എങ്ങനെയാണ് അർഥവത്തായ ജീവിതം നയിക്കാൻ കഴിയുന്നത്?

Published on

എല്ലാത്തിനും അർഥമുണ്ട്. വാക്കുകൾക്കു മാത്രമല്ല, തീരെ ചെറിയ നോട്ടത്തിനും നിസാരമായ ഒരു മൂളലിനു പോലും. അങ്ങനെയെങ്കിൽ വാക്കും സംസാരവും പ്രവൃത്തിയും വികാരങ്ങളും എല്ലാം അടങ്ങിയ ജീവിതം എന്ന മഹാസമസ്യക്ക് എന്തുമാത്രം അർഥങ്ങളുണ്ടാവും? പക്ഷേ ജീവിതത്തിന്റെ അർഥം തിരിച്ചറിയാൻ ചില ചെറുപ്പക്കാർക്കെങ്കിലും കഴിയാതെ പോകാറില്ലേ?

അർഥവത്തായി ജീവിക്കുന്നതിനും അർഥവത്തായ ജീവിതം നയിക്കുന്നതിനും അവശ്യം ഉണ്ടായിരിക്കേണ്ടത് കാഴ്ചപ്പാടുകളും ലക്ഷ്യബോധവുമാണ്. ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും ജീവിതത്തിൽ എന്തായിത്തീരണമെന്ന ലക്ഷ്യവും. ജീവിതത്തിലെ നാലു ഘട്ടങ്ങളിലൂടെയാണ് ജീവിതത്തിന്റെ അർഥം നിശ്ചയിക്കപ്പെടുന്നതെന്നാണ് ഗുരുക്കന്മാർ പറയുന്നത്. ഏതൊക്കെയാണ് ഈ ഘട്ടങ്ങൾ?

പഠനകാലഘട്ടം

പഠനകാലഘട്ടം ഏതെങ്കിലുമൊക്കെ വിഷയങ്ങൾ പഠിക്കുകയും പരീക്ഷയിൽ മാർക്ക് നേടുകയും ചെയ്യുന്നതു മാത്രമല്ല വ്യക്തിത്വരൂപവല്ക്കരണം കൂടി നടക്കുന്ന സമയമാണ്. ധാർമ്മികതയുടെ പ്രസക്തിയും മൂല്യങ്ങളോടുളള പ്രതിപത്തിയും രൂപപ്പെടുന്നത് ഇവിടെയാണ്. എളിമ, ഔദാര്യം, അനുകമ്പ, പരസ്നേഹം, കടമനിർവഹണം, മാതാപിതാക്കളോടും മുതിർന്നവരോടുമുള്ള ബഹുമാനം എന്നിവയെല്ലാം പഠിച്ചെടുക്കുന്നത് ഈ ഘട്ടത്തിലാണ്. ആത്മനിയന്ത്രണം,സത്യത്തിന് സാക്ഷ്യം വഹിക്കാനുള്ള പ്രചോദനം തുടങ്ങിയവയ്ക്ക് പുറമെ ആരോഗ്യകാര്യങ്ങളിലുള്ള ശുചിത്വം, പരിസരശുചിത്വം എന്നിവയും ഈ ഘട്ടത്തിൽ ആർജ്ജിച്ചെടുക്കുന്നവയാണ്. ജീവിതത്തിന്റെ അർഥവും ജീവിതത്തിൽ എന്തായിത്തീരണമെന്ന ലക്ഷ്യവും ഈ സമയത്താണ് വ്യക്തികളിൽ രൂപപ്പെടുന്നത്. ഈ ഘട്ടത്തിൽ വ്യക്തികളിൽ ഉറയ്ക്കുന്ന ധാരണകളും ബോധ്യങ്ങളുമാണ് ജീവിതത്തിന് അർഥമുണ്ടെന്ന തിരിച്ചറിവിലേക്ക് അവരെ കൊണ്ടുചെന്നെത്തിക്കുന്നത്.

