യേശുവിന്റെ സഹോദരന്മാര്‍ (മത്തായി 13:55) 

Published on

വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലെ 1:25 ഉം 13:55 ഉം തെറ്റായി വ്യാഖ്യാനിച്ച്, യേശുവിന്റെ ജനനത്തിന് ശേഷം മറിയത്തിന് മറ്റു മക്കളുണ്ടെന്നും അവരുടെ പേരുകളാണ് യേശുവിന്റെ സഹോദരന്മാര്‍ എന്ന് മത്തായി 13:55 വിവരിക്കുന്ന യാക്കോബ്, ജോസഫ്, ശിമയോന്‍, യൂദാ എന്നിവരെന്നും തെറ്റായി പഠിപ്പിക്കുന്ന പ്രവണത ഇന്നും നിലനില്‍ക്കുന്നു. എന്നാല്‍ സുവിശേഷങ്ങളിലെ വിവിധ വചനങ്ങള്‍ ഒരുമിച്ച് പരിശോധിക്കുമ്പോള്‍, മത്തായി 13:55ല്‍ പരാമര്‍ശിക്കുന്ന ‘യേശുവിന്റെ സഹോദരന്മാര്‍’ മറിയത്തിന്റെ മറ്റു മക്കളായിരുന്നില്ലെന്ന് മനസ്സിലാക്കാന്‍ സാധിക്കും.

പുത്രനെ പ്രസവിക്കുന്നത് വരെ അവന്‍ അവളെ അറിഞ്ഞില്ല (മത്തായി 1:25)

ഇവിടെ ഉപയോഗിച്ചിരിക്കുന്ന ‘വരെ’ എന്ന പദം, ഗ്രീക്കിലെ ‘ഹെയാസ്’ എന്ന വാക്കാണ്. ഈ പദം യേശുവിന്റെ ജനനത്തിനുശേഷം ജോസഫും മേരിയും സാധാരണ വിവാഹബന്ധം തുടര്‍ന്നു എന്ന് ധ്വനിപ്പിക്കുന്നില്ല. ‘ഹെയാസ്’ ‘വരെ’ എന്ന ഗ്രീക്ക് വാക്ക് ഒരു കാലപരിധിയെ സൂചിപ്പിക്കുന്നു. എന്നാല്‍ ആ കാലപരിധിക്ക് ശേഷം അതിന് വിപരീതസ്ഥിതി സംഭവിക്കുമെന്ന് ഒരിക്കലും അര്‍ഥം നല്‍കുന്നില്ല. ഉദാഹരണമായി  2 സാമുവല്‍ 6:23 ല്‍ നാം വായിക്കുന്നു സാവൂളിന്റെ പുത്രി  മിഖാലിനു   മരണം ‘വരെ’ കുട്ടിയുണ്ടായില്ല. ഇവിടെ ഗ്രീക്ക് പദമായ ‘ഹെയോസ്’ ആണ് ഉപയോഗിക്കുന്നത്. ഇവിടെയും മരണം കഴിഞ്ഞ് കുട്ടികള്‍ ഉണ്ടായി എന്ന് ഒരിക്കലും അര്‍ഥം വരുന്നില്ല. വീണ്ടും  തിമോത്തിയോസിനെഴുതിയ ഒന്നാം ലേഖനം 4:13 ല്‍ ‘ഹെയാസ്’ ‘വരെ’ എന്ന പദം കാണുന്നു. ഞാന്‍ വരുന്നത് വരെ പാരായണത്തില്‍… ശ്രദ്ധാലുവായിരിക്കണം. ആയതിനാല്‍ ‘വരെ’ എന്ന പദം നിശ്ചിത സമയപരിധിക്ക് ശേഷം അതിന്റെ വിപരീതം സംഭവിക്കുമെന്ന് ഒരിക്കലും ഉറപ്പുനല്‍കുന്നില്ല. അതിനാല്‍ മത്തായി 1:25 ല്‍ യേശുവിന്റെ ജനനത്തില്‍ ജോസഫിന് യാതൊരു പങ്കുമില്ല എന്നത് മാത്രമാണ് മത്തായി സുവിശേഷകന്‍ സ്ഥാപിക്കുന്നത്. 

