ആരോഗ്യം  മനസ്സിന്‍റെയും ആത്മാവിന്‍റെയും

Published on

ചില കുടുംബങ്ങളില്‍ അല്‍പനേരം ചെലവഴിച്ചാല്‍ ഒത്തിരി ഹൃദ്യത തോന്നും. എന്നാല്‍ മറ്റു ചില ഭവനങ്ങളിലോ, നമുക്ക് എങ്ങനെയെങ്കിലും അവിടെ നിന്ന് രക്ഷപ്പെടണം എന്ന് തോന്നും. കുടുംബാന്തരീക്ഷം അവിടുത്തെ മാനസികാരോഗ്യത്തെ വെളിവാക്കും. ആരോഗ്യകരമായ മാനസിക, ആത്മീയജീവിതം നല്ല കുടുംബബന്ധങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണ്. ശരീരത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ ഭക്ഷണം, വ്യായാമം, ചില ചിട്ടകള്‍ ഇവയെല്ലാം നാം പാലിക്കും. മനസ്സിന്‍റെയും അതിലുപരി ആത്മാവിന്‍റെയും ആരോഗ്യം പരിരക്ഷിക്കാന്‍ നാം എന്ത് ചെയ്യുന്നു എന്ന ചോദ്യം പ്രസക്തമാണ്. ജീവിതത്തിന്‍റെ ആകുലതകളിലും വ്യഥകളിലും മുഴുകി നിഷേധ ചിന്തകളും വെറുപ്പും വിദ്വേഷവുമൊക്കെയായി ജീവിക്കുമ്പോള്‍ മാനസികവും ആത്മീയവുമായ ആരോഗ്യം നഷ്ടപ്പെടുന്നു.

മാനസികാരോഗ്യത്തിന്‍റെ പ്രാധാന്യം

വൈകാരികവും മാനസികവും സാമൂഹികവുമായ സുസ്ഥിതിയാണ് മാനസികാരോഗ്യം. എല്ലാവര്‍ക്കും വിവിധ അളവുകളില്‍ മാനസികാരോഗ്യമുണ്ട്. വൈകാരികതയെയും ചിന്തയെയും പ്രവര്‍ത്തനങ്ങളെയുമെല്ലാം ബാധിക്കുമെന്നതിനാല്‍ മാനസിക പക്വത ഏറെ പ്രധാനപ്പെട്ടതാണ്. നമ്മുടെ ബന്ധങ്ങളെയും തിരഞ്ഞെടുപ്പുകളെയും ഇത് ബാധിക്കുന്നു. ഒരു വ്യക്തിയുടെ മാതാപിതാക്കളുടെ മാനസികാരോഗ്യവും ജീവിതത്തിലുണ്ടായിട്ടുള്ള ദുരുപയോഗങ്ങള്‍ പോലുള്ള ജീവിതാനുഭവങ്ങളും കുടുംബത്തിലെ മാനസികാരോഗ്യചരിത്രവുമൊക്കെ ഒരുവന്‍റെ മാനസികപക്വതയെ സ്വാധീനിക്കുന്നു. ശാരീരികാരോഗ്യം വര്‍ധിപ്പിക്കാന്‍ ടോണിക്കുകള്‍ കഴിക്കാം. മരുന്നു കഴിച്ചു രോഗപ്രതിരോധ ശക്തി കൂട്ടാം. എന്നാല്‍ മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ എന്താണ് മാര്‍ഗം? വഴിയെ പോകുന്ന പ്രശ്നങ്ങള്‍ പോലും എന്‍റെ മാനസിക ആരോഗ്യത്തെ സ്വാധീനിക്കും എന്നിരിക്കെ മാനസിക പ്രതിരോധശക്തി കൂട്ടാന്‍ എനിക്ക് എന്ത് ചെയ്യാന്‍ കഴിയും? നമ്മുടെ കുട്ടിക്കാലത്തെ പരിശീലന മേഖലയില്‍ ഒരുപക്ഷെ അഭിസംബോധന ചെയ്യപ്പെടാത്ത ഒരു ഘടകമാണ് മാനസികാരോഗ്യം. എന്നാല്‍  നേരിട്ടല്ലാത്ത പല മാര്‍ഗങ്ങളിലൂടെയും കുട്ടികളുടെ മാനസികാരോഗ്യം പരിപോഷിപ്പിക്കപ്പെടുന്നുണ്ടുതാനും. ഉദാഹരണമായി കുട്ടികളെ കളിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ അവര്‍ക്ക് ജീവിതത്തെ നേരിടാനുള്ള പ്രേരകവും ടെന്‍ഷനെ അതിജീവിച്ച് ലക്ഷ്യത്തില്‍ എത്തിച്ചേരാനുള്ള കഴിവും, തോറ്റു പോയാലും ബന്ധങ്ങള്‍ നഷ്ടപ്പെട്ടു പോകാതെയിരിക്കാനുള്ള നയചാതുരിയും ലഭിക്കുന്നു. കുട്ടികള്‍ കളിക്കുന്നത് വിലക്കുന്നതിലൂടെ അവരുടെ വൈകാരിക വളര്‍ച്ചയ്ക്കുള്ള അവസരമാണ് നഷ്ടപ്പെടുത്തുന്നത്. വൈകാരികമായ പൊട്ടിത്തെറിയിലൂടെയാണ് പലപ്പോഴും കുടുംബം കടന്നുപോകുന്നതെങ്കില്‍ തിരിച്ചറിയണം, വൈകാരികമായ ആരോഗ്യം അവിടെ വളരെ കുറവാണ്. ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. മാനസിക ആരോഗ്യം വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ നേടുകയാണ് പ്രധാനം.