അടുക്കുംചിട്ടയുമില്ലാതെ ജീവിക്കുന്ന പഠനകാലമാണ് ഉള്ളതെങ്കിൽ ജീവിതത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് അവർ അത്രത്തോളം അജ്ഞരാണെന്ന് ചുരുക്കം. പഠിക്കേണ്ട സമയത്ത് പഠിക്കാതെയും ഭാവിയെക്കുറിച്ച് സ്വപ്നങ്ങളില്ലാതെയും ജീവിക്കുന്നവർക്ക് ജീവിതത്തിന്റെ അർഥം മനസ്സിലാവുകയില്ല. കതിരിൽ വളം വയ്ക്കരുതെന്നാണല്ലോ പഴമൊഴി. അതുകൊണ്ട് പഠിക്കുന്ന കാലം തൊട്ടുതന്നെ വ്യക്തിത്വരൂപീകരണത്തിന് പ്രാധാന്യം കൊടുക്കുക. ഭാവിയെക്കുറിച്ചു സ്വപ്നങ്ങൾ കാണുകയും അത് സാഫല്യത്തിലെത്താൻ വേണ്ടി എന്തു ചെയ്യാൻ സാധിക്കുമെന്ന തീരുമാനത്തിലെത്തുകയും ചെയ്യുക.

കുടുംബജീവിതം

ജീവിതത്തിന് അർഥം കണ്ടെത്തുന്ന രണ്ടാമത്തെ ഘട്ടമാണ് പഠനകാലം കഴിഞ്ഞുള്ളത്. പഠനത്തിനു ശേഷം ജോലി ലഭിക്കുകയും സ്വന്തംകാലിൽ നില്ക്കാൻ കഴിയുകയും ചെയ്യുന്നതോടെ ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. കുടുംബജീവിതമാണ് പലരുടെയും ഒാപ്ഷൻ. സ്വത്തുസമ്പാദിക്കുന്നതും സമൂഹത്തിന് സേവനം ചെയ്യുന്നതും നിസ്വാർത്ഥത ശീലിക്കുന്നതുമൊക്കെ ഈ ഘട്ടത്തിലാണ്. കടമകൾ ഏറ്റെടുക്കാൻ ധൈര്യം കിട്ടുകയും അവയൊരിക്കലും അവഗണിക്കാതിരിക്കാനുള്ള സന്നദ്ധത രൂപപ്പെടുകയും ചെയ്യും. അവനവനിൽ തന്നെയുള്ള പ്രകാശം പുറമേയ്ക്ക് പ്രകാശിപ്പിക്കുന്ന ഒരു ഘട്ടമായിട്ടാണ് ഇതിനെ പൊതുവെ കണക്കാക്കുന്നത്.

റിട്ടയർമെന്റ്

ജോലി സംബന്ധമായ തിരക്കുകളും കുടുംബജീവിതത്തിന്റെ ഉത്തരവാദിത്വങ്ങളും കുറഞ്ഞുവരികയും കൂടുതൽ സ്വസ്ഥവും ശാന്തവുമായ ജീവിതം ആരംഭിക്കുകയും ചെയ്യുന്ന ഘട്ടമാണ് ഇത്. ഒരു ട്രാൻസിഷൻ പീരിയഡായിട്ടാണ് റിട്ടയർമെന്റ് ഘട്ടം കണക്കാക്കപ്പെടുന്നത്. ഒരാൾക്ക് അവനവനുവേണ്ടി ചെലവഴിക്കാൻ കൂടുതൽ സമയം ഇപ്പോഴാണ് കിട്ടുന്നത്. റിട്ടയർമെന്റ് സംഭവിച്ചാലും ജീവിതത്തിന്റെ അർഥം നഷ്ടമാകുന്നില്ല എന്ന് മനസ്സിലാക്കാൻ കഴിയണം. പക്ഷേ ചിലർക്കു മാത്രമേ അതുസാധിക്കുന്നുള്ളൂ എന്നതാണ് യാഥാർഥ്യം.

