ദൈവസ്നേഹാനുഭവം

Published on

ശാ​​ന്ത​​മാ​​കു​​ക, ഞാ​​ൻ ദൈ​​വ​​മാ​​ണെ​​ന്ന​​റി​​യു​​ക (സ​​ങ്കീ 46:10). ശാ​​ന്തി കെ​​ടു​​ത്തു​​ന്ന ജീ​​വി​​ത​​വ്യ​​ഗ്ര​​ത​​ക​​ൾ​​ക്കി​​ട​​യി​​ൽ​​നി​​ന്ന് അ​​ല്പം മാ​​റി​​നി​​ന്ന് ദൈ​​വ​​ത്തെ അ​​റി​​യാ​​നും ദൈ​​വ​​സ്നേ​​ഹം അ​​നു​​ഭ​​വി​​ക്കാ​​നും ന​​വ​​ജീ​​വ​​ൻ പ്രാ​​പി​​ക്കാ​​നു​​മു​​ള്ള ഒ​​രു അ​​നു​​ഗൃ​​ഹീ​​ത​​വേ​​ള​​യാ​​ണ് നോ​​ന്പു​​കാ​​ലം. ദൈ​​വ​​സ്നേ​​ഹാ​​നു​​ഭ​​വം ന​​മ്മു​​ടെ ജീ​​വി​​ത​​ത്തെ മാ​​റ്റി​​മ​​റി​​ക്കും.

പ്ര​​ത്യാ​​ശ​​യി​​ൽ ര​​ക്ഷ എ​​ന്ന ചാ​​ക്രി​​ക​​ലേ​​ഖ​​ന​​ത്തി​​ൽ ബെ​​ന​​ഡി​​ക്‌​​ട് പ​​തി​​നാ​​റാ​​മ​​ൻ പാ​​പ്പാ ദൈ​​വ​​സ്നേ​​ഹം രൂ​​പാ​​ന്ത​​ര​​പ്പെ​​ടു​​ത്തി​​യ ഒ​​രു വി​​ശു​​ദ്ധ​​യു​​ടെ ക​​ഥ പ​​റ​​യു​​ന്നു​​ണ്ട് (2007). കേ​​വ​​ലം ഒ​​ന്പ​​താം വ​​യ​​സി​​ൽ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​ക​​പ്പെ​​ട്ട് അ​​ടി​​മ​​ച്ച​​ന്ത​​യി​​ൽ വി​​ൽ​​ക്ക​​പ്പെ​​ട്ട സു​​ഡാ​​ൻ​​കാ​​രി പെ​​ൺ​​കു​​ട്ടി​​യാ​​ണ് ബ​​കീ​​ത്ത. ക്രൂ​​ര​​രാ​​യ യ​​ജ​​മാ​​ന​​ന്മാ​​രു​​ടെ ക​​ഠി​​ന​​മ​​ർ​​ദ​​ന​​വും ചാ​​ട്ട​​വാ​​റ​​ടി​​യു​​മേ​​റ്റ അ​​വ​​ളു​​ടെ ശ​​രീ​​ര​​ത്തി​​ൽ 144 വ​​ടു​​ക്ക​​ളു​​ണ്ടാ​​യി​​രു​​ന്നു. ഒ​​ടു​​വി​​ൽ വെ​​നീ​​സി​​ലെ ഒ​​രു വ്യാ​​പാ​​രി​​ക്ക് അ​​വ​​ൾ വി​​ൽ​​ക്ക​​പ്പെ​​ട്ടു. സൗ​​മ്യ​​നാ​​യ ആ ​​യ​​ജ​​മാ​​ന​​ൻ കൊ​​ടു​​ത്ത സ്വാ​​ത​​ന്ത്ര്യം അ​​വ​​ളു​​ടെ മു​​ന്പി​​ൽ പു​​തു​​ലോ​​കം തു​​റ​​ന്നു. അ​​വി​​ടെ​​വ​​ച്ചാ​​ണ് ഒ​​രു തെ​​റ്റും ചെ​​യ്യാ​​തെ ചാ​​ട്ട​​വാ​​റ​​ടി​​യേ​​റ്റ് കു​​രി​​ശി​​ൽ മ​​രി​​ച്ച ഈ​​ശോ​​യെ​​ക്കു​​റി​​ച്ച് അ​​വ​​ൾ അ​​റി​​ഞ്ഞ​​ത്. സൗ​​മ്യ​​നാ​​യ ത​​ന്‍റെ പു​​തി​​യ ഉ​​ട​​മ​​യെ​​ക്കാ​​ളും ന​​ല്ല​​വ​​നാ​​യ യ​​ഥാ​​ർ​​ഥ ഉ​​ട​​മ ഈ​​ശോ​​യാ​​ണെ​​ന്ന് അ​​വ​​ൾ തി​​രി​​ച്ച​​റി​​ഞ്ഞു. ഒ​​രു ക്രി​​സ്ത്യാ​​നി​​യാ​​യി​​ത്തീ​​ർ​​ന്ന അ​​വ​​ൾ ക​​നോ​​ഷ്യ​​ൻ മ​​ഠ​​ത്തി​​ൽ ചേ​​ർ​​ന്ന് ദൈ​​വ​​സ്നേ​​ഹ​​ത്തി​​ന്‍റെ ഒ​​രു വ​​ലി​​യ മി​​ഷ​​ന​​റി​​യാ​​യി​​. 1947-ൽ ​​മ​​രി​​ച്ച, 2000ൽ ​​വി​​ശു​​ദ്ധ​​യാ​​യി ​പ്ര​ഖ്യാ​പിക്ക​​പ്പെ​​ട്ട അ​​വ​​ളു​​ടെ വാ​​ക്കു​​ക​​ൾ ഇ​​താ​​ണ്: ‘ഞാ​​ൻ ദൈ​​വ​​ത്താ​​ൽ നി​​ര​​ന്ത​​രം സ്നേ​​ഹി​​ക്ക​​പ്പെ​​ടു​​ന്നു, ഈ ​​സ്നേ​​ഹ​​ത്താ​​ൽ ഞാ​​ൻ കാ​​ത്തി​​രി​​ക്ക​​പ്പെ​​ടും’.

