അന്യമതത്തിൽപ്പെട്ട വ്യക്തിയെ വിവാഹം കഴിക്കാമോ? 

Published on

സീറോമലബാർ സഭയിൽപ്പെട്ട വിശ്വാസിക്ക് അന്യമതത്തിൽപ്പെട്ട വ്യക്തിയെ വിവാഹം കഴിക്കാമോ? എന്താണ് സഭയുടെ പ്രബോധനം?

സീറോമലബാർസഭയിൽപ്പെട്ട വിശ്വാസി പൗരസ്ത്യ കത്തോലിക്കാ സഭകൾക്ക് പൊതുവായിട്ടുള്ള നിയമസംഹിതയും സീറോമലബാർസഭയുടെ പ്രത്യേക നിയമവും പാലിക്കുവാൻ കടപ്പെട്ടിരിക്കുന്നു. പൗരസ്ത്യ കത്തോലിക്കാ സഭകൾക്ക് പൊതുവായിട്ടുള്ള നിയമസംഹിതയിൽ ക്രിസ്തീയ വിവാഹത്തിന്റെ തടസങ്ങളെ (Diriment impedi- ments)  കുറിച്ച് പറയുന്ന ഭാഗത്താണ് മതവ്യത്യാസം (dispartiy of cult)  എന്ന വിവാഹതടസത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. പൗരസ്ത്യ കത്തോലിക്കാ സഭകൾക്ക് പൊതുവായിട്ടുള്ള നിയമസംഹിതയിൽ (CCEO c. 803 §1) ഇപ്രകാരം പറയുന്നുണ്ട്  ‘മാമ്മോദീസ സ്വീകരിക്കാത്ത ഒരു വ്യക്തിയുമായി സാധുവായി വിവാഹബന്ധത്തിൽ ഏർപ്പെടുവാൻ പാടില്ല.’ എന്നാൽ ഗൗരവതരമായ കാരണങ്ങളുള്ളപ്പോൾ സഭാധികാരികൾക്കു നിയമം അനുശാസിച്ചിട്ടുള്ള നിബന്ധനകൾ  പാലിച്ചുകൊണ്ട് മതവ്യത്യാസം (dispartiy of cult) എന്ന വിവാഹതടസത്തിൽ നിന്ന് ഒഴിവാക്കൽ അനുവാദം (dispensation) കൊടുക്കാവുന്നതാണ്. CCEO c.803§3 ൽ  ഇപ്രകാരം പറയുന്നുണ്ട്  ‘വിടുതൽ കൊടുക്കുന്നതിനുള്ള വ്യവസ്ഥകളെ സംബന്ധിച്ചു CCEO c. 814 പാലിക്കപ്പെടേണ്ടതാണ്.’ പൗരസ്ത്യ കത്തോലിക്കാസഭകൾക്ക് പൊതുവായിട്ടുള്ള നിയമസംഹിതയിൽ CCEO c. 814ലും  സീറോമലബാർസഭയുടെ പ്രത്യേക നിയമത്തിൽ Arts.173&182ലും പാലിക്കപ്പെടേണ്ട നിബന്ധനകളെ കുറിച്ച് വ്യക്തമായി പറയുന്നു. നിയമം അനുശാസിക്കുന്ന നിബന്ധനകൾ പാലിച്ചാൽ രൂപതമെത്രാനിൽ നിന്ന് വിടുതൽ ലഭിക്കുന്നു. സീറോ മലബാർ സഭയിൽപ്പെട്ട വിശ്വാസി പാലിക്കപ്പെടേണ്ട നിബന്ധനകൾ താഴെ പറയുന്നു. 