മത്തായി 13:55 ലെ യേശുവിന്റെ സഹോദരന്മാര്‍ എന്ന പ്രയോഗം 

ഈ വചനം വ്യക്തതയോടു കൂടി വായിക്കുമ്പോള്‍ മറിയത്തെ യേശുവിന്റെ അമ്മയെന്നും യാക്കോബിനെയും ജോസഫിനെയും ശിമയോനെയും യൂദാസിനെയും യേശുവിന്റെ സഹോദരങ്ങള്‍ എന്നും വ്യക്തമായി ഉപയോഗിക്കുന്നതില്‍ നിന്ന് യേശുവിന്റെ സഹോദരങ്ങള്‍ എന്ന ഗണത്തില്‍പ്പെട്ടവര്‍ ഒരിക്കലും മറിയത്തിന്റെ മക്കളല്ല എന്ന് വ്യക്തമാണ്. അങ്ങനെയെങ്കില്‍ എന്തുകൊണ്ടാണ് ‘സഹോദരങ്ങള്‍’ എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്? ഇവിടെ സഹോദരന്‍ എന്ന വാക്കിന് ‘ആദെല്‍ഫോസ്’ എന്ന ഗ്രീക്ക് പദമാണ് ഉപയോഗിച്ചിരിക്കുന്നത്. മലയാളഭാഷയില്‍ എന്നപോലെ തന്നെ ഗ്രീക്കിലെ ‘ആദെല്‍ഫോസ്’ എന്ന പദം രക്തബന്ധത്തിലുള്ള സഹോദരങ്ങളെ മാത്രമല്ല അര്‍ഥമാക്കുന്നത്്. അത് ചിലപ്പോള്‍ അടുത്ത ബന്ധുക്കളെയും ഒരേ ഗോത്രത്തിലുള്ളവരെയും ഒരേ നാട്ടിലുള്ളവരെയും അര്‍ഥമാക്കുന്നുണ്ട്.  
ഉല്പത്തി 13:8 ല്‍  ലോത്തിനോട് അബ്രഹാം പറയുന്നുണ്ട് ‘നമ്മള്‍ സഹോദരന്മാരാണ്’ എന്നാല്‍ ലോത്ത് അബ്രാഹത്തിന്റെ യഥാര്‍ഥ സഹോദരനല്ലായിരുന്നു, മറിച്ച് അബ്രാഹത്തിന്റെ സഹോദരനായ ഹാരാന്റെ പുത്രനായിരുന്നു. ഒരേ ഗോത്രത്തിലുള്ളവരെ സഹോദരന്‍ എന്ന് വിളിക്കുന്നത് പഴയനിയമത്തില്‍ 2 സാമുവല്‍ 19:12-13 സംഖ്യ 8:26, 16:10 നിയമാവര്‍ത്തനം 18:2 എന്നിവിടങ്ങളില്‍ നമുക്ക് കാണാം. അതിനാല്‍ സഹോദരന്മാര്‍ എന്ന പ്രയോഗം കൊണ്ടു മാത്രം മത്തായി 13:55 സഹോദരങ്ങള്‍ രക്തബന്ധത്തിലുള്ള സഹോദരങ്ങളാകുന്നില്ല.

അതോടൊപ്പം മത്തായി 13:55 ല്‍ പറയുന്ന യാക്കോബിന്റെയും ജോസഫിന്റെയും യഥാര്‍ഥ അമ്മയുടെ പേര് മത്തായി സുവിശേഷകന്‍ തന്നെ 27:56  ല്‍ പറയുന്നുണ്ട്. ‘അക്കൂട്ടത്തില്‍ മഗ്ദലേന മറിയവും  യാക്കോബിന്റെയും ജോസഫിന്റെയും അമ്മയായ മറിയവും സെബദി പുത്രന്മാരുടെ അമ്മയും ഉണ്ടായിരുന്നു.’ അതിനാല്‍ രക്തബന്ധത്തിലുള്ള സഹോദരങ്ങളല്ല മത്തായി 13:55 പറയുന്ന പേരുകള്‍, അതുകൊണ്ടാണ് സുവിശേഷങ്ങളില്‍ ഒരിടത്തും യേശുവിന്റെ സഹോദരന്മാരെ മറിയത്തിന്റെ മക്കളന്ന് വിളിക്കാത്തത്. 

