കാത്തിരിക്കാനുള്ള നമ്പറുകൾ

Published on

എല്ലാവരും പ്രാർഥിക്കുന്നവരാണ്. ഓരോരോ നിയോഗങ്ങൾക്കുവേണ്ടി മുട്ടുകുത്തുന്നവരും നിയോഗപ്രാപ്തിക്കുവേണ്ടി ത്യാഗങ്ങൾ അനുഷ്ഠിക്കുന്നവരുമാണ്. കുടുംബസമാധാനം, കുഞ്ഞുങ്ങൾ, വീടുനിർമ്മാണം, കടബാധ്യത.. മനുഷ്യരുടെ പ്രാർഥനാനിയോഗങ്ങൾക്കു പരിധികളില്ല. എല്ലാ പ്രാർഥനകൾക്കു മുമ്പിലും നാം ഒരു കാര്യം വാശിപിടിച്ചു പറയാറുണ്ട്. ഉടനടി കിട്ടണം കേട്ടോ കാത്തിരിക്കാൻ നമുക്കു ക്ഷമയില്ല, അതിനുള്ള മനസ്സുമില്ല. ദൈവത്തിനു മുമ്പിൽ ഒരു സമയപരിധി നിശ്ചയിച്ചിട്ടാണ് നാം പ്രാർഥിക്കുന്നത്. നമ്മൾ നിശ്ചയിക്കുന്ന സമയവും ദൈവം തീരുമാനിച്ചിരിക്കുന്ന സമയവും തമ്മിൽ ഒത്തുപോകണം എന്നില്ല. കാരണം ദൈവത്തിന്റെ സമയവും മനുഷ്യന്റെ സമയവും വ്യത്യസ്തമാണ്. തന്മൂലം പ്രതീക്ഷിച്ചസമയത്ത് കിട്ടാതെവരുമ്പോൾ നാം നിരാശരാവുന്നു. പ്രാർഥനകൾ അവസാനിപ്പിക്കുന്നു, ദൈവനിഷേധകമായ ചിന്തകളിൽ മുഴുകി ദൈവത്തിൽ നി്ന്നുതന്നെ അകന്നുപോകുന്നു.

ഇത്തരമൊരു സാഹചര്യത്തിലാണ് ബൈബിളിലെ ചില നമ്പറുകൾ നമുക്കാശ്വാസമായി മാറേണ്ടത്. പ്രാർഥിച്ചിട്ടു ഉത്തരം കിട്ടാതെവരുന്നതിൽ നിരാശപ്പെട്ടിരിക്കുന്നവർക്കും പ്രാർഥിച്ചു കാത്തിരിക്കാൻ മനസ്സിലാത്തവരും നിശ്ചയമായും ഈ നമ്പറുകൾ മനസ്സിലാക്കിയിരിക്കണം.
പൂർവ്വപിതാവായ ജോസഫിന്റെ കാര്യം തന്നെയെടുക്കാം. തെറ്റിദ്ധരിക്കപ്പെട്ടതിന്റെ പേരിൽ അകാരണമായി കാരാഗൃഹവാസം അനുഭവിച്ച് സ്വതന്ത്രനാകാൻ വേണ്ടി ജോസഫിന് കാത്തിരിക്കേണ്ടിവന്നത് പതിമൂന്നുവർഷമായിരുന്നു. ഈ പതിമൂന്നുവർഷക്കാലവും ജോസഫ് പ്രത്യാശയുള്ളവനായിരുന്നു, പ്രാർഥിക്കുന്നവനായിരുന്നു. ദൈവത്തിന്റെ ഇടപെടലിനുവേണ്ടി കാത്തിരിക്കാൻ ജോസഫ് തയ്യാറായിരുന്നു.

