Saturday, February 28, 2026
spot_imgspot_imgspot_img

വാലന്റൈൻ നല്കുന്ന പാഠങ്ങൾ

Published on

*ഫെബ്രുവരി 14 ന് വാലന്റൈൻസ് ഡേ ആഘോഷിക്കുമ്പോൾ…..

ഫെബ്രുവരി 14. ഭൂരിപക്ഷം ചെറുപ്പക്കാരും പ്രണയാതുരതയോടെ കാത്തിരിക്കുന്ന ദിവസം. തന്റെ പ്രണയഭാജനത്തിനു സമ്മാനങ്ങൾ നല്കാനും പ്രണയത്തിന്റെ മഴവില്ലുകൾ തീർക്കാനും ഇതല്ലാതെ മറ്റൊരു ദിവസമില്ലെന്ന മട്ടിൽ വ്യാപരിക്കുന്ന ദിവസം. അതെ പ്രണയിതാക്കളുടെ ദിവസം. എന്നാൽ ഇങ്ങനെയൊരു ദിനാചരണത്തിന് കാരണക്കാരനായ വ്യക്തിയെ വളരെകുറച്ചുപേരെ അറിയൂ. അദ്ദേഹമാണ് സെന്റ് വാലന്റൈൻ. ക്ലോഡിയസ് രണ്ടാമന്റെ കാലത്ത് റോമിലെ പുരോഹിതനായിരുന്നു വാലന്റൈൻ. മതപീഡനത്തിന്റെ സമയമായിരുന്നു അത്. ക്രൈസ്തവർ ക്രൂരമായി കൊല ചെയ്യപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തിരുന്ന കാലം. ക്രൈസ്തവരെ വിശ്വാസത്തിന്റെ ഭൂമികയിൽ സ്ഥിരതപ്പെടുത്താനും രക്തസാക്ഷികളായവരെ സംസ്കാരിക്കാനും ഒരു വൈദികനടുത്ത ധീരതയോടെയാണ് അദ്ദേഹം പ്രവർത്തിച്ചത്.

സൈന്യത്തിലേക്ക് കൂടുതൽ ആളുകളെ ചേർക്കുന്നതിനായി ക്ലോഡിയസ് രണ്ടാമൻ അക്കാലത്ത് ഒരു നിയമം പാസാക്കിയിരുന്നു. റോമിലെ യുവാക്കൾ വിവാഹം കഴിക്കാൻ പാടില്ല. എത്ര കിരാതമായ നിയമം. പക്ഷേ ഈ നിയമത്തിനെതിരെ ശക്തമായ നിലപാടാണ് വാലന്റൈൻ കൈക്കൊണ്ടത്. അതനുസരിച്ച് അദ്ദേഹം യുവജനങ്ങളുടെ വിവാഹം വളരെ രഹസ്യമായി നടത്തിക്കൊടുത്തു. ഇക്കാര്യം ചക്രവർത്തി അറിയുകയും വാലന്റൈനെ പിടികൂടി ജയിലിൽ അടയ്ക്കുകയും ചെയ്തു. ജയിലിൽ അടയ്ക്കപ്പെട്ടകാലത്ത് ചക്രവർത്തിയുടെ മകൾക്ക് അദ്ദേഹം സന്ദേശം എഴുതിയതിൽ നി്ന്നാണ് വാലന്റൈൻ സന്ദേശങ്ങളുടെ പിറവി. ശിരച്ഛേദം വരുത്തിയാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്. ഏഡി 469 ൽ പോപ്പ് ഗെലേസിയസ് ഫെബ്രുവരി 14 ന് വിശുദ്ധന്റെ ഓർമദിനം ആചരിക്കാൻ തീരുമാനിച്ചു.

വർത്തമാനകാലത്തിൽ വിശുദ്ധ വാലന്റൈന്റെ പ്രസക്തി വളരെയേറെ വർദ്ധിച്ചിരിക്കുന്നു. കാരണം ഇന്ന് വിവാഹജീവിതത്തോട് പ്രതിപത്തി പുലർത്താത്ത ചെറുപ്പക്കാരുടെ എണ്ണം വർദ്ധിച്ചുവരുന്നതായാണ് കണക്കുകൾ പറയുന്നത്. ലിവിംങ് ടുഗൈദറും സ്വവർഗവിവാഹങ്ങളും മാന്യമായി മാറിയിരിക്കുന്ന സാഹചര്യത്തിൽ കുടുംബജീവിതത്തിന്റെ കെട്ടുറപ്പും വിവാഹജീവിതത്തിന്റെ അനിവാര്യതയുമാണ് വാലന്റൈൻ ഓർമ്മിപ്പിക്കുന്നത്. കുടുംബങ്ങളുടെ സംരക്ഷണത്തിനും വിവാഹജീവിതത്തിന്റെ പരിശുദ്ധിക്കുംവേണ്ടി സ്വജീവൻ വരെ ബലികൊടുക്കാൻ അദ്ദേഹം തയ്യാറായി. പ്രണയമെന്ന മാസ്മരികത മാത്രമല്ല വാലൻന്റൈൻ പ്രസരിപ്പിച്ചത്. മറിച്ച വിവാഹജീവിതത്തിന്റെ ആവശ്യകതകൂടിയായിരുന്നു. സ്ത്രീയും പുരുഷനും സ്നേഹത്തിൽ ബന്ധിതരായി തിരുവചനാധിഷ്ഠിതമായ കുടുംബജീവിതം നയിക്കുകയും ദൈവഹിതപ്രകാരം കുഞ്ഞുങ്ങളെ വളർത്തുകയും ചെയ്യുന്ന പരമ്പരാഗത കുടുംബസങ്കല്പത്തിന്റെ വാസ്തവികതാബോധത്തിലേക്കാണ് വിശുദ്ധ വാലന്റൈൻ നമ്മെ ക്ഷണിക്കുന്നത്. വിവാഹജീവിതത്തിന്മേൽ സംഭവിക്കുന്ന പുഴുക്കുത്തുകൾ ഇല്ലായ്മ ചെയ്യാനും ശക്തവും ദൃഢവുമായ കുടുംബജീവിതം നയിക്കാനും നമുക്ക് വിശുദ്ധ വാലന്റൈന്റെ മാധ്യസ്ഥം തേടാം.