മനസ്സിന്‍റെ പ്രതിരോധശക്തിയോ?

ശരീരത്തിന്‍റെ രോഗപ്രതിരോധ ശക്തിക്കനുസരിച്ചാണ് നമുക്ക് രോഗങ്ങള്‍ വരുന്നതും രോഗങ്ങളില്‍ നിന്ന് സുഖപ്പെടുന്നതും. അതുപോലെ തന്നെ മനസ്സിനും രോഗപ്രതിരോധശക്തി ഉണ്ട്. ഉദാഹരണമായി എത്ര ദുഃഖകരവും ആശങ്കകുലവുമായ സംഭവം നടന്നാലും മനസ്സ് അതിനെയെല്ലാം  അതിജീവിക്കും. പലപ്പോഴും മനസ്സിന്‍റെ ഈ ശക്തി നമ്മള്‍ തിരിച്ചറിയാതെ പോകുന്നു.

മാനസിക ആരോഗ്യ പ്രതിരോധ ശക്തിക്ക് രണ്ടു ഘടകങ്ങളുണ്ട്.

  1. മനോമാന്ദ്യത്തില്‍ നിന്നും പൂര്‍വ്വസ്ഥിതി പ്രാപിക്കാനുള്ള കഴിവ് (resilence).
  2. ജീവിതത്തിന് അര്‍ത്ഥം കണ്ടെത്തുന്നത് വഴി യഥാര്‍ത്ഥ സന്തോഷം ആര്‍ജ്ജിക്കാനുള്ള തയ്യാറെടുപ്പ്.

മനപ്രയാസങ്ങളെ നേരിടുന്നതിനുള്ള നൈസര്‍ഗികമായ കഴിവ് കണ്ടെത്തുന്നതിനനുസരിച്ചും ജീവിതത്തിന് സ്ഥായിയായ അര്‍ത്ഥം കണ്ടെത്തുന്നതിനനുസരിച്ചുമാണ് ഒരു വ്യക്തി മാനസികമായി കരുത്തുറ്റവനാകുന്നത്. ജീവിതത്തിന് അര്‍ത്ഥം കണ്ടെത്തിയവനെ താല്‍ക്കാലിക വൈകാരിക പ്രശ്നങ്ങള്‍ തളര്‍ത്തില്ല. വലിയ ബൗദ്ധികനിലവാരം ഉണ്ടെന്ന് നാം കരുതുന്ന വ്യക്തികള്‍ പലപ്പോഴും പരാജയപ്പെടുന്നത് വൈകാരികതലത്തിലെ അസന്തുലിതാവസ്ഥ മൂലമാണ്. എന്നാല്‍ അവര്‍ക്ക് ജീവിതാര്‍ത്ഥം കണ്ടെത്താനായാല്‍ തിരിച്ചടികളെയും നഷ്ടങ്ങളെയുമൊക്കെ ശാന്തമായി നേരിടാനാകും. ഉദാഹരണമായി, ജനങ്ങളെ ശുശ്രൂഷിക്കുന്നതാണ് തന്‍റെ ജീവിതലക്ഷ്യം എന്ന് തിരിച്ചറിഞ്ഞവന് ഒരു അവാര്‍ഡ് കിട്ടിയില്ലെന്ന മനോവിഷമം ഏറെ നീണ്ടുനില്‍ക്കുകയില്ല. കുടുംബത്തിന്‍റെ ദൈവവിളി അനുസരിച്ച് ജീവിക്കണം എന്ന ബോധ്യം കിട്ടിയവന് ഭാര്യയുടെ പെരുമാറ്റ വൈകൃതങ്ങള്‍ ഒരുപരിധിവരെ സ്വാധീനിക്കുകയില്ല.

മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കാന്‍

ശാരീരിക ആരോഗ്യം വര്‍ധിപ്പിക്കാന്‍ എന്നതുപോലെ തന്നെ മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കാനും നമ്മള്‍ പരിശ്രമിക്കേണ്ടതുണ്ട്. കുടുംബം  മുഴുവനായി അത് ചെയ്യു മ്പോള്‍ അതിന്‍റെ ഫലപ്രാപ്തി കൂടുതലാണ്.

  1. പരസ്പരബന്ധങ്ങള്‍ പരിപോഷിപ്പിക്കുക

ഉള്‍വലിയുന്തോറും മനസ്സ് അസ്വസ്ഥമാകുന്നതുകൊണ്ടുതന്നെ, ഹൃദ്യമായ ബന്ധങ്ങളില്‍ ഏര്‍പ്പെടുക എന്നതു തന്നെയാണ് മാനസികാരോഗ്യത്തിന് ഏറ്റവും ആവശ്യം. മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതുതന്നെ മറ്റുള്ളവരോട് ബന്ധപ്പെട്ടിരിക്കാനാണ്. അതുകൊണ്ടുതന്നെ പിണങ്ങിയിരിക്കുക, വെറുപ്പിലും വിദ്വേഷത്തിലുമായിരിക്കുക, പകയോടെ ജീവിക്കുക, ഉപദ്രവിക്കുക എന്നിങ്ങനെയുള്ള പ്രവര്‍ത്തികളൊന്നും മനസ്സിനു സ്വസ്ഥത നല്‍കുന്ന കാര്യങ്ങളല്ല. ഒരുമിച്ചു പ്രാര്‍ത്ഥിക്കുന്നത് ബന്ധങ്ങള്‍ വളര്‍ത്താന്‍ ഏറ്റവും നല്ലതാണ്. അത് നമ്മെ ദൈവത്തിന്‍റെ സന്നിധിയില്‍ വിനീതരാക്കുകയും നാം ഒരു കുടുംബമാണെന്ന ബോധ്യം സ്വാഭാവികമായി വളര്‍ത്തുകയും ചെയ്യും. മനസ്സില്‍ ദൈവിക ചിന്ത നിറയുമ്പോള്‍ തീവ്ര വികാരങ്ങളൊക്കെ ശാന്തമാവുകയും സന്തോഷത്തോടെ ജീവിക്കാന്‍ സാധിക്കുകയും ചെയ്യും.

ഒരുമിച്ചുള്ള ഭക്ഷണമാണ് ബന്ധങ്ങള്‍ വളരുന്ന മറ്റൊരിടം. എത്ര ദേഷ്യത്തോടെ വരുന്നയാളും അല്പം നല്ല ഭക്ഷണം കഴിച്ചു കഴിയുമ്പോള്‍ തണുക്കുന്നത് കാണാം. ഭക്ഷണസമയത്ത് എല്ലാവരും മുഖാമുഖം ഇരിക്കാനും മൊബൈല്‍ ഫോണും ടിവിയും ഓഫ് ചെയ്യാനും  ശ്രദ്ധിക്കണമെന്ന് മാത്രം.

