മാർ അഫ്രഹാത്ത്

Published on

പേർഷ്യൻ സന്ന്യാസി (പേർഷ്യൻ മുനി) എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന മാർ അഫ്രഹാത്ത് മൂന്നാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളിൽ വിജാതീയ മാതാപിതാക്കളിൽ നിന്നു ജനിച്ചു. പേർഷ്യൻ രാജാവായിരുന്ന ഷപ്പൂർ രണ്ടാമന്റെ ഭരണകാലത്തെ (എ. ഡി 309-379) ക്രൂരമായ മതപീഡനങ്ങളുടെ സമയത്താണ് അദ്ദേഹം ക്രൈസ്തവവിശ്വാസം സ്വീകരിക്കുന്നത്. തുടർന്ന് താപസജീവിതത്തിലേക്ക് പ്രവേശിച്ച അദ്ദേഹം ഏ. ഡി 337 നും 345 നും ഇടയിൽ തന്റെ സഹതാപസർക്കായി എഴുതിയ 23 ഉപദേശങ്ങൾ (Demonstrations) ആണ് അദ്ദേഹത്തിന്റേതായി അറിയപ്പെടുന്ന ഏകകൃതി. സുറിയാനി സഭാപിതാക്കന്മാരുടേതായി നമുക്കു ലഭിച്ചിട്ടുള്ള ആദ്യകൃതിയും ഇതുതന്നെ.

അദ്ദേഹം ഒരു മെത്രാനോ ആബട്ടോ ആയിരുന്നു എന്ന് പില്ക്കാല ചരിത്രകാരന്മാരിൽ ചിലർ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും അത് പൂർണമായും അംഗീകരിക്കപ്പെട്ടിട്ടില്ല. പതിനാലാം നൂറ്റാണ്ടിലെ ഒരു കയ്യെഴുത്തുപ്രതി അദ്ദേഹത്തെ ‘ മാർ മത്തായിയിലെ മെത്രാൻ’ ‘ (അഫ്രഹാത്തിന്റെ കാലത്ത് സിറിയായുടെ കിഴക്കുഭാഗത്തുണ്ടായിരുന്ന ഒരു ആശ്രമത്തിന്റെ പേരാണ് മാർ മത്തായി) എന്ന് വിശേഷിപ്പിക്കുന്നുമുണ്ട്.

അഫ്രഹാത്ത് എന്ന പേര് ‘ ജ്ഞാനി ‘ എന്നർഥം വരുന്ന ‘ ഫർഹാദ് ‘ എന്ന പേർഷ്യൻ നാമത്തിന്റെ സുറിയാനി വകഭേദമാണ്. പേർഷ്യൻസാമ്രാജ്യത്തിൽ ജനിച്ച അദ്ദേഹം തന്റെ 23 ഉപദേശങ്ങളിൽ അന്നത്തെ സാമൂഹ്യസാഹചര്യങ്ങളെക്കുറിച്ചു വ്യക്തമായ സൂചന നല്കുന്നുണ്ട്. ഉടമ്പടിയുടെ പുത്രന്മാർ ( ബ്നൈക്യാമ) എന്ന താപസസമൂഹത്തിൽ അംഗമായിരുന്നു താനെന്നും (Dem 6, 4)) വിജാതീയവിഗ്രഹങ്ങൾ ഉപേക്ഷിച്ചാണ് (Dem 16, 7)) താൻ ക്രൈസ്തവിശ്വാസത്തിലേക്ക് എത്തിയതെന്നും അദ്ദേഹം സാക്ഷ്യം നല്കുന്നു.

സുറിയാനിഭാഷയിലെ 22 അക്ഷരങ്ങൾ ക്രമാനുഗതമായി ഓരോ ഡമൺസ്ട്രേഷന്റെയും ആദ്യഅക്ഷരമായി ഉപയോഗിക്കുന്ന ശൈലിയാണ് അദ്ദേഹം രചനയിൽ സ്വീകരിച്ചിരിക്കുന്നത്. വിശ്വാസം, ഉപവാസം, പ്രാർഥന, എളിമ തുടങ്ങിയ സഭയുടെ ആത്മീയജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും പരിഛേദനം, സാബത്ത്, പെസഹ തുടങ്ങിയ യഹൂദരുമായി അഭിപ്രായവ്യത്യാസമുള്ള വിഷയങ്ങളും അദ്ദേഹത്തിന്റെ 23 ഉപദേശങ്ങളിൽ ഉൾപ്പെടുന്നു.

