സ്റ്റാർട്ട്; നല്ല നാളേയ്ക്കുവേണ്ടിയുള്ള ഇന്നിന്റെ തുടക്കം

Published on

രാജ്യത്തെ ഉദ്യോഗസ്ഥഭരണ നയരൂപീകണ തലങ്ങളിലും ജുഡീഷ്യറിയിലും മാധ്യമരംഗത്തുമെല്ലാം ക്രൈസ്തവ മൂല്യബോധവും ആദർശനിഷ്ഠയും ആത്മീയശിക്ഷണവും ഉണ്ടായിരിക്കേണ്ടത് സമുദായവളർച്ചക്കും ശാക്തീകരണത്തിനും രാഷ്ട്രനന്മക്കും അനിവാര്യമാണെന്ന യാഥാർഥ്യം മുന്നിൽ കണ്ടുകൊണ്ട് അഖിലേന്ത്യാടിസ്ഥാനത്തിൽ നടക്കുന്ന മത്സരപരീക്ഷകളെഴുതുവാൻ ധിഷണശാലികളായ കുട്ടികളെ പ്രാപ്തരാക്കുന്നതിനായി താമരശ്ശേരി രൂപതയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച  St Thomas Academy for Research and Training എന്ന START. ന് ഇത് പത്തൊമ്പതാം വർഷമാണ്.

ഔപചാരിക വിദ്യാഭ്യാസം നൽകുക എന്നതിലുപരി ഓരോ വിദ്യാർഥിയുടെയും ആധ്യാത്മിക മാനസിക സ്വഭാവരൂപീകരണത്തിനും നേതൃ ത്വവാസനയ്ക്കും സ്റ്റാർട്ടിലെ പരിശീലനം സഹായകരമാണ്. ആത്മവിശ്വാസം, ആത്മാഭിമാനം, ആന്തരിക കർത്തവ്യബോധം, സമൂഹത്തോടും തന്നോടു തന്നെയുമുള്ള ഉത്തരവാദിത്വം, സുവിശേഷത്തെയും ഇന്ത്യൻ സംസ്‌കാരത്തെയും അടിസ്ഥാനമാക്കിയുള്ള പഠനം, മറ്റ് അടിസ്ഥാനമൂല്യങ്ങൾ എന്നിവ  പാഠ്യയപദ്ധതിയുടെ അവിഭാജ്യഘടകമാണ്. 

ക്രാന്തദർശിയായ  മോൺ. ഡോ. ആന്റണി കൊഴുവനാലാണ് സ്റ്റാർട്ടിന്റെ ഉപജ്ഞാതാവും സ്ഥാപകഡയറക്ടറും. അന്നത്തെ രൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരിയുടെ പ്രത്യേക താല്പര്യവും സ്റ്റാർട്ടിന്റെ രൂപീകരണത്തിന് സഹായകരമായി. നെതർലാൻഡിൽ നിന്നുള്ള കർദിനാൾ സിമോണിസ്, റവ. ഡോ. ജോർജ് പയ്യമ്പള്ളി, റവ. ഡോ. ജെറാർഡ് ബ്രുകിംഗ് എന്നിവരെ സ്റ്റാർട്ടിന്റെ തുടക്കക്കാർ എന്നു വിളിക്കാം.

2006 ജൂൺ ഒന്നിന് ബിഷപ് മാർ പോൾ ചിറ്റിലപ്പിള്ളിയാണ് സ്റ്റാർട്ട് ഉദ്ഘാടനം ചെയ്തത്. താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റമീജിയോസ് ഇഞ്ചനാനിയിൽ രക്ഷാധികാരിയായ സമിതിയാണ് സ്റ്റാർട്ടിന്റെ ഭരണനിർവഹണം നടത്തുന്നത്. റവ. ഡോ. സുബിൻ കിഴക്കേവീട്ടിലാണ് ഡയറക്ടർ.