Latest Updates

POPULAR Views

FEATUERD Views

മാനസികമായി കരുത്തുനേടാന്‍

ശാരീരികമായി കരുത്തുനേടാന്‍ താരതമ്യേന എളുപ്പമാണ്. പോഷകസമൃദ്ധമായ ഭക്ഷണവും വ്യായാമവും പോലെയുള്ള ചില...

സന്തോഷത്തിന്റെ  രഹസ്യങ്ങള്‍

പ്പോഴെങ്കിലുമൊക്കെ ജീവിതം കഠിനവും പരുഷവും ഭാരമുള്ളതുമായി തോന്നാത്തവരായി ആരുംതന്നെയുണ്ടാവില്ല. പക്ഷേ എന്തുകൊണ്ടാണ്...

സന്തോഷിക്കണോ…?

എപ്പോഴും സന്തോഷത്തോടെയിരിക്കുവിൻ എന്നത് യേശു പോലും നമ്മോട് ആവശ്യപ്പെടുന്ന കാര്യമാണ്. പക്ഷേ...

എങ്ങനെയാണ് അർഥവത്തായ ജീവിതം നയിക്കാൻ കഴിയുന്നത്?

എല്ലാത്തിനും അർഥമുണ്ട്. വാക്കുകൾക്കു മാത്രമല്ല, തീരെ ചെറിയ നോട്ടത്തിനും നിസാരമായ ഒരു...

കൂടുതൽ നല്ലതുപോലെ ജീവിക്കാൻ ചില എളുപ്പവഴികൾ

നാനാഭാഗത്തുനിന്നും പലതരത്തിലുള്ള സമ്മർദ്ദങ്ങൾ നേരിടുന്നവരാണ് ഇന്നത്തെ യുവജനങ്ങൾ. തന്മൂലം നെഗറ്റീവായ വികാരങ്ങൾക്ക്...

ആത്മീയത അനിവാര്യമാകുന്നത് എന്തുകൊണ്ട്?

ഒരു റിപ്പോർട്ട് അനുസരിച്ച് എട്ടുലക്ഷത്തോളം യുവജനങ്ങൾ വർഷം തോറും ആഗോളതലത്തിൽ ആത്മഹത്യ...

യുവജനങ്ങളെ കാണാനുണ്ടോ?

സ്വാശ്രയ കോളജിൽ ഇംഗ്ലീഷ് അധ്യാപകനായി ജോലി ചെയ്തിരുന്ന ഒരു സുഹൃത്തിന് ഈ...

വിശുദ്ധി എല്ലാവരുടെയും സാധ്യത 

വിശുദ്ധിയിലേക്കാണ് ദൈവം നമ്മെ ഓരോരുത്തരെയും വിളിച്ചിരിക്കുന്നത്.  തന്നെപ്പോലെയായിത്തീരുക എന്നൊരു വെല്ലുവിളിയാണ് ക്രിസ്തു...

അഷ്ടഭാഗ്യങ്ങളുടെ മനുഷ്യൻ

അവന് അന്ന് അഞ്ചോ ആറോ വയസേ പ്രായമുണ്ടായിരുന്നുളളൂ. വീട്ടുമുറ്റത്ത് ഭിക്ഷ യാചിച്ച്...

ഭാവി മെച്ചപ്പെട്ടതാക്കണോ?

ഇന്നലെത്തെക്കാൾ കൂടുതൽ നാളെ നന്നാവണമെന്ന് ആഗ്രഹിക്കുന്നവരാണ് പലരും. പക്ഷേ നാളെ നന്നാക്കാൻ...

താഴ്മയുള്ളവർ ഭാഗ്യവാന്മാർ

ഒ​​​രി​​​ക്ക​​​ൽ അ​​​ഹ​​​റോ​​​നും മി​​​റി​​​യാ​​​മും മോ​​​ശ​​​യെ രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ചു. ക​​​ർ​​​ത്താ​​​വ് മോ​​​ശ​​​വ​​​ഴി മാ​​​ത്ര​​​മാ​​​ണോ...

ദൈവസ്നേഹാനുഭവം

ശാ​​ന്ത​​മാ​​കു​​ക, ഞാ​​ൻ ദൈ​​വ​​മാ​​ണെ​​ന്ന​​റി​​യു​​ക (സ​​ങ്കീ 46:10). ശാ​​ന്തി കെ​​ടു​​ത്തു​​ന്ന ജീ​​വി​​ത​​വ്യ​​ഗ്ര​​ത​​ക​​ൾ​​ക്കി​​ട​​യി​​ൽ​​നി​​ന്ന് അ​​ല്പം...
error: Content is protected !!