കൂടുതൽ നല്ലതുപോലെ ജീവിക്കാൻ ചില എളുപ്പവഴികൾ

Published on

നാനാഭാഗത്തുനിന്നും പലതരത്തിലുള്ള സമ്മർദ്ദങ്ങൾ നേരിടുന്നവരാണ് ഇന്നത്തെ യുവജനങ്ങൾ. തന്മൂലം നെഗറ്റീവായ വികാരങ്ങൾക്ക് പെട്ടെന്നുതന്നെ വഴിപ്പെട്ടുപോകാനുള്ള സാധ്യതകളും അവർക്കുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തിൽ നെഗറ്റീവ് ഇമോഷനുകളിൽ നിന്ന് അവർ ബോധപൂർവ്വം മാറിനടക്കേണ്ടതുണ്ട്. അവരുടെ തന്നെ മാനസികാരോഗ്യത്തിനു ഇതേറെ പ്രയോജനപ്പെടും.

ദേഷ്യം പാട്ടാക്കുക

ശാന്തപ്രകൃതികളെക്കാൾ പെട്ടെന്ന് രോഷാകുലരാകുന്ന ചെറുപ്പക്കാരാണ് എവിടെയും. എന്നാൽ അവരുടെ ദേഷ്യം ഗുണകരമായ ഒരു കാര്യത്തിനുവേണ്ടിയുമല്ല എന്നതാണ് ഏറെ ഖേദകരം. അവരുടെ തെറ്റു ചൂണ്ടിക്കാണിക്കപ്പെടുമ്പോഴോ തിരുത്തപ്പെടുമ്പോഴോ അവർക്ക് ഇഷ്ടമില്ലാത്തത് മറ്റുള്ളവർ ചെയ്യുമ്പോഴോ ഒക്കെയാണ് ഈ ദേഷ്യം പൊട്ടിപ്പുറപ്പെടുന്നത്. ഉള്ളിൽ ദേഷ്യം നിറഞ്ഞിരിക്കുന്നുവെന്ന് മനസ്സിലാക്കുകയും പിടിച്ചുനിർത്താൻ കഴിയാത്തവിധത്തിൽ പുറത്തേക്ക് വരുന്നുവെന്ന് തിരിച്ചറിയുകയും ചെയ്യുന്ന സന്ദർഭങ്ങളിൽ ഈ ദേഷ്യത്തെ പാട്ടിലേക്ക് തിരിച്ചുവിടുക. അതെ പൊട്ടിത്തെറിക്കുന്നതിനു പകരം പാട്ടുപാടുക. ദേഷ്യത്തെ നിയന്ത്രിച്ചു മാനസികാരോഗ്യത്തെ നിയന്ത്രിക്കാൻ ഈ മാർഗ്ഗം ഏറെ സഹായകരമാണെന്നാണ് ചില പഠനങ്ങൾ അവകാശപ്പെടുന്നത്.

മടുപ്പ് ഊർജ്ജമാക്കുക

നിരന്തരമായി ഒരേ ജോലി ചെയ്യുമ്പോൾ, ആവർത്തനവിരസത അനുഭവപ്പെടുമ്പോൾ മടുപ്പു ജീവിതത്തെ പിടികൂടുന്നത് സ്വഭാവികമാണ്. ഈ ലോകത്തിൽ നിന്നുതന്നെ ഒളിച്ചിരിക്കാനുള്ള പ്രവണതയും ഉണ്ടാകും. അലസതയും നിരാശതയും ജീവിതത്തെ നിഷ്ക്രിയമാക്കുമ്പോൾ അത്തരം അവസരങ്ങളിൽ ഏതെങ്കിലും വ്യായാമങ്ങളിലേർപ്പെടുക. അത് നടത്തമാകാം അല്ലെങ്കിൽ കുറെക്കൂടി ശാരീരികക്ഷമത ആവശ്യപ്പെടുന്നവിധത്തിലുള്ള വ്യായാമമുറകളാകാം. ദിവസവും മുപ്പതുമിനിറ്റെങ്കിലും വ്യായാമം ചെയ്യുക. അതുവഴി മൂഡു മെച്ചപ്പെടും ഗ്രഹണശക്തിയും ആത്മവിശ്വാസവും വർദ്ധിക്കും. നല്ല ഉറക്കം ലഭിക്കും. കൂടുതൽ പ്രചോദനാത്മകമായി ചിന്തിക്കാനും സാധിക്കും. ഇവയുടെയെല്ലാം ഫലമായി സ്ട്രസും ദേഷ്യവും കുറയുകയും ചെയ്യും

