തോമായുടെ നടപടികള്‍ സാക്ഷ്യപ്പെടുത്തുന്ന മാര്‍തോമാ ശ്ലീഹായുടെ വിശ്വാസതീക്ഷ്ണത 

Published on

തമിഴകത്തിന്റെ ചക്രവര്‍ത്തിയായിരുന്ന മസ്ദായിയുടെ മുന്‍പില്‍ വിധിക്കപ്പെടാനായി നില്‍ക്കുന്ന മാര്‍തോമാ ശ്ലീഹായുടെ വിശ്വാസതീക്ഷ്ണത ‘മാര്‍തോമായുടെ നടപടികളി’ല്‍ വ്യക്തമാക്കുന്നത് ഇപ്രകാരമാണ്. ‘ അപ്പോള്‍ ജനങ്ങള്‍ തോമസിനെ മോചിപ്പിക്കാന്‍ ആയി അവരുടെ പുറകെ ഓടിയെത്തി. എന്നാല്‍ പടയാളികള്‍ ഇടതും വലതും കുന്തം പിടിച്ചുകൊണ്ട് അവന്റെ കൂടെയുണ്ടായിരുന്നു. അപ്പോള്‍ തോമസ് പറഞ്ഞു. ‘ഈ ലോകത്തില്‍ നിന്നുള്ള വേര്‍പാടിന്റെ അന്ത്യനിമിഷം വരെ നിഗൂഢരഹസ്യങ്ങള്‍ എന്നില്‍ നിറവേറ്റപ്പെടുന്നു. അവിടുത്തെ കൃപാസമൃദ്ധിയോ ശാരീരിക വേദനയോ അറിയാന്‍ എന്നെ നീ അനുവദിക്കുന്നില്ല. അവര്‍ ഇതാ ആയുധങ്ങളുമായി എന്നെ ചുറ്റി മരണംവരെ എന്നോട് യുദ്ധം ചെയ്യുന്നു. എന്നാല്‍ എന്റെ നാഥനു വേണ്ടി ഞാന്‍ നല്‍കപ്പെട്ടിരിക്കുന്നു.’ ഒരു പടയാളി തോമസിന്റെ കൈകള്‍ പിടിച്ചു കൊണ്ട് മുന്‍പോട്ട് കൊണ്ടുപോകുന്നു. തോമ പറയുന്നു: ഞാന്‍ അവനെ പ്രതീക്ഷിക്കുന്നു. ഞാന്‍ അവനെ സ്വീകരിക്കട്ടെ. നമ്മുടെ കര്‍ത്താവ് ഒരുവന്‍ ആകയാല്‍ ഒരുവന്റെ കൈകളാല്‍ അവന്‍ അടിക്കപ്പെട്ടു.

തുടര്‍ന്ന് ശ്ലീഹ വിശ്വാസികളെ ധൈര്യപ്പെടുത്തുന്നു. ‘ യൂദായെ കൊല്ലുവാന്‍ നിശ്ചയിച്ചിരുന്ന മലയിലേക്ക് കയറിയപ്പോള്‍ തന്നെ പിടിച്ചിരുന്നവരോട് പറഞ്ഞു: ‘ഈ ലോകത്ത് നിന്നുള്ള വേര്‍പാട് അടുത്തിരിക്കുന്ന എന്നെ നിങ്ങള്‍ ശ്രദ്ധിക്കൂ. നിങ്ങളുടെ ഹൃദയത്തിന്റെ കണ്ണുകള്‍ അന്ധമാക്കരുത്. ഒരിക്കലും കേള്‍ക്കാന്‍ പറ്റാത്ത വിധം നിങ്ങളുടെ ചെവികള്‍ അടഞ്ഞുപോകാതിരിക്കട്ടെ. ഞാന്‍ പ്രസംഗിക്കുന്ന ഈ ദൈവത്തില്‍ വിശ്വസിക്കുക. നിങ്ങളുടെ ഹൃദയ കാഠിന്യത്തില്‍ നിങ്ങള്‍ വ്യാപരിക്കരുത്. എന്നാല്‍ ദൈവത്തോട് കൂടിയുള്ള ജീവനും മനുഷ്യമഹത്വവും സ്വാതന്ത്ര്യവും പ്രദാനം ചെയ്യുന്ന സര്‍വ്വവിധ സുകൃതങ്ങളിലും വ്യാപരിക്കുക.’