പരസ്പരമുള്ള സംസാരമാണ് മറ്റൊരു പ്രധാന ഘടകം: എല്ലാ ദിവസവും കുറച്ചുസമയമെങ്കിലും പരസ്പരം സംസാരിക്കാന്‍ സാധിക്കുന്ന ദമ്പതികള്‍ സ്നേഹത്തില്‍ വളര്‍ന്നുവരും. പരസ്പര സംസാരം ഇല്ലാത്തതാണ് ഭൂരിഭാഗം പ്രശ്നങ്ങളുടെയും അടിസ്ഥാനകാരണം. സംസാരത്തില്‍ കുറ്റപ്പെടുത്തലുകളും പരാതികളുമൊക്കെ വരാമെങ്കിലും അംഗീകാരത്തിന്‍റെയും അഭിനന്ദനത്തിന്‍റെയും മതിപ്പിന്‍റെയും ഭാഷകൂടിയുണ്ടെങ്കില്‍ ബന്ധങ്ങള്‍ ദൃഢമാകും.

ഒരുമിച്ചുള്ള യാത്രകളും വിനോദങ്ങളും മറ്റൊരു ഘടകമാണ്: ഒരുമിച്ചുള്ള ഹ്വസ്വയാത്രകള്‍ കൂടെകൂടെയുണ്ടാകുന്നത് കുടുംബാന്തരീക്ഷത്തെ സന്തോഷ നിര്‍ഭരമാക്കും. കുടുംബജീവിതത്തെ ഗൗരവമായി കാണുന്നവര്‍ ഇതിനൊക്കെ സമയം കണ്ടെത്തും. ഒരുമിച്ച് ഭക്ഷണം പാകം ചെയ്യുന്നതും കളികളിലും വിനോദങ്ങളിലും ഏര്‍പ്പെടുന്നതും ഒരുമിച്ചിരുന്നു തമാശകള്‍ പറയുന്നതും കോമഡി പരിപാടികളും (പങ്കെടുക്കുന്നതും, കാണുന്നതും) കുടുംബത്തെ കൂടുതല്‍ ഊര്‍ജ്ജവത്താക്കും.

  1. ധ്യാനം പരിശീലിക്കുക

മാനസികാരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ടതാണ് ധ്യാനം. ഒരു പ്രത്യേക കാര്യത്തെക്കുറിച്ചുള്ള ആഴമേറിയ ചിന്തയെന്ന് ധ്യാനത്തെ നമുക്ക് വിളിക്കാം. ഒരു ചെറിയ പ്രാര്‍ത്ഥന തന്നെ ഉരുവിട്ടുകൊണ്ട് അതിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുന്നതും ഒരു പ്രത്യേക വസ്തുവിനെക്കുറിച്ചോ ജീവിതാവസ്ഥയെക്കുറിച്ചോ ആഴമായി ചിന്തിച്ചുകൊണ്ടിരിക്കുന്നതുമൊക്കെ ധ്യാനമാണ്. രാവിലെ എഴുന്നേറ്റ് കുറച്ച് സമയം മനസ്സിനെ ശാന്തമാക്കി ധ്യാനിക്കുന്നത് മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കും. 

മനസ്സിന്‍റെയും ഹൃദയത്തിന്‍റെയും ജാഗ്രതയോടെയുള്ള നിരീക്ഷണത്തെക്കുറിച്ചു സഭാപിതാക്കന്മാര്‍ പറയുന്നതും ആധുനിക കാലത്തെ സെക്കുലര്‍ ധ്യാനഗുരുക്കള്‍ പറയുന്നതുമൊക്കെ ഒന്നുപോലെ തോന്നാം. നൂറ്റാണ്ടുകളായി സഭയില്‍ നിലനിന്നുപോരുന്ന ഈശോ-പ്രാര്‍ത്ഥന (കര്‍ത്താവായ ഈശോയേ, പാപിയായ എന്നില്‍ കനിയണമേ) ക്രൈസ്തവ ധ്യാനപാരമ്പര്യത്തിന്‍റെ മനോഹരമായ ഉദാഹരണമാണ്. ആവര്‍ത്തനത്തിലൂടെയും ധ്യാനത്തിലൂടെയും മാനസികപ്രാര്‍ത്ഥന രൂപപ്പെടുന്നതിനു ഈശോ-പ്രാര്‍ത്ഥന നമ്മെ സഹായിക്കുന്നു. 