അമിതചിന്തകൾ എഴുത്താക്കുക

ആലോചിച്ചു തലപുകയ്ക്കുന്നവരാണ് പല ചെറുപ്പക്കാരും. ഭാവിയെക്കുറിച്ചാലോചിക്കുമ്പോൾ അവർക്ക് ഒരെത്തുംപിടിയും കിട്ടുന്നില്ല. എന്തൊക്കെയാണ് തലയിലൂടെ കടന്നുപോകുന്നതെന്ന് അവർക്കുതന്നെ അറിയുകയുമില്ല. ഇത്തരം അമിതചിന്തകളൂമായി പോരാടിക്കൊണ്ടിരിക്കുന്നവർ അത്തരം ചിന്തകളെ കടലാസിലേക്ക് പകർത്തുക. മനസ്സിലുള്ള ചിന്തകൾ, വിചാരങ്ങൾ, ആകുലതകൾ ഇവയൊക്കെ രേഖപ്പെടുത്തിവയ്ക്കുക. അതുവഴി മനസ്സ് സ്വസ്ഥമാകും.

സങ്കടം നന്ദിയാക്കുക

ജീവിതത്തിൽ പലകാര്യങ്ങളുമോർത്ത് സങ്കടപ്പെടുന്നവരാണ് ചെറുപ്പക്കാർ. പ്രണയനഷ്ടങ്ങളും തൊഴിലില്ലായ്മയും സാമ്പത്തികപ്രയാസങ്ങളും പ്രിയപ്പെട്ടവരുടെ വേർപാടുകളുമെല്ലാം സങ്കടങ്ങൾക്കു കാരണമാകാം. ജീവിതത്തിൽ ആഗ്രഹിച്ചതു പലതും കിട്ടാതെ വന്നതും സങ്കടങ്ങൾക്കും നിരാശതയ്ക്കും കാരണമാകാം. സങ്കടപ്പെടാനുള്ള കാരണങ്ങൾ എന്തുമായിരുന്നുകൊള്ളട്ടെ എന്നാൽ അതിനെക്കാൾ കാരണങ്ങൾ നമുക്ക് സന്തോഷിക്കാനായി ജീവിതത്തിലുണ്ട്. അത്തരം സന്തോഷങ്ങളെ കണ്ടെത്തണമെങ്കിൽ നന്ദിനിറഞ്ഞ മനസ്സുണ്ടായിരിക്കണം. വലിയ കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കുമ്പോൾ മാത്രമല്ല ജീവിതത്തിലെ ചെറിയ ചെറിയ സംഭവങ്ങളുടെ പേരിലും നന്ദി രേഖപ്പെടുത്തുക. ലിസ്യൂവിലെ വിശുദ്ധ തെരേസയെ കൊച്ചുത്രേസ്യയെന്ന് വിളിക്കുന്നതിന് പിന്നിൽ പോലുമുള്ളത് അവൾ തന്റെ ജീവിതത്തിലെ ചെറിയ ചെറിയ കാര്യങ്ങളുടെ പേരിൽ സന്തോഷിക്കുകയും അതോർത്തു നന്ദി പറയുകയും ചെയ്തിരുന്നുവെന്നതാണ്. അതുകൊണ്ട് നിരാശയും സങ്കടവും ജീവിതത്തെ വഴിമുടക്കുന്നുവെന്ന് തോന്നുമ്പോൾ ഇതുവരെ കിട്ടിയ ഉപകാരങ്ങളും സന്തോഷങ്ങളും അനുസ്മരിച്ചുകൊണ്ട് അവയെല്ലാം കുറിച്ചുവയ്ക്കുക. അവയുടെ പേരിൽ ദൈവത്തിന് നന്ദി പറയുക. അപ്പോൾ പുതിയൊരു ഉന്മേഷം ഉളളിൽ നിറയും. ജീവിതത്തോടു പുതിയൊരു കാഴ്ചപ്പാടു രൂപപ്പെടുകയും ചെയ്യും.