നിർമമ്മതകാലം

ആസക്തിയും ആഗ്രഹവും തോന്നിയിരുന്ന ലൗകികമായ പലതിനോടും അകന്നുനില്്ക്കാൻ കഴിയുന്ന കാലമാണ് ഇത്. വാനപ്രസ്ഥം എന്നാണ് ഭാരതീയപാരമ്പര്യത്തിൽ ഈ ഘട്ടത്തെ വിശേഷിപ്പിക്കുന്നത്.

ജീവിതത്തിലെ ഈ നാലുഘട്ടങ്ങളിലൂടെയും സവിശേഷമായ വിധത്തിൽ കടന്നുപോകാൻ സാധിക്കുന്നത് ആത്മീയമായ കാഴ്ചപ്പാടുകളുളളവർക്കാണ്. ലൗകികമായ നേട്ടങ്ങളിലോ ഭൗതികമായ വളർച്ചയിലോ ആയിരിക്കരുത് നമ്മുടെ ശ്രദ്ധ. അവയെല്ലാം ക്ഷണഭംഗുരങ്ങളാണ്. അതുകൊണ്ടാണ് ഒരു നേട്ടമോ വിജയമോ ഉണ്ടായിക്കഴിഞ്ഞാൽ അതിന്റെ പേരിലുള്ള നമ്മുടെ സന്തോഷം പരിമിതസമയത്തേക്ക് മാത്രം നിലനില്ക്കുന്നത്. വീണ്ടുമൊരു നേട്ടമോ അംഗീകാരമോ പ്രശസ്തിയോ കിട്ടാതെ നമ്മൾ ശാന്തരാവുകയുമില്ല.

ജീവിതവും ദൈവം തന്നെ കഴിവുകളും മറ്റുള്ളവർക്കുവേണ്ടി കൂടി പ്രയോജനപ്പെടുത്തുമ്പോൾ ലഭിക്കുന്ന ബോണസാണ് അവയെല്ലാം. അതിനപ്പുറം അവയ്ക്ക് ജീവിതത്തിൽ സ്ഥാനമില്ല. അതുകൊണ്ടാണ്പ്രവൃത്തികളെ അവനവരിൽ നിന്നുതന്നെ വേർപെടുത്തുകയും അവയുടെ മഹത്വം ദൈവത്തിന് സമർപ്പിക്കുകയും ചെയ്യുന്നവർക്ക് ഈ നാലുഘട്ടവും നിരാശാജനകമല്ല എന്നു പറയുന്നത്.കാരണം. നമ്മുടെ കഴിവുകളെല്ലാം ദൈവം തന്നവയാണ്. അവയെ കൂടുതൽ നന്മയ്ക്കായി ഉപയോഗിക്കണോ അതോ കുഴിച്ചുമൂടണമോയെന്നതു മാത്രമേ നമുക്കു ചെയ്യേണ്ടതായിട്ടുള്ളൂ.

ദൈവം തന്ന കഴിവുകളെ തനിക്കും മറ്റുള്ളവർക്കുമായി പ്രയോജനപ്പെടുത്തിയെന്ന ബോധ്യമുള്ളവർക്ക് ഒന്നിനെയുമോർത്ത് നിരാശപ്പെടേണ്ടിവരില്ല. ജീവിതത്തിലെ വലുതും ചെറുതുമായ ഓരോ പ്രവൃത്തികളും ദൈവത്തിനായി സമർപ്പിക്കുക. ആവശ്യത്തിൽ കൂടുതൽ ധനവും മറ്റ് സൗകര്യങ്ങളുമുണ്ടായിട്ടും അവയൊന്നും ഇല്ലാത്തവരുമായി പങ്കുവയ്ക്കാതെ എല്ലാം സ്വന്തം സുഖത്തിനുവേണ്ടി ചെലവഴിക്കുന്നവർ ജീവിതത്തിന്റെ അർഥം ശരിയായി മനസ്സിലാക്കിയവരല്ല. സ്വന്തം ജീവിതത്തിന്റെ ലക്ഷ്യവും ഉദ്ദേശ്യശുദ്ധിയും മനസിലാക്കിയവർ മാത്രമേ മറ്റുള്ളവർക്കായി പരസ്നേഹത്തിന്റേതായ കരം നീട്ടുകയുള്ളൂ. ഈ ലോകത്തിൽ ജീവിക്കുന്ന നമ്മെ സംബന്ധിച്ചിടത്തോളം പലതും സ്വന്തമാക്കി അനുഭവിക്കാനുള്ള പ്രവണതയുണ്ടാവുക സ്വഭാവികമാണ്. എന്നാൽ അവയുടെ മേൽ ആത്മനിയന്ത്രണം നമുക്കുണ്ടായിരിക്കണം. ആത്മനിയന്ത്രണം എത്രത്തോളമുണ്ടോ അത്രത്തോളം നമ്മൾ ആന്തരികമായി കരുത്തുള്ളവരുമായിരിക്കും. ആന്തരികമായ കരുത്ത് ആന്തരികസ്വാതന്ത്ര്യവും ആന്തരികസമാധാനവും സമ്മാനിക്കും.