റവ. ഡോ. അലക്സ് സെബാസ്റ്റ്യൻ കൊല്ലംകുളം

Latest Updates

POPULAR Views

FEATUERD Views

അദ്ഭുതപ്രവര്‍ത്തകനായ വി.ഗ്രിഗറി

ക്രിസ്തുവര്‍ഷം 213 ല്‍  പൊന്തുസിലെ നെയോ കേസറിയായിലെ ഒരു വിജാതീയകുടുംബത്തില്‍ പിറന്ന...

നീസായിലെ വി. ഗ്രിഗറി

കപ്പദോസിയന്‍ പിതാക്കന്മാരില്‍ ഒരാളായ നീസായിലെ വിശുദ്ധ ഗ്രിഗറി അടിയുറച്ച ക്രൈസ്തവകുടുംബത്തിലാണ്  പിറന്നത്....

നസിയാന്‍സൂസിലെ വി.ഗ്രിഗറി

ക്രിസ്തുവര്‍ഷം 330 ഓടെ ഏഷ്യാമൈനറിലെ കപ്പദോക്യായിലുള്ള അരിയാന്‍സൂസില്‍ ജനിക്കുകയും 390 ഓടെ...

 സാറൂഗിലെ വി. യാക്കോബ്

ക്രിസ്തുവര്‍ഷം 451 ല്‍ മെസപ്പൊട്ടോമിയായിലെ കുര്‍ത്താം പട്ടണത്തില്‍ ജനിച്ച യാക്കോബ് പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം...

മിലാനിലെ വി. അംബ്രോസ്

 റോമിലെ പരമ്പരാഗത ക്രിസ്ത്യന്‍കുടുംബാംഗമായ മിലാനിലെ വിശുദ്ധ അംബ്രോസ് തന്റെ പിതാവ് അംബ്രോസിയസ്,...

അലക്‌സാണ്ട്രിയായിലെ വി. ക്ലമന്റ്

ക്രിസ്തുവര്‍ഷം 150 ഓടെ ഏഥന്‍സില്‍ വിജാതീയ മാതാപിതാക്കളില്‍നിന്നു ജനിച്ച  ടൈറ്റസ് ഫ്ലാവിയസ്...

പുവത്തിയേയിലെ  വി. ഹിലരി

പാശ്ചാത്യ റോമാസാമ്രാജ്യത്തിലെ ഗോള്‍ പ്രവിശ്യയിലുള്ള പുവത്തിയേ ( Poitiers ) എന്ന...

വി.ജെറോം

പാശ്ചാത്യപാരമ്പര്യത്തില്‍ മഹാന്മാരായി പരിഗണിക്കപ്പെടുന്ന നാലു സഭാപിതാക്കന്മാരില്‍ ഒരാളാണ് വി.ജെറോം. (വി. അംബ്രോസ്,...

നിസിബിസിലെ വി. യാക്കോബ്

മൂന്നാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളില്‍ നിസിബിസിലെ ഒരു സമ്പന്നകുടുംബത്തില്‍ ജനിച്ച യാക്കോബ് തന്റെ...

ലിയോണിലെ വി. ഇരണേവൂസ്

രണ്ടാംനൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ ഏഷ്യാമൈനറിൽ ജനിച്ച ഇരണേവൂസ് ഗോളിലെ (Gaul) ലിയോണിന്റെ (Lyon)...

മാർ അദ്ദായി

പൗരസ്ത്യസുറിയാനി സഭകളിൽ ഉപയോഗിക്കപ്പെടുന്ന ശ്ലീഹന്മാരുടെ അനാഫൊറ മാർ അദ്ദായിയുടെയും മാർ മാറിയുടെയും...

ഹിയറാപ്പോളിസിലെ വി. പപ്പിയാസ്

ഫ്രീജിയായിലെ (ആധുനിക ടർക്കി) ഹിയറാപ്പോളീസിന്റെ മെത്രാനായിരുന്ന വി. പപ്പിയാസ് അപ്പസ്തോലികപിതാക്കന്മാരിൽ ഒരുവനായാണ്...