ലിയോണിലെ വി. ഇരണേവൂസ്

Published on

രണ്ടാംനൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ ഏഷ്യാമൈനറിൽ ജനിച്ച ഇരണേവൂസ് ഗോളിലെ (Gaul) ലിയോണിന്റെ (Lyon) മെത്രാനായിരിക്കെ എഡി 200 നും 203 നും ഇടയിൽ ദിവംഗതനായി. കൊമ്മോദൂസ് ചക്രവർത്തിയുടെ ഭരണകാലത്താണ് (177-192) ഇരണേവൂസ് ലിയോണിൽ ഉണ്ടായിരുന്നത് എന്ന് വി. ജറോം സാക്ഷ്യപ്പെടുത്തുന്നു (De Viris Illustribus 35). വി. യോഹന്നാൻ ശ്ലീഹായുടെ ശിഷ്യനായിരുന്ന സ്മിർണ്ണായിലെ വി.പോളികാർപ്പിനെ ബാല്യത്തിൽ താൻ നേരിട്ടു ശ്രവിച്ചിട്ടുണ്ടെന്ന് ഇരണേവൂസ് തന്നെ സാക്ഷ്യം നല്കുന്നുണ്ട്. ” ആ കാലത്തെ സംഭവങ്ങൾ സമീപവർഷങ്ങളിലേതിനെ അപേക്ഷിച്ച് എനിക്ക് കൂടുതൽ വ്യക്തമായി ഓർമയുണ്ട്…പോളികാർപ്പ് പ്രാർഥിക്കുമ്പോൾ ഇരുന്നിരുന്ന സ്ഥലം… അദ്ദേഹത്തിന്റെ ജീവിതരീതി, ശാരീരികരൂപം, പ്രസംഗങ്ങൾ, യോഹന്നാൻ ശ്ലീഹായുമായും കർത്താവിനെ കണ്ട മറ്റുള്ളവരുമായും ഉള്ള ആശയവിനിമയത്തെക്കുറിച്ചു അദ്ദേഹം നല്കിയ വിവരണങ്ങൾ എന്നിവയെല്ലാം എനിക്ക് വിവരിക്കാൻ കഴിയും”( എവുസേബിയൂസ്, തിരുസഭാചരിത്രം V, 20 , 6 ). ലിയോണിലെ മെത്രാനായിരുന്ന പോത്തിനൂസ് തന്റെ തൊണ്ണൂറാം വയസിൽ രക്തസാക്ഷിയായപ്പോഴാണ് ഇരണേവൂസ് ആ സ്ഥാനം ഏറ്റെടുത്തത് (തിരുസഭാചരിത്രം V, 5,8).

മറ്റു പല ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റേതായുണ്ടെങ്കിലും വലന്തീനൂസിന്റെ ജ്ഞാനവാദത്തിനെതിരെ അഞ്ചു പുസ്തകങ്ങളായി രചിച്ച പാഷണ്ഡതകൾക്കെതിരെ (Adversus Haere ses) ആണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ ഗ്രന്ഥം. റോമൻസഭയിലെ സമാധാനം തകർക്കുന്ന പാഷണ്ഡതകൾക്കെതിരായും അദ്ദേഹം എഴുതിയിട്ടുണ്ട്. പാഷണ്ഡിയായ ഫ്ളോറിനൂസിനുള്ള കത്ത് ഇതിന് ഉദാഹരണമാണ്.
ഇരണേവൂസ് ( എയ്റേനെ- സമാധാനം) എന്ന പേര് അർഥമാക്കുന്നതുപോലെ അദ്ദേഹം സമാധാനസ്ഥാപകനായിരുന്നു. റോമൻസഭാതലവനായ വിക്ടർ ഈസ്റ്റർ ഞായറാഴ്ച ആഘോഷിക്കാത്ത പൗരസ്ത്യസഭകളുമായുള്ള ബന്ധം വിച്ഛേദിക്കാൻ തീരുമാനിച്ചപ്പോൾ ഇക്കാര്യങ്ങളെ സമാധാനത്തോടും സ്നേഹത്തോടുംകൂടി കൈകാര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടവരിൽ പ്രധാനി ഗോളിലെ മെത്രാൻസമിതിയുടെ തലവനായിരുന്ന ഇരണേവൂസ് ആയിരുന്നു ( തിരുസഭാചരിത്രം V, 24,1-11). 2022 ജനുവരി 21 -ാം തീയതി അദ്ദേഹത്തെ വേദപാരംഗതനായി (Doctor of the Church) പ്രഖ്യാപിച്ചപ്പോൾ ഫ്രാൻസിസ് മാർപാപ്പ ” ഐക്യത്തിന്റെ പിതാവ് ” (Doctor of Unity) എന്ന പദവികൂടി നല്കി അദ്ദേഹത്തിന്റെ ജീവിതസാക്ഷ്യത്തെ അംഗീകരിച്ചു.