യോഹന്നാന്‍ 19:25 ല്‍ നാം വായിക്കുന്നു ‘യേശുവിന്റെ കുരിശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്റെ ഭാര്യ മറിയവും നില്‍ക്കുന്നുണ്ടായിരുന്നു. മത്തായി 13:55 ഉം മത്തായി 27:56 ഉം യോഹന്നാന്‍ 19:25 ഉം ചേര്‍ത്ത് വായിക്കുമ്പോള്‍ യേശുവിന്റെ സഹോദരന്മാര്‍ എന്ന് അറിയപ്പെടുന്നവര്‍ യേശുവിന്റെ അമ്മയായ മറിയത്തിന്റെ മക്കളല്ലെന്നും കുടുംബബന്ധത്തിലുള്ള സഹോദരങ്ങളാണെന്നും മനസിലാകും. യോഹന്നാന്‍ 19:26-27 വാക്യങ്ങളില്‍ യേശു തന്റെ അമ്മയെ ഏല്‍പ്പിക്കുന്നത് യോഹന്നാനെയാണ്. യേശുവിന്റെ സഹോദരങ്ങളെന്നു പരാമര്‍ശിക്കപ്പെട്ടവര്‍ മറിയത്തിന്റെ മക്കളായിരുന്നുവെങ്കില്‍ യോഹന്നാനെ ഏല്‍പ്പിക്കുന്നത് യുക്തിരഹിതമാണല്ലോ. ആയതിനാല്‍ സുവിശേഷങ്ങളില്‍ നാം കാണുന്ന ‘യേശുവിന്റെ സഹോദരങ്ങള്‍’ എന്ന പദപ്രയോഗം യേശുവിന്റെ അമ്മയായ മറിയത്തിന്റെ മക്കളാണെന്ന് യാതൊരുവിധ സൂചനയും നല്‍കുന്നില്ല. അതിനാല്‍, മത്തായി 1:25 ലെ ‘പുത്രനെ പ്രസവിക്കുന്നത് വരെ’ എന്ന പദവും മത്തായി 13:55 ലെ ‘സഹോദരന്മാര്‍’ എന്ന പ്രയോഗവും മാത്രം അടിസ്ഥാനമാക്കി യേശുവിന്റെ ജനനത്തിനുശേഷം മറിയത്തിന് മറ്റു മക്കളുണ്ടായിരുന്നുവെന്ന നിഗമനത്തിലെത്താനാവില്ല. 

റവ. ഡോ. ജോജു കോക്കാട്ട്

Latest Updates

POPULAR Views

FEATUERD Views

മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ സംസ്‌കരിക്കട്ടെ’ (മത്തായി 8:22)

തന്റെ പിതാവിനെ സംസ്‌കരിക്കാന്‍ അനുവദിക്കണമെന്ന ഒരു ശിഷ്യന്റെ അപേക്ഷയ്ക്ക് ഈശോ നല്‍കിയ...

അഹിംസയുടെ വിപ്ലവാത്മക മുഖം: യേശുവിന്റെ ‘മൂന്നാം വഴി’

മത്തായിയുടെ സുവിശേഷം 5:39-44 വരെയുള്ള വചനങ്ങള്‍ കാലങ്ങളായി ക്രിസ്തീയധാര്‍മ്മികതയുടെ ഹൃദയഭാഗമാണ്. എന്നാല്‍...

ദൈവഹിതമറിയാന്‍ കുറിയിടാമോ? അപ്പസ്‌തോലന്മാരുടെ നറുക്കിടലും സഭാപാരമ്പര്യവും!

യേശുവിന്റെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം പരിശുദ്ധ മറിയത്തോടും മറ്റു സ്ത്രീകളോടുമൊപ്പം അപ്പസ്‌തോലന്മാര്‍ ജറുസലമിലെ സെഹിയോന്‍...

