സന്തോഷത്തിന്റെ  രഹസ്യങ്ങള്‍

Published on

പ്പോഴെങ്കിലുമൊക്കെ ജീവിതം കഠിനവും പരുഷവും ഭാരമുള്ളതുമായി തോന്നാത്തവരായി ആരുംതന്നെയുണ്ടാവില്ല. പക്ഷേ എന്തുകൊണ്ടാണ് ജീവിതം കഠിനമായി തോന്നുന്നത് എന്നുചോദിച്ചാല്‍ നമുക്ക് അതിന് കൃത്യമായ ഉത്തരം കണ്ടെത്താന്‍ കഴിയണമെന്നുമില്ല. എന്നാല്‍ ചില വിശുദ്ധ ജീവിതങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നാം മനസ്സിലാക്കുന്ന ഒരു കാര്യമുണ്ട്. ലൗകികമായി നോക്കുമ്പോള്‍ അവര്‍ക്ക നമ്മുക്കുള്ളതു പലതും ഉണ്ടായിരുന്നില്ല. എന്നിട്ടും അലൗകികമായ സന്തോഷത്തിന്റെ  അദൃശ്യമായ പൊന്‍നൂലിഴകള്‍ കൊണ്ട് അവരുടെ ജീവിതം മനോഹരമായി അലങ്കരിക്കപ്പെട്ടിരുന്നു. അതുകൊണ്ട് പുറമേയ്ക്ക നോക്കുമ്പോഴും അവര്‍ സന്തുഷ്ടരായി കാണപ്പെട്ടു.

 ഫ്രാന്‍സിസ് അസ്സീസിയുടെ കാര്യം  തന്നെയെടുക്കാം. പ്രകൃതിയുമായി ഇണങ്ങിജീവിച്ച വ്യക്തിയായിരുന്നു അസ്സീസിപുണ്യാളന്‍. ഓരോ സൂര്യോദയങ്ങളും പക്ഷികളുടെ കളകൂജനങ്ങളും അദ്ദേഹത്തിന് സന്തോഷത്തിന്റെ കാരണങ്ങളായിരുന്നു. പ്രകൃതിയുടെ സൗന്ദര്യവും സ്വതവേയുള്ള കരുണയും ആര്‍ദ്രതയും ഒന്നുമില്ലായ്മയിലും പുലര്‍ത്തുന്ന സംതൃപ്തിയും അസ്സീസിപുണ്യവാന്റെ ജീവിതത്തില്‍ നിറഞ്ഞുനിന്നിരുന്നു. ലാളിത്യം മുഖമുദ്രയാക്കി ജീവിച്ചാല്‍ ജീവിതത്തിലെ സന്തോഷങ്ങളില്‍ നിന്ന്അകലെയല്ല എന്നാണ്  ഈ വിശുദ്ധജീവിതം പറയുന്നത്.

ലിസ്യൂവിലെ തെരേസയാണ് മറ്റൊരു ഉദാഹരണം. വലിയ കാര്യങ്ങള്‍ കൊണ്ടല്ല ഒരാളുടെയും ജീവിതത്തില്‍ സന്തോഷമുണ്ടാകുന്നതെന്ന പാഠമാണ് തെരേസ പഠിപ്പിക്കുന്നത്. തീരെ നിസ്സാരമായവയില്‍ പോലും മനസ്സുവച്ചാല്‍ നമുക്ക് ആനന്ദം കണ്ടെത്താന്‍ കഴിയും. വന്‍കാര്യങ്ങള്‍ നേടിയെടുക്കുമ്പോഴോ അധികനേട്ടങ്ങള്‍ ഉണ്ടാകുമ്പോഴോ മാത്രമല്ല തീരെ ചെറിയ നേട്ടങ്ങളിലും അര്‍ഹമായ വിധത്തില്‍ സന്തോഷിക്കാന്‍ ഓരോരുത്തരും മനസ്സുവയ്‌ക്കേണ്ടതുണ്ട്. ഒന്നിനെയും നിസ്സാരമാക്കാതിരിക്കുക.  അതാണ് കൊച്ചുത്രേസ്യയുടെ സന്തോഷത്തിന്റെ രഹസ്യം.

