കോതമംഗലം സോഷ്യൽ സർവീസ് സൊസൈറ്റി

Published on

കോതമംഗലം രൂപതയുടെ സാമൂഹ്യസേവന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് 1967ൽ രജിസ്റ്റർ ചെയ്തിട്ടുള്ള കോതമംഗലം സോഷ്യൽ സർവീസ് സൊസൈറ്റിയാണ്. രൂപതാ അതിർത്തിയിലുള്ള അശരണരും പാർശ്വവൽക്കരിക്കപ്പെട്ടവരും അവഗണിക്കപ്പെട്ടവരുമായ നാനാജാതി മതസ്ഥരായ ആളുകളുടെ സംരക്ഷണത്തിനായി ഈശോയുടെ അനുകമ്പാർദ്രഭാവം പ്രകടമാക്കുന്ന നിരവധി പദ്ധതികൾ നടത്തിവരുന്നു. ആരോഗ്യ വിദ്യാഭ്യാസ രംഗത്തും ഭവനരഹിതരായവരുടെ ഇടയിലും, ജീവന്റെ പരിപോഷണത്തിനും കാർഷികരംഗത്തും സാമൂഹ്യപരിവർത്തനത്തിനും പരിസ്ഥിതിസംരക്ഷണമേഖലയിലും ശ്രദ്ധേയമായ ഇടപെടലുകൾ നടത്താൻ സംഘടനയ്ക്ക് സാധിക്കുന്നുണ്ട്. 

ആരോഗ്യരംഗം 

ആശാകിരണം പദ്ധതി ആരോഗ്യമേഖലയിലെ സുപ്രധാനമായ പ്രവർത്തനമാണ്. കാരിത്താസ്  ഇന്ത്യ വിഭാവന ചെയ്ത ഈ പദ്ധതി മാരകമായ കാൻസർ രോഗികൾക്ക് വലിയൊരു ആശ്വാസമാണ്.  അവർക്കുള്ള ചികിത്സ, ബോധവത്ക്കരണ പരിപാടികൾ, കാൻസർ നിർണയ ക്യാമ്പുകൾ എന്നിവയിലൂടെ അനേകർക്ക് ആശ്വാസമാകുന്നു. വീടുകളിൽ സ്ഥാപിച്ചിട്ടുള്ള കോയിൻ ബോക്‌സ് കളക്ഷനിലൂടെ ഇന്നുവരെ അഞ്ചരകോടി രൂപ സമാഹരിച്ച് നൽകാൻ കഴിഞ്ഞിട്ടുണ്ട്. 

കിഡ്‌നി രോഗികളെ സഹായിക്കാൻ വേണ്ടി ആളുകളുടെ സഹകരണത്തോടെ രൂപതയിൽ പ്രവർത്തിക്കുന്ന ക്രൈസ്തവ ഹോസ്പിറ്റലുകളിൽ ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിച്ച് സൗജന്യ ഡയാലിസിസ്  സൗകര്യം ഒരുക്കുന്നു. 

മെഡിക്കൽ എക്യുപ്‌മെന്റ് ബാങ്ക് വീടുകളിൽ രോഗികളായി കിടക്കുന്നവരെ സഹായിക്കുവാനായി അവർക്ക് ആവശ്യമായ മെഡിക്കൽ ബെഡ്, വാക്കർ, വീൽചെയർ, ഓക്‌സിജൻ കോൺസെൻട്രേറ്റർ, ബൈപാപ് തുടങ്ങിയ ഉപകരണങ്ങൾ സൗജന്യമായി ഉപയോഗത്തിനായി നൽകുന്നു. 

ജീവ മെഡിക്കൽ ഷോപ്പ്. രോഗികൾക്ക് മിതമായ വിലയിൽ മരുന്നുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അഞ്ച് മെഡിക്കൽ ഷോപ്പുകളിലുടെ 10 മുതൽ 40 ശതമാനം വരെ വിലക്കുറവിൽ മരുന്നുകൾ ലഭ്യമാക്കുന്നതിലുടെ വർഷത്തിൽ ഉദ്ദേശം 2 കോടി രൂപയുടെ സബ്‌സിഡി നൽകാൻ കഴിയുന്നു കുറഞ്ഞ നിരക്കിൽ ലാബ് പരിശോധന നടത്തുന്നതിനായി ഒരു മെഡിക്കൽ ലാബോറട്ടറിയും പ്രവർത്തിച്ചുവരുന്നു.