തുടര്‍ന്ന് ശ്ലീഹ വിസാനോട് പറഞ്ഞു: ഭൗതിക രാജാവായ മസ്ദായിയുടെ പുത്രാ, ഈശോമിശിഹായുടെ ദാസാ, ദാസന്മാര്‍ തങ്ങളുടെ രാജാവായ മസ്ദായിയുടെ ഇഷ്ടം പ്രവര്‍ത്തിക്കാന്‍ ഈ ദാസരെ അനുവദിക്കുക. ഞാന്‍ പോയി പ്രാര്‍ഥിക്കട്ടെ. രാജാവ് പടയാളികളോട് അഭ്യര്‍ത്ഥിച്ചത് അനുസരിച്ച് തോമയെ പോകുവാന്‍ അനുവദിച്ചു. തോമ പോയി ഇപ്രകാരം പ്രാര്‍ഥിച്ചു: ‘ എന്റെ കര്‍ത്താവേ, എന്റെ ദൈവമേ, എന്റെ പ്രതീക്ഷയേ, എന്റെ രക്ഷകാ നിന്റെ നാമത്തില്‍ ഞാന്‍ തരണം ചെയ്ത എല്ലാ നാടുകളിലും എന്നെ വഴി നടത്തിയ കൂട്ടുകാരാ, അങ്ങയുടെ ദാസന്മാരോടൊത്ത് അങ്ങ് വസിക്കണമേ. നിന്റെ പക്കല്‍ എത്തുവാന്‍ എന്നെയും നയിക്കേണമേ. എന്തുകൊണ്ടെന്നാല്‍, നിന്നില്‍ പൂര്‍ണമായി എന്റെ ആത്മാവിനെ ഞാന്‍ ഭരമേല്‍പ്പിക്കുന്നു. അങ്ങേ കരങ്ങളില്‍നിന്ന് ആരും അത് എടുത്തു കളയുകയില്ല. എന്റെ പാപങ്ങള്‍ എന്നെ തടയാതിരിക്കട്ടെ. ഇതാ, ഞാന്‍ നിന്റെ ഇഷ്ടം പ്രവര്‍ത്തിച്ച് ഞാനിന്ന് സ്വീകരിക്കുന്ന സ്വാതന്ത്ര്യത്തിനു വേണ്ടി ഒരു അടിമയായി തീര്‍ന്നിരിക്കുന്നു. കര്‍ത്താവായ ഈശോയെ, അതെനിക്ക് തരണമേ. അത് എന്നില്‍ നിറവേറ്റണമേ. എന്തുകൊണ്ടെന്നാല്‍ അങ്ങേ  സത്യത്തെക്കുറിച്ചോ സ്‌നേഹത്തെക്കുറിച്ചോ എനിക്കൊട്ടും സംശയമില്ല. എങ്കിലും എന്റെ ചുറ്റും നില്‍ക്കുന്ന ഇവര്‍ ശ്രവിക്കുന്നതിനു വേണ്ടി ഞാന്‍ ഇവ അങ്ങയോട് സംസാരിക്കുന്നു.’

 ഫാ. ജയിംസ് പുലിയുറുമ്പില്‍

Latest Updates

POPULAR Views

FEATUERD Views

തോമാശ്ലീഹാ മസ്ദായ് രാജാവിന്റെ മുന്‍പില്‍

തമിഴകത്തെ രാജാവായിരുന്ന മസ്ദായ് തോമാശ്ലീഹായുടെ സുവിശേഷപ്രഘോഷണത്തില്‍ പ്രകോപിതനായി ശ്ലീഹായെ വധിക്കാന്‍ തീരുമാനിച്ചു....

ശിഷ്യര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്ന തോമാശ്ലീഹാ

മൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ എഴുതപ്പെട്ട 'തോമായുടെ നടപടികള്‍' എന്ന ഗ്രന്ഥം തോമാശ്ലീഹായുടെ...

തോമാശ്ലീഹാ രക്തസാക്ഷിത്വം വരിച്ച ‘പെരിയമല’ അഥവാ സെന്റ് തോമസ് മൗണ്ട്  

ചെന്നൈയിലെ സെന്റ് ജോര്‍ജ് ഫോര്‍ട്ടില്‍ നിന്ന് ആറു മൈലും മൈലാപ്പൂരില്‍ നിന്ന്...