റവ. ഡോ. അലക്സ് സെബാസ്റ്റ്യൻ കൊല്ലംകുളം

Latest Updates

POPULAR Views

FEATUERD Views

അദ്ഭുതപ്രവര്‍ത്തകനായ വി.ഗ്രിഗറി

ക്രിസ്തുവര്‍ഷം 213 ല്‍  പൊന്തുസിലെ നെയോ കേസറിയായിലെ ഒരു വിജാതീയകുടുംബത്തില്‍ പിറന്ന...

നീസായിലെ വി. ഗ്രിഗറി

കപ്പദോസിയന്‍ പിതാക്കന്മാരില്‍ ഒരാളായ നീസായിലെ വിശുദ്ധ ഗ്രിഗറി അടിയുറച്ച ക്രൈസ്തവകുടുംബത്തിലാണ്  പിറന്നത്....

നസിയാന്‍സൂസിലെ വി.ഗ്രിഗറി

ക്രിസ്തുവര്‍ഷം 330 ഓടെ ഏഷ്യാമൈനറിലെ കപ്പദോക്യായിലുള്ള അരിയാന്‍സൂസില്‍ ജനിക്കുകയും 390 ഓടെ...

 സാറൂഗിലെ വി. യാക്കോബ്

ക്രിസ്തുവര്‍ഷം 451 ല്‍ മെസപ്പൊട്ടോമിയായിലെ കുര്‍ത്താം പട്ടണത്തില്‍ ജനിച്ച യാക്കോബ് പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം...

മിലാനിലെ വി. അംബ്രോസ്

 റോമിലെ പരമ്പരാഗത ക്രിസ്ത്യന്‍കുടുംബാംഗമായ മിലാനിലെ വിശുദ്ധ അംബ്രോസ് തന്റെ പിതാവ് അംബ്രോസിയസ്,...

അലക്‌സാണ്ട്രിയായിലെ വി. ക്ലമന്റ്

ക്രിസ്തുവര്‍ഷം 150 ഓടെ ഏഥന്‍സില്‍ വിജാതീയ മാതാപിതാക്കളില്‍നിന്നു ജനിച്ച  ടൈറ്റസ് ഫ്ലാവിയസ്...

പുവത്തിയേയിലെ  വി. ഹിലരി

പാശ്ചാത്യ റോമാസാമ്രാജ്യത്തിലെ ഗോള്‍ പ്രവിശ്യയിലുള്ള പുവത്തിയേ ( Poitiers ) എന്ന...

വി.ജെറോം

പാശ്ചാത്യപാരമ്പര്യത്തില്‍ മഹാന്മാരായി പരിഗണിക്കപ്പെടുന്ന നാലു സഭാപിതാക്കന്മാരില്‍ ഒരാളാണ് വി.ജെറോം. (വി. അംബ്രോസ്,...

നിസിബിസിലെ വി. യാക്കോബ്

മൂന്നാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളില്‍ നിസിബിസിലെ ഒരു സമ്പന്നകുടുംബത്തില്‍ ജനിച്ച യാക്കോബ് തന്റെ...

മാർ അഫ്രഹാത്ത്

പേർഷ്യൻ സന്ന്യാസി (പേർഷ്യൻ മുനി) എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന മാർ അഫ്രഹാത്ത്...

മാർ അദ്ദായി

പൗരസ്ത്യസുറിയാനി സഭകളിൽ ഉപയോഗിക്കപ്പെടുന്ന ശ്ലീഹന്മാരുടെ അനാഫൊറ മാർ അദ്ദായിയുടെയും മാർ മാറിയുടെയും...

ഹിയറാപ്പോളിസിലെ വി. പപ്പിയാസ്

ഫ്രീജിയായിലെ (ആധുനിക ടർക്കി) ഹിയറാപ്പോളീസിന്റെ മെത്രാനായിരുന്ന വി. പപ്പിയാസ് അപ്പസ്തോലികപിതാക്കന്മാരിൽ ഒരുവനായാണ്...