ദൈവം എനിക്കുതന്ന ഈ ജീവിതം കൊണ്ട് ദൈവം എന്താണ് ആഗ്രഹിക്കുന്നതെന്ന് ധ്യാനിക്കുക. ദൈവത്തിന് ഇഷ്ടമനുസരിച്ചുള്ള ജീവിതമാണോ ഞാൻ നയിക്കുന്നതെന്ന് കണ്ടെത്തുക. എവിടെയെങ്കിലും വഴി തെറ്റിപ്പോയെന്ന് തോന്നിയാൽ,ദൈവം ആഗ്രഹിക്കാത്ത ജീവിതമാണ് നയിക്കുന്നതെന്ന് തോന്നിയാൽ ശരിയായ വഴി കാണിച്ചുതരാൻ ദൈവത്തിന്റെ മുമ്പിൽ ശാന്തമായിരിക്കുക. ധ്യാനിക്കുക. ദൈവം സംസാരിച്ചുതുടങ്ങുന്ന ആ നിമിഷം, ദൈവത്തിന്റെ സ്വരം കേൾക്കുന്ന ആ നിമിഷം അതനുസരിച്ച് ജീവിതം ചി്ട്ടപ്പെടുത്താൻ നാം തീരുമാനിക്കുന്ന ആ നിമിഷം.. അപ്പോൾ നാം മനസ്സിലാക്കും ജീവിതത്തിന്റെ യഥാർഥ അർഥം. അത്തരമൊരു നിമിഷം ജീവിതത്തിൽ ഉണ്ടാകുന്നതുവരെ നാം നയിക്കുന്നത് ചിലപ്പോൾ ദൈവത്തിന് മുമ്പിൽ അർഥമില്ലാത്ത ജീവിതമായിരിക്കും. മറ്റുള്ളവരുടെ നോട്ടത്തിൽ അർഥമില്ലാത്ത ജീവിതമാണ് നയിക്കുന്നതെന്നു തോന്നിയാലും ദൈവത്തിന്റെ നോട്ടത്തിൽ അർഥമുള്ള ജീവിതം നയിക്കാൻ ശ്രമിക്കാം. അതിനുള്ള ആദ്യ ചുവടുവയ്പ് ഈ ക്രിസ്തുമസ് കാലത്തുതന്നെ നടത്തുക.

Latest Updates

POPULAR Views

FEATUERD Views

മാനസികമായി കരുത്തുനേടാന്‍

ശാരീരികമായി കരുത്തുനേടാന്‍ താരതമ്യേന എളുപ്പമാണ്. പോഷകസമൃദ്ധമായ ഭക്ഷണവും വ്യായാമവും പോലെയുള്ള ചില...

സന്തോഷത്തിന്റെ  രഹസ്യങ്ങള്‍

പ്പോഴെങ്കിലുമൊക്കെ ജീവിതം കഠിനവും പരുഷവും ഭാരമുള്ളതുമായി തോന്നാത്തവരായി ആരുംതന്നെയുണ്ടാവില്ല. പക്ഷേ എന്തുകൊണ്ടാണ്...

