍നിന്നുള്ള ആദ്യജാതനും സൃഷ്ടിക്കപ്പെടാത്തവനും പിതാവിനോടൊപ്പം ഏക സത്തയുമാകുന്നു.

2. പുത്രന്റെ ദൈവികത  മനുഷ്യരക്ഷയ്ക്ക് അനിവാര്യം 

ദൈവത്തിനു മാത്രമേ മനുഷ്യരക്ഷ സാധ്യമാക്കാന്‍ കഴിയൂ. ഈശോ പൂര്‍ണ്ണദൈവമല്ലെങ്കില്‍ മനുഷ്യരക്ഷ സാധ്യമാകില്ല. സഭാപിതാക്കന്മാരെ ഉദ്ധരിച്ചുകൊണ്ട് മാര്‍പാപ്പ മനുഷ്യാവതാരത്തിന്റെ ആന്തരികത അവതരിപ്പിക്കുന്നു. മനുഷ്യാവതാരം മനുഷ്യനോടുള്ള ദൈവത്തിന്റെ പൂര്‍ണമായ സ്‌നേഹത്തിന്റെ പ്രതിഫലനമാണ്. മനുഷ്യന്‍ ആത്മശരീരങ്ങളോടെ വീണ്ടെടുക്കപ്പെടുന്നതും ഈ മനുഷ്യാവതാരത്തിന്റെ ക്രിസ്തുരഹസ്യത്തിന്റെ ഫലമാണ്. ഈ യാഥാര്‍ഥ്യം ഏറ്റുപറയുന്നില്ലെങ്കില്‍ ക്രിസ്തുമതം ഒരു ധാര്‍മികദാര്‍ശനിക സംഹിതയായി മാറും.

3. ആര്യനിസത്തിന്റെ ആധുനിക പ്രതിരൂപങ്ങള്‍ 

ആരിയൂസിനെ സംബന്ധിച്ചിടത്തോളം പുത്രന്‍ മധ്യവര്‍ത്തിയായ സത്തയാണ്, പുത്രന്‍ പിതാവിനെ പൂര്‍ണമായി അറിയുന്നില്ല, അവന്‍ മാറ്റങ്ങള്‍ക്ക് വിധേയനമാണ്. പാപ്പായുടെ വീക്ഷണത്തില്‍ ഇതിനു സമാനമായ ആശയങ്ങള്‍ ഇന്നും പ്രചരിക്കപ്പെടുന്നു ക്രിസ്തുമതം ഒരു പ്രചോദനമാണ്, ഈശോ വ്യതിരക്തനായ  പ്രവാചകനാണ്, ദൈവം ഒരു ആത്മീയശക്തി മാത്രമാണ് തുടങ്ങിയവയാണവ. ഈ അപ്പസ്‌തോലിക പ്രബോധനത്തിലൂടെ ദൈവം മനുഷ്യനായതിലൂടെ മനുഷ്യന് കൈവന്ന രക്ഷണീയ നേട്ടവും മനുഷ്യാവതാരത്തിന്റെ യാഥാര്‍ത്ഥ്യവും വിശകലനം ചെയ്യുന്ന തലങ്ങളെയും മാര്‍പ്പാപ്പ ചൂണ്ടിക്കാണിക്കുന്നു.

3. വിശ്വാസത്തിന്റെ ഐക്യം  സത്യത്തിലുള്ള കൂട്ടായ്മ 

ക്രിസ്തുവാകുന്ന സത്യത്തിലുള്ള പൂര്‍ണ്ണമായ ഐക്യമാണ് സഭകള്‍ തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനം. നിഖ്യാ കൗണ്‍സിലും ഈ സത്യത്തിലേക്കാണ് സഭയെ നയിച്ചത്. നിഖ്യാ വിശ്വാസപ്രമാണം ചരിത്രപരമായ ഒരു സംഭവം എന്നതിലുപരി കാലാതീതമായി ഈ വിശ്വാസം ഏറ്റുപറയാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ഈ വിശ്വാസത്തില്‍ അടിയുറച്ചുവേണം സഭകള്‍ നിലനില്‍ക്കുവാനും മുന്നോട്ടുപോകുവാനും. നിഖ്യാ വിശ്വാസപ്രമാണം ചരിത്രത്തില്‍ ഉണ്ടായ മുറിവുകളെ ഉണക്കുകയും സാക്ഷ്യത്തിന്റെ തലം തമ്മില്‍ രൂപപ്പെടുത്തുകയും വേണം. മാര്‍പാപ്പ പറയുന്നു: സഭ ക്രിസ്തുവിനെ നഷ്ടപ്പെടുത്തരുത്. ഈശോ പൂര്‍ണ്ണ ദൈവവും പൂര്‍ണ്ണമനുഷ്യനും ആകുന്നിടത്തേ ക്രിസ്തുമതം യഥാര്‍ഥസുവിശേഷം ആവുകയുള്ളൂ.

