അലക്‌സാണ്ട്രിയായിലെ വി. ക്ലമന്റ്

Published on

ക്രിസ്തുവര്‍ഷം 150 ഓടെ ഏഥന്‍സില്‍ വിജാതീയ മാതാപിതാക്കളില്‍നിന്നു ജനിച്ച  ടൈറ്റസ് ഫ്ലാവിയസ് ക്ലമന്‍സ് വിശ്വാസസമര്‍ത്ഥക പിതാക്കന്മാരില്‍ (Apologists) ഒരാളാണ്.  ഇറ്റലിയിലും മെഡിറ്ററേനിയന്‍ മേഖലയിലും പല ഗുരുക്കന്മാരുടെ കീഴില്‍ പരിശീലനം നേടിയ ക്ലമന്റ്  ഏ ഡി 180 മുതല്‍ 200 വരെ അലക്‌സാണ്ട്രിയന്‍ വിദ്യാക്ഷേത്രത്തിന്റെ അധ്യക്ഷനായിരുന്ന പന്തേനൂസിന്റെ ശിഷ്യനായിരുന്നപ്പോഴാണ് ക്രൈസ്തവവിശ്വാസത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടത് എന്ന് പൊതുവെ കരുതപ്പെടുന്നു. ക്രൈസ്തവവിശ്വാസം സ്വീകരിച്ചതിനുശേഷമാണ് അദ്ദേഹം അലക്‌സാണ്ട്രിയായിലെത്തിയത് എന്നു പറയുന്ന ചരിത്രകാരന്മാരുമുണ്ട്. എന്നാല്‍ അലക്‌സാണ്ട്രിയായിലെ പഠനകാലത്താണ് അദ്ദേഹം പുരോഹിതനാകുന്നത് എന്നതില്‍ എല്ലാവര്‍ക്കും ഏകാഭിപ്രായമാണ്. ഏ ഡി 200 ല്‍ പന്തേനൂസിന്റെ മരണശേഷം ക്ലമെന്റ് ആ വിദ്യാക്ഷേത്രത്തിന്റെ സാരഥ്യം ഏറ്റെടുത്തുവെങ്കിലും സെപ്തിമൂസ് സെവേരൂസിന്റെ മതപീഡനത്തെ തുടര്‍ന്ന് ആ കലാലയം കുറച്ചുകാലത്തേക്ക് അടയ്ക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന് അവിടെ നിന്ന് പലായനം ചെയ്യേണ്ടിവന്നു. (പിന്നീട് ആ സ്ഥാനം ഏറ്റെടുത്ത ഒരിജന്‍ അദ്ദേഹത്തിന്റെ ശിഷ്യരില്‍ ഒരാളായിരുന്നു). തന്റെ ശിഷ്യരില്‍ ഒരാളും ജറുസലേമിന്റെ മെത്രാനുമായിരുന്ന അലക്‌സാണ്ടറിന്റെ സംരക്ഷണയില്‍ തുടര്‍ന്ന അദ്ദേഹം ഏ.ഡി 215 ലാണ് ഇഹലോകവാസം വെടിഞ്ഞത്.

 പ്രശസ്തനും ഏവരാലും അംഗീകരിക്കപ്പെട്ടവനും പുരോഹിതനുമായ ക്ലമന്റ് കര്‍ത്താവിന്റെ സഭയെ ശക്തിപ്പെടുത്തുകയും വളര്‍ത്തുകയും ചെയ്തു എന്ന് ഈ അലക്‌സാണ്ടര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. (St. Jerome, De Viris Illustribus 38). യഹൂദര്‍ക്ക് മോശയുടെ നിയമം എന്നപോലെ യവനര്‍ക്ക് തത്വശാസ്ത്രവും സത്യത്തിന്റെ പൂര്‍ണതയായ വചനമാകുന്ന മിശിഹായിലേക്ക് നയിക്കുന്ന പാതയാണെന്ന് അദ്ദേഹം പഠിപ്പിച്ചു. വിജാതീയ വിശ്വാസത്തിന്റെ അര്‍ഥശൂന്യതയും ക്രൈസ്തവവിശ്വാസത്തിന്റെ വിശുദ്ധിയും കുലീനതയും അവതരിപ്പിക്കുന്ന ‘ പ്രൊത്രെപ്തിക്കോസ്’ (പ്രബോധനം), ക്രൈസ്തവരുടെ കടമകളെക്കുറിച്ചുള്ള നിര്‍ദേശങ്ങളടങ്ങിയ ‘ പെദഗോഗോസ് ‘ (അധ്യാപകന്‍) എന്നിവ അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കൃതികളാണ്.

