ക്രിസ്തുവര്‍ഷം 330 ഓടെ ഏഷ്യാമൈനറിലെ കപ്പദോക്യായിലുള്ള അരിയാന്‍സൂസില്‍ ജനിക്കുകയും 390 ഓടെ അവിടെവച്ചുതന്നെ മരിക്കുകയും ചെയ്ത നസിയാന്‍സൂസിലെ വി.ഗ്രിഗറി, ഗ്രീക്കുസഭാപിതാക്കന്മാര്‍ക്കിടയില്‍ വി.ബേസിലിനോടും അലക്‌സാണ്ട്രിയായിലെ വി.അത്തനേഷ്യസിനോടും വി.ജോണ്‍ ക്രിസോസ്‌തോമിനോടുമൊപ്പം മഹാനായി പ്രകീര്‍ത്തിക്കപ്പെടുന്ന വേദപാരംഗതനാണ്. അടിയുറച്ച ക്രൈസ്തവ ജീവിതം നയിച്ചിരുന്ന മാതാവിന്റെ സ്വാധീനത്താല്‍...