Latest Updates

POPULAR Views

FEATUERD Views

മാനസികമായി കരുത്തുനേടാന്‍

ശാരീരികമായി കരുത്തുനേടാന്‍ താരതമ്യേന എളുപ്പമാണ്. പോഷകസമൃദ്ധമായ ഭക്ഷണവും വ്യായാമവും പോലെയുള്ള ചില...

സന്തോഷത്തിന്റെ  രഹസ്യങ്ങള്‍

പ്പോഴെങ്കിലുമൊക്കെ ജീവിതം കഠിനവും പരുഷവും ഭാരമുള്ളതുമായി തോന്നാത്തവരായി ആരുംതന്നെയുണ്ടാവില്ല. പക്ഷേ എന്തുകൊണ്ടാണ്...

വാലന്റൈൻ നല്കുന്ന പാഠങ്ങൾ

*ഫെബ്രുവരി 14 ന് വാലന്റൈൻസ് ഡേ ആഘോഷിക്കുമ്പോൾ….. ഫെബ്രുവരി 14. ഭൂരിപക്ഷം ചെറുപ്പക്കാരും...

സന്തോഷിക്കണോ…?

എപ്പോഴും സന്തോഷത്തോടെയിരിക്കുവിൻ എന്നത് യേശു പോലും നമ്മോട് ആവശ്യപ്പെടുന്ന കാര്യമാണ്. പക്ഷേ...

എങ്ങനെയാണ് അർഥവത്തായ ജീവിതം നയിക്കാൻ കഴിയുന്നത്?

എല്ലാത്തിനും അർഥമുണ്ട്. വാക്കുകൾക്കു മാത്രമല്ല, തീരെ ചെറിയ നോട്ടത്തിനും നിസാരമായ ഒരു...

ആത്മീയത അനിവാര്യമാകുന്നത് എന്തുകൊണ്ട്?

ഒരു റിപ്പോർട്ട് അനുസരിച്ച് എട്ടുലക്ഷത്തോളം യുവജനങ്ങൾ വർഷം തോറും ആഗോളതലത്തിൽ ആത്മഹത്യ...

യുവജനങ്ങളെ കാണാനുണ്ടോ?

സ്വാശ്രയ കോളജിൽ ഇംഗ്ലീഷ് അധ്യാപകനായി ജോലി ചെയ്തിരുന്ന ഒരു സുഹൃത്തിന് ഈ...

വിശുദ്ധി എല്ലാവരുടെയും സാധ്യത 

വിശുദ്ധിയിലേക്കാണ് ദൈവം നമ്മെ ഓരോരുത്തരെയും വിളിച്ചിരിക്കുന്നത്.  തന്നെപ്പോലെയായിത്തീരുക എന്നൊരു വെല്ലുവിളിയാണ് ക്രിസ്തു...

അഷ്ടഭാഗ്യങ്ങളുടെ മനുഷ്യൻ

അവന് അന്ന് അഞ്ചോ ആറോ വയസേ പ്രായമുണ്ടായിരുന്നുളളൂ. വീട്ടുമുറ്റത്ത് ഭിക്ഷ യാചിച്ച്...

ഭാവി മെച്ചപ്പെട്ടതാക്കണോ?

ഇന്നലെത്തെക്കാൾ കൂടുതൽ നാളെ നന്നാവണമെന്ന് ആഗ്രഹിക്കുന്നവരാണ് പലരും. പക്ഷേ നാളെ നന്നാക്കാൻ...

താഴ്മയുള്ളവർ ഭാഗ്യവാന്മാർ

ഒ​​​രി​​​ക്ക​​​ൽ അ​​​ഹ​​​റോ​​​നും മി​​​റി​​​യാ​​​മും മോ​​​ശ​​​യെ രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ചു. ക​​​ർ​​​ത്താ​​​വ് മോ​​​ശ​​​വ​​​ഴി മാ​​​ത്ര​​​മാ​​​ണോ...

ദൈവസ്നേഹാനുഭവം

ശാ​​ന്ത​​മാ​​കു​​ക, ഞാ​​ൻ ദൈ​​വ​​മാ​​ണെ​​ന്ന​​റി​​യു​​ക (സ​​ങ്കീ 46:10). ശാ​​ന്തി കെ​​ടു​​ത്തു​​ന്ന ജീ​​വി​​ത​​വ്യ​​ഗ്ര​​ത​​ക​​ൾ​​ക്കി​​ട​​യി​​ൽ​​നി​​ന്ന് അ​​ല്പം...