മൈലാപ്പൂര്‍: ഭാരതസഭയുടെ തുടക്കവും കേന്ദ്രസ്ഥാനവും

Published on

ഇന്ത്യയിലെ സുവിശേഷപ്രഘോഷണത്തിന്റെ ഭാഗമായി വടക്കേഇന്ത്യയിലും തെക്കേ ഇന്ത്യയിലെ പല പട്ടണങ്ങളിലും തോമാശ്ലീഹാ സഭാസമൂഹത്തിന് രൂപം കൊടുത്തു. പാര്‍ത്യരാജ്യത്തിന്റെ ഭാഗമായിരുന്ന വടക്കേ ഇന്ത്യയില്‍ തന്റെ ആദ്യ പ്രേഷിതയാത്രയുടെ സമയത്തും കേരളം ഉള്‍പ്പെടുന്ന ‘തമിഴകം’ എന്നറിയപ്പെട്ടിരുന്ന തെക്കേ ഇന്ത്യയില്‍ രണ്ടാമത്തെ പ്രേഷിതയാത്രയിലുമാണ് സഭയ്ക്ക് ആരംഭം കുറിച്ചത്.

തെക്കേ ഇന്ത്യയിലെ രണ്ടാമത്തെ പ്രധാന പട്ടണം ആയിരുന്നു മൈലാപ്പൂര്‍. ഒന്നാമത്തെ പ്രധാന പട്ടണം കേരളത്തില്‍ മലബാര്‍ തീരത്തുള്ള മുസ്സിരിസും. അന്നത്തെ ഇന്ത്യയിലെ നാലാമത്തെ പ്രധാന പട്ടണം ആയിരുന്നു മൈലാപ്പൂര്‍. ഗുജറാത്തിലെ ബാറുച്ച്, കേരളത്തിലെ മുസിരിസ്, പാക്കിസ്ഥാനിലെ ഇപ്പോഴുള്ള തക്ഷശില എന്നിവയായിരുന്നു പ്രാധാന്യത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഈ നാലു പട്ടണങ്ങളില്‍ മൈലാപ്പൂരിന് ഒരു പ്രത്യേകസ്ഥാനം ഉണ്ടായിരുന്നു. അതായത്, ചൈന ഉള്‍പ്പെടുന്ന കിഴക്കന്‍ രാജ്യങ്ങളിലേക്കുള്ള കവാടമായി (Gateway to the East) കണക്കാക്കപ്പെട്ടിരുന്നു. അതിനാല്‍ തെക്കേ ഇന്ത്യയിലെ പ്രധാന പട്ടണങ്ങളായ മുസിരിസ് പടിഞ്ഞാറേയ്ക്കുള്ള കവാടവും മൈലാപ്പൂര്‍ കിഴക്കോട്ടുള്ള കവാടവുമായി പരിഗണിക്കപ്പെട്ടിരുന്നത് ഈ രണ്ടു പട്ടണങ്ങളുടെയും പ്രാധാന്യം എടുത്തു കാണിക്കുന്ന കാര്യങ്ങളാണ്. ഇവയില്‍ മുസിരിസ് തോമാശ്ലീഹാ വന്നിറങ്ങിയ സ്ഥലവും മൈലാപ്പൂര്‍ അപ്പസ്‌തോലന് അന്ത്യവിശ്രമം  നല്‍കിയതുമായ സ്ഥലങ്ങളുമാണ്. മൈലാപൂരിലെ തോമാശ്ലീഹായുടെ രക്തസാക്ഷിത്വം ഈ പട്ടണത്തെ മാര്‍തോമാ ക്രിസ്ത്യാനികളുടെ, ഭാരതക്രൈസ്തവരുടെ ഏറ്റവും പ്രിയപ്പെട്ട, പ്രധാനപ്പെട്ട സ്ഥലമാക്കിതീര്‍ത്തു.  ഭാരതസഭയുടെ തുടക്കവും കേന്ദ്രസ്ഥാനവും മൈലാപ്പൂര്‍ എന്ന് തന്നെ പറയാം. ആദ്യ നൂറ്റാണ്ടുകളില്‍ സഭാകേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്നത് മൈലാപ്പൂര്‍ ആയിരുന്നു. മധ്യനൂറ്റാണ്ടുകളുടെ ആരംഭഘട്ടത്തില്‍ കൊല്ലവും തുടര്‍ന്ന് കൊടുങ്ങല്ലൂരും സഭാകേന്ദ്രങ്ങളായി ഭവിച്ചു. ഏഴാം നൂറ്റാണ്ടു മുതല്‍ പോര്‍ച്ചുഗീസുകാരുടെ ആഗമനം (പതിനഞ്ചാം നൂറ്റാണ്ടിന്റെ അന്ത്യം) വരെ കൊടുങ്ങല്ലൂരായിരുന്നു മാര്‍തോമാ ക്രിസ്ത്യാനികളുടെ മെത്രാപ്പോലീത്തമാര്‍ താമസിച്ചിരുന്നത് എന്നാണ് പോര്‍ച്ചുഗീസ് രേഖകളിലുള്ളത്.   