1. തന്റെ വിശ്വാസത്തിൽ നിന്ന് വ്യതിചലിച്ചു പോയേക്കാവുന്ന അപകട സാഹചര്യങ്ങൾ ഒഴിവാക്കുന്നതിന് തയ്യാറാണെന്ന് കത്തോലിക്കാ കക്ഷി പ്രഖ്യാപിക്കുകയും ഈ വിവാഹത്തിലൂടെ ജനിക്കുന്ന കുട്ടികളെല്ലാവരെയും കത്തോലിക്കാസഭയിൽ മാമ്മോദീസായും ശിക്ഷണവും നൽകി വളർത്തുന്നതിന് തന്റെ കഴിവനുസരിച്ചു പരിശ്രമിക്കുന്നതാണെന്നു ആത്മാർഥമായി വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

2.കത്തോലിക്കാ കക്ഷി ചെ യ്യേണ്ട വാഗ്ദാനങ്ങളെപ്പറ്റി  അകത്തോലിക്കാ കക്ഷിയെ യഥാസമയം അറിയിക്കണം. കത്തോലിക്കാ ക ക്ഷിയുടെ വാഗ്ദാനത്തെയും കടമയെയും പറ്റി അകത്തോലിക്കാ കക്ഷി ശരിക്കും ബോധവാനാണ് എന്ന് വ്യക്തമാക്കണം.

3. വിവാഹത്തിന്റെ അടിസ്ഥാനപരമായ ഉദ്ദേശ്യങ്ങളെയും ഗുണങ്ങളെയും കുറിച്ച് രണ്ടു കക്ഷികളെയും ബോധവത്കരിക്കണം. 

ഈ നിബന്ധനകളോടുകൂടിയ ഒരു അപേക്ഷ വികാരിയച്ചന്റെ ശുപാർശയോടുകൂടി രൂപത കൂരിയയിൽ ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് സമർപ്പിക്കുന്നു. രുപതാ മെത്രാനിൽ വിടുതൽ ലഭിച്ചതിനു ശേഷം വിവാഹം പള്ളിയിൽ വിശുദ്ധ കുർബാനയോടുകൂടിയല്ലാതെ നടത്തപ്പെടുന്നു. ഇത്തരത്തിലുള്ള വിവാഹം സാധു (valid) വാണു.  എന്നാൽ കൂദാശ (sac- rament) ആകുന്നില്ല. CCEO c. 776 ൽ പറയുന്നപ്രകാരം ജ്ഞാസ്‌നാനം സ്വീകരിച്ചവർ തമ്മിലുള്ള സാധുവായ വിവാഹം അതിനാൽ തന്നെ ഒരു കൂദാശയാണ്. എല്ലാ കൂദാശകളും സ്വീകരിക്കുവാനുള്ള പ്രധാന  വ്യവസ്ഥ  മാമ്മോദീസ സ്വീകരിക്കുക എന്നതാണ്. മതവിശ്വാസം എന്ന വിവാഹ തടസത്തിൽ നിന്നും വിടുതൽ ലഭിച്ചതിനു ശേഷമുള്ള വിവാഹം കൂദാശയല്ലാത്ത കാരണം വിശുദ്ധ കുർബാനയോടുകൂടി നടത്തുന്നില്ല. വിശുദ്ധ കുർബാന സ്വീകരണവും ഉണ്ടായിരിക്കുന്നതല്ല. ഇങ്ങനെ വിവാഹം നടത്തിയതിനു ശേഷം മറ്റൊരു മതത്തിന്റേതായ ആചാരമനുസരിച്ചു വീണ്ടും വിവാഹം നടത്തുവാൻ പാടുള്ളതല്ല. 

സി. ഡോ. ലിയോ CHF

Latest Updates

POPULAR Views

FEATUERD Views

മനസ്സമ്മതത്തിനുമുൻപായി വിവാഹം വിളിച്ചുചൊല്ലാനുള്ള അനുമതി

സിവിൽ രജിസ്ട്രേഷൻ നടത്തിയ വിവാഹം രജിസ്റ്ററിൽ രേഖപ്പെടുത്തുന്നവിധം സീറോമലബാർസഭാംഗങ്ങളുടെ വിവാഹം ആശീർവദിക്കുന്നതുമായി ബന്ധപ്പെട്ട്...