ജീവിതത്തിന്റെ നല്ലൊരു ഭാഗവും കാത്തിരിപ്പിലൂടെ കടന്നുപോകേണ്ടിവന്ന വ്യക്തിയായിരുന്നു അബ്രഹാം. വൃദ്ധനായ അബ്രഹാമിന് ഒരു കുഞ്ഞു ജനിക്കും എന്ന് ദൈവദൂതൻ വാഗ്ദാനം ചെയ്തിട്ടും ആ അത്ഭുതം പിറ്റേന്നോ അതിന്റെ പിറ്റേന്നോ നടപ്പിലായില്ല. അബ്രാഹത്തിന് നൂറുവയസുള്ളപ്പോഴാണ് ഇസഹാക്ക് ജനിച്ചത്( ഉത്പത്തി 21:5) ഗർഭധാരണപ്രായം കഴിഞ്ഞ സമയത്തായിരുന്നു സാറാ പ്രസവിക്കുമെന്ന വാർത്ത ദൈവദുതൻ അറിയിച്ചത്. അങ്ങനെയെങ്കിൽ അരനൂറ്റാണ്ടോളം അവർക്കു കാത്തിരിക്കേണ്ടിവന്നുവെന്നാണ് മനസ്സിലാക്കേണ്ടത്. ഇസഹാക്കിന്റെ ജനനവുമായി ബന്ധപ്പെട്ട് കാര്യം വിവരിക്കുന്ന വേദപുസ്തകം അവിടെ ശ്രദ്ധേയ ഒരു കാര്യം അടിവരയിട്ടുപറയുന്നുണ്ട്. വൃദ്ധനായ അബ്രാഹത്തിൽ നിന്നു സാറാ ഗർഭം ധരിച്ച്, ദൈവം പറഞ്ഞ സമയത്തു തന്നെ പുത്രനെ പ്രസവിച്ചു.

ദൈവം പറയുന്ന സമയമാണ് പ്രാർഥനകൾ നിറവേറപ്പെടുന്ന സമയം. അതൊരിക്കലും മനുഷ്യൻ നിശ്ചയിക്കുന്ന സമയല്ല. ഇസ്രായേൽജനതയെ ഫറവോയുടെ അടിമത്തത്തിൽ നിന്ന് രക്ഷിക്കാമെന്ന് ദൈവം ഉറപ്പുനല്കിയിരുന്നു. എന്നാൽ അതുടനെ സംഭവിക്കുമെന്ന് ദൈവം വാക്കു പറഞ്ഞിട്ടുണ്ടായിരുന്നില്ല. നാല്പതുവർഷത്തിനു ശേഷമാണ് ഇസ്രായേൽ ജനതയ്ക്കു കാനാൻദേശത്തേക്ക് പ്രവേശിക്കാനായത്.
എന്തിന് ദൈവപുത്രനായ ക്രിസ്തുപോലും കാത്തിരുന്നവനായിരുന്നു,തന്റെ സമയത്തിനുവേണ്ടി. മുപ്പതുവയസ് എത്തിയതിനു ശേഷം മാത്രമായിരുന്നു യേശു തന്റെ പരസ്യജീവിതത്തിന് തുടക്കം കുറിച്ചത്. ദൈവപുത്രനാണ്, നിർമ്മലയായ കന്യകയുടെ മകനാണ് എന്നൊക്കെയുള്ള അവകാശങ്ങളുടെയും അർഹതയുടെയും പേരിൽ ക്രിസ്തുവിന് അതിനുമുമ്പുതന്നെ പരസ്യശുശ്രൂഷയ്ക്കായി ഇറങ്ങിത്തിരിക്കാമായിരുന്നില്ലേ? എന്നിട്ടും അവിടുന്ന് ദൈവപിതാവിനെ അനുസരിച്ചു. ദൈവം പറയുന്നതുവരെ കാത്തിരുന്നു. ദൈവം പറയുന്ന സമയമാണ് നമ്മുടെ സമയം. ആ സമയം വരെ നാം കാത്തിരിക്കേണ്ടവരാണ്. നിരാശപ്പെടാതെ…പ്രാർഥനകളോടെ..

ചില പ്രാർഥനകൾക്ക് ദിവസങ്ങൾക്കുളളിലോ മണിക്കൂറുകൾക്കുള്ളിലോ ഉത്തരം കിട്ടിയേക്കാം. എന്നാൽ ചില പ്രാർഥനകൾക്ക് വർഷങ്ങൾ തന്നെ കാത്തിരിക്കേണ്ടിവന്നേക്കാം. അതുകൊണ്ടു പ്രാർഥിക്കുക എന്നതിന് കാത്തിരിക്കുക എന്നുകൂടി അർഥമുണ്ട്. ജീവിതത്തിലെ ഏതുകാര്യത്തിനുവേണ്ടിയാണോ പ്രാർഥിക്കുന്നത് അതിനുവേണ്ടി കാത്തിരിക്കുക. ദൈവത്തിന്റെ സമയവും മനുഷ്യരുടെ സമയവും ഒന്നാകുന്ന നിമിഷത്തിൽ സംഭവിക്കുന്ന അത്ഭുതങ്ങൾക്കുവേണ്ടി..