കേന്ദ്രസർക്കാരിന്റെ ആഭിമുഖ്യത്തിലുള്ള സർവകലാശാലകളെ ഏകോപിപ്പിച്ചു  നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തുന്ന അഖിലേന്ത്യ പരീക്ഷയായ കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് CUET, IPM, CLAT, NDA ൾ Technical and non-Technical, NID, JEE, KEAM, CUSAT CAT പോലെയുള്ള പ്രവേശനപരീക്ഷകൾക്കാണ്  പരിശീലനം നല്കുന്നത്. ദേശീയതലത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ (Cetnral Universities and Premier Institutes IITs, IIMs and NITs) അഡ്മിഷൻ നേടുന്നതിന് മുൻഗണന ലഭിക്കുന്ന വിധത്തിലാണ് പരിശീലനം. സിവിൽ സർവീസ് NET SET. TET UPSC, PSC തുടങ്ങിയ എല്ലാ മൽസരപരീക്ഷകൾക്കും ഈ പരിശീലനം ഏറ്റവും നല്ല ഒരുക്കമാണ്.

ജോലിസാധ്യതകൾ ഏറെയുള്ള  സയൻസ്, ഹ്യുമാനിറ്റീസ്, കോമേഴ്‌സ് എന്നീ വിഷയങ്ങളിൽ നിന്ന്, ശാസ്ത്രീയവും പ്രായോഗികവുമായ മാർഗങ്ങളിലൂടെ സ്വന്തം അഭിരുചി കണ്ടെത്തി അതനുസരിച്ചു മാത്രം ഉപരിപഠനത്തിനായുള്ള വിഷയവും സ്ഥാപനവും തെരഞ്ഞെടുക്കാൻ സ്റ്റാർട്ട് കുട്ടികളെ സഹായിക്കുന്നു.

നിത്യേനയുള്ള വിശുദ്ധ കുർബാനയും മാസംതോറും ഉള്ള വിശുദ്ധ കുമ്പസാരവും ആധ്യാത്മിക ശിക്ഷണവും മാനസികാരോഗ്യരൂപീകരണവും നൽകി കുട്ടികളെ മെച്ചപ്പെട്ട ക്രിസ്ത്യാനികളും മികച്ച പൗരന്മാരുമായി വളർത്തി കൊണ്ടുവരുന്നതിൽ സ്റ്റാർട്ട് പ്രത്യേകം ശ്രദ്ധിക്കുന്നു.

ശാസ്ത്രീയ പഠനരീതികൾ, പൊതുവിജ്ഞാനം, സ്‌പോക്കൺ ഇംഗ്ലീഷ്, ക്രിസ്തീയ മൂല്യാധിഷ്ഠിതമായ ജീവിതശൈലി, ലോജിക്കൽ റീസണിംഗ്, ഇന്റർവ്യൂ പരിശീലനം തുടങ്ങി കുട്ടികളുടെ സമഗ്രവളർച്ചക്കാവശ്യമായ എല്ലാകാര്യങ്ങളും ഉൾകൊള്ളുന്ന പരിശീലന പഠനപദ്ധതിയാണ് സ്റ്റാർട്ടിൽ ആവിഷ്‌കരിച്ചിട്ടുള്ളത്. 

ഈ അധ്യയനവർഷം  മുതൽ ജർമ്മൻ, ഫ്രഞ്ച് ഭാഷകൾ ഉൾക്കൊള്ളുന്ന ഇന്റഗ്രേറ്റഡ് പ്ലസ്ടൂ കോഴ്‌സ് ആരംഭിച്ചിട്ടുണ്ട്. സ്റ്റാർട്ട് ഇന്റർനാഷണൽ കെയർ സർട്ടിഫിക്കറ്റ് കോഴ്‌സ്, AI & പൈത്തൺ കോഴ്‌സ് തുടങ്ങിയവയും  പഠനപദ്ധതിയുടെ ഭാഗമാണ്.

