പുവത്തിയേയിലെ  വി. ഹിലരി

Published on

പാശ്ചാത്യ റോമാസാമ്രാജ്യത്തിലെ ഗോള്‍ പ്രവിശ്യയിലുള്ള പുവത്തിയേ ( Poitiers ) എന്ന സ്ഥലത്ത് നാലാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ ജനിക്കുകയും ഏഡി 353 മുതല്‍ ആ പട്ടണത്തിന്റെ മെത്രാനാവുകയും ഏഡി 369 ല്‍ അവിടെവച്ചുതന്നെ ഇഹലോകവാസംവെടിയുകയും ചെയ്ത ഒരു സഭാപിതാവാണ് പുവത്തിയേയിലെ വിശുദ്ധ ഹിലരി. അദ്ദേഹം വിജാതീയ മാതാപിതാക്കളില്‍ നിന്നാണ് ജനിച്ചതെന്നും വി.ഗ്രന്ഥവായന ക്രിസ്തുമതത്തിലേക്ക് അദ്ദേഹത്തെ ആകര്‍ഷിച്ചുവെന്നും അഭിപ്രായപ്പെടുന്ന ചരിത്രകാരന്മാരുണ്ട്.

 ആരിയനിസത്തിനെതിരെ ശക്തമായ നിലപാടെടുത്ത അലക്‌സാണ്ട്രിയായിലെ വി. അത്തനേഷ്യസിനെ തള്ളിപ്പറയാന്‍ തയ്യാറായില്ല എന്ന കാരണത്താല്‍ ഏഡി 356 ല്‍ ബക്‌സിയേയില്‍ ( Begiers ) കൂടിയ കൗണ്‍സിലില്‍ വച്ച് കോണ്‍സ്റ്റാന്‍സിയൂസ് രണ്ടാമന്‍ ചക്രവര്‍ത്തി പോയിത്തിയേയിലെ മെത്രാനായിരുന്ന വി.ഹിലരിയെ ഫ്രീജിയായിലേക്ക് നാടുകടത്തി. (അക്കാലത്ത് ആരിയന്‍ ചക്രവര്‍ത്തിയാല്‍ നാടുകടത്തപ്പെട്ടവരുടെ ഒരു നീണ്ട പട്ടിക സുള്‍പ്പിച്ചിയൂസ് സെവേരൂസ് അവതരിപ്പിക്കുന്നുണ്ട്.- Chronicon  II, 39). ഈ വിപ്രവാസകാലത്താണ് അദ്ദേഹം തന്റെ പ്രശസ്തമായ കൃതികള്‍ രചിച്ചതെന്ന് വി.ജെറോം സാക്ഷ്യപ്പെടുത്തുന്നു്. ( De Viris Illusteibus  100 ). ആരിയന്‍സിനെതിരെ പന്ത്രണ്ടുപുസ്തകങ്ങളിലായി എഴുതിയ ഗ്രന്ഥമാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഫ്രീജിയായില്‍ വച്ച് പൗരസ്ത്യ  എഴുത്തുകാരുടെ പ്രത്യേകിച്ച് ഒരിജന്റെ കൃതികള്‍ വായിച്ചതും അരിയനിസത്തിന്റെ അര്‍ഥശൂന്യത അടുത്തറിഞ്ഞതും ഈ ഗ്രന്ഥരചനയില്‍ അദ്ദേഹത്തെ സഹായിച്ചു. ഗോളിലെ മെത്രാന്മാര്‍ക്കായി സെലൂഷ്യ,റിമിനി കൗണ്‍സിലുകളുടെ പശ്ചാത്തലത്തില്‍ എഴുതിയ കൗണ്‍സിലുകളെക്കുറിച്ച് എന്ന ഗ്രന്ഥവും വിപ്രവാസകാലത്തെ സൃഷ്ടിയാണ്.

 ഫ്രീജിയായിലായിരുന്ന കാലത്ത് ചക്രവര്‍ത്തിയുടെ നിര്‍ദേശപ്രകാരം ഏഡി 359 ല്‍ സെലൂഷ്യായില്‍ കൂടിയ മെത്രാന്മാരുടെ സിനഡില്‍ അദ്ദേഹം പങ്കെടുത്തു.( Chronicon II, 45). അതേവര്‍ഷം തന്നെ ഇറ്റലിയിലെ റിമിനിയില്‍ വിളിച്ചുചേര്‍ക്കപ്പെട്ട പാശ്ചാത്യമെത്രാന്മാരുടെ സിനഡ് ആര്യന്‍വിശ്വാസപ്രമാണം അംഗീകരിച്ചപ്പോള്‍  ആ മെത്രാന്മാരോട് പരസ്യസംവാദത്തിനായി ചക്രവര്‍ത്തിയോട് അദ്ദേഹം അനുവാദം ചോദിച്ചു. അത് നിഷേധിക്കപ്പെട്ടുവെങ്കിലും സ്വന്തം രൂപതയിലേക്ക് മടങ്ങിവരാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു. ഏഡി 361 ല്‍ പാരീസില്‍ കൂടിയ ഗോള്‍ പ്രവിശ്യയിലെ മെത്രാന്മാരുടെ കൗണ്‍സിലില്‍ ആരിയന്‍ വിരുദ്ധനിലപാടുകള്‍ക്ക് അദ്ദേഹം നേതൃത്വം നല്കി.