ചെന്നൈ പട്ടണത്തിന്റെ മാര്‍ത്തോമ പാരമ്പര്യം

ചെന്നൈ അഥവാ പഴയ മദ്രാസ്പട്ടണത്തിന്റെ ഒരു ഭാഗമാണ് അതിന്റെ നാല് മൈല്‍...

മൈലാപ്പൂര്‍: മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ വിശുദ്ധസ്ഥലം

തോമാശ്ലീഹാ തെക്കേ ഇന്ത്യ മുഴുവന്‍ നിര്‍ബാധം യാത്ര ചെയ്തു. അന്നത്തെ പരിമിതമായ...

മൈലാപ്പൂര്‍: ഭാരതസഭയുടെ തുടക്കവും കേന്ദ്രസ്ഥാനവും

ഇന്ത്യയിലെ സുവിശേഷപ്രഘോഷണത്തിന്റെ ഭാഗമായി വടക്കേഇന്ത്യയിലും തെക്കേ ഇന്ത്യയിലെ പല പട്ടണങ്ങളിലും തോമാശ്ലീഹാ...

വിശുദ്ധ ഗ്രിഗറി നസിയാന്‍സന്‍ ഭാരതസഭയെ കുറിച്ച്

329 ല്‍ ജനിച്ച വിശുദ്ധ ഗ്രിഗറി 361 ല്‍ വൈദികനായി  അഭിഷിക്തനായി....

വിശ്വാസസംരക്ഷകനായ അര്‍ണോബിയൂസ്

ചരിത്രകാരനായ ലക്താന്‍സിയസ് അര്‍ണോബിയൂസിന്റെ ശിഷ്യനായിരുന്നു. തോമാശ്ലീഹായുടെ ഇന്ത്യയിലെ പ്രേഷിതപ്രവര്‍ത്തനത്തെക്കുറിച്ച് അദ്ദേഹം ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നുണ്ട്. തോമാശ്ലീഹാ ചെയ്ത അത്ഭുതങ്ങള്‍ കണ്ട് ഇന്ത്യക്കാര്‍ അവരുടെ വിജാതീയത ഉപേക്ഷിച്ച് ക്രിസ്തുമതം സ്വീകരിച്ചു എന്നാണ് അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത്. അര്‍ണോബിയൂസ് ആദ്യം ക്രിസ്തുമതത്തെ എതിര്‍ത്തിരുന്നുവെങ്കിലും  മാനസാന്തരശേഷം പുറംജാതീയതയ്‌ക്കെതിരെ ശക്തമായി സംസാരിച്ചു.

ഇന്ത്യന്‍സഭയെക്കുറിച്ച് അര്‍ണോബിയൂസ്

ഫ്രാന്‍സ് ((Gaul) ഭരിച്ചിരു റോമന്‍ സഹചക്രവര്‍ത്തിയുടെ ((Pretorian Prefect) മകനായി ക്രിസ്തുവര്‍ഷം...

ഭാരതസഭയെക്കുറിച്ച് വിശുദ്ധ അംബ്രോസ് 

ഫ്രാന്‍സ് (Gaul) ഭരിച്ചിരുന്ന റോമന്‍ സഹചക്രവര്‍ത്തിയുടെ (Pretorian Prefect) മകനായി ക്രിസ്തുവര്‍ഷം...

അക്വിലെയിലെ റൂഫിനസ് ഇന്ത്യയിലെ സഭയെക്കുറിച്ച് 

ക്രിസ്തുവര്‍ഷം 345 ല്‍ ഇറ്റലിയിലെ അക്വിലെക്ക് അടുത്തുള്ള കോണ്‍കോര്‍ടിയിലാണ് റൂഫിനസ് ജനിച്ചത്....

വിശുദ്ധ എഗേറിയ തോമാശ്ലീഹായെ കുറിച്ച്.. 

എദേസയിലെ വിശുദ്ധ തോമാശ്ലീഹായുടെ തിരുശേഷിപ്പിനെക്കുറിച്ച് പല പുരാതനരചനകളിലും പരാമര്‍ശം ഉണ്ട്. ഈ...