സത്യമായും ആത്മാവില്‍ ആരാധിക്കുന്ന സമയം (യോഹന്നാന്‍ 4 :24 )

ഈശോയും സമരിയക്കാരിയും തമ്മിലുള്ള ദീര്‍ഘമായ സംഭാഷണത്തിന്റെ ഹൃദയഭാഗം എന്ന് വിശേഷിപ്പിക്കാവുന്നത്, 'പ്രോസ്‌ക്യുനേസൂസിന്‍...

സ്വര്‍ഗ്ഗം കൊള്ളയടിച്ചവന്‍

'സത്യമായി ഞാന്‍ നിന്നോടു പറയുന്നു: ഇന്ന് നീ എന്നോടുകൂടെ പറുദീസയില്‍ ആയിരിക്കും' (ലൂക്ക 23:43). ക്രൂശിക്കപ്പെട്ട രണ്ട് കള്ളന്മാര്‍ക്കിടയില്‍ കിടന്നുകൊണ്ട് ഈശോ നടത്തിയ ഈ പ്രഖ്യാപനം വെറുമൊരു സാന്ത്വനവാക്കല്ല; മറിച്ച് കൃപയുടെയും വിശ്വാസത്തിന്റെയും അതീവ നിഗൂഢമായ ഒരു ദൈവശാസ്ത്രമാണ്. യേശുവിനെ എല്ലാവരും ഉപേക്ഷിച്ചുപോയ ആ നിമിഷത്തില്‍, ഒരു കുറ്റവാളിയായി മുദ്രകുത്തപ്പെട്ട വ്യക്തിയില്‍ നിന്ന് ഉയര്‍ന്നുവന്ന ആഴമേറിയ വിശ്വാസത്തിന്റെ ഏറ്റുപറച്ചിലും, അതിന് മറുപടിയായി ലഭിച്ച നിത്യജീവന്റെ വാഗ്ദാനവും ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാന ശിലകളില്‍ ഒന്നാണ്.

മനുഷ്യസ്വാതന്ത്ര്യം: ബൈബിള്‍ വീക്ഷണത്തില്‍  

മനുഷ്യന്റെ അന്തസ്സിന്റെ അടിസ്ഥാനം അവന് ദൈവം നല്‍കിയിരിക്കുന്ന തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണ്. ബൈബിള്‍...

ബെത്‌ലഹേമിലെ നക്ഷത്രം: അത്ഭുതവും ശാസ്ത്രവും

യേശുക്രിസ്തുവിന്റെ ജനനത്തോടനുബന്ധിച്ച് ആകാശത്തുണ്ടായ അസാധാരണമായ പ്രതിഭാസമാണ് 'ബെത്‌ലഹേമിലെ നക്ഷത്രം'. ജ്ഞാനികളെ  യേശുവിലേക്ക്...

കര്‍ത്താവിനു സ്വീകാര്യമായ വത്സരവും ജൂബിലിയുടെ പൂര്‍ത്തീകരണവും

പ്രത്യാശയുടെ തീര്‍ഥാടകര്‍ എന്ന സുകൃതവാക്യമുയര്‍ത്തി ആഗോളസഭ ജൂബിലിആചരണത്തിലൂടെ കടന്നുപോകുകയായിരുന്നു. പഴയനിയമത്തിലെ ജൂബിലി...

നിധി മറഞ്ഞിരിക്കുന്ന ‘വയല്‍’

മത്തായിയുടെ സുവിശേഷം 13-ാം അധ്യായത്തിലെ പ്രധാനപ്പെട്ട ഉപമകളിലൊന്നാണ് വയലില്‍ മറഞ്ഞിരിക്കുന്ന നിധിയുടെ...

കാനായിലെ കല്‍ഭരണികള്‍ പറയുന്ന ദൂത്

കാനായില്‍ യേശു പ്രവര്‍ത്തിച്ച അത്ഭുതത്തില്‍ ആറ് കല്‍ഭരണികള്‍ നിറയെ വീഞ്ഞ് ലഭിച്ചു...

മോശയുടെ പിത്തളസര്‍പ്പവും ഉയര്‍ത്തപ്പെടുന്ന മനുഷ്യപുത്രനും!

'മോശ മരുഭൂമിയില്‍ പിത്തളസര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ മനുഷ്യപുത്രനും ഉയര്‍ത്തപ്പെടും; അവനെ നോക്കുന്നവര്‍ ജീവന്‍...