ദൈ​​വം സ്നേ​​ഹ​​മാ​​കു​​ന്നു (1 യോ​​ഹ 4:8). അ​​റി​​വി​​ന്‍റെ ത​​ല​​ത്തി​​ൽ മാ​​ത്ര​​മ​​ല്ല, അ​​നു​​ഭ​​വ​​ത്തി​​ന്‍റെ ത​​ല​​ത്തി​​ലും ഈ ​​സ്നേ​​ഹ​​വ​​ല​​യ​​ത്തി​​ൽ പ്ര​​വേ​​ശി​​ക്കു​​ന്പോ​​ഴാ​​ണ് ജീ​​വി​​തം സാ​​ർ​​ഥ​​ക​​മാ​​കു​​ന്ന​​ത്. സെ​​ന്‍റ് അ​​ഗ​​സ്റ്റി​​ൻ പ​​റ​​ഞ്ഞു: ‘ഞാ​​ൻ പ്ലേ​​റ്റോ​​യെ​​യും സി​​സ​​റോ​​യെ​​യും ഒ​​ക്കെ വാ​​യി​​ച്ചി​​ട്ടു​​ണ്ട്. അ​​വ​​രു​​ടെ കൃ​​തി​​ക​​ൾ സു​​ന്ദ​​ര​​വും വി​​ജ്ഞാ​​ന​​പ്ര​​ദ​​വു​​മാ​​ണ്. പ​​ക്ഷേ അ​​വ​​യൊ​​ന്നി​​ലും അ​​ധ്വാ​​നി​​ക്കു​​ന്ന​​വ​​രും ഭാ​​രം വ​​ഹി​​ക്കു​​ന്ന​​വ​​രും എ​​ന്‍റെ അ​​ടു​​ക്ക​​ൽ വ​​രു​​വി​​ൻ, ഞാ​​ൻ നി​​ങ്ങ​​ളെ ആ​​ശ്വ​​സി​​പ്പി​​ക്കാം (മ​​ത്താ 11:28) എ​​ന്ന​​തു​​പോ​​ലു​​ള്ള വാ​​ക്കു​​ക​​ൾ ക​​ണ്ടി​​ട്ടി​​ല്ല’. ദൈ​​വ​​ത്തെ​​ക്കു​​റി​​ച്ച് കേ​​വ​​ലം താ​​ത്വി​​ക​​മാ​​യ അ​​റി​​വ് മാ​​ത്രം പോ​​രാ. വി​​ശ്വാ​​സ​​സ​​മ​​ർ​​ഥ​​ക​​നാ​​യ വി.​​ മാ​​ക്സി​​മ​​സ് പ​​റ​​യു​​ന്നു, ‘തീ​​യു​​ടെ ഓ​​ർ​​മ ശ​​രീ​​ര​​ത്തി​​നു ചൂ​​ടു ന​​ൽ​​കു​​ക​​യി​​ല്ല. അ​​തു​​പോ​​ലെ സ്നേ​​ഹ​​മി​​ല്ലാ​​ത്ത വി​​ശ്വാ​​സം ജ്ഞാ​​ന​​പ്ര​​കാ​​ശം കൊ​​ണ്ടു​​വ​​രി​​ക​​യി​​ല്ല’.

