ജോർദാൻ കടക്കാനുള്ള ദൗത്യം: ആർച്ചുബിഷപ് മാർ ജോസഫ് പാംപ്ലാനി

Published on

വിശുദ്ധ ബൈബിളിലൂടെ കടന്നുപോകുമ്പോൾ അപ്പസ്തോലന്മാർ ഭിന്നിച്ചും അസ്വസ്ഥരായും കലഹപ്രിയരുമായിരിക്കുന്ന സാഹചര്യം അന്വേഷിക്കുമ്പോൾ നാം മനസ്സിലാക്കുന്ന കാര്യം ഇതാണ് കർത്താവിനെ കാണാനില്ലാതെയും അവിടുത്തെ സാന്നിധ്യം അനുഭവിക്കാൻ കഴിയാതെ വരികയും ചെയ്ത സന്ദർഭത്തിലാണ് അതൊക്കെയും സംഭവിച്ചത്. 

ഭയം  പലപ്പോഴും ശിഷ്യത്വത്തിന്റെ കൂടപ്പിറപ്പാണ്. അതുകൊണ്ടാണ് ഒന്നിലേറെ തവണ  ഭയപ്പെടേണ്ട ഞാൻ നിന്നോടുകൂടെയുണ്ട് എന്ന കർത്താവ് പറയുന്നത്. മോശയെ നഷ്ടമായ ദു$ഖത്തിൽ വേദനിച്ചു കഴിയുന്ന ജോഷ്വായെ ദൈവം ധൈര്യപ്പെടുത്തിയത് ഈ വചനം പറഞ്ഞുകൊണ്ടാണ്,ജോഷ്വാ നീ ഭയപ്പെടേണ്ട ആശങ്കപ്പെടേണ്ട നീ എവിടെ പോയാലും ഞാൻ നിന്നോടുകൂടെയുണ്ടാവും.

റാഫേൽ തട്ടിൽ പിതാവിനോട് സ്വർഗ്ഗം പറഞ്ഞ വചനവും ഇതുതന്നെയാണ്. പിതാവ് ഭയപ്പെടരുത്. യാതൊന്നിനെക്കുറിച്ചും ആശങ്കപ്പെടുകയുമരുത്. പിതാവ് എന്തു ചെയ്താലും അതിൽ ദൈവസാന്നിധ്യമുണ്ട്. പിതാവ് എടുക്കുന്ന തീരുമാനങ്ങൾ ദൈവം തന്റെ തീരുമാനമായി അംഗീകരിക്കും എന്ന് സ്വർഗ്ഗം സാക്ഷ്യപ്പെടുത്തും.

ജോഷ്വായുടെ ദൗത്യം ഒര ുതുടർച്ചയായിരുന്നു.അതുപോലെ സഭയിലെ ദൗത്യവും ഒരു തുടർച്ചയാണ്.  പിതാവായ ദൈവംഈശോമിശിഹായിൽ ആരംഭിച്ച രക്ഷാകരപദ്ധതിയുടെ തുടർച്ചയാണ് സഭയിലെ എ്ല്ലാ ശുശ്രൂഷകളും. അഭിവന്ദ്യ റാഫേൽ തട്ടിൽപിതാവ് അഭിവന്ദ്യ ആലഞ്ചേരിപിതാവിന്റെ തുടർച്ചക്കാരനാണ്. മോശയും ജ്വോഷായും പോലെയാണ് ഇവർ ഇരുവരും.