റവ. ഡോ അലക്‌സ് സെബാസ്റ്റിയന്‍ കൊല്ലംകളം

Latest Updates

POPULAR Views

FEATUERD Views

അന്ത്യോക്യായിലെ വിശുദ്ധ തെയോഫിലസ്

ടൈഗ്രീസ്, യൂഫ്രട്ടീസ് നദികള്‍ക്കു സമീപം (ആധുനിക ഇറാക്കിന്റെ ഭാഗം) രണ്ടാം നൂറ്റാണ്ടിന്റെ...

അദ്ഭുതപ്രവര്‍ത്തകനായ വി.ഗ്രിഗറി

ക്രിസ്തുവര്‍ഷം 213 ല്‍  പൊന്തുസിലെ നെയോ കേസറിയായിലെ ഒരു വിജാതീയകുടുംബത്തില്‍ പിറന്ന...

നീസായിലെ വി. ഗ്രിഗറി

കപ്പദോസിയന്‍ പിതാക്കന്മാരില്‍ ഒരാളായ നീസായിലെ വിശുദ്ധ ഗ്രിഗറി അടിയുറച്ച ക്രൈസ്തവകുടുംബത്തിലാണ്  പിറന്നത്....

നസിയാന്‍സൂസിലെ വി.ഗ്രിഗറി

ക്രിസ്തുവര്‍ഷം 330 ഓടെ ഏഷ്യാമൈനറിലെ കപ്പദോക്യായിലുള്ള അരിയാന്‍സൂസില്‍ ജനിക്കുകയും 390 ഓടെ...

 സാറൂഗിലെ വി. യാക്കോബ്

ക്രിസ്തുവര്‍ഷം 451 ല്‍ മെസപ്പൊട്ടോമിയായിലെ കുര്‍ത്താം പട്ടണത്തില്‍ ജനിച്ച യാക്കോബ് പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം...

മിലാനിലെ വി. അംബ്രോസ്

 റോമിലെ പരമ്പരാഗത ക്രിസ്ത്യന്‍കുടുംബാംഗമായ മിലാനിലെ വിശുദ്ധ അംബ്രോസ് തന്റെ പിതാവ് അംബ്രോസിയസ്,...

പുവത്തിയേയിലെ  വി. ഹിലരി

പാശ്ചാത്യ റോമാസാമ്രാജ്യത്തിലെ ഗോള്‍ പ്രവിശ്യയിലുള്ള പുവത്തിയേ ( Poitiers ) എന്ന...

വി.ജെറോം

പാശ്ചാത്യപാരമ്പര്യത്തില്‍ മഹാന്മാരായി പരിഗണിക്കപ്പെടുന്ന നാലു സഭാപിതാക്കന്മാരില്‍ ഒരാളാണ് വി.ജെറോം. (വി. അംബ്രോസ്,...

നിസിബിസിലെ വി. യാക്കോബ്

മൂന്നാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളില്‍ നിസിബിസിലെ ഒരു സമ്പന്നകുടുംബത്തില്‍ ജനിച്ച യാക്കോബ് തന്റെ...

മാർ അഫ്രഹാത്ത്

പേർഷ്യൻ സന്ന്യാസി (പേർഷ്യൻ മുനി) എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന മാർ അഫ്രഹാത്ത്...

ലിയോണിലെ വി. ഇരണേവൂസ്

രണ്ടാംനൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ ഏഷ്യാമൈനറിൽ ജനിച്ച ഇരണേവൂസ് ഗോളിലെ (Gaul) ലിയോണിന്റെ (Lyon)...

മാർ അദ്ദായി

പൗരസ്ത്യസുറിയാനി സഭകളിൽ ഉപയോഗിക്കപ്പെടുന്ന ശ്ലീഹന്മാരുടെ അനാഫൊറ മാർ അദ്ദായിയുടെയും മാർ മാറിയുടെയും...