വിശുദ്ധ ഗ്രിഗറി നസിയാന്‍സന്‍ ഭാരതസഭയെ കുറിച്ച്

Published on

329 ല്‍ ജനിച്ച വിശുദ്ധ ഗ്രിഗറി 361 ല്‍ വൈദികനായി  അഭിഷിക്തനായി. താമസിയാതെ തന്നെ അദ്ദേഹത്തിന്റെ സുഹൃത്തായിരുന്ന വിശുദ്ധ ബേസില്‍ ഗ്രിഗറിയെ മെത്രാനായി വാഴിച്ചു. എന്നാല്‍ അദ്ദേഹം കുറേ വര്‍ഷത്തേക്ക് മെത്രാനടുത്ത ജോലി ചെയ്യാതെ ഏകാന്തതയില്‍ ജീവിച്ചു. ഗ്രിഗറിയുടെ മാതാപിതാക്കളുടെ മരണശേഷം കോണ്‍സ്റ്റാന്റിനോപ്പിളിലെ ജനങ്ങളുടെ നിര്‍ബന്ധം മൂലം 379ല്‍ അദ്ദേഹം അവരുടെ മെത്രാനായി ശുശ്രൂഷ ആരംഭിച്ചു. പിന്നീട് അദ്ദേഹം നസിയാന്‍സനിലെ മെത്രാനായി. ഗ്രീക്കുസഭ വിശുദ്ധ നസിയാന്‍സനെ അവരുടെ ദൈവശാസ്ത്രജ്ഞനായി അംഗീകരിക്കുന്നുണ്ട്.

380 ല്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ അദ്ദേഹം നടത്തിയ ഒരു പ്രസംഗത്തില്‍ ആര്യന്‍ പാഷണ്ഡികള്‍ക്കെതിരെ സംസാരിച്ചു. ആ അവസരത്തില്‍ അദ്ദേഹം ഓരോ അപ്പസ്‌തോലനും സുവിശേഷം അറിയിച്ച രാജ്യങ്ങളെക്കുറിച്ച് സംസാരിച്ചു. ഇന്ത്യയില്‍ സുവിശേഷം അറിയിച്ചത് തോമാശ്ലീഹാ ആണെന്നും അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്: അപ്പസ്‌തോലന്മാര്‍ പ്രവര്‍ത്തിച്ച രാജ്യങ്ങളില്‍ അവര്‍ പരദേശികള്‍ ആയിരുന്നില്ല. അവിടെയെല്ലാം അവര്‍ സുവിശേഷത്തിന്റെ വെളിച്ചം പ്രസരിപ്പിച്ചു. മരണത്തിന്റെ നിഴലില്‍ കഴിഞ്ഞിരുന്നവര്‍ക്ക് പ്രകാശം ലഭിച്ചു. പത്രോസ് യൂദയായിലും പൗലോസ് വിജാതീയരുടെ  ഇടയിലും ലൂക്കാ അക്കായിയായിലും അന്ത്രയോസ് എപ്പിറസിലും യോഹന്നാന്‍ എഫസോസിലും തോമസ് ഇന്ത്യയിലും മര്‍ക്കോസ് ഇറ്റലിയിലും സുവിശേഷം അറിയിച്ചു.
 അവര്‍ പ്രവര്‍ത്തിച്ച രാജ്യങ്ങള്‍ ഒരിക്കലും അവര്‍ സ്വന്തമായി കണക്കാക്കിയില്ല. അവര്‍ ദൈവത്താല്‍ നിയോഗിക്കപ്പെട്ടവരാണ് എന്നുള്ള ചിന്തയാണ് അവരെ ഭരിച്ചത്. ദൈവം ഇസ്രായേല്‍ക്കാരോട് പറഞ്ഞിട്ടുണ്ട് ‘ രാജ്യം ഏതാണ്, നിങ്ങള്‍  രാജ്യത്തിന്റെതല്ല’.

വേദപുസ്തകം പഠിപ്പിക്കുന്നത് തന്നെയാണ് ഗ്രീക്ക് തത്വശാസ്ത്രവും പഠിപ്പിക്കുന്നത്. ഒരു മനുഷ്യനും ഈ ഭൂമിയുടെതല്ല, ആര്‍ക്കും ഈ ഭൂമിയുടെ മേല്‍ അവകാശമില്ല, എല്ലാവരും ഇവിടെ പരദേശികളാണ്, യഥാര്‍ഥരാജ്യം സ്വര്‍ഗ്ഗമാണ്, അതുകൊണ്ട് ഈ ലോകത്തോട് അനുരൂപപെടരുത്, ലോകത്തിന്റെ വശീകരണങ്ങളില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കുക. ഗ്രിഗറി വ്യക്തമായ ഭാഷയില്‍ പറയുന്നുണ്ട്, യൂദയാ  എങ്ങനെ പത്രോസിന്റെ പ്രേഷിത പ്രവര്‍ത്തനരംഗമായിരുന്നോ അതുപോലെയാണ് ഇന്ത്യ തോമസ് അപ്പസ്‌തോലനും.  വിജ്ഞാനത്തിന്റെ കേന്ദ്രമായിരുന്ന ആതന്‍സ് സര്‍വകലാശാലയില്‍ പഠിച്ചിരുന്ന ഗ്രിഗറിക്ക് ഇന്ത്യയെ കുറിച്ച് നല്ല അറിവ് ഉണ്ടായിരുന്നു. അതുകൊണ്ടാണ് അപ്പസ്‌തോലന്‍ തോമസിന്റെ പ്രേഷിതരംഗം ഇന്ത്യ ആണെന്ന് വ്യക്തമായും കൃത്യമായും വിശുദ്ധ ഗ്രിഗറി അവതരിപ്പിക്കുന്നത്.

