മാതാപിതാക്കളേ ഇതിലേ ഇതിലേ…

Published on

കുട്ടി കരയുകയാണെന്ന് കരുതുക. മാതാപിതാക്കളെന്ന നിലയില്‍ നമ്മുടെ ആദ്യപ്രതികരണം കരയല്ലേ എന്ന ആശ്വാസവചനമായിരിക്കും. പക്ഷേ കുട്ടി കരച്ചില്‍ അവസാനിപ്പിക്കുന്നില്ല. അതുകാണുമ്പോള്‍ മിക്ക മാതാപിതാക്കളുടെയും പ്രതികരണം ദേഷ്യവും അലര്‍ച്ചയുമായി പുറത്തേക്ക് വരും.
മിണ്ടാതിരിക്കടാ/ ടീ..

പക്ഷേ അപ്പോഴും കുട്ടി കരയാതിരിക്കുമോ? ഇല്ല, കുട്ടിയുടെ കരച്ചില്‍ വര്‍ധ്ിക്കാനാണ് സാധ്യതയും. മാതാപിതാക്കളുടെ ഈ രീതി ഒരിക്കലും ഒരു നല്ല രക്ഷകര്‍ത്തൃത്വശൈലിയല്ല കുട്ടികളെ ശാസിച്ചും ശിക്ഷിച്ചും വളര്‍ത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്ന രീതിയില്‍ നിന്ന്് മാതാപിതാക്കളുടെ സ്‌നേഹവും സഹാനുഭൂതിയും കൊണ്ട് കുട്ടികളെ വളര്‍ത്തുന്ന ഒരു രക്ഷകര്‍ത്തൃശൈലിയിലേക്ക് ഇന്ന് ലോകം മാറിയിരിക്കുന്നു. അല്ലെങ്കില്‍ ഇനിയെങ്കിലും മാറേണ്ടിയിരിക്കുന്നു. ‘കുട്ടികളെ നിയന്ത്രിക്കണം’ എന്ന പഴയ ധാരണയില്‍ നിന്ന് മാറി, ‘കുട്ടികളെ മനസ്സിലാക്കണം, അവരുടെ വികാരങ്ങളെ അംഗീകരിക്കണം’ എന്ന തിരിച്ചറിവാണ് ഈ പേരന്റിംങിന്റെ അടിസ്ഥാനം. ജെന്റില്‍ പേരന്റിംങ് എന്നാണ് ലോകം അതിനെ വിളിക്കുന്നത്.

 ഇതിന്റെ ഒന്നാമത്തെ പ്രമാണമാണ് കുട്ടികളുടെ വികാരങ്ങളെ അംഗീകരിക്കുക എന്നത്. കുട്ടികള്‍ ചെറുതായാലും അവരുടെ വികാരങ്ങള്‍ യഥാര്‍ഥമാണ്. കരച്ചില്‍, കോപം, പേടി, വിഷമം എന്നിവയെ അവഗണിക്കാതെ കേള്‍ക്കുകയും ‘അതെ, നീ ഇപ്പോള്‍ വിഷമത്തിലാണ്’ എന്ന് അംഗീകരിക്കുകയും ചെയ്യുക. ഇതിലൂടെ കുട്ടിക്ക് ‘എന്റെ വികാരങ്ങള്‍ക്ക് വിലയുണ്ട്’ എന്ന ആത്മവിശ്വാസം ലഭിക്കുന്നു. തുടക്കത്തില്‍ പറഞ്ഞ സംഭവത്തിലെ കുട്ടി എന്തിനാണ് കരഞ്ഞതെന്ന് അമ്മ അല്ലെങ്കില്‍ അച്ഛന്‍ അന്വേഷിക്കുന്നില്ല. മറിച്ച് അവര്‍ അവരുടേതായ നിഗമനത്തിലെത്തി കുട്ടിയെ നിയന്ത്രിച്ചുനിര്‍ത്തുന്നു. ഭീഷണി, സ്വരമുയര്‍ത്തല്‍, ശാരീരികഉപദ്രവം എന്നിവയെല്ലാം അതിനുപയോഗിക്കുകയും ചെയ്യുന്നു. ഇവിടെ കുട്ടിയുടെ വികാരങ്ങള്‍ മാനിക്കപ്പെടുന്നില്ല. എന്നാല്‍ കുട്ടിയുടെ വികാരം മനസ്സിലാക്കുകയും അവര്‍ ചെയ്യുന്ന തെറ്റ്  വിശദീകരിച്ച് കുട്ടിയെ മനസ്സിലാക്കാന്‍ സഹായിക്കുകയും ചെയ്യുകയാണ് വേണ്ടത്.

