സീറോ മലബാർ സഭയെന്ന പൗരസ്ത്യ സുറിയാനി കത്തോലിക്കാ സഭയുടെ തനിമയും പൈതൃകവും അതിന്റെ സാധ്യതകളും എല്ലാം ഇനി മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലിന്റെ, പരിശുദ്ധാത്മ നിറവിലുളള എല്ലാവരെയും ചേർത്തുള്ള ശുശ്രൂഷയിൽ ഭദ്രമാവുകയാണ്. ലത്തീൻ സഭ കഴിഞ്ഞാൽ തിരുസഭയുടെ പ്രേഷിത ശുശ്രൂഷയ്ക്ക് മിഷനറിമാരെ സീറോമലബാർസഭ പോലെ സംഭാവന ചെയ്തുകൊണ്ടിരിക്കുന്ന മറ്റൊരു സഭയില്ല.
തിരുസഭയുടെ പ്രേഷിതശുശ്രൂഷയ്ക്ക് മിഷനറിമാരെ സന്തോഷപൂർവ്വം എല്ലാ ഭൂഖണ്ഡങ്ങളിലേക്കും അയയ്ക്കുന്ന വലിയൊരു സഭയുടെ വലിയ ഇടയനാണ് മാർ റാഫേൽ തട്ടിൽ. അങ്ങ് ധീരനും ദൈവോന്മുഖനുമായിരിക്കുക.പരിശുദ്ധാത്മാവ് ആവശ്യമായ പൂർത്തീകരണം അങ്ങയിലൂടെ ഈ സഭയിൽ നടത്തും. സഭ ഏല്പിച്ച എല്ലാ ശുശ്രൂഷകളും സമർപ്പണബുദ്ധിയോടെയാണ് അങ്ങ് നിർവഹിച്ചത്. സ്വർഗ്ഗത്തിന്റെ പദ്ധതിയാണ് അങ്ങയുടെ തിരഞ്ഞെടുപ്പ്. അങ്ങയുടെ സ്വതസിദ്ധമായ പുഞ്ചിരി ഒരിക്കലും മായാതിരിക്കട്ടെ.
അങ്ങയുടെ ഹൃദയം വിശാലമാകട്ടെ. അങ്ങയുടെ ഹൃദയത്തിൽ എല്ലാവർക്കും ഇടമുണ്ടാകട്ടെ.