ഗ്രീ​​ക്ക് ത​​ത്വ​​ചി​​ന്ത​​ക​​നാ​​യ അ​​രി​​സ്റ്റോ​​ട്ടി​​ലി​​ന്‍റെ വീ​​ക്ഷ​​ണ​​മ​​നു​​സ​​രി​​ച്ച് എ​​ല്ലാ​​വ​​രാ​​ലും സ്നേ​​ഹി​​ക്ക​​പ്പെ​​ടു​​ക​​യും സ​​ക​​ല സൃ​​ഷ്‌​​ടി​​ക​​ളു​​ടെ​​യും ജീ​​വ​​കാ​​ര​​ണ​​മാ​​ണെ​​ന്ന് താ​​ൻ അം​​ഗീ​​ക​​രി​​ക്ക​​പ്പെ​​ടു​​ക​​യും ചെ​​യ്യു​​ന്പോ​​ഴാ​​ണ് ദൈ​​വം ലോ​​ക​​ത്തെ ച​​ലി​​പ്പി​​ക്കു​​ന്ന​​ത്. എ​​ന്നാ​​ൽ വി​ശു​ദ്ധഗ്ര​​ന്ഥം നേ​​രേ വി​​പ​​രീ​​ത​​മാ​​യാ​​ണ് പ​​റ​​യു​​ന്ന​​തെ​​ന്ന് പേ​​പ്പ​​ൽ ധ്യാ​​ന​​ഗു​​രു​​വാ​​യ റ​​നി​​യെ​​രോ ക​​ന്ത​​ല​​മെ​​സ നി​​രീ​​ക്ഷി​​ക്കു​​ന്നു. അ​​താ​​യ​​ത്, ദൈ​​വം ലോ​​ക​​ത്തെ സൃ​​ഷ്‌​​ടി​​ക്കു​​ക​​യും ച​​ലി​​പ്പി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന​​ത് അ​​വ​​ൻ സ്നേ​​ഹ​​മാ​​യതു​​കൊ​​ണ്ടാ​​ണ്.