ഉദാഹരണത്തിന്, ‘ഇങ്ങനെ ചെയ്താല്‍ മറ്റുള്ളവര്‍ക്ക് ദുഖമാകും, അതിനാല്‍ നമുക്ക് അത് ഒഴിവാക്കാം’ എന്ന് പറഞ്ഞാല്‍ കുട്ടിക്ക് കാര്യം മനസ്സിലാകും. ഇതിനായി് സ്‌നേഹത്തോടെ അതിര്‍ത്തികള്‍ സ്ഥാപിക്കുക അനിവാര്യമാണ്. ‘ഇപ്പോള്‍ രാത്രി 9 ആയി, ഇനി ഉറങ്ങണം. കളി നാളെ തുടരാമെന്ന്’ മാതാപിതാക്കള്‍ പറഞ്ഞുകൊടുക്കുമ്പോള്‍ കുട്ടി  ആദ്യം അത് സമ്മതിക്കണമെന്നില്ല എങ്കിലും പതുക്കെ അതു സ്വീകരിക്കുകയും സുരക്ഷിതമായി വളരാന്‍ സ്ഥിരതയുള്ള നിയമങ്ങള്‍ ആവശ്യമാണെന്ന്  മനസ്സിലാക്കുകയും ചെയ്യും. രാവിലെ മക്കളെ വിളിച്ചെണീല്പിക്കുന്ന കാര്യം പല മാതാപിതാക്കള്‍ക്കും അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നാണ്. എത്ര വിളിച്ചിട്ടും മക്കള്‍ ഉണരാത്തപ്പോള്‍ പേരന്റസ് അസഹിഷ്ണുത പ്രകടിപ്പിക്കുകയും ദേഷ്യത്തോടെ പ്രതികരിക്കുകയും ചെയ്യും. ഇതല്ല ശരിയായ മാര്‍ഗം. കുട്ടിയെ സ്‌നേഹപൂര്‍വ്വവും സമാധാനപരമായും വിളിച്ചെണീല്പിക്കുക.’ഗുഡ് മോര്‍ണിംഗ്, ഇന്ന് നമുക്ക് സന്തോഷകരമായൊരു ദിവസം ആക്കാം’ എന്ന് സ്‌നേഹത്തോടെ പറയുക. അലറലോ ബലപ്രയോഗമോ ഇല്ലാതെ ദിവസം ആരംഭിക്കുമ്പോള്‍, കുട്ടിയുടെ മനോഭാവം പോസിറ്റീവ് ആയി മാറും.