നെവോബ് മലയുടെ മുകളിൽ നി്ന്നുകൊണ്ട് ദൈവം തന്റെ ജനത്തിന് വേണ്ടി ഒരുക്കിയ രക്ഷയുടെ അത്ഭുതാവഹമായ ദൃശ്യം കൺകുളിർക്കെ കണ്ട് കൃതജ്ഞതാഭരിതനായി പിൻവാങ്ങുന്ന മോശയാണ് നമ്മുടെ ആലഞ്ചേരി പിതാവ്. മരുഭൂമിയാത്രയുടെ ക്ളേശങ്ങൾ അനുഭവിച്ചതും ദൈവജനത്തെ കാനാൻ ദേശത്തിന്റെ പടിവാതില്ക്കൽ എത്തിച്ചതും അഭിവന്ദ്യ ആലഞ്ചേരിപിതാവാണ്. തപോധന്യമായ ജീവിതം ബലിയായി അർപ്പിച്ച അദ്ദേഹത്തിന്റെ പാദങ്ങൾ വണങ്ങാതെ നമ്മുടെ സഭയുടെ ഈ മഹത്തായ ശുശ്രൂഷ പൂർണ്ണമാവില്ല. അഭിവന്ദ്യ ആലഞ്ചേരി പിതാവേ സഭയുടെ മുഴുവൻ നന്ദിയും സ്നേഹവും ഈ പുണ്യ മുഹൂർത്തത്തിൽ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.

തട്ടിൽപിതാവേ അങ്ങ് ഭാഗ്യവാനാണ്. കാരണം മരുഭൂമി യാത്ര കഴിഞ്ഞു. ഇനി ജോർദാൻ മാത്രം കടന്നാൽ മതി. ഇത്രയും വലിയ ഭാഗ്യം മറ്റാർക്കാണ് ലഭിക്കുന്നത്? കാനാൻദേശം  കയ്യെത്തുംദൂരത്ത് കണ്ടെത്തുന്ന സന്തോഷത്തോടെ പോവുക. ദൈവം കൂടെ നടക്കുന്നതുപോലെ അഭിവന്ദ്യപിതാവിന്റെ ഒപ്പം സഭ മുഴുവനുമുണ്ട്.

 ശിഷ്യന്മാർ ഭയചകിതരായി കതകടച്ച് അകത്തിരിക്കുമ്പോഴാണ് ഈശോ വരുന്നത്. ശിഷ്യന്മാർ ഭയചകിതരായിരിക്കാൻ ഒരേയൊരു കാരണമേയുള്ളൂ. കർത്താവിന്റെ സാന്നിധ്യം അനുഭവിക്കാനും അറിയാനും അവർക്ക് കഴിയുന്നില്ല. തിരുസഭയ്ക്ക് നാട്ടുകാർ പറയുന്നതുപോലെ പ്രശ്നങ്ങളില്ലെന്ന് ത്ട്ടിൽ പിതാവിനറിയാം. കാരണം തിരുസഭയുടെ ചരിത്രത്തിൽ എന്നാണ് പ്രശ്നങ്ങളില്ലാതെ സഭ ജീവിച്ചിട്ടുള്ളത്.? എന്നാണ്  തിരുസഭയെ ജനമൊന്നാകെ ചുവന്ന പരവതാനി വിരിച്ച്  സ്വീകരിച്ചിട്ടുള്ളത്?

ചരിത്രത്തിലെ 21 നൂറ്റാണ്ടും സഭ കടന്നുപോയത് കനൽവിരിച്ച പാതയിലൂടെ തന്നെയാണ്.  രക്തസാക്ഷികളുടെ ചുടുനിണം വീണ മണ്ണിലൂടെയാണ് സഭ വളർന്നിട്ടുള്ളത്. അങ്ങനെയേ സഭയ്ക്ക് വളരാനാകൂ. അത് ദൈവത്തിന്റെ നിയോഗമാണ്. ഇത് സഭാമക്കളെല്ലാവരും അറിയണം.

ഈ സഭ ദുർബലയായ സഭയല്ല. ഉത്ഥിതനായ ഈശോ ശിഷ്യരെ ആദ്യം കാണിച്ചത് കൈകളിലെ മുറിവുകളാണ്,പാർശ്വത്തിലെ മുറിവുകളാണ്. അഭിവന്ദ്യ തട്ടിൽപിതാവിനെ ഈശോ  ഇന്ന് കാണി്ക്കുന്നത് അവിടുത്തെ മുറിവേറ്റ ശരീരമാണ്. ഈ മുറിവേറ്റ ശരീരമെന്ന് പറയുന്നത് ഭാവനസൃഷ്ടിയല്ല അത് സഭയാണ്. ഈശോയുടെ മുറിവേറ്റ തിരുശരീരം സീറോ മലബാർസഭയാണ്. പുറമെ ചില പരിക്കുകളുണ്ടെങ്കിലും ഇതിന്റെ ആന്തരികശക്തി അജയ്യമായവിധം സുരക്ഷിതമാണ്.