മി​​ശി​​ഹാ​​യി​​ൽ വി​​ശ്വ​​സി​​ക്കു​​ന്ന ഏ​​വ​​നും ന​​ശി​​ച്ചു​​പോ​​കാ​​തെ നി​​ത്യ​​ജീ​​വ​​ൻ പ്രാ​​പി​​ക്കു​​ന്ന​​തി​​നു​​വേ​​ണ്ടി ത​​ന്‍റെ ഏ​​ക​​ജാ​​ത​​നെ ന​​ല്കാ​​ൻ ത​​ക്ക​​വി​​ധം ദൈ​​വം ലോ​​ക​​ത്തെ അ​​ത്ര​​മാ​​ത്രം സ്നേ​​ഹി​​ച്ചു (യോ​​ഹ 3:16). നാം ​​ദൈ​​വ​​ത്തെ സ്നേ​​ഹി​​ച്ചു എ​​ന്ന​​തി​​ല​​ല്ല, അ​​വി​​ടു​​ന്ന് ന​​മ്മെ സ്നേ​​ഹി​​ക്കു​​ക​​യും ന​​മ്മു​​ടെ പാ​​പ​​ങ്ങ​​ൾ​​ക്കു പ​​രി​​ഹാ​​ര​​മാ​​യി സ്വ​​പു​​ത്ര​​നെ അ​​യ​​യ്ക്കു​​ക​​യും ചെ​​യ്തു എ​​ന്ന​​തി​​ലാ​​ണ് സ്നേ​​ഹം (1 യോ​​ഹ 1:10). പി​​തൃ​​സ്നേ​​ഹ​​ത്തി​​ന്‍റെ​​യും മാ​​തൃ​​സ്നേ​​ഹ​​ത്തി​​ന്‍റെ​​യും പ്ര​​ണ​​യ​​ബ​​ന്ധ​​ത്തി​​ന്‍റെ​​യും ബിം​​ബ​​ക​​ല്പ​​ന​​ക​​ളി​​ലൂ​​ടെ മ​​നു​​ഷ്യ​​ഹൃ​​ദ​​യ​​ങ്ങ​​ളി​​ലേ​​ക്കു നി​​ര​​ന്ത​​രം ചൊ​​രി​​യ​​പ്പെ​​ടു​​ന്ന ദൈ​​വ​​സ്നേ​​ഹ​​ത്തെ​​ക്കു​​റി​​ച്ച് ഒ​​ട്ടേ​​റെ പ​​രാ​​മ​​ർ​​ശ​​ങ്ങ​​ൾ ബൈ​​ബി​​ളി​​ൽ ന​​മു​​ക്ക് കാ​​ണാ​​നാ​​വും. അ​​തു​​കൊ​​ണ്ട് ഈ ​​ദൈ​​വ​​സ്നേ​​ഹപ്ര​​വാ​​ഹ​​ത്തി​​നു മു​​ന്നി​​ൽ ന​​മ്മു​​ടെ ഹൃ​​ദ​​യം തു​​റ​​ക്കു​​ക​​യാ​​ക​​ട്ടെ ഈ ​​നോ​​ന്പി​​ലെ ന​​മ്മു​​ടെ പ്ര​​ധാ​​ന സാ​​ധ​​ന. സെ​​ന്‍റ് അ​​ഗ​​സ്റ്റി​​ൻ പ​​റ​​യു​​ന്നു, ‘ദൈ​​വ​​വു​​മാ​​യി സ്നേ​​ഹ​​ത്തി​​ലാ​​കു​​ക​​യെ​​ന്ന​​താ​​ണ് ഏ​​റ്റ​​വും വ​​ലി​​യ പ്ര​​ണ​​യം. അ​​വ​​നെ അ​​ന്വേ​​ഷി​​ക്കു​​ക​​യാ​​ണ് ഏ​​റ്റ​​വും വ​​ലി​​യ സാ​​ഹ​​സം. അ​​വ​​നെ ക​​ണ്ടെ​​ത്തു​​ക​​യാ​​ണ് ഏ​​റ്റ​​വും വ​​ലി​​യ നേ​​ട്ട​​വും’.

റവ. ഡോ. ജോസ് കൊച്ചുപറന്പിൽ

Latest Updates

POPULAR Views

FEATUERD Views

മാനസികമായി കരുത്തുനേടാന്‍

ശാരീരികമായി കരുത്തുനേടാന്‍ താരതമ്യേന എളുപ്പമാണ്. പോഷകസമൃദ്ധമായ ഭക്ഷണവും വ്യായാമവും പോലെയുള്ള ചില...