കുട്ടി ഭക്ഷണം കഴിക്കാത്തപ്പോള്‍ പല മാതാപിതാക്കളും കോപിക്കും.അതിന് പകരം ‘നിനക്ക് ഇപ്പോള്‍ വിശപ്പില്ലേ? കുറച്ചു സമയം കഴിഞ്ഞ് കഴിക്കാമല്ലോ’ എന്ന് പറയുക. ഭക്ഷണത്തെ ഭയത്തോടെ അല്ല, സന്തോഷത്തോടെ സ്വീകരിക്കാന്‍ കുട്ടിയെ പരിശീലിപ്പിക്കുക. കുട്ടി പഠിക്കാന്‍ വിസമ്മതിച്ചാല്‍, ‘നീ പഠിച്ചാല്‍ എനിക്ക് സന്തോഷം’ എന്നാണ് പറയേണ്ടത്. അടിച്ച് പഠിപ്പിക്കുകയല്ല.  ചെറിയ നേട്ടങ്ങള്‍ക്കുപോലും മക്കളെ  പ്രശംസിക്കുക. ഉദാഹരണത്തിന്, ‘വളരെ നല്ലതായി എഴുതിയല്ലോ, ഞാന്‍ അഭിമാനിക്കുന്നു’ എന്ന് പറയുമ്പോള്‍ കുട്ടിയില്‍ ആത്മവിശ്വാസം വളരും.കുട്ടികള്‍ക്ക് കളി വെറും വിനോദമല്ല, പഠനത്തിന്റെ ഭാഗവുമാണ്.  കുട്ടികളോടൊപ്പം  മാതാപിതാക്കളും കളിച്ചാല്‍, അത് ബന്ധം ശക്തിപ്പെടുത്തും. ‘നിനക്കൊപ്പം കളിക്കുമ്പോള്‍ എനിക്കും സന്തോഷം’ എന്ന് പറഞ്ഞാല്‍ കുട്ടിക്ക് വിലപ്പെട്ട അനുഭവമായി മാറും. കൂട്ടുകാരുമായോ കൂടപ്പിറപ്പുകളുമായോ മക്കള്‍ വഴക്കുകൂടുമ്പോള്‍ ദേഷ്യപ്പെടുകയും ശിക്ഷിക്കുകയും ചെയ്യുന്നതിന് പകരം, ‘നീ അടിച്ചാല്‍ അവന് വേദനിക്കും, അവന് കരയുന്നത് കണ്ടോ?’ എന്ന് ചോദിച്ച് മനസ്സിലാക്കാന്‍ സഹായിക്കുക. ‘അടിക്കരുത്’ എന്ന് മാത്രമല്ല, അത് എന്തുകൊണ്ടാണ്  തെറ്റാകുന്നതെന്ന് വിശദീകരിക്കുക.

മാറിയകാലത്ത് മാറിയ പേരന്റിംങ് ശൈലികളാണ് സ്വീകരിക്കേണ്ടത്. മക്കളെ നിയന്ത്രിച്ചും ശിക്ഷിച്ചും വരുതിയില്‍ നിര്‍ത്താമെന്ന് അതിരുകടന്ന് ചിന്തിക്കരുത്. കുട്ടികള്‍ വെറുതെ ‘നിയന്ത്രിക്കപ്പെടേണ്ടവര്‍ മാത്രമല്ല എന്ന് മനസ്സിലാക്കുക.. മക്കള്‍ സ്വതന്ത്രരായ വ്യക്തികളാണ്, അവരുടെ വികാരങ്ങള്‍ക്ക് വിലയുണ്ട് എന്ന തിരിച്ചറിവാണ് ഇതിന്റെ ആധാരം. കരുണ, ക്ഷമ, സഹാനുഭൂതി, ബഹുമാനം എന്നിവകൊണ്ട് കുട്ടിയെ വളര്‍ത്തുമ്പോള്‍, അവര്‍ ആത്മവിശ്വാസമുള്ളവരും സാമൂഹികമായി ഉത്തരവാദിത്തമുള്ളവരുമായിത്തീരുന്നു.ഭയത്താല്‍ വളര്‍ന്ന തലമുറയ്ക്ക് പകരം, സ്‌നേഹത്തില്‍ വളര്‍ന്ന തലമുറയാണ് ഭാവിയിലെ സമൂഹത്തെ നല്ലൊരു ദിശയില്‍ നയിക്കുന്നത്.. അതിനാല്‍, ഓരോ മാതാപിതാക്കളും അവരുടെ ദിനചര്യയില്‍ ചെറിയ മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ പോലും വലിയൊരു സാമൂഹിക പരിവര്‍ത്തനം സാധ്യമാണ്

Latest Updates

POPULAR Views

FEATUERD Views

മക്കള്‍ക്ക് സംസാരിക്കാന്‍ മടിയാണോ?

മകന്റെ ജനനത്തോടെയാണ് ഭാര്യമരിച്ചത്.  മകനാണ് തനിക്ക് ഭാര്യയെ നഷ്ടപ്പെടുത്തിയത് എന്നൊരു ചിന്ത...

കണ്ണാടി നോക്കുന്ന സമയം

 കണ്ണാടി നോക്കുന്ന സമയമാണ് നോമ്പ്. നാം എന്തായിരിക്കുന്നുവോ അത് കണ്ടെത്താനും തിരിച്ചറിയാനുമുളള...