സ്റ്റാർട്ടിന്റെ  ആഭിമുഖ്യത്തിൽ നടന്നുവരുന്ന പരിശീലനപരിപാടികളിൽ വളരെ പ്രധാനപ്പെട്ടതാണ് ‘Eureka Moment’ mini master camps. വിദ്യാഭ്യാസം, തൊഴിൽ എന്നീ മേഖലകളിൽ ഉന്നത പദവികളിൽ എത്താൻ ചെറുപ്പം മുതൽ കുട്ടികളെ ഒരുക്കുന്ന പരിശീലനം ആണിത്. അവധിക്കാലങ്ങളിലാണ് ഈ കോഴ്‌സ് നടക്കുന്നത്. മൂന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്ക് അവധിക്കാലങ്ങളിൽ യുറേക്ക മൊമെന്റ് മിനി മാസ്റ്റർ ട്രെയിനിങ്ങിൽ പങ്കെടുക്കാം.

ലോജിക്കൽ റീസണിംഗ് മറ്റ് വൈജ്ഞാനിക കഴിവുകൾക്കൊപ്പം എല്ലാത്തരം ദൈനംദിന സാഹചര്യങ്ങളിലും ഉപയോഗിക്കുന്ന ഒരു പ്രധാന കഴിവാണ്. 

പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാനും സത്യം വിവേചിച്ചറിയു വാനും പ്രശ്‌നങ്ങൾ പരിഹരി ക്കാനും പുതിയ ആശയങ്ങൾ കൊണ്ടുവരാനും കൈവരിക്കാവുന്ന ലക്ഷ്യങ്ങൾ സജ്ജീകരിക്കാനും ലോജിക്കൽ റീസണിങ് കോഴ്‌സ് സഹായിക്കുന്നു.

Artificial Intelligence and Computer programming Course with Python: കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് മേഖലകളിൽ ദേശീയ അന്തർദേശീയ തലങ്ങളിൽ ജോലി നേടുന്നതിനുള്ള അധിക യോഗ്യതയായിരിക്കും ഈ കോഴ്‌സ്.

FARISE -Basic, Classic, Advanced, Proficient Level English courses: ദേശീയ അന്തർദേശീയ തലങ്ങളിൽ നടത്തപ്പെടുന്ന ഓരോ മത്സരപരീക്ഷകൾക്കും തൊഴിൽനിയമനങ്ങൾക്കുമെല്ലാം ഇംഗ്ലീഷ് ഭാഷയിലുള്ള പരിജ്ഞാനം ഒഴിച്ചുകൂടാനാവാത്തതാണ്. ഈ സാഹചര്യം  മുന്നിൽ കണ്ടുകൊണ്ട്  കഴിഞ്ഞ 8 വർഷമായി സ്റ്റാർട്ടിൽ വിജയകരമായി നടത്തിവരുന്ന ഇംഗ്ലീഷ് തിവ്ര പരിശീലന സമ്മർ അവധിക്കാല കോഴ്‌സ്.

സ്റ്റാർട്ടിലെ വിദ്യാർഥികളുടെ വിജയം അവരെ ഐഐടി മദ്രാസ്, ടാറ്റ ഇൻസ്റ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ്, NIMHANS ബാംഗ്ലൂർ, ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റി (EFLU) ഹൈദരാബാദ്, സെൻട്രൽ യൂണിവേഴ്‌സിറ്റികളായ ഡൽഹി, ഹൈദരാബാദ് പോണ്ടിച്ചേരി, കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി, ലോ കോളേജസ് പോലെയുള്ള ഉയർന്ന യൂണിവേഴ്‌സിറ്റികളിലും സ്ഥാപനങ്ങളിലും അഡ്മിഷൻ നേടുന്നതിന് സഹായകമായിട്ടുണ്ട്. 

കലാ, കായിക, സാംസ്‌കാരിക രംഗങ്ങളിലും കേന്ദ്ര സംസ്ഥാന ഗവൺമെൻറ് ഉദ്യോഗസ്ഥലത്തിലും സ്റ്റാർട്ടിലെ പൂർവ വിദ്യാർത്ഥികൾ സേവനം ചെയ്യുന്നുണ്ട്. നിരവധി വിദ്യാർത്ഥികൾ PHD പഠനം പൂർത്തിയാക്കി യൂണിവേഴ്‌സിറ്റി തലത്തിൽ പഠിപ്പിക്കുന്നു.

