വിട്ടുവീഴ്ചകള്‍

Published on

 അനൂപും വിനീതയും വിവാഹിതരായിട്ട് ആറുവര്‍ഷങ്ങള്‍ മാത്രമേ കഴിഞ്ഞിട്ടുള്ളൂ. രണ്ടുകുട്ടികളുമുണ്ട് ഇരുവര്‍ക്കും. വിവാഹജീവിതത്തിന്റെ തുടക്കകാലം  മറ്റ് പല കഥകളിലുമെന്നപോലെ അവര്‍ക്കിടയിലും സുന്ദരമായിരുന്നു. ചെറിയ ചെറിയ പിണക്കങ്ങള്‍.. ഏറെ സ്‌നേഹത്തിലേക്ക് വളരാനുള്ള അവസരങ്ങളായി മാത്രമേ അവര്‍ക്കത് തോന്നിയുമുള്ളൂ.  തീരെ നിസ്സാരകാര്യങ്ങള്‍ക്കുപോലും പിണങ്ങുകയും സങ്കടപ്പെടുകയും ചെയ്യുന്ന സ്വഭാവക്കാരിയാണ് വിനീത എന്നു മനസ്സിലാക്കിയതിനാല്‍ ഏതു പിണക്കമുണ്ടായാലും അതു മാറ്റിയെടുക്കേണ്ടത് തന്റെ ഉത്തരവാദിത്തമായി അനൂപ് കണക്കാക്കിയിരുന്നു. അനുപ് സോറി പറയുന്നതും പിണക്കം മാറ്റിയെടുക്കുന്നതും വിനീത ഏറെ ആസ്വദിക്കുകയും ചെയ്തിരുന്നു. കുറെനാള്‍ കഴിഞ്ഞപ്പോള്‍ അനൂപിനൊരു പുന:ചിന്തയുണ്ടായി. എന്തിനാണ് താന്‍  മാത്രം എപ്പോഴും വിട്ടുവീഴ്ച കാണിക്കുന്നത്? താന്‍ മാത്രം എന്തിനാണ് എപ്പോഴും സോറി പറയുന്നത്? താന്‍ മാത്രം എന്തിനാണ് എല്ലാ കുറ്റവും ഏറ്റെടുക്കുന്നത്? ഈ ചിന്ത  അനൂപില്‍ വേരുറച്ചതില്‍ പിന്നെ അയാള്‍ പിണക്കമുണ്ടായാലും ഇണങ്ങാതിരിക്കാന്‍ ശ്രദ്ധിച്ചു. തന്റേതല്ലാത്ത തെറ്റുകള്‍ക്ക് സോറി പറയുന്നതിലും വിമുഖത കാണിച്ചു. വിട്ടുവീഴ്ചകള്‍ എപ്പോഴും ഏകപക്ഷീയമാകരുതെന്നും ശഠിച്ചു. തുടര്‍ന്ന് അവരുടെ ജീവിതം ഏറെ ദുഷ്‌ക്കരമായി മാറി. വിനീത ഒരിക്കല്‍പ്പോലും തന്റെ പിഴവുകള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചില്ല. സ്വന്തം തെറ്റു സമ്മതിച്ചുതരാന്‍ തയ്യാറായതുമില്ല. അവളെപ്പോഴും എല്ലാകുറ്റങ്ങള്‍ക്കും അനൂപിനെ മാത്രം പഴി ചാരി. ഒടുവില്‍   ഭര്‍ത്താവ് തന്നെ നിരന്തരമായി  മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് അവള്‍് വിവാഹമോചനം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്തു.