 ഫാ. ജയിംസ് പുലിയുറുമ്പില്‍

Latest Updates

POPULAR Views

FEATUERD Views

വിശ്വാസസംരക്ഷകനായ അര്‍ണോബിയൂസ്

ചരിത്രകാരനായ ലക്താന്‍സിയസ് അര്‍ണോബിയൂസിന്റെ ശിഷ്യനായിരുന്നു. തോമാശ്ലീഹായുടെ ഇന്ത്യയിലെ പ്രേഷിതപ്രവര്‍ത്തനത്തെക്കുറിച്ച് അദ്ദേഹം ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നുണ്ട്. തോമാശ്ലീഹാ ചെയ്ത അത്ഭുതങ്ങള്‍ കണ്ട് ഇന്ത്യക്കാര്‍ അവരുടെ വിജാതീയത ഉപേക്ഷിച്ച് ക്രിസ്തുമതം സ്വീകരിച്ചു എന്നാണ് അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത്. അര്‍ണോബിയൂസ് ആദ്യം ക്രിസ്തുമതത്തെ എതിര്‍ത്തിരുന്നുവെങ്കിലും  മാനസാന്തരശേഷം പുറംജാതീയതയ്‌ക്കെതിരെ ശക്തമായി സംസാരിച്ചു.

ഇന്ത്യന്‍സഭയെക്കുറിച്ച് അര്‍ണോബിയൂസ്

ഫ്രാന്‍സ് ((Gaul) ഭരിച്ചിരു റോമന്‍ സഹചക്രവര്‍ത്തിയുടെ ((Pretorian Prefect) മകനായി ക്രിസ്തുവര്‍ഷം...

ഭാരതസഭയെക്കുറിച്ച് വിശുദ്ധ അംബ്രോസ് 

ഫ്രാന്‍സ് (Gaul) ഭരിച്ചിരുന്ന റോമന്‍ സഹചക്രവര്‍ത്തിയുടെ (Pretorian Prefect) മകനായി ക്രിസ്തുവര്‍ഷം...

അക്വിലെയിലെ റൂഫിനസ് ഇന്ത്യയിലെ സഭയെക്കുറിച്ച് 

ക്രിസ്തുവര്‍ഷം 345 ല്‍ ഇറ്റലിയിലെ അക്വിലെക്ക് അടുത്തുള്ള കോണ്‍കോര്‍ടിയിലാണ് റൂഫിനസ് ജനിച്ചത്....

വിശുദ്ധ എഗേറിയ തോമാശ്ലീഹായെ കുറിച്ച്.. 

എദേസയിലെ വിശുദ്ധ തോമാശ്ലീഹായുടെ തിരുശേഷിപ്പിനെക്കുറിച്ച് പല പുരാതനരചനകളിലും പരാമര്‍ശം ഉണ്ട്. ഈ...

ഭാരതസഭയെക്കുറിച്ച് വിശുദ്ധ ജോണ്‍ ക്രിസോസ്റ്റോം 

സഭാപിതാക്കന്മാരില്‍ പ്രമുഖനായിരുന്ന വിശുദ്ധ ജോണ്‍ ക്രിസോസ്റ്റോമിന് ഇന്ത്യയെക്കുറിച്ച് നല്ല അറിവ് ഉണ്ടായിരുന്നു....

ഭാരതസഭയെകുറിച്ച് അപ്പസ്‌തോലന്മാരുടെ പ്രബോധനം

മൂന്നാം നൂറ്റാണ്ടില്‍ വിരചിതമായ ` അപ്പസ്‌തോലന്മാരുടെ പ്രബോധനം' (Dotcrine of the...

ഭാരതസഭയെക്കുറിച്ച് അലക്സാണ്ടറിയായിലെ ഒരിജൻ

ഗ്രീക്ക്, ലത്തീൻ സഭാപിതാക്കന്മാർ ഭതോമാശ്ലീഹാ ഇന്ത്യയിൽ സുവിശേഷം പ്രസംഗിച്ചു' എന്ന് എഴുതുമ്പോൾ,...

ഭാരതസഭയെക്കുറിച്ച് വിശുദ്ധ ജെറോം

ആദ്യനൂറ്റാണ്ടുകളിലെ മഹാന്മാരായ പണ്ഡിതന്മാരിൽ വളരെ ശ്രദ്ധേയനാണ് വിശുദ്ധ ജെറോം. നിരവധി...

ഭാരതസഭയെക്കുറിച്ച് വിശുദ്ധ എഫ്രേം

വിശുദ്ധ എഫ്രേം തന്റെ പല കവിതകളിലും തോമാശ്ലീഹായുടെ ഇന്ത്യൻ ദൗത്യത്തെ പരാമർശിക്കുന്നുണ്ട്....

വിശുദ്ധ ബർത്തലോമിയോയും ഇന്ത്യയും

പന്തേനൂസിന്റെ ഇന്ത്യൻ ദൗത്യത്തെക്കുറിച്ച് യൗസേബ്യൂസ് എഴുതുമ്പോൾ വിശുദ്ധ ബർത്തലോമിയോ...

തോമാശ്ലീഹായുടെ ഭാരതത്തിലെ രണ്ടാമത്തെ പ്രേഷിതയാത്ര

റോമാസാമ്രാജ്യത്തിന്റെ തലസ്ഥാനവും, ഭലോകത്തിന്റെ തന്നെ തലസ്ഥാനവും', മെഡിറ്ററേനിയൻ ലോകത്തിന്റെ കേന്ദ്രവുമായ റോമായിൽ...