 ജീവിതംകൊണ്ട് എന്തുമാത്രം ഇടര്‍ച്ചകള്‍ അവനവര്‍ക്കും മറ്റുളളവര്‍ക്കും  വരുത്തിവയ്ക്കാമോ അതെല്ലാം ചെയ്ത ഒരു വിശുദ്ധന്‍ ഹിപ്പോയിലെ വിശുദ്ധ അഗസ്റ്റിയനെപോലെ മറ്റൊരാളുണ്ടെന്ന് തോന്നുന്നില്ല. ആന്തരികസംഘര്‍ഷങ്ങള്‍ കൊണ്ടു പീഡിതനായിരുന്നു അഗസ്റ്റ്യന്‍. ശരീരത്തിന്റെ കാമനകളില്‍ വഴിതെറ്റിപോകാത്ത ഒരു ഇടവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. എന്നിട്ടും പരിപൂര്‍ണ്ണമായ മാറ്റത്തിന്റെ ഉയരങ്ങളില്‍ ഒരുനാള്‍ അദ്ദേഹം എത്തിച്ചേര്‍ന്നു. ദൈവവുമായുള്ള ആനന്ദത്തില്‍ അഗസ്റ്റ്യന്‍ ഒരുമിച്ചുചേര്‍ന്നു. നമ്മളില്‍ പലരും ചിരിക്കാനും സന്തോഷിക്കാനും മറന്നുപോകുന്നതിന് കാരണം ഭൂതകാലമാണ്. അവിടെ നമുക്കു സംഭവിച്ചപാളിച്ചകള്‍ എപ്പോഴും നമ്മെ കുറ്റപ്പെടുത്തിക്കൊണ്ടേയിരിക്കും. ആത്മനിന്ദയുടെ ഭാരവും ചുമന്നായിരിക്കും പിന്നീടുള്ള ജീവിതം. അവനവരെ അംഗീകരിക്കുക. അതിന്റേതായ എല്ലാ ക്ഷതങ്ങളോടും വൈകല്യങ്ങളോടും കൂടിത്തന്നെ. അപ്പോള്‍ നമുക്ക് സന്തോഷത്തിന്റെ പൂര്‍ണതയിലേക്ക് കടന്നുചെല്ലാനാവും. അഗസ്റ്റിയന്റെ ജീവിതത്തില്‍ നിന്ന് നാം മനസ്സിലാക്കുന്നത് അതാണ്.

 മനസ്സിന്റെ പ്രചോദനങ്ങളെ വിവേചനാപൂര്‍വ്വം തിരഞ്ഞെടുക്കുകയും  ആ വഴിയിലൂടെ ശാന്തമായി കടന്നുപോവുകയും ചെയ്യുമ്പോള്‍  ജീവിതം സന്തോഷത്തിന്റേതാകും എന്നാണ് വിശുദ്ധ ഇഗ്‌നേഷ്യസ് ലെയോള പറയുന്നത്. പലപ്പോഴും നമുക്ക് ആത്മാവിന്റെ പ്രചോദനങ്ങളെ ഉള്‍ക്കൊള്ളാനോ സ്വീകരിക്കാനോ കഴിയുന്നില്ല. മറ്റെന്തിലെങ്കിലുമൊക്കെ വ്യാപരിച്ചിരിക്കുന്നതുകൊണ്ട് ആന്തരികതയില്‍ എന്താണ് നടക്കുന്നതെന്ന് തിരിച്ചറിയുന്നുമില്ല. ഇടയ്‌ക്കൊക്കെ ആത്മാവിന്റെ നിമന്ത്രണങ്ങള്‍ക്ക് കാതുകൊടുക്കുക. അതു സന്തോഷത്തിന്റെ രഹസ്യങ്ങള്‍ നമുക്കു പറഞ്ഞുതരും. ആന്തരികസമാധാനം തകര്‍ക്കപ്പെടുന്നതാണ് ആന്തരികമായി സന്തോഷിക്കാന്‍ കഴിയാത്തതിന് കാരണം. ആന്തരിക സമാധാനമുള്ളവരാകാന്‍ വ്യക്തിപരമായ പ്രാര്‍ഥനയും മനനവും ധ്യാനവും ആവശ്യമാണെന്നാണ് വിശുദ്ധ പാദ്രെ പിയോയുടെ ജീവിതം പറയുന്നത്.

വിശുദ്ധരുടെ ജീവിതത്തില്‍ നിന്ന്  ഈ പാഠങ്ങള്‍ സ്വീകരിച്ചെടുക്കുന്നതുവഴിയായി സമാധാനം നിറഞ്ഞജീവിതം നയിക്കാനും അതുവഴി സന്തോഷമുള്ളവരാകാനും നമുക്ക് സാധിക്കും.

