മരിയവണക്കത്തിന്റെ മെയ്മാസം

Published on

‘നല്ലമാതാവേ മരിയേ
നിര്‍മ്മല യൗസേപ്പിതാവേ..’

  കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ കുടുംബങ്ങളിലെ സന്ധ്യാപ്രാര്‍ഥനകളില്‍ മെയ്മാസങ്ങളില്‍ മുഴങ്ങിക്കേള്‍ക്കാറുണ്ടായിരുന്ന ഒരു മരിയഗാനത്തിന്റെ ഈരടികളാണ് ഇത്. ഒരുകാലത്ത് ഏറെ ഭക്തിയോടും വണക്കത്തോടും കൂടിയായിരുന്നു മെയ്, മാതാവിനോടുള്ള വണക്കമാസമായി ആചരിച്ചുപോന്നിരുന്നത്. ഇക്കാരണത്താല്‍ മെയ്മാസം ഓരോ മരിയഭക്തന്റെയും ആത്മീയോത്സവകാലമാണെന്ന് പറയേണ്ടിവരും.  അമലമനോഹരിയായ മാതാവിനോടുള്ള വണക്കത്തിനായി ഇതുപോലെ നീക്കിവച്ചിരിക്കുന്ന മറ്റൊരു മാസമില്ലല്ലോ?. മെയ്മാസ ദിവസങ്ങളില്‍ മാതാവിന്റെ രൂപക്കൂട് മനോഹരമായി അലങ്കരിക്കാറുള്ളതും പാട്ടുപാടി മാതാവിനെ സ്തുതിച്ചിരുന്നതും വണക്കമാസ പ്രാര്‍ഥനയും സുകൃതജപവും ചൊല്ലിയിരുന്നതും മാസാവസാനം പാച്ചോര്‍ ഉണ്ടാക്കിയിരുന്നതും ഒരു തലമുറയുടെ ഗൃഹാതുരത്വമുള്ള മരിയന്‍ സ്മൃതികളില്‍ പെടുന്നവയാണ്.

ആദിമസഭയില്‍ മെയ് 15 പരിശുദ്ധ അമ്മയുടെ തിരുനാളായി ആചരിച്ചിരുന്നു. കൂടാതെ മെയ് 31 നാണ് മാതാവിന്റെ സന്ദര്‍ശനതിരുനാള്‍ നാം ആചരിക്കുന്നതും.  വിശുദ്ധഫിലിപ്പ് നേരി മെയ് മാസത്തില്‍ മാതാവിന്റെ ചിത്രം പൂക്കള്‍കൊണ്ട് അലങ്കരിക്കുകയും സ്തുതിഗീതങ്ങള്‍ ആലപിക്കുകയും ചെയ്തിരുന്നതായും  രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.  പതിനാറാം നൂറ്റാണ്ടില്‍  ഇറ്റലിയില്‍ നിന്നാണ് മെയ് മാസവണക്കത്തിന്റെ തുടക്കമെന്നാണ് ചരിത്രം. അവിടെ നിന്ന് അത് മറ്റുരാജ്യങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. റോമിലെ ചില വിദ്യാര്‍ഥികളില്‍ വ്യാപകമായിരുന്ന ധാര്‍മ്മികാധപ്പതനങ്ങളില്‍ ഖിന്നനായിരുന്ന,  അവരുടെ അധ്യാപകന്‍ കൂടിയായ ഈശോസഭാവൈദികന്‍ ഫാ. ലറ്റോമിയയാണ്  മെയ്മാസ വണക്കത്തിന് തുടക്കം കുറിച്ചതെന്നാണ് ഒരു പാരമ്പര്യം. തന്റെ വിദ്യാര്‍ഥികളെ  മാതാവിന് സമര്‍പ്പിച്ചുകൊണ്ട് അവരുടെ ജീവിതത്തെ നന്മയിലേക്ക് നയിക്കുക എന്നതായിരുന്നു അദ്ദേഹം ലക്ഷ്യമിട്ടിരുന്നത്. ആ വണക്കത്തിന്റെ ശക്തി തിരിച്ചറിഞ്ഞതിലൂടെ പിന്നീട്്  അത് മറ്റിടങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. 


1945 മുതല്ക്കാണ് ഔദ്യോഗികമായി സഭയില്‍ മെയ്മാസവണക്കം ആരംഭിച്ചത്. പന്ത്രണ്ടാം പിയൂസ് മാര്‍പാപ്പയാണ് അതിന് തുടക്കമിട്ടത്. പോള്‍ ആറാമന്‍ മാര്‍പാപ്പ 1965 ഏപ്രില്‍ 29 ന് പുറപ്പെടുവിച്ച മെന്‍സേ മേയോയില്‍ മെയ് മാസ വണക്കത്തിന്റെ പ്രാധാന്യവും അതിലൂടെ  ലഭിക്കുന്ന നിരവധിയായ ദൈവാനുഗ്രഹങ്ങളെയും കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. 