ധ്യാനത്തിന്‍റെ ഫലമായി വിശ്വാസം വര്‍ധിക്കുകയും മന സ്സ് ശാന്തമാകുകയും ചെയ്യുന്നു. അവബോധം, വ്യക്തത, അനുകമ്പ, ഏകാഗ്രത എന്നിവ കൂടാന്‍ ധ്യാനം സഹാ യിക്കുന്നു. ധ്യാനത്തിലൂടെ തീവ്ര വൈകാരികതയില്‍ നിന്നും മോചനം ലഭിക്കുമ്പോള്‍ മറ്റുള്ളവരെ കരുണയോ ടെ കരുതാന്‍ നമുക്ക് സാധിക്കും. വിഷാദം, ആകുലത, വേദന മുതലായ അസ്വസ്ഥതകളില്‍നിന്നു ശമനം കിട്ടു ന്നതിന് ധ്യാനം ഉപകാരപ്രദമാണെന്ന് ശാസ്ത്രീയ പഠന ങ്ങളുണ്ട്. 24 മണിക്കൂറില്‍ ഏതാനും മിനിറ്റുകള്‍ ധ്യാന ത്തിനായി ചിലവഴിക്കുന്നത് മാനസികാരോഗ്യത്തെ മെ ച്ചപ്പെടുത്താന്‍ സഹായിക്കും. മുതിര്‍ന്ന തലമുറ അതിരാ വിലെ എഴുന്നേറ്റ് കുരിശു വരച്ചിരുന്നതും വചനം വായി ച്ചതുമൊക്കെ മനസ്സിനെ ദൃഡപ്പെടുത്താനുള്ള അവരുടെ സ്വാഭാവിക മാര്‍ഗങ്ങളായിരുന്നു.

  1. പോസിറ്റീവ് ചിന്തകള്‍ പരിശീലിക്കുക

‘ദോഷൈകദൃക്കുകള്‍ ഓരോ അവസരത്തിലും ബുദ്ധിമുട്ടുകള്‍ കാണുമ്പോള്‍ ശുഭാപ്തി വിശ്വാസി ഓരോ ബുദ്ധിമുട്ടിലും അവസരങ്ങള്‍ കാണുന്നു’ എന്ന് വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ പറഞ്ഞുവെച്ചു. ശുഭാപ്തിവിശ്വാസം ചെറുപ്പത്തിലെ തന്നെ വളര്‍ത്തിയെടുക്കേണ്ട ഗുണമാണ്. ഇല്ലെങ്കില്‍ ഇപ്പോഴെങ്കിലും അത് തുടങ്ങാവുന്നതാണ്. നമ്മുടെ മനസ്സ് പെട്ടെന്ന് അസ്വസ്ഥമാകുന്നതും മറ്റുള്ളവര്‍ക്ക് നമ്മെ അസ്വസ്ഥപ്പെടുത്താന്‍ സാധിക്കുന്നതും അവര്‍ സൃഷ്ടിക്കുന്ന കുഴപ്പം കൊണ്ടാവില്ല, മറിച്ച് സര്‍വ്വതിനേയും നിഷേധാത്മകമായി കണ്ടുശീലിച്ച നമ്മുടെ കാഴ്ചപ്പാടിന്‍റെ പ്രത്യേകതകൊണ്ടാകാം. ആര്‍ക്കും അസ്വസ്ഥപ്പെടുത്താവുന്ന രീതിയില്‍ നമ്മുടെ മനസ്സ് വളര്‍ന്നുവന്നതുകൊണ്ട് സന്തോഷം എന്തെന്നറിയാതെ ജീവിക്കുന്ന അനേകരുണ്ട്. ഒരു ദിവസം വീട്ടില്‍ മൂന്ന് പോസിറ്റീവ് കാര്യങ്ങളെങ്കിലും പറയുമെന്ന് ഓരോരുത്തരും തീരുമാനിച്ചാല്‍ കുടുംബാന്തരീക്ഷത്തില്‍ വലിയ മാറ്റങ്ങള്‍ കാണാന്‍ കഴിയും.