ശിക്ഷയല്ല സ്‌നേഹമാണ് വേണ്ടത്

മക്കള്‍ തെറ്റു ചെയ്തുവെന്ന് അറിയുമ്പോള്‍ പൊട്ടിത്തെറിക്കുന്നവരും ശിക്ഷിക്കുന്നവരുമാണ് ഭൂരിപക്ഷം മാതാപിതാക്കളും. എന്നാല്‍ യഥാര്‍ഥ പേരന്റിംങ് രീതി അതല്ല എന്നാണ് വിശുദ്ധ ഡോണ്‍ ബോസ്‌ക്കോ പറയുന്നത്.

പേരന്റിംങില്‍ ഇത്രത്തോളം കാര്‍ക്കശ്യം ആവശ്യമുണ്ടോ?

പലതരം പേരന്റിംങ് രീതികളുണ്ട്. അതിലൊന്നാണ് ഇന്റന്‍സീവ് പേരന്റിംങ്. കുട്ടികളുടെ ജീവിതത്തില്‍ മാതാപിതാക്കള്‍...

നല്ലൊരു പേരന്റ് ആണോ നിങ്ങള്‍?

പെര്‍ഫോമന്‍സ് നോക്കി ഒരാള്‍ നല്ല പേരന്റ് ആണ് എന്ന് വിധിയെഴുതാനാവുമോ? മത്സരം...

വിട്ടുവീഴ്ചകള്‍

 അനൂപും വിനീതയും വിവാഹിതരായിട്ട് ആറുവര്‍ഷങ്ങള്‍ മാത്രമേ കഴിഞ്ഞിട്ടുള്ളൂ. രണ്ടുകുട്ടികളുമുണ്ട് ഇരുവര്‍ക്കും. വിവാഹജീവിതത്തിന്റെ...

മാതാപിതാക്കളേ, ജാഗരൂകയായിരിക്കുക!

സദാ ജാഗരൂകരായിരിക്കുക എന്നാണ് തിരുവചനം നമുക്ക് നല്കുന്ന മുന്നറിയിപ്പുകളിലൊന്ന്. ഇന്നത്തെ സാമൂഹിക...

സ്നേഹം കൊണ്ടൊരു കൂടാരം

കുടുംബജീവിതത്തിന്റെ അടിസ്ഥാനം സ്നേഹമാണ്. സ്നേഹത്തിന്റെ കാര്യത്തിലുള്ള ഏറ്റക്കുറച്ചിലുകളാണ് കുടുംബജീവിതത്തിൽ അസ്വസ്ഥതകൾക്ക് കാരണമാകുന്നത്....

കംഫർട്ട്

നിത്യജീവിതത്തിൽ പലയിടത്തും ഉപയോഗിച്ചുവരുന്ന ഒരു വാക്കാണ് കംഫർട്ട്. പുതിയതായി ഒരു വസ്ത്രം...

കുടുംബം തിരുക്കുടുംബമാകേണ്ടത്…

തിരുക്കുടുംബത്തിന്റെ തിരുനാളാണ് ഡിസംബർ 29 ന്. ഓരോ കുടുംബത്തിൽ നിന്നുള്ളവരാണ് നമ്മളെല്ലാവരും. എന്നാൽ...

കാത്തിരിക്കാനുള്ള നമ്പറുകൾ

എല്ലാവരും പ്രാർഥിക്കുന്നവരാണ്. ഓരോരോ നിയോഗങ്ങൾക്കുവേണ്ടി മുട്ടുകുത്തുന്നവരും നിയോഗപ്രാപ്തിക്കുവേണ്ടി ത്യാഗങ്ങൾ അനുഷ്ഠിക്കുന്നവരുമാണ്. കുടുംബസമാധാനം,...

അടുപ്പം കൂടട്ടെ.. അടുത്തിരിക്കൂ

ഏതൊരു ദാമ്പത്യത്തിലും ദുഷ്ക്കരമായ ചില സാഹചര്യങ്ങളുണ്ടാകാറുണ്ട്. കുടുംബജീവിതം മുന്നോട്ടുപോകുംതോറും പലപല പ്രശ്നങ്ങളെയും...