പല കുടുംബങ്ങളിലും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു സംഭവത്തിന്റെ ചെറിയൊരു പതിപ്പാണ് ഇവിടെയെഴുതിയത്. ഒരിക്കലും തന്റെ തെറ്റ് മനസ്സിലാക്കാതിരിക്കുകയും എല്ലാ പിഴവുകള്‍ക്കും ഇണയാണ് കാരണമെന്ന് അന്ധമായി വിധിയെഴുതുകയും സ്വയം ന്യായീകരിക്കുകയും ചെയ്യുന്ന ഭാര്യഭര്‍ത്താക്കന്മാര്‍ ധാരാളമുണ്ട്. ഇവരാണ് കുടുംബജീവിതം അലങ്കോലമാക്കുന്നത്. മദ്യപാനം, മയക്കുമരുന്ന്, വിവാഹേതര ബന്ധങ്ങള്‍ എന്നിങ്ങനെ എണ്ണിപ്പറയാവുന്ന വിധത്തിലുള്ള ഗൗരവതരമായ വിഷയങ്ങള്‍ അല്ലാതെ കുടുംബജീവിതത്തിലുണ്ടാകുന്ന ഒട്ടുമിക്കപ്രശ്‌നങ്ങള്‍ക്കും ഇരുവരും ഒന്നുപോലെ കാരണക്കാരാണ്. അതില്‍ ചിലപ്പോള്‍ ഒരാള്‍ കൂടുതല്‍ പങ്കുവഹിക്കുന്നുണ്ടാവാം, മറ്റെയാള്‍ കുറച്ചുപങ്കും. അത്രയും വ്യത്യാസമേയുള്ളൂ. മറ്റുചിലപ്പോള്‍ ഒരാള്‍ മാത്രമായിരിക്കും കാരണക്കാര്‍. മേല്‍പ്പറഞ്ഞ സംഭവത്തില്‍ വിനീത തന്റെ ഭാഗത്തുളള തെറ്റുകള്‍ ഒരിക്കലും അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല. താന്‍ നൂറുശതമാനം പെര്‍ഫെക്ട് എന്നാണ് അവളുടെ വിചാരം. മാത്രവുമല്ല തങ്ങള്‍ക്കിടയിലുള്ള വഴക്കുകള്‍ക്കെല്ലാം ഒടുവില്‍ അനൂപ് മാപ്പുചോദിക്കുന്നത് സ്വയം നീതികരണം നടത്താന്‍ അവള്‍ക്കേറെ സഹായകരമായി മാറുകയും ചെയ്തു. തന്റെ ഭാഗത്ത് ശരിയുള്ളതുകൊണ്ടാണ് അനൂപ് മാപ്പുചോദിക്കുന്നത് എന്നാണ് അവള്‍ വിചാരിക്കുന്നത്. പക്ഷേ അവളെ വേദനിപ്പിക്കാതിരിക്കാനും സന്തോഷിപ്പിക്കാനും വേണ്ടിയാണ് അനൂപ് സ്വയം കുറ്റമേറ്റെടുക്കുന്നത് എന്നും അതിലൂടെ തന്നോടുള്ളസ്‌നേഹമാണ് അയാള്‍ പ്രകടമാക്കുന്നതെന്നും മനസ്സിലാക്കാനുള്ള കഴിവ് അവള്‍ക്ക് ഇല്ലാതെ പോയി.

സോറി ചോദിക്കുന്നതും വിട്ടുവീഴ്ച ചെയ്യുന്നതും  ഒരാള്‍ തെറ്റുകാരനാണ് എന്നതിന്റെ തെളിവുമല്ല. മറിച്ച് അയാളുടെ മനസ്സിന്റെ വലുപ്പവും വളര്‍ച്ചയുമാണ് അവിടെ വ്യക്തമാകുന്നത്. സ്വയം ന്യായീകരിക്കപ്പെടാന്‍  മറ്റെയാളുടെ സോറിയെ കാരണമാക്കരുത്. കുടുംബജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളുടെ പേരില്‍ എല്ലായ്‌പ്പോഴും ഒരാള്‍ മാത്രം ക്രൂശിക്കപ്പെടുകയും ഒരാള്‍ മാത്രം നീതികരിക്കപ്പെടുകയും ചെയ്യുന്നത് നല്ലപ്രവണതയല്ല. വിട്ടുവീഴ്ചകള്‍ രണ്ടിടത്തുനിന്നും ഉണ്ടാകേണ്ടതുണ്ട്. പക്ഷേ പല ദമ്പതികളും പീലാത്തോസിനെപോലെ കൈ കഴുകുന്നവരാണ്. താന്‍ നൂറുശതമാനം ശരി. കുറ്റമെല്ലാം പങ്കാളിക്ക്. ഇതാണ് അവരുടെ മട്ട്. എന്നും എപ്പോഴും എല്ലാത്തവണയും കുറ്റാരോപിതരാകുമ്പോള്‍ അനൂപിന് സംഭവിച്ചതുപോലെ പുന:ചിന്തകള്‍ കടന്നുവരും. എന്തിന് താന്‍ മാത്രം എല്ലാകുറ്റവും ഏറ്റെടുക്കണം? എന്തിന് താന്‍ മാത്രം എപ്പോഴും സോറി പറയണം? ഈ ചിന്തകള്‍ കുടുംബജീവിതത്തിന്റെ  സ്വസ്ഥത തകര്‍ക്കും.

 കുടുംബജീവിതമെന്ന നൗക സുരക്ഷിതമായി തീരത്തണയ്ക്കാന്‍ ഇരുവശത്തുനിന്നും ഒന്നുപോലെ തുഴയേണ്ടതുണ്ട്. അതുകൊണ്ട് രണ്ടിടത്തുനിന്നും വിട്ടുവീഴ്ചകള്‍ നടത്തുക.