 മെയ് മാസവണക്കത്തിന്റെ അടിസ്ഥാനം ഒന്നുമാത്രമാണ്. നമുക്ക് പരിശുദ്ധ അമ്മയോടുള്ള സ്‌നേഹം, ദൈവമാതാവിനോടുള്ള ആദരവും കടപ്പാടും. കൃത്യമായും വ്യക്തമായും ലെയോ പതിനാലാമന്‍ പാപ്പ മരിയവണക്കത്തെ പുതുക്കിനിശ്ചയിച്ചിരിക്കുന്ന ഈ അവസരത്തില്‍ വിഗ്രഹാരാധനയിലേക്ക് വഴുതിവീഴാതെ മരിയവണക്കവും ഭക്തിയും  നിലനിര്‍ത്തിക്കൊണ്ടുപോകേണ്ടത് നമ്മുടെ കടമയാണ്. പുതിയ തലമുറയില്‍ എവിടെയെങ്കിലും മെയ് മാസവണക്കത്തിന് മാന്ദ്യമോ അവഗണനയോ സംഭവിച്ചിട്ടുണ്ടെങ്കില്‍  ആ പഴയവിശ്വാസപാരമ്പര്യം പുനരുജ്ജീവിപ്പിക്കാന്‍ നമുക്കോരോരുത്തര്‍ക്കും ശ്രമിക്കാം. അമ്മയെ സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്നവരെ പുത്രന് തള്ളിക്കളയാന്‍ കഴിയില്ലല്ലോ?മെയ്മാസറാണിയായ പരിശുദ്ധ അമ്മേ, ഞങ്ങളുടെ ജീവിതത്തിലും ഹൃദയത്തിലും അമ്മ രാജ്ഞിയായി വാഴണമേ.

Latest Updates

POPULAR Views

FEATUERD Views

മക്കള്‍ക്ക് സംസാരിക്കാന്‍ മടിയാണോ?

മകന്റെ ജനനത്തോടെയാണ് ഭാര്യമരിച്ചത്.  മകനാണ് തനിക്ക് ഭാര്യയെ നഷ്ടപ്പെടുത്തിയത് എന്നൊരു ചിന്ത...

കണ്ണാടി നോക്കുന്ന സമയം

 കണ്ണാടി നോക്കുന്ന സമയമാണ് നോമ്പ്. നാം എന്തായിരിക്കുന്നുവോ അത് കണ്ടെത്താനും തിരിച്ചറിയാനുമുളള...

ശിക്ഷയല്ല സ്‌നേഹമാണ് വേണ്ടത്

മക്കള്‍ തെറ്റു ചെയ്തുവെന്ന് അറിയുമ്പോള്‍ പൊട്ടിത്തെറിക്കുന്നവരും ശിക്ഷിക്കുന്നവരുമാണ് ഭൂരിപക്ഷം മാതാപിതാക്കളും. എന്നാല്‍ യഥാര്‍ഥ പേരന്റിംങ് രീതി അതല്ല എന്നാണ് വിശുദ്ധ ഡോണ്‍ ബോസ്‌ക്കോ പറയുന്നത്.

പേരന്റിംങില്‍ ഇത്രത്തോളം കാര്‍ക്കശ്യം ആവശ്യമുണ്ടോ?

പലതരം പേരന്റിംങ് രീതികളുണ്ട്. അതിലൊന്നാണ് ഇന്റന്‍സീവ് പേരന്റിംങ്. കുട്ടികളുടെ ജീവിതത്തില്‍ മാതാപിതാക്കള്‍...

നല്ലൊരു പേരന്റ് ആണോ നിങ്ങള്‍?

പെര്‍ഫോമന്‍സ് നോക്കി ഒരാള്‍ നല്ല പേരന്റ് ആണ് എന്ന് വിധിയെഴുതാനാവുമോ? മത്സരം...

മാതാപിതാക്കളേ ഇതിലേ ഇതിലേ…

കുട്ടി കരയുകയാണെന്ന് കരുതുക. മാതാപിതാക്കളെന്ന നിലയില്‍ നമ്മുടെ ആദ്യപ്രതികരണം കരയല്ലേ എന്ന...

വിട്ടുവീഴ്ചകള്‍

 അനൂപും വിനീതയും വിവാഹിതരായിട്ട് ആറുവര്‍ഷങ്ങള്‍ മാത്രമേ കഴിഞ്ഞിട്ടുള്ളൂ. രണ്ടുകുട്ടികളുമുണ്ട് ഇരുവര്‍ക്കും. വിവാഹജീവിതത്തിന്റെ...

മാതാപിതാക്കളേ, ജാഗരൂകയായിരിക്കുക!

സദാ ജാഗരൂകരായിരിക്കുക എന്നാണ് തിരുവചനം നമുക്ക് നല്കുന്ന മുന്നറിയിപ്പുകളിലൊന്ന്. ഇന്നത്തെ സാമൂഹിക...

സ്നേഹം കൊണ്ടൊരു കൂടാരം

കുടുംബജീവിതത്തിന്റെ അടിസ്ഥാനം സ്നേഹമാണ്. സ്നേഹത്തിന്റെ കാര്യത്തിലുള്ള ഏറ്റക്കുറച്ചിലുകളാണ് കുടുംബജീവിതത്തിൽ അസ്വസ്ഥതകൾക്ക് കാരണമാകുന്നത്....

കംഫർട്ട്

നിത്യജീവിതത്തിൽ പലയിടത്തും ഉപയോഗിച്ചുവരുന്ന ഒരു വാക്കാണ് കംഫർട്ട്. പുതിയതായി ഒരു വസ്ത്രം...

കുടുംബം തിരുക്കുടുംബമാകേണ്ടത്…

തിരുക്കുടുംബത്തിന്റെ തിരുനാളാണ് ഡിസംബർ 29 ന്. ഓരോ കുടുംബത്തിൽ നിന്നുള്ളവരാണ് നമ്മളെല്ലാവരും. എന്നാൽ...

കാത്തിരിക്കാനുള്ള നമ്പറുകൾ

എല്ലാവരും പ്രാർഥിക്കുന്നവരാണ്. ഓരോരോ നിയോഗങ്ങൾക്കുവേണ്ടി മുട്ടുകുത്തുന്നവരും നിയോഗപ്രാപ്തിക്കുവേണ്ടി ത്യാഗങ്ങൾ അനുഷ്ഠിക്കുന്നവരുമാണ്. കുടുംബസമാധാനം,...