  1. ആത്മാഭിമാനം (self-esteem) വര്‍ധിപ്പിക്കുന്ന സംഭാഷണം

മാനസികാരോഗ്യത്തിന്‍റെ പ്രധാനഘടകം ആത്മാഭിമാനമാണ്. ആഴമായ അപകര്‍ഷതയാണ് പല കോംപ്ലക്സുകള്‍ക്കും പെരുമാറ്റ വൈകല്യങ്ങള്‍ക്കും കാരണമെന്ന് കാണാം. ശൈശവത്തിന്‍റെ ആദ്യ നാളുകള്‍ മുതല്‍ വീട്ടില്‍ അപകര്‍ഷതയുടെയും ഇകഴ്ത്തലിന്‍റെയും സംസാരമാണ് കേട്ടുവളരുന്നതെങ്കില്‍ വ്യക്തിയില്‍ അപകര്‍ഷത രൂഢമൂലമാകും. അതിനാല്‍ മാതാപിതാക്കള്‍ എപ്പോഴും ശ്രദ്ധിക്കേണ്ടത്, പരസ്പരവും മക്കള്‍ക്കും ആത്മാഭിമാനത്തിന്‍റെ സന്ദേശം നല്‍കാനാണ്. സ്വയം മതിപ്പുള്ളവന് മാനസികമായ സ്വാതന്ത്ര്യം വര്‍ദ്ധിക്കും.

  1. ശാരീരിക വ്യായാമവും മാനസികാരോഗ്യവും

വിഷാദരോഗത്തിനുള്ള ഏറ്റവും നല്ല മരുന്ന് ശാരീരിക വ്യായാമാണെന്ന് പറയാറുണ്ട്. വ്യായാമം തലച്ചോറില്‍ ‘എന്‍ഡോര്‍ഫിന്‍’ എന്ന ഉത്തേജകത്തെ ഉല്‍പ്പാദിപ്പിക്കുകയും അതിലൂടെ മന്ദതയെയും നിഷേധ വികാരങ്ങളെയും നിയന്ത്രിക്കുകയും ചെയ്യും. ഓര്‍മ്മയും ചിന്താശക്തിയും ശക്തിപ്പെടുത്താന്‍ എന്‍ഡോര്‍ഫിന്‍ വലിയ പങ്കുവഹിക്കുന്നു. കൂടാതെ, ആത്മവിശ്വാസം വളര്‍ത്താനും കൂടുതല്‍ ഊര്‍ജ്ജം അനുഭവിക്കാനും വ്യായാമം സഹായിക്കും. നല്ല ഉറക്കം ലഭിക്കുന്നതിലൂടെ ശാരീരികപ്രവര്‍ത്തനങ്ങളെ വലിയൊരു പരിധിവരെ നിയന്ത്രിക്കാനും സാധിക്കുന്നു. 

വ്യായാമം തുടങ്ങാനാണ് ബുദ്ധിമുട്ട്! തുടങ്ങി കഴിഞ്ഞാല്‍ ആവേശമായി മാറും! ഭാര്യഭര്‍ത്താക്കന്മാര്‍ ഒരുമിച്ച് രാവിലെ നടക്കാന്‍ പോയാല്‍ അവരുടെ സൗഹൃദം വര്‍ദ്ധിക്കുകയും രണ്ടുപേരുടെയും ശരീരവും മനസ്സും പുതുമയുള്ളതാകുകയും ചെയ്യും. കുട്ടികളോടൊപ്പം ക്രിക്കറ്റും ഷട്ടിലുമൊക്കെ കളിക്കുന്നത് കുടുംബത്തിന്‍റെ മാനസിക ആരോഗ്യത്തെ വളരെയേറെ സഹായിക്കും. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാകൂ എന്നത് ഇക്കാലത്ത് കൂടുതല്‍ പ്രസക്തമാണ്. ഈ കോവിഡ് കാലത്ത് ശാരീരിക ആരോഗ്യം പോലെ തന്നെ പ്രാധാന്യമുള്ളതാണ് മാനസിക ആരോഗ്യവും.

മാര്‍ തോമസ് തറയില്‍

സഹായ മെത്രാന്‍, ചങ്ങനാശ്ശേരി അതിരൂപത

Latest Updates

POPULAR Views

FEATUERD Views

ആന്റി സോഷ്യല്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ 

സാമൂഹ്യവിരുദ്ധ വ്യക്തിത്വ വൈകല്യം (Anti-social Personality Disorder) പുരുഷന്മാരിലാണ് കൂടുതലായി കണ്ടുവരുന്നത്....

