ജീവന്റെ കൈത്താങ്ങുമായി എയ്ഞ്ചൽ ഡയാലിസിസ്

Published on

തലശേരി അതിരൂപതയുടെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ മൃദുസ്പർശമാണ് എയ്ഞ്ചൽ ഡയാലിസിസ്

ജീവൻ നൽകുവാൻ ദൈവത്തിനല്ലാതെ മറ്റാർക്കും അവകാശമില്ല. എന്നാൽ ദൈവം നൽകിയ ജീവൻ നിലനിർത്തുവാനും അതു നീട്ടികൊണ്ടുപോവാനും മനസുവച്ചാൽ മനുഷ്യന് സാധിക്കുമെന്ന് സമൂഹത്തിന് കാണിച്ചുകൊടുക്കുന്ന ജീവകാരുണ്യപദ്ധതിയാണ് തലശേരി അതിരൂപതയുടെ എയ്ഞ്ചൽ ഡയാലിസിസ്. ജീവകാരുണ്യ പ്രവർത്തനമേഖലകളിൽ നിരവധി മുന്നേറ്റങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന അതിരൂപത വലിയ പ്രാധാന്യത്തോടെയാണ് സൗജന്യ എയ്ഞ്ചൽ ഡയാലിസിസിനെ കാണുന്നത്. മാർ ജോർജ് ഞരളക്കാട്ട് പിതാവിന്റെ പൗരോഹിത്യ സുവർണ്ണജൂബിലിയോട് അനുബന്ധിച്ച് 2022 ലാണ് എയ്ഞ്ചൽ [ ANGEL- Archbishop Njaralakatt George’s Envision for Life ] ഡയാലിസിസ് കർമ്മപദ്ധതി അതിരൂപത ആവിഷ്കരിച്ചത്. ജാതിമതവ്യത്യാസമില്ലാതെ പാവപ്പെട്ടവരായ കിഡ്നിരോഗികൾക്ക് ഇവിടെ സൗജന്യ ഡയാലിസിസ് നൽകിവരുന്നു.

ചികിത്സാ ചിലവുകൾ താങ്ങാൻ ആവാത്തതിനാൽ ഡയാലിസിസുകൾ കൃത്യമായി ചെയ്യാതെ മരണത്തോട് മല്ലടിക്കുന്ന നിരവധിപേർ ചുറ്റുപാടുകളിലുണ്ടെന്ന തിരിച്ചറിവിൽ നിന്നാണ് മാർ ജോസഫ് പാംപ്ലാനി പിതാവ് ഈ നവകർമ്മ പദ്ധതിക്ക് തുടക്കം കുറിച്ചത്. അതിരൂപതാസ്ഥാപനമായ കരുവഞ്ചാൽ ഹോസ്പിറ്റലിലും ഇരിട്ടി കടത്തുംകടവ് സെന്ററിലും ചെമ്പേരി വിമല ഹോസ്പിറ്റലിലും ഡയാലിസിസ് സെന്ററുകൾ പ്രവർത്തിക്കുന്നു. മെഡിക്കൽ വെന്റിലേറ്റർ ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളോടുകൂടിയ മെഷീനുകളുടെയും വിദഗ്ധരായ ആരോഗ്യപ്രവർത്തകരുടെയും സേവനവും സജ്ജമാക്കിക്കൊണ്ട് എയ്ഞ്ചൽ ഡയാലിസിസ് സെന്ററുകളുടെ പ്രവർത്തനം മികച്ച രീതിയിൽ നടന്നുവരുന്നു.

140 കിഡ്നി രോഗികൾക്ക് ഈ നാല് സെന്ററുകളിലൂടെ ചികിത്സ നൽകുന്നു. ഓരോ ആഴ്ചയിലും രണ്ടും മൂന്നും തവണ ഡയാലിസിസ് മിക്ക രോഗികൾക്കും നൽകേണ്ടതുള്ളതിനാൽ ഒരുമാസം ഏകദേശം 1400 ൽ പരം ഡയാലിസിസ് നടക്കുന്നുണ്ട്. ഇതിനായി ഏതാണ്ട് 12,60000 രൂപ ചിലവ് വരുന്നുണ്ട്. നിശ്ചിതതുക സംഭാവന ചെയ്യാൻ സന്നദ്ധതയുള്ള എല്ലാ സുമനസ്സുകളുടെയും ഫൊറോനകളുടെയും സഹായസഹകരണത്തോടെയാണ് ഈ പദ്ധതി വിജയകരമായി നടപ്പിലാക്കുന്നത്. അതിരൂപതയിലെ വൈദികരുടെയും സന്ന്യസ്തരുടെയും ഇടവകാംഗങ്ങളുടെയും വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും അകമഴിഞ്ഞ സഹായസഹകരണങ്ങളും എയ്ഞ്ചൽ ഡയാലിസിസ് സെന്ററിന് ലഭിക്കുന്നുണ്ട്. ഫൊറോന, ഇടവക തലങ്ങളിൽ ഡയാലിസിസ് പദ്ധതി ഏകോപിപ്പിച്ച് നടപ്പിലാക്കാൻ പ്രത്യേക കമ്മിറ്റികളും പ്രവർത്തിക്കുന്നു.

മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി

Latest Updates

POPULAR Views

FEATUERD Views

പാലക്കാട് രൂപതയുടെ സുവർണജൂബിലി പദ്ധതി

സുവർണജൂബിലിയോട് അനുബന്ധിച്ച് പാലക്കാട് രൂപത സ്വന്തമായി വീടില്ലാത്ത അമ്പതുപേർക്ക് വീടു നിർമ്മിച്ചുനല്കുന്നു. "നിനക്ക്...

ദരിദ്രരെ അന്നമൂട്ടുന്ന ബേത്‌ലെഹേം കാരിത്താസ്

ഇടുക്കി പാറേമാവ് ആയുർവേദ ആശുപത്രിയിലും ഇടുക്കി മെഡിക്കൽ കോളേജിലും ചികിത്സയ്ക്കായി എത്തുന്ന...

കോതമംഗലം സോഷ്യൽ സർവീസ് സൊസൈറ്റി

കോതമംഗലം രൂപതയുടെ സാമൂഹ്യസേവന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് 1967ൽ രജിസ്റ്റർ ചെയ്തിട്ടുള്ള കോതമംഗലം...

കരുതലിന്റെ കാവൽമാടം

സ്‌നേഹത്തിന്റെ പൊൻതൂവലുകൾ തുന്നിച്ചേർത്ത് ഭിന്നശേഷിയുള്ള മക്കളുടെ സ്വപ്‌നങ്ങൾക്ക് ചിറകുകൾ നെയ്യുന്ന കരുണയുടെ...

സ്റ്റാർട്ട്; നല്ല നാളേയ്ക്കുവേണ്ടിയുള്ള ഇന്നിന്റെ തുടക്കം

രാജ്യത്തെ ഉദ്യോഗസ്ഥഭരണ നയരൂപീകണ തലങ്ങളിലും ജുഡീഷ്യറിയിലും മാധ്യമരംഗത്തുമെല്ലാം ക്രൈസ്തവ മൂല്യബോധവും ആദർശനിഷ്ഠയും...

മലനാട് ഡവലപ്‌മെന്റ് സൊസൈറ്റി എന്ന കൈത്താങ്ങും പിൻബലവുംമലനാട് ഡവലപ്‌മെന്റ് സൊസൈറ്റി

കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാൻ  മാർ ജോസഫ് പവ്വത്തിലിന്റെ ദീർഘവീഷണത്തിന്റെ ഫലമായി...

നല്ലൊരു നാളേയ്ക്കുവേണ്ടി

ക്രൈസ്തവപിന്നാക്കാവസ്ഥ പഠിക്കാൻ നിയമിതമായ ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ മുമ്പാകെ വിവരാധിഷ്ഠിതമായ...

കരകവിഞ്ഞൊഴുകുന്ന കാരുണ്യം

1972ൽ കന്യാകുമാരി ജില്ലയിൽ ആരംഭിച്ച കന്യാകുമാരി സോഷ്യൽ സർവ്വീസ് സൊസൈറ്റി ([KKSSS])തക്കല രൂപതയുടെ സാമൂഹ്യപ്രവർത്തനങ്ങളുടെ നെടുംതൂണായി നില്ക്കുന്നു.

ഹൃദ്യം ഈ ‘ഹൃദയ’പാലിയേറ്റീവ് സെന്റർ

ഇരിങ്ങാലക്കുട രൂപതയുടെ സൗജന്യ രോഗീ സാന്ത്വന പ്രസ്ഥാനമാണ് ഹൃദയ പാലിയേറ്റീവ് കെയർ & ഹോസ്പ്പീസ്. ജാതിമതഭേദമന്യേ രൂപതയുടെ പരിധിയിൽ വരുന്ന സകലമനുഷ്യർക്കും വേണ്ടിയാണ് ഹൃദയ സേവനം ചെയ്യുന്നത്.