സീറോമലബാർസഭയെ തകർക്കാൻ നാ രകീയ ശക്തികൾക്ക് ഒരിക്കലും ഒരുനാളും കഴിയില്ല. 21 നൂറ്റാണ്ടായി സാധിക്കാത്തത് ഇപ്പോൾ കഴിയുമോ? ഇതൊരിക്കലും നമ്മുടെ പരിത്യാഗത്തിന്റെ അനന്തരഫലമല്ല  അത് സത്യം സത്യമായും നമ്മുടെ കർത്താവീശോമിശിഹായുടെ കുരിശിലെ ബലിയുടെ രക്ഷാകര ഫലമാണ്. എന്ന സത്യം നാം ഓർക്കണം.

മുറിവേറ്റ കരം ഉയർത്തിപിടിച്ച് ഈശോ ശിഷ്യന്മാർക്ക് ആശംസിച്ചു നിങ്ങൾക്ക് സമാധാനം. റാഫേൽ, റപ്പായേൽ എന്നൊക്കെ പറഞ്ഞാൽ ഹീബ്രുഭാഷയിൽ അതിന്റെ അർത്ഥം മുറിവുണക്കുന്നവൻ,സുഖപ്പെടുത്തുന്നവൻ എന്നാണ്. 

തീർച്ചയായും ആ പേരിന് ഇങ്ങനെയൊരു അർത്ഥമുണ്ടെന്ന് മനസ്സിലാക്കാതെയാണ് സഭയിലെ പിതാക്കന്മാർ റാഫേൽ തട്ടിൽ പിതാവിനെ തിരഞ്ഞെടുത്തത്.  അതാണ് പരിശുദ്ധാത്മാവിന്റെ പ്രവൃത്തി.

ഈ കാലഘട്ടത്തിൽ സഭയ്ക്ക് വേണ്ടത് മുറിവുണക്കുന്ന ഒരുപിതാവിനെയാണെന്ന് പരിശുദ്ധാത്മാവ്തീരുമാനിച്ചപ്പോൾ റപ്പായേൽ എന്ന പേരുകാരനല്ലാതെ മറ്റൊരുപേരുകാരനെയും ഈ കാലഘട്ടത്തിൽ മേജർ ആർച്ച്ബിഷപ്പാക്കാക്കാൻ പറ്റുമായിരുന്നില്ല. പിതാവിന്റെ പേര് ഈ സഭയിൽ അന്വർത്ഥമാകട്ടെ.

Latest Updates

POPULAR Views

FEATUERD Views

സീറോമലബാർസഭയുടെ മുഴുവൻ ആദരവ്: ശർമ്മിള മേരി ജോസഫ് ഐഎഎസ്

അഭിവന്ദ്യ റാഫേൽ തട്ടിൽ പിതാവിന് ലൂർദ്ദ് പള്ളിയിൽ സ്വീകരണം നല്കുമ്പോൾ അത്...

ചരിത്രത്തെയും വർത്തമാനത്തെയും ബന്ധിപ്പിക്കുന്നകണ്ണിയാകാനുള്ള നിയോഗം: മുഖ്യമന്ത്രി

പ്രാചീനകാലം മുതല്ക്കേ ലോകത്തിന്റെ പലഭാഗങ്ങളിലുള്ള ജനവിഭാഗങ്ങളുമായി വാണിജ്യബന്ധത്തിലേർപ്പെട്ട് അതുവഴിയായി വിവിധ ഭാഷകളെയും...