മദ്യപാനാസക്തി ഒഴിവാക്കാന്‍ മനഃശാസ്ത്ര ചികിത്സാ സമീപനങ്ങള്‍

മദ്യപാനം ഒരു വ്യക്തിയുടെ നിയന്ത്രണത്തിന് പുറത്തുപോകുന്ന അവസ്ഥയെയാണ് മദ്യപാനാസക്തി (Alcoholism)എന്ന്  വിളിക്കുന്നത്. ആസക്തിയുടെ പ്രധാന ലക്ഷണങ്ങള്‍ നിയന്ത്രണമില്ലായ്മയാണ് അഥവാ അമിതമായി കുടിക്കുകയാണ്.

നാര്‍സിസ്റ്റിക് പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ 

ഞാനെന്ന ഭാവമാണ് അമിതമായ ആത്മാരാധനയെന്ന വ്യക്തിത്വ വൈകല്യത്തിന്റെ മുഖ്യലക്ഷണം (Narcissistic Personality...

ബോര്‍ഡര്‍ലൈന്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ – വസ്തുതകള്‍ 

ചഞ്ചല വ്യക്തിത്വം അഥവാ അതിരില്ലാ വ്യക്തിത്വം പതിനെട്ടു വയസു മുതല്‍ മുപ്പത്തിയഞ്ചു...

പാരനോയ്ഡ് പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ – വസ്തുതകള്‍  

പാരനോയ്ഡ് എന്ന് പറഞ്ഞാല്‍ അതിനര്‍ഥം സംശയക്കാര്‍ എന്നാണ്. ഇവര്‍ക്ക് എല്ലാറ്റിനെയും എല്ലാവരെയും...

തിരിച്ചറിയാം പാനിക്  ഡിസോര്‍ഡര്‍    

സമൂഹത്തില്‍ ഒന്നര മുതല്‍ മൂന്നര ശതമാനം പേര്‍ക്ക് ജീവിതത്തില്‍ ഒരിക്കലെങ്കിലും പാനിക്...

പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍

അതിതീവ്രതയുള്ള ഒരു സമ്മര്‍ദ്ദസാഹചര്യം അനുഭവിക്കുന്ന ഒരു വ്യക്തിയില്‍ രണ്ട് രീതിയില്‍ മാനസിക...

ഒബ്‌സസീവ് കംപല്‍സീവ് ഡിസോര്‍ഡര്‍: വസ്തുതകള്‍

ഒരു വ്യക്തിക്ക് തന്റെ തന്നെ ചിന്തകളെ നിയന്ത്രിക്കാന്‍ പറ്റാത്ത തരത്തില്‍ ആവര്‍ത്തിച്ചുള്ള,...

മുകളിലേക്ക് നോക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന തിരുനാള്‍

* സാര്‍വത്രികസഭയിലെ ഏറ്റവും പുരാതന തിരുനാളുകളില്‍ ഒന്നാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗാരോപണ...

അമിത ഉത്കണ്ഠയും ചികിത്സയും

സമൂഹത്തിലെ മൂന്നു ശതമാനത്തിലേറെ പേർക്ക് ജീവിതത്തിലൊരിക്കലെങ്കിലും വരാൻ സാധ്യതയുള്ള അവസ്ഥയാണ് ജനറലൈസ്ഡ്...

സ്കിസോഫ്രീനിയ : യാഥാർഥ്യങ്ങൾ

മാനസികരോഗങ്ങളിൽ ഗൗരവസ്വഭാവമുള്ള വിഭാഗമാണ് മനോവിഭ്രാന്തി രോഗങ്ങൾ (Psychosis).. തനിക്ക് രോഗമുണ്ടെന്നുള്ള തിരിച്ചറിവ്...

ഡെല്യൂഷണൽ ഡിസോർഡർ: തിരിച്ചറിയേണ്ട വസ്തുതകൾ

തെറ്റായ ഒരു കാര്യം സത്യമാണെന്ന് ആഴമായി ഉറച്ചുവിശ്വസിക്കുകയും ശരിയല്ലെന്ന് ബോധ്യപ്പെടുത്തുന്ന തെളിവുകൾ...