ഫാ. ഡോ. സുബിൻ കിഴക്കേവീട്ടിൽ

Latest Updates

POPULAR Views

FEATUERD Views

പാലക്കാട് രൂപതയുടെ സുവർണജൂബിലി പദ്ധതി

സുവർണജൂബിലിയോട് അനുബന്ധിച്ച് പാലക്കാട് രൂപത സ്വന്തമായി വീടില്ലാത്ത അമ്പതുപേർക്ക് വീടു നിർമ്മിച്ചുനല്കുന്നു. "നിനക്ക്...

ജീവന്റെ കൈത്താങ്ങുമായി എയ്ഞ്ചൽ ഡയാലിസിസ്

തലശേരി അതിരൂപതയുടെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ മൃദുസ്പർശമാണ് എയ്ഞ്ചൽ ഡയാലിസിസ് ജീവൻ നൽകുവാൻ ദൈവത്തിനല്ലാതെ മറ്റാർക്കും...

ദരിദ്രരെ അന്നമൂട്ടുന്ന ബേത്‌ലെഹേം കാരിത്താസ്

ഇടുക്കി പാറേമാവ് ആയുർവേദ ആശുപത്രിയിലും ഇടുക്കി മെഡിക്കൽ കോളേജിലും ചികിത്സയ്ക്കായി എത്തുന്ന...

കോതമംഗലം സോഷ്യൽ സർവീസ് സൊസൈറ്റി

കോതമംഗലം രൂപതയുടെ സാമൂഹ്യസേവന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് 1967ൽ രജിസ്റ്റർ ചെയ്തിട്ടുള്ള കോതമംഗലം...

കരുതലിന്റെ കാവൽമാടം

സ്‌നേഹത്തിന്റെ പൊൻതൂവലുകൾ തുന്നിച്ചേർത്ത് ഭിന്നശേഷിയുള്ള മക്കളുടെ സ്വപ്‌നങ്ങൾക്ക് ചിറകുകൾ നെയ്യുന്ന കരുണയുടെ...

മലനാട് ഡവലപ്‌മെന്റ് സൊസൈറ്റി എന്ന കൈത്താങ്ങും പിൻബലവുംമലനാട് ഡവലപ്‌മെന്റ് സൊസൈറ്റി

കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാൻ  മാർ ജോസഫ് പവ്വത്തിലിന്റെ ദീർഘവീഷണത്തിന്റെ ഫലമായി...

നല്ലൊരു നാളേയ്ക്കുവേണ്ടി

ക്രൈസ്തവപിന്നാക്കാവസ്ഥ പഠിക്കാൻ നിയമിതമായ ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ മുമ്പാകെ വിവരാധിഷ്ഠിതമായ...

കരകവിഞ്ഞൊഴുകുന്ന കാരുണ്യം

1972ൽ കന്യാകുമാരി ജില്ലയിൽ ആരംഭിച്ച കന്യാകുമാരി സോഷ്യൽ സർവ്വീസ് സൊസൈറ്റി ([KKSSS])തക്കല രൂപതയുടെ സാമൂഹ്യപ്രവർത്തനങ്ങളുടെ നെടുംതൂണായി നില്ക്കുന്നു.

ഹൃദ്യം ഈ ‘ഹൃദയ’പാലിയേറ്റീവ് സെന്റർ

ഇരിങ്ങാലക്കുട രൂപതയുടെ സൗജന്യ രോഗീ സാന്ത്വന പ്രസ്ഥാനമാണ് ഹൃദയ പാലിയേറ്റീവ് കെയർ & ഹോസ്പ്പീസ്. ജാതിമതഭേദമന്യേ രൂപതയുടെ പരിധിയിൽ വരുന്ന സകലമനുഷ്യർക്കും വേണ്ടിയാണ് ഹൃദയ സേവനം ചെയ്യുന്നത്.