സന്തോഷത്തിന്റെ  രഹസ്യങ്ങള്‍

പ്പോഴെങ്കിലുമൊക്കെ ജീവിതം കഠിനവും പരുഷവും ഭാരമുള്ളതുമായി തോന്നാത്തവരായി ആരുംതന്നെയുണ്ടാവില്ല. പക്ഷേ എന്തുകൊണ്ടാണ്...

വാലന്റൈൻ നല്കുന്ന പാഠങ്ങൾ

*ഫെബ്രുവരി 14 ന് വാലന്റൈൻസ് ഡേ ആഘോഷിക്കുമ്പോൾ….. ഫെബ്രുവരി 14. ഭൂരിപക്ഷം ചെറുപ്പക്കാരും...

സന്തോഷിക്കണോ…?

എപ്പോഴും സന്തോഷത്തോടെയിരിക്കുവിൻ എന്നത് യേശു പോലും നമ്മോട് ആവശ്യപ്പെടുന്ന കാര്യമാണ്. പക്ഷേ...

എങ്ങനെയാണ് അർഥവത്തായ ജീവിതം നയിക്കാൻ കഴിയുന്നത്?

എല്ലാത്തിനും അർഥമുണ്ട്. വാക്കുകൾക്കു മാത്രമല്ല, തീരെ ചെറിയ നോട്ടത്തിനും നിസാരമായ ഒരു...

കൂടുതൽ നല്ലതുപോലെ ജീവിക്കാൻ ചില എളുപ്പവഴികൾ

നാനാഭാഗത്തുനിന്നും പലതരത്തിലുള്ള സമ്മർദ്ദങ്ങൾ നേരിടുന്നവരാണ് ഇന്നത്തെ യുവജനങ്ങൾ. തന്മൂലം നെഗറ്റീവായ വികാരങ്ങൾക്ക്...

ആത്മീയത അനിവാര്യമാകുന്നത് എന്തുകൊണ്ട്?

ഒരു റിപ്പോർട്ട് അനുസരിച്ച് എട്ടുലക്ഷത്തോളം യുവജനങ്ങൾ വർഷം തോറും ആഗോളതലത്തിൽ ആത്മഹത്യ...

യുവജനങ്ങളെ കാണാനുണ്ടോ?

സ്വാശ്രയ കോളജിൽ ഇംഗ്ലീഷ് അധ്യാപകനായി ജോലി ചെയ്തിരുന്ന ഒരു സുഹൃത്തിന് ഈ...

വിശുദ്ധി എല്ലാവരുടെയും സാധ്യത 

വിശുദ്ധിയിലേക്കാണ് ദൈവം നമ്മെ ഓരോരുത്തരെയും വിളിച്ചിരിക്കുന്നത്.  തന്നെപ്പോലെയായിത്തീരുക എന്നൊരു വെല്ലുവിളിയാണ് ക്രിസ്തു...

അഷ്ടഭാഗ്യങ്ങളുടെ മനുഷ്യൻ

അവന് അന്ന് അഞ്ചോ ആറോ വയസേ പ്രായമുണ്ടായിരുന്നുളളൂ. വീട്ടുമുറ്റത്ത് ഭിക്ഷ യാചിച്ച്...

ഭാവി മെച്ചപ്പെട്ടതാക്കണോ?

ഇന്നലെത്തെക്കാൾ കൂടുതൽ നാളെ നന്നാവണമെന്ന് ആഗ്രഹിക്കുന്നവരാണ് പലരും. പക്ഷേ നാളെ നന്നാക്കാൻ...

താഴ്മയുള്ളവർ ഭാഗ്യവാന്മാർ

ഒ​​​രി​​​ക്ക​​​ൽ അ​​​ഹ​​​റോ​​​നും മി​​​റി​​​യാ​​​മും മോ​​​ശ​​​യെ രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ചു. ക​​​ർ​​​ത്താ​​​വ് മോ​​​ശ​​​വ​​​ഴി മാ​​​ത്ര​​​മാ​​​ണോ...