ഉപസംഹാരം 

എല്ലാ ക്രൈസ്തവര്‍ക്കിടയിലും ഐക്യവും അനുരഞ്ജനവും കൈവരിക്കുന്നതിനായി നാം ഒരുമിച്ച് നടക്കണം. വൈവിധ്യം ഇല്ലാത്ത ഐക്യം സ്വേച്ഛാധിപത്യവും ഐക്യം ഇല്ലാത്ത വൈവിധ്യം ശിഥിലീകരണവുമാണ് എന്ന് മാര്‍പാപ്പ ഈ പ്രബോധനത്തിലൂടെ അടിവരയിടുന്നു. ക്രൈസ്തവര്‍ക്കിടയിലെ ഐക്യം നമ്മെ ദരിദ്രരാക്കുന്നില്ല, മറിച്ച് സമ്പന്നരാക്കുന്നു. നിഖ്യായിലെന്നപോലെ പരസ്പര ശ്രവണത്തിന്റെയും സ്വീകാര്യതയുടെയും ക്ഷമയുടെയും ദീര്‍ഘവും ബുദ്ധിമുട്ടുള്ളതുമായ ഒരു യാത്രയിലൂടെ ഇത് സാധ്യമാകും. എല്ലാവരില്‍നിന്നും മാനസാന്തരവും പരിവര്‍ത്തനവും ആവശ്യമുള്ള ഒരു ആത്മീയവെല്ലുവിളിയായി മാര്‍പാപ്പ ഇതിനെ കാണുന്നു.

റവ. ഡോ. വര്‍ഗീസ് കൊച്ചുപറമ്പില്‍

Latest Updates

POPULAR Views

FEATUERD Views

സമഗ്ര പരിസ്ഥിതിയും കുടുംബവും

2025 ഒക്ടോബര്‍ 04ന് പ്രസിദ്ധീകരിച്ച സമഗ്ര പരിസ്ഥിതിയും കുടുംബവും എന്ന  ലഘുഗ്രന്ഥം...

ഭാവി ജനിപ്പിക്കുന്ന വിശ്വസ്തത: വൈദികജീവിതത്തിന്റെയും പരിശീലനത്തിന്റെയും നവദര്‍ശനം

2025 ഡിസംബര്‍ എട്ടാം തീയതി ലെയോ പതിനാലാമന്‍ പാപ്പ സാര്‍വ്വത്രികസഭയ്ക്കായി നല്കിയ...

ഊന കാറോ (ഒരു ശരീരം)

വിശ്വാസസംരക്ഷണത്തിനായുള്ള ഡിക്കാസ്റ്ററി പ്രസിദ്ധീകരിച്ച പ്രബോധനാത്മകമായ ഒരു രേഖയാണ് 'ഒരു ശരീരം' എന്ന...

വിശ്വാസിസമൂഹത്തിന്റെ അമ്മ (Mater Populi Fidelis)

2025 നവംബര്‍ നാലാം തീയതി വിശ്വാസകാര്യങ്ങള്‍ക്കായുള്ള കാര്യാലയം ലെയോ പതിനാലാമന്‍ പാപ്പായുടെ...

ദിലേക്‌സി തേ (ഞാന്‍ നിന്നെ സ്‌നേഹിച്ചു)

ലെയോ പതിനാലാമന്‍ പാപ്പായുടെ ആദ്യത്തെ അപ്പസ്‌തോലിക പ്രബോധനമാണ് ദിലേക്‌സി തേ (ഞാന്‍...

കുർബാനധർമം സ്വീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ

കുർബാനധർമം എന്തിനാണെന്നും അത് സ്വീകരിക്കാനുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമാണെന്നും നമ്മെ ഓർമപ്പെടുത്തുന്ന പുതിയ...

ഫ്രാൻസിസ് പാപ്പായുടെ സഭാപ്രബോധനങ്ങൾ

തന്റെ പ്രബോധനങ്ങളിൽ തികച്ചും അജപാലനശൈലി പുലർത്തിയ വ്യക്തിയായിരുന്നു ഫ്രാൻസിസ് മാർപാപ്പ. നിർവചനങ്ങളും,...

അന്തീക്വാ എത് നോവ: നിർമിത ബുദ്ധിയുടെ ( AI ) ധാർമികതയെക്കുറിച്ചുള്ള വത്തിക്കാൻ രേഖ

അന്തീക്വാ എത് നോവ: 'നിർമ്മിതബുദ്ധിക്കും മനുഷ്യബുദ്ധിക്കും ഇടയിലുള്ള ബന്ധത്തെക്കുറിച്ചുള്ള കുറിപ്പ്' എന്ന...

പ്രവൃത്തികളും വാക്കുകളും

2014 ഫെബ്രുവരി 2ന് കൂദാശകളുടെ സാധുതാപരമായ പരികർമത്തിനു അവശ്യമായ ഘടകങ്ങളെ...

ഇതാണ് ദൈവാശ്രയം

സ്നേഹിക്കാനായി നമ്മെ പ്രേരിപ്പിക്കുന്ന ഏക ഘടകം ദൈവാശ്രയമാണ്' എന്ന വി. കൊച്ചുത്രേസ്യായുടെ...

മനുഷ്യ മഹത്ത്വവും ദുരിതവും (2023)

തത്ത്വശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും വിദഗ്ദനായിരുന്ന ബ്ലെയ്സ് പാസ്കലിന്റെ നാനൂറാം ജന്മദിന വാർഷികത്തിൽ ഫ്രാൻസീസ്...

‘ദിലേക്സിത് നോസ്’ (അവിടുന്ന് നമ്മെ സ്നേഹിച്ചു)

2024 ഒക്ടോബർ 24-ന് പ്രസിദ്ധീകരിച്ച ഫ്രാൻസിസ് പാപ്പായുടെ നാലാമത്തെ ചാക്രികലേഖനമാണ് "ദിലേക്സിത്...