തോമാശ്ലീഹാ രക്തസാക്ഷിത്വം വരിച്ചതും ശ്ലീഹായെ കബറടക്കിയതും മൈലാപ്പൂരിലാണ് എന്ന് തെളിയിക്കുന്ന അനേകം ചരിത്രരേഖകള്‍ ഉണ്ട്. മൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ വിരചിതമായ (തോമായുടെ നടപടികള്‍) എന്ന ഗ്രന്ഥമാണ് ഏറ്റവും പ്രധാന തെളിവ്. ഈ ഗ്രന്ഥത്തിന്റെ പതിമൂന്നാം അധ്യായത്തില്‍ തോമായുടെ രക്തസാക്ഷിത്വം വളരെ വിശദമായി ചിത്രീകരിക്കുന്നുണ്ട്. അനേകം സഭാ പിതാക്കന്മാര്‍ തോമാശ്ലീഹായുടെ രക്തസാക്ഷിത്വവും കബറിടവും സംബന്ധിച്ച വളരെയേറെ കാര്യങ്ങള്‍ അവരുടെ ഗ്രന്ഥങ്ങളില്‍ കുറിച്ചിട്ടുള്ളത് ഇന്ന് നമുക്ക് ലഭ്യമാണ്. പുരാവസ്തു ഗവേഷണ പഠനങ്ങളും വിദേശയാത്രികരുടെ വിവരണങ്ങളും ഇക്കാര്യം തെളിയിച്ചിട്ടുണ്ട്. മൈലാപ്പൂരിലെ തോമായുടെ കബറിടം വളരെ പൂജ്യനീയം ആയിട്ടാണ് പഴയ നൂറ്റാണ്ടുകളില്‍ കരുതിയിരുന്നതെന്ന് പോര്‍ച്ചുഗീസ് ചരിത്രഗ്രന്ഥങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ക്രൈസ്തവര്‍ മാത്രമല്ല അക്രൈസ്തവരും ഭയഭക്ത്യാദരവുകളോടെയാണ് ഈ പൂജ്യസ്ഥലം കണ്ടിരുന്നത് എന്നും അവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തോമായുടെ കബറിടം മാര്‍തോമാ ക്രിസ്ത്യാനികളുടെ ആധ്യാത്മികജീവിതത്തില്‍ സുപ്രധാന പങ്ക് വഹിച്ചിരുന്നു. മൈലാപ്പൂര്‍ കബറിടത്തിങ്കലേക്കുള്ള തീര്‍ഥാടനങ്ങള്‍ അവര്‍ പതിവായി നടത്താറുണ്ടായിരുന്നു. മൈലാപ്പൂര്‍ തീര്‍ഥാടനം ജീവിത സായൂജ്യമായാണ് ക്രൈസ്തവര്‍ കരുതിയിരുന്നത്. മൈലാപ്പൂരില്‍ നിന്ന് കൊണ്ടുവന്നിരുന്ന തിരുശേഷിപ്പായ മണ്ണ് രോഗങ്ങള്‍ സുഖപ്പെടുത്താന്‍ വരെ ശക്തിയുള്ളതായിരുന്നുവെന്ന് അവര്‍ വിശ്വസിച്ചിരുന്നു.

റവ. ഡോ. ജയിംസ് പുലിയുറുമ്പില്‍

Latest Updates

POPULAR Views

FEATUERD Views

വിശുദ്ധ ഗ്രിഗറി നസിയാന്‍സന്‍ ഭാരതസഭയെ കുറിച്ച്

329 ല്‍ ജനിച്ച വിശുദ്ധ ഗ്രിഗറി 361 ല്‍ വൈദികനായി  അഭിഷിക്തനായി....