മനസമ്മതത്തിന്റെ കാനോനിക വശങ്ങള്‍

പൗരസ്ത്യസഭകളുടെ അതിപുരാതനമായ പാരമ്പര്യത്തില്‍ വിവാഹത്തിനുമുമ്പുള്ള വിവാഹവാഗ്ദാനം അതാതു സ്വയാധികാരസഭയുടെ പാരമ്പര്യങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും അധിഷ്ഠിതമാണ്

പാസ്റ്ററല്‍ കൗണ്‍സില്‍

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ നിര്‍ദേശങ്ങളില്‍നിന്ന് രൂപംകൊണ്ട രൂപതാതലത്തിലുള്ള ഒരു ആലോചനാസമിതിയാണ് അജപാലനസമിതി...

ആദ്‌ലിമിനാ സന്ദര്‍ശനവും പൗരസ്ത്യസഭകളും

ആദിമ ക്രൈസ്തവരുടെ ആരംഭം മുതലേയുള്ള പാരമ്പര്യമാണ് അപ്പസ്‌തോലന്മാരായ  വി. പത്രോസിന്റെയും വി....

ഹ്രസ്വമായ നീതിന്യായ നടപടിക്രമം

വിവാഹത്തിന്റെ അസാധുത്വം തെളിയിക്കുന്ന നടപടിക്രമങ്ങള്‍ പരിഷ്‌കരിച്ചുകൊണ്ട് രണ്ട് മോത്തു പ്രോപ്രിയോകള്‍ ഫ്രാന്‍സിസ്...

വിവാഹത്തിന്റെ കൗദാശിക സ്വീകരണത്തിന് മുൻപിൽ രജിസ്‌ട്രേഷൻ

മാമോദീസ സ്വീകരിച്ച ഒരു സ്ത്രീയും പുരുഷനും തമ്മിൽ ജീവിതകാലം മുഴുവനുമുള്ള പങ്കാളിത്തം...

സ്വഭാവിക വ്യക്തികളും നൈയാമിക വ്യക്തികളും

പൗരസ്ത്യ കാനന്‍നിയമത്തില്‍ പ്രതിപാദിക്കുന്ന സ്വഭാവിക വ്യക്തികളെക്കുറിച്ചും (Physical Persons)  നൈയാമിക വ്യക്തികളെക്കുറിച്ചും...

രൂപതാ പ്രൊക്കുറേറ്റര്‍നിയമനം; യോഗ്യതകളും ചുമതലകളും

രൂപതയിലെ സാമ്പത്തികകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി സഭാനിയമത്തില്‍ രണ്ടു തരത്തിലുള്ള സംവിധാനങ്ങള്‍ ആണ്...

സ്വയധികാരസഭയും റീത്തും

പൗരസ്ത്യ കാനൻനിയമത്തിൽ പരാമർശിക്കുന്ന സ്വയധികാരസഭയും റീത്തും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കാമോ? പൗരസ്ത്യ കാനൻനിയമസംഹിതയിൽ...

മാർപാപ്പയുടെ പദവികളും അധികാരങ്ങളും

കത്തോലിക്കസഭയുടെ പുതിയ ഇടയനായി പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ പാപ്പ സ്ഥാനമേറ്റിരിക്കുന്ന...

ഫൊറോനാ വികാരിമാരുടെ അവകാശങ്ങളും കടമകളും

രൂപതകളുടെ വലിപ്പവും ഇടവകകളുടെ എണ്ണവും വർദ്ധിച്ചുവന്നതിനനുസരിച്ച് അജപാലന സൗകര്യത്തിനായി രൂപതയെ പല...

രൂപതാ കൂരിയായും പ്രവർത്തനങ്ങളും

രൂപതാമെത്രാനെ അദ്ദേഹത്തിന്റെ ഭരണനിർവഹണചുമതലയിലും അജപാലന ധർമ്മത്തിലും സഹായിക്കുന്നതിനുളള സംവിധാനമാണ് 'രൂപതാ കൂരിയാ'(eparchial...