വിട്ടുപിരിയാനാവാത്ത സൗഹൃദം നല്കുന്ന വ്യക്തി:  വി. വാസവൻ

തട്ടിൽ പിതാവിനെ വളരെ നേരത്തെ മുതൽ പരിചയമുണ്ട്. വശ്യമനോഹരമായ  പെരുമാറ്റം, ലാളിത്യമാർന്ന...

ക്രൈസ്തവമിഷനറിമാരുടെ സേവനങ്ങളെ വിസ്മരിക്കാനാവില്ല: ശശി തരൂർ

പിതാക്കന്മാരുടെ ജോലി ജനങ്ങളെ ദൈവത്തിലേക്ക് അടുപ്പിക്കുക, ദൈവസന്ദേശം അവർക്ക് കൊടുക്കുക എന്നെല്ലാമാണ്....

ജോൺ പോൾ ഒന്നാമൻ മാർപാപ്പയുടെ ഓർമ്മഉണർത്തുന്ന തട്ടിൽ പിതാവ്: വി.ഡി സതീശൻ

അഭിവന്ദ്യ തട്ടിൽപിതാവിനെ കാണുമ്പോഴെല്ലാം എനിക്കോർമ്മ വരുന്നത് ജോൺ പോൾ ഒന്നാമൻ മാർപാപ്പയെയാണ്....

ഹൃദയംകൊണ്ട് സംസാരിക്കുന്ന ആൾ: റോഷി അഗസ്റ്റിൻ

സഭയുടെ അംഗമെന്ന നിലയിൽ പുത്രന് യോജിച്ച വികാരവായ്പ്പോടെയാണ് ഞാൻ ഇവിടെ നില്ക്കുന്നത്....

പൗലോസ് ശ്ലീഹായെപോലെ: ബിഷപ് മാർ തോമസ് തറയിൽ

വിശുദ്ധ പത്രോസ് സഭയുടെ അജപാലകനാകുന്നതിന് മുമ്പ് കർത്താവ് വിശുദ്ധ പത്രോസിനോട് ചോദിച്ച...

കത്തോലിക്കാ വിശ്വാസത്തിൽ വെള്ളം ചേർക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല: ആർച്ചുബിഷപ് മാർ ജോസഫ് പെരുന്തോട്ടം

ആഗോളവ്യാപകമായി ചിതറിപ്പാർക്കുന്ന സീറോ മലബാർ വിശ്വാസികളെ ഒരുമിച്ചുചേർത്തു നയിക്കുവാൻ, അവരെ പഠിപ്പിക്കുവാൻ,...

കരിസ്മാറ്റിക് ചൈതന്യം കരുത്തായുള്ള ഇടയൻ: ആർച്ചുബിഷപ് ഡോ. തോമസ് ജെ നെറ്റോ

സഭാസംവിധാനത്തിൽ നേതൃത്വം വഹിക്കുന്നവരെ ഇടയന്മാർ എന്നാണ് വിളിക്കുന്നത്. തിരഞ്ഞെടുപ്പിലൂടെയോ നിയമനത്തിലൂടെയോ ആണ്...

ദൈവകരം പ്രവർത്തിച്ചപ്പോൾ: ഔഗിൻ മാർ കുര്യാക്കോസ്

ദൈവത്തിന്റെ കരം എങ്ങനെ പ്രവർത്തിക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് മേജർ ആർച്ച് ബിഷപ്പായുള്ള മാർ...

ദൈവം നല്കിയ മറുപടി: ബിഷപ് അലക്സ് വടക്കുംതല

ഹൃദയത്തിലെന്നും യുവത്വവും തീക്ഷണതയും കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് മേജർ ആർച്ച് ബിഷപ് മാർ...

നിഷ്‌ക്കപടനായ ഇസ്രായേൽക്കാരൻ: ആർച്ചുബിഷപ് മാർ ആൻഡ്രൂസ് താഴത്ത്

കർത്താവിന്റെ അടുക്കലേക്ക് പീലിപ്പോസ് നഥാനിയേലിനെ കൊണ്ടുവന്നപ്പോൾ കർത്താവ് നഥാനിയേലിനെ നോക്കി പറഞ്ഞു...