വിശ്വാസസംരക്ഷകനായ അര്‍ണോബിയൂസ്

ചരിത്രകാരനായ ലക്താന്‍സിയസ് അര്‍ണോബിയൂസിന്റെ ശിഷ്യനായിരുന്നു. തോമാശ്ലീഹായുടെ ഇന്ത്യയിലെ പ്രേഷിതപ്രവര്‍ത്തനത്തെക്കുറിച്ച് അദ്ദേഹം ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നുണ്ട്. തോമാശ്ലീഹാ ചെയ്ത അത്ഭുതങ്ങള്‍ കണ്ട് ഇന്ത്യക്കാര്‍ അവരുടെ വിജാതീയത ഉപേക്ഷിച്ച് ക്രിസ്തുമതം സ്വീകരിച്ചു എന്നാണ് അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത്. അര്‍ണോബിയൂസ് ആദ്യം ക്രിസ്തുമതത്തെ എതിര്‍ത്തിരുന്നുവെങ്കിലും  മാനസാന്തരശേഷം പുറംജാതീയതയ്‌ക്കെതിരെ ശക്തമായി സംസാരിച്ചു.

ഇന്ത്യന്‍സഭയെക്കുറിച്ച് അര്‍ണോബിയൂസ്

ഫ്രാന്‍സ് ((Gaul) ഭരിച്ചിരു റോമന്‍ സഹചക്രവര്‍ത്തിയുടെ ((Pretorian Prefect) മകനായി ക്രിസ്തുവര്‍ഷം...

ഭാരതസഭയെക്കുറിച്ച് വിശുദ്ധ അംബ്രോസ് 

ഫ്രാന്‍സ് (Gaul) ഭരിച്ചിരുന്ന റോമന്‍ സഹചക്രവര്‍ത്തിയുടെ (Pretorian Prefect) മകനായി ക്രിസ്തുവര്‍ഷം...

അക്വിലെയിലെ റൂഫിനസ് ഇന്ത്യയിലെ സഭയെക്കുറിച്ച് 

ക്രിസ്തുവര്‍ഷം 345 ല്‍ ഇറ്റലിയിലെ അക്വിലെക്ക് അടുത്തുള്ള കോണ്‍കോര്‍ടിയിലാണ് റൂഫിനസ് ജനിച്ചത്....

വിശുദ്ധ എഗേറിയ തോമാശ്ലീഹായെ കുറിച്ച്.. 

എദേസയിലെ വിശുദ്ധ തോമാശ്ലീഹായുടെ തിരുശേഷിപ്പിനെക്കുറിച്ച് പല പുരാതനരചനകളിലും പരാമര്‍ശം ഉണ്ട്. ഈ...

ഭാരതസഭയെക്കുറിച്ച് വിശുദ്ധ ജോണ്‍ ക്രിസോസ്റ്റോം 

സഭാപിതാക്കന്മാരില്‍ പ്രമുഖനായിരുന്ന വിശുദ്ധ ജോണ്‍ ക്രിസോസ്റ്റോമിന് ഇന്ത്യയെക്കുറിച്ച് നല്ല അറിവ് ഉണ്ടായിരുന്നു....

ഭാരതസഭയെകുറിച്ച് അപ്പസ്‌തോലന്മാരുടെ പ്രബോധനം

മൂന്നാം നൂറ്റാണ്ടില്‍ വിരചിതമായ ` അപ്പസ്‌തോലന്മാരുടെ പ്രബോധനം' (Dotcrine of the...

ഭാരതസഭയെക്കുറിച്ച് അലക്സാണ്ടറിയായിലെ ഒരിജൻ

ഗ്രീക്ക്, ലത്തീൻ സഭാപിതാക്കന്മാർ ഭതോമാശ്ലീഹാ ഇന്ത്യയിൽ സുവിശേഷം പ്രസംഗിച്ചു' എന്ന് എഴുതുമ്പോൾ,...

ഭാരതസഭയെക്കുറിച്ച് വിശുദ്ധ ജെറോം

ആദ്യനൂറ്റാണ്ടുകളിലെ മഹാന്മാരായ പണ്ഡിതന്മാരിൽ വളരെ ശ്രദ്ധേയനാണ് വിശുദ്ധ ജെറോം. നിരവധി...

ഭാരതസഭയെക്കുറിച്ച് വിശുദ്ധ എഫ്രേം

വിശുദ്ധ എഫ്രേം തന്റെ പല കവിതകളിലും തോമാശ്ലീഹായുടെ ഇന്ത്യൻ ദൗത്യത്തെ പരാമർശിക്കുന്നുണ്ട്....

വിശുദ്ധ ബർത്തലോമിയോയും ഇന്ത്യയും

പന്തേനൂസിന്റെ ഇന്ത്യൻ ദൗത്യത്തെക്കുറിച്ച് യൗസേബ്യൂസ് എഴുതുമ്പോൾ വിശുദ്ധ ബർത്തലോമിയോ...