Latest Updates

POPULAR Views

FEATUERD Views

കണ്ണാടി നോക്കുന്ന സമയം

 കണ്ണാടി നോക്കുന്ന സമയമാണ് നോമ്പ്. നാം എന്തായിരിക്കുന്നുവോ അത് കണ്ടെത്താനും തിരിച്ചറിയാനുമുളള...

ശിക്ഷയല്ല സ്‌നേഹമാണ് വേണ്ടത്

മക്കള്‍ തെറ്റു ചെയ്തുവെന്ന് അറിയുമ്പോള്‍ പൊട്ടിത്തെറിക്കുന്നവരും ശിക്ഷിക്കുന്നവരുമാണ് ഭൂരിപക്ഷം മാതാപിതാക്കളും. എന്നാല്‍ യഥാര്‍ഥ പേരന്റിംങ് രീതി അതല്ല എന്നാണ് വിശുദ്ധ ഡോണ്‍ ബോസ്‌ക്കോ പറയുന്നത്.

പേരന്റിംങില്‍ ഇത്രത്തോളം കാര്‍ക്കശ്യം ആവശ്യമുണ്ടോ?

പലതരം പേരന്റിംങ് രീതികളുണ്ട്. അതിലൊന്നാണ് ഇന്റന്‍സീവ് പേരന്റിംങ്. കുട്ടികളുടെ ജീവിതത്തില്‍ മാതാപിതാക്കള്‍...

നല്ലൊരു പേരന്റ് ആണോ നിങ്ങള്‍?

പെര്‍ഫോമന്‍സ് നോക്കി ഒരാള്‍ നല്ല പേരന്റ് ആണ് എന്ന് വിധിയെഴുതാനാവുമോ? മത്സരം...

മാതാപിതാക്കളേ ഇതിലേ ഇതിലേ…

കുട്ടി കരയുകയാണെന്ന് കരുതുക. മാതാപിതാക്കളെന്ന നിലയില്‍ നമ്മുടെ ആദ്യപ്രതികരണം കരയല്ലേ എന്ന...

മാതാപിതാക്കളേ, ജാഗരൂകയായിരിക്കുക!

സദാ ജാഗരൂകരായിരിക്കുക എന്നാണ് തിരുവചനം നമുക്ക് നല്കുന്ന മുന്നറിയിപ്പുകളിലൊന്ന്. ഇന്നത്തെ സാമൂഹിക...

സ്നേഹം കൊണ്ടൊരു കൂടാരം

കുടുംബജീവിതത്തിന്റെ അടിസ്ഥാനം സ്നേഹമാണ്. സ്നേഹത്തിന്റെ കാര്യത്തിലുള്ള ഏറ്റക്കുറച്ചിലുകളാണ് കുടുംബജീവിതത്തിൽ അസ്വസ്ഥതകൾക്ക് കാരണമാകുന്നത്....

കംഫർട്ട്

നിത്യജീവിതത്തിൽ പലയിടത്തും ഉപയോഗിച്ചുവരുന്ന ഒരു വാക്കാണ് കംഫർട്ട്. പുതിയതായി ഒരു വസ്ത്രം...

കുടുംബം തിരുക്കുടുംബമാകേണ്ടത്…

തിരുക്കുടുംബത്തിന്റെ തിരുനാളാണ് ഡിസംബർ 29 ന്. ഓരോ കുടുംബത്തിൽ നിന്നുള്ളവരാണ് നമ്മളെല്ലാവരും. എന്നാൽ...

കാത്തിരിക്കാനുള്ള നമ്പറുകൾ

എല്ലാവരും പ്രാർഥിക്കുന്നവരാണ്. ഓരോരോ നിയോഗങ്ങൾക്കുവേണ്ടി മുട്ടുകുത്തുന്നവരും നിയോഗപ്രാപ്തിക്കുവേണ്ടി ത്യാഗങ്ങൾ അനുഷ്ഠിക്കുന്നവരുമാണ്. കുടുംബസമാധാനം,...

അടുപ്പം കൂടട്ടെ.. അടുത്തിരിക്കൂ

ഏതൊരു ദാമ്പത്യത്തിലും ദുഷ്ക്കരമായ ചില സാഹചര്യങ്ങളുണ്ടാകാറുണ്ട്. കുടുംബജീവിതം മുന്നോട്ടുപോകുംതോറും പലപല പ്രശ്നങ്ങളെയും...

ഈ ചതിക്കുഴികള്‍ എല്ലാ ദാമ്പത്യത്തിലും കണ്ടേക്കാം..

യാത്രയ്ക്കിടയില്‍ കാണാറില്ലേ  റോഡ് പണി നടക്കുന്നതിനാല്‍ വാഹനങ്ങള്‍ ഈ വഴിയെ തിരിഞ്ഞുപോകുക...