Latest Updates

POPULAR Views

FEATUERD Views

മാനസികമായി കരുത്തുനേടാന്‍

ശാരീരികമായി കരുത്തുനേടാന്‍ താരതമ്യേന എളുപ്പമാണ്. പോഷകസമൃദ്ധമായ ഭക്ഷണവും വ്യായാമവും പോലെയുള്ള ചില...

വാലന്റൈൻ നല്കുന്ന പാഠങ്ങൾ

*ഫെബ്രുവരി 14 ന് വാലന്റൈൻസ് ഡേ ആഘോഷിക്കുമ്പോൾ….. ഫെബ്രുവരി 14. ഭൂരിപക്ഷം ചെറുപ്പക്കാരും...

സന്തോഷിക്കണോ…?

എപ്പോഴും സന്തോഷത്തോടെയിരിക്കുവിൻ എന്നത് യേശു പോലും നമ്മോട് ആവശ്യപ്പെടുന്ന കാര്യമാണ്. പക്ഷേ...

എങ്ങനെയാണ് അർഥവത്തായ ജീവിതം നയിക്കാൻ കഴിയുന്നത്?

എല്ലാത്തിനും അർഥമുണ്ട്. വാക്കുകൾക്കു മാത്രമല്ല, തീരെ ചെറിയ നോട്ടത്തിനും നിസാരമായ ഒരു...

കൂടുതൽ നല്ലതുപോലെ ജീവിക്കാൻ ചില എളുപ്പവഴികൾ

നാനാഭാഗത്തുനിന്നും പലതരത്തിലുള്ള സമ്മർദ്ദങ്ങൾ നേരിടുന്നവരാണ് ഇന്നത്തെ യുവജനങ്ങൾ. തന്മൂലം നെഗറ്റീവായ വികാരങ്ങൾക്ക്...

ആത്മീയത അനിവാര്യമാകുന്നത് എന്തുകൊണ്ട്?

ഒരു റിപ്പോർട്ട് അനുസരിച്ച് എട്ടുലക്ഷത്തോളം യുവജനങ്ങൾ വർഷം തോറും ആഗോളതലത്തിൽ ആത്മഹത്യ...

യുവജനങ്ങളെ കാണാനുണ്ടോ?

സ്വാശ്രയ കോളജിൽ ഇംഗ്ലീഷ് അധ്യാപകനായി ജോലി ചെയ്തിരുന്ന ഒരു സുഹൃത്തിന് ഈ...

വിശുദ്ധി എല്ലാവരുടെയും സാധ്യത 

വിശുദ്ധിയിലേക്കാണ് ദൈവം നമ്മെ ഓരോരുത്തരെയും വിളിച്ചിരിക്കുന്നത്.  തന്നെപ്പോലെയായിത്തീരുക എന്നൊരു വെല്ലുവിളിയാണ് ക്രിസ്തു...

അഷ്ടഭാഗ്യങ്ങളുടെ മനുഷ്യൻ

അവന് അന്ന് അഞ്ചോ ആറോ വയസേ പ്രായമുണ്ടായിരുന്നുളളൂ. വീട്ടുമുറ്റത്ത് ഭിക്ഷ യാചിച്ച്...

ഭാവി മെച്ചപ്പെട്ടതാക്കണോ?

ഇന്നലെത്തെക്കാൾ കൂടുതൽ നാളെ നന്നാവണമെന്ന് ആഗ്രഹിക്കുന്നവരാണ് പലരും. പക്ഷേ നാളെ നന്നാക്കാൻ...

താഴ്മയുള്ളവർ ഭാഗ്യവാന്മാർ

ഒ​​​രി​​​ക്ക​​​ൽ അ​​​ഹ​​​റോ​​​നും മി​​​റി​​​യാ​​​മും മോ​​​ശ​​​യെ രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ചു. ക​​​ർ​​​ത്താ​​​വ് മോ​​​ശ​​​വ​​​ഴി മാ​​​ത്ര​​​മാ​​​ണോ...

ദൈവസ്നേഹാനുഭവം

ശാ​​ന്ത​​മാ​​കു​​ക, ഞാ​​ൻ ദൈ​​വ​​മാ​​ണെ​​ന്ന​​റി​​യു​​ക (സ​​ങ്കീ 46:10). ശാ​​ന്തി കെ​​ടു​​ത്തു​​ന്ന ജീ​​വി​​ത​​വ്യ​​ഗ്ര​​ത​​ക​​ൾ​​ക്കി​​ട​​യി​​ൽ​​നി​​ന്ന് അ​​ല്പം...