വാലന്റൈൻ നല്കുന്ന പാഠങ്ങൾ

*ഫെബ്രുവരി 14 ന് വാലന്റൈൻസ് ഡേ ആഘോഷിക്കുമ്പോൾ….. ഫെബ്രുവരി 14. ഭൂരിപക്ഷം ചെറുപ്പക്കാരും...

സന്തോഷിക്കണോ…?

എപ്പോഴും സന്തോഷത്തോടെയിരിക്കുവിൻ എന്നത് യേശു പോലും നമ്മോട് ആവശ്യപ്പെടുന്ന കാര്യമാണ്. പക്ഷേ...

കൂടുതൽ നല്ലതുപോലെ ജീവിക്കാൻ ചില എളുപ്പവഴികൾ

നാനാഭാഗത്തുനിന്നും പലതരത്തിലുള്ള സമ്മർദ്ദങ്ങൾ നേരിടുന്നവരാണ് ഇന്നത്തെ യുവജനങ്ങൾ. തന്മൂലം നെഗറ്റീവായ വികാരങ്ങൾക്ക്...

ആത്മീയത അനിവാര്യമാകുന്നത് എന്തുകൊണ്ട്?

ഒരു റിപ്പോർട്ട് അനുസരിച്ച് എട്ടുലക്ഷത്തോളം യുവജനങ്ങൾ വർഷം തോറും ആഗോളതലത്തിൽ ആത്മഹത്യ...

യുവജനങ്ങളെ കാണാനുണ്ടോ?

സ്വാശ്രയ കോളജിൽ ഇംഗ്ലീഷ് അധ്യാപകനായി ജോലി ചെയ്തിരുന്ന ഒരു സുഹൃത്തിന് ഈ...

വിശുദ്ധി എല്ലാവരുടെയും സാധ്യത 

വിശുദ്ധിയിലേക്കാണ് ദൈവം നമ്മെ ഓരോരുത്തരെയും വിളിച്ചിരിക്കുന്നത്.  തന്നെപ്പോലെയായിത്തീരുക എന്നൊരു വെല്ലുവിളിയാണ് ക്രിസ്തു...

അഷ്ടഭാഗ്യങ്ങളുടെ മനുഷ്യൻ

അവന് അന്ന് അഞ്ചോ ആറോ വയസേ പ്രായമുണ്ടായിരുന്നുളളൂ. വീട്ടുമുറ്റത്ത് ഭിക്ഷ യാചിച്ച്...

ഭാവി മെച്ചപ്പെട്ടതാക്കണോ?

ഇന്നലെത്തെക്കാൾ കൂടുതൽ നാളെ നന്നാവണമെന്ന് ആഗ്രഹിക്കുന്നവരാണ് പലരും. പക്ഷേ നാളെ നന്നാക്കാൻ...

താഴ്മയുള്ളവർ ഭാഗ്യവാന്മാർ

ഒ​​​രി​​​ക്ക​​​ൽ അ​​​ഹ​​​റോ​​​നും മി​​​റി​​​യാ​​​മും മോ​​​ശ​​​യെ രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ചു. ക​​​ർ​​​ത്താ​​​വ് മോ​​​ശ​​​വ​​​ഴി മാ​​​ത്ര​​​മാ​​​ണോ...

ദൈവസ്നേഹാനുഭവം

ശാ​​ന്ത​​മാ​​കു​​ക, ഞാ​​ൻ ദൈ​​വ​​മാ​​ണെ​​ന്ന​​റി​​യു​​ക (സ​​ങ്കീ 46:10). ശാ​​ന്തി കെ​​ടു​​ത്തു​​ന്ന ജീ​​വി​​ത​​വ്യ​​ഗ്ര​​ത​​ക​​ൾ​​ക്കി​​ട​​യി​​ൽ​​നി​​ന്ന് അ​​ല്പം...