 ആരിയനിസത്തിനെതിരായ പോരാട്ടങ്ങള്‍ക്കുള്ള അംഗീകാരമായി ‘പാശ്ചാത്യസഭയുടെ അത്തനേഷ്യസ് ‘,  ‘ആരിയനിസത്തെ തകര്‍ക്കുന്ന കൂടം’ എന്നീ അഭിധാനങ്ങള്‍ അദ്ദേഹത്തിന് നല്കപ്പെട്ടു. 1851 ല്‍ അദ്ദേഹത്തെ വേദപാരംഗതനായി പ്രഖ്യാപിച്ചുകൊണ്ട് ഒമ്പതാം പീയൂസ് പാപ്പ പാഷണ്ഡതയ്‌ക്കെതിരായ പോരാട്ടത്തിന് സഭയുടെ ഔദ്യോഗിക അംഗീകാരം നല്കി.

റവ. ഡോ അലക്‌സ് സെബാസ്റ്റിയന്‍ കൊല്ലംകളം

Latest Updates

POPULAR Views

FEATUERD Views

അദ്ഭുതപ്രവര്‍ത്തകനായ വി.ഗ്രിഗറി

ക്രിസ്തുവര്‍ഷം 213 ല്‍  പൊന്തുസിലെ നെയോ കേസറിയായിലെ ഒരു വിജാതീയകുടുംബത്തില്‍ പിറന്ന...

നീസായിലെ വി. ഗ്രിഗറി

കപ്പദോസിയന്‍ പിതാക്കന്മാരില്‍ ഒരാളായ നീസായിലെ വിശുദ്ധ ഗ്രിഗറി അടിയുറച്ച ക്രൈസ്തവകുടുംബത്തിലാണ്  പിറന്നത്....

നസിയാന്‍സൂസിലെ വി.ഗ്രിഗറി

ക്രിസ്തുവര്‍ഷം 330 ഓടെ ഏഷ്യാമൈനറിലെ കപ്പദോക്യായിലുള്ള അരിയാന്‍സൂസില്‍ ജനിക്കുകയും 390 ഓടെ...

 സാറൂഗിലെ വി. യാക്കോബ്

ക്രിസ്തുവര്‍ഷം 451 ല്‍ മെസപ്പൊട്ടോമിയായിലെ കുര്‍ത്താം പട്ടണത്തില്‍ ജനിച്ച യാക്കോബ് പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം...

മിലാനിലെ വി. അംബ്രോസ്

 റോമിലെ പരമ്പരാഗത ക്രിസ്ത്യന്‍കുടുംബാംഗമായ മിലാനിലെ വിശുദ്ധ അംബ്രോസ് തന്റെ പിതാവ് അംബ്രോസിയസ്,...

അലക്‌സാണ്ട്രിയായിലെ വി. ക്ലമന്റ്

ക്രിസ്തുവര്‍ഷം 150 ഓടെ ഏഥന്‍സില്‍ വിജാതീയ മാതാപിതാക്കളില്‍നിന്നു ജനിച്ച  ടൈറ്റസ് ഫ്ലാവിയസ്...

വി.ജെറോം

പാശ്ചാത്യപാരമ്പര്യത്തില്‍ മഹാന്മാരായി പരിഗണിക്കപ്പെടുന്ന നാലു സഭാപിതാക്കന്മാരില്‍ ഒരാളാണ് വി.ജെറോം. (വി. അംബ്രോസ്,...

നിസിബിസിലെ വി. യാക്കോബ്

മൂന്നാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളില്‍ നിസിബിസിലെ ഒരു സമ്പന്നകുടുംബത്തില്‍ ജനിച്ച യാക്കോബ് തന്റെ...

മാർ അഫ്രഹാത്ത്

പേർഷ്യൻ സന്ന്യാസി (പേർഷ്യൻ മുനി) എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന മാർ അഫ്രഹാത്ത്...

ലിയോണിലെ വി. ഇരണേവൂസ്

രണ്ടാംനൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ ഏഷ്യാമൈനറിൽ ജനിച്ച ഇരണേവൂസ് ഗോളിലെ (Gaul) ലിയോണിന്റെ (Lyon)...

മാർ അദ്ദായി

പൗരസ്ത്യസുറിയാനി സഭകളിൽ ഉപയോഗിക്കപ്പെടുന്ന ശ്ലീഹന്മാരുടെ അനാഫൊറ മാർ അദ്ദായിയുടെയും മാർ മാറിയുടെയും...

ഹിയറാപ്പോളിസിലെ വി. പപ്പിയാസ്

ഫ്രീജിയായിലെ (ആധുനിക ടർക്കി) ഹിയറാപ്പോളീസിന്റെ മെത്രാനായിരുന്ന വി. പപ്പിയാസ് അപ്പസ്തോലികപിതാക്കന്മാരിൽ ഒരുവനായാണ്...