Latest Updates

POPULAR Views

FEATUERD Views

കണ്ണാടി നോക്കുന്ന സമയം

 കണ്ണാടി നോക്കുന്ന സമയമാണ് നോമ്പ്. നാം എന്തായിരിക്കുന്നുവോ അത് കണ്ടെത്താനും തിരിച്ചറിയാനുമുളള...

ശിക്ഷയല്ല സ്‌നേഹമാണ് വേണ്ടത്

മക്കള്‍ തെറ്റു ചെയ്തുവെന്ന് അറിയുമ്പോള്‍ പൊട്ടിത്തെറിക്കുന്നവരും ശിക്ഷിക്കുന്നവരുമാണ് ഭൂരിപക്ഷം മാതാപിതാക്കളും. എന്നാല്‍ യഥാര്‍ഥ പേരന്റിംങ് രീതി അതല്ല എന്നാണ് വിശുദ്ധ ഡോണ്‍ ബോസ്‌ക്കോ പറയുന്നത്.

പേരന്റിംങില്‍ ഇത്രത്തോളം കാര്‍ക്കശ്യം ആവശ്യമുണ്ടോ?

പലതരം പേരന്റിംങ് രീതികളുണ്ട്. അതിലൊന്നാണ് ഇന്റന്‍സീവ് പേരന്റിംങ്. കുട്ടികളുടെ ജീവിതത്തില്‍ മാതാപിതാക്കള്‍...

നല്ലൊരു പേരന്റ് ആണോ നിങ്ങള്‍?

പെര്‍ഫോമന്‍സ് നോക്കി ഒരാള്‍ നല്ല പേരന്റ് ആണ് എന്ന് വിധിയെഴുതാനാവുമോ? മത്സരം...

മാതാപിതാക്കളേ ഇതിലേ ഇതിലേ…

കുട്ടി കരയുകയാണെന്ന് കരുതുക. മാതാപിതാക്കളെന്ന നിലയില്‍ നമ്മുടെ ആദ്യപ്രതികരണം കരയല്ലേ എന്ന...

വിട്ടുവീഴ്ചകള്‍

 അനൂപും വിനീതയും വിവാഹിതരായിട്ട് ആറുവര്‍ഷങ്ങള്‍ മാത്രമേ കഴിഞ്ഞിട്ടുള്ളൂ. രണ്ടുകുട്ടികളുമുണ്ട് ഇരുവര്‍ക്കും. വിവാഹജീവിതത്തിന്റെ...

മാതാപിതാക്കളേ, ജാഗരൂകയായിരിക്കുക!

സദാ ജാഗരൂകരായിരിക്കുക എന്നാണ് തിരുവചനം നമുക്ക് നല്കുന്ന മുന്നറിയിപ്പുകളിലൊന്ന്. ഇന്നത്തെ സാമൂഹിക...

സ്നേഹം കൊണ്ടൊരു കൂടാരം

കുടുംബജീവിതത്തിന്റെ അടിസ്ഥാനം സ്നേഹമാണ്. സ്നേഹത്തിന്റെ കാര്യത്തിലുള്ള ഏറ്റക്കുറച്ചിലുകളാണ് കുടുംബജീവിതത്തിൽ അസ്വസ്ഥതകൾക്ക് കാരണമാകുന്നത്....

കംഫർട്ട്

നിത്യജീവിതത്തിൽ പലയിടത്തും ഉപയോഗിച്ചുവരുന്ന ഒരു വാക്കാണ് കംഫർട്ട്. പുതിയതായി ഒരു വസ്ത്രം...

കുടുംബം തിരുക്കുടുംബമാകേണ്ടത്…

തിരുക്കുടുംബത്തിന്റെ തിരുനാളാണ് ഡിസംബർ 29 ന്. ഓരോ കുടുംബത്തിൽ നിന്നുള്ളവരാണ് നമ്മളെല്ലാവരും. എന്നാൽ...

അടുപ്പം കൂടട്ടെ.. അടുത്തിരിക്കൂ

ഏതൊരു ദാമ്പത്യത്തിലും ദുഷ്ക്കരമായ ചില സാഹചര്യങ്ങളുണ്ടാകാറുണ്ട്. കുടുംബജീവിതം മുന്നോട്ടുപോകുംതോറും പലപല പ്രശ്നങ്ങളെയും...

ഈ ചതിക്കുഴികള്‍ എല്ലാ ദാമ്പത്യത്തിലും കണ്ടേക്കാം..

യാത്രയ്ക്കിടയില്‍ കാണാറില്ലേ  റോഡ് പണി നടക്കുന്നതിനാല്‍ വാഹനങ്ങള്‍ ഈ വഴിയെ തിരിഞ്ഞുപോകുക...