വർഷത്തിൽ ഒറ്റത്തവണയുള്ള സാമ്പത്തിക സഹായം എന്ന നിലയിൽ സ്ഥിരമായ കിടപ്പുരോഗികൾ, മാനസിക വെല്ലുവിളികൾ നേരിടുന്നവർ എന്നിവർക്ക് സാമ്പത്തിക സഹായം നൽകി വരുന്നു.  

പ്രോലൈഫ് 

വലിയ കുടുംബങ്ങളെ സഹായിക്കാനും ജീവന്റെ സംരക്ഷകരാകാനുമുള്ള പദ്ധതിയാണ് ഫാമിലീസ് ഓഫ് ഡിവൈൻ പ്രോവിഡൻസ്. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന 525 കുടുംബങ്ങൾക്ക് രണ്ടുകോടി രൂപ 3 വർഷങ്ങൾ കൊണ്ട് നൽകി. നാലാമത്തെ കുട്ടിയുടെ പ്രസവം സഭയുടെ ആശുപത്രികളിൽ സൗജന്യമാണ്. അവരുടെ മാമ്മോദീസ അവസരത്തിൽ 25000 രൂപ സമ്മാനമായി നൽകുന്നു. +2 വരെ യുള്ള വിദ്യാഭ്യാസ സഹായവും നൽകുന്നു.

ഭവന നിർമാണം 

Mar Mathew Pothanamuzhi Housing Scheme പ്രകാരം ഓരോ വർഷവും 150 വീടുകൾ നിർമ്മിച്ചു നൽകുന്നതിന് പദ്ധതി വിഭാവനം ചെയ്യുന്നു. രൂപതയിലെ ഇടവകകളും സ്ഥാപനങ്ങളും രൂപതാ സോഷ്യൽ സർവീസ് സൊസൈറ്റിയും ചേർന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്.  ഭവന നിർമ്മാണത്തിന് സ്ഥലം ഇല്ലാത്തവർക്കായി  Land Bank പദ്ധതി പ്രകാരം സ്ഥലം കണ്ടെത്തി നൽകുന്ന പദ്ധതിക്കും ഈ വർഷം രൂപം നൽകി. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സഹായത്തോടെ 10 വീടുകൾ നിർമ്മിച്ച് നല്കനായി.

വിദ്യാഭ്യാസ മേഖല

 പ്രൊഫഷണൽ കോഴ്‌സുകൾക്ക് പഠിക്കുന്ന കുട്ടികൾക്ക് സ്‌കോളർഷിപ്പ് നൽകി വരുന്നു. 30 കുട്ടികൾക്ക് 47 ലക്ഷം രൂപ കഴിഞ്ഞ വർഷം  നൽകി. മാർ ജോർജ് പുന്നക്കോട്ടിൽ വിദ്യാഭ്യാസ സ്‌കോളർഷിപ്പ് പദ്ധതികളിലൂടെ  ഓരോ വർഷവും 20-ഓളം കുട്ടികൾക്ക് 25,000 രൂപ വച്ച് നൽകി വരുന്നു. ജീവ മിൽക്കിന്റെ സഹകരണത്തോടെ ഓരോ വർഷവും 200 കുട്ടികൾക്ക് 30,000 രൂപ വീതം ഒരു വർഷം 60 ലക്ഷം രൂപ സഹായം നൽകി വരുന്നു. ജർമ്മൻ ഭാഷ പരിശീലനത്തിനും അനുബന്ധ പദ്ധതികൾക്കും ഈ വർഷം  90 കുട്ടികൾക്ക് സൗജന്യ പരിശീലനം നൽകി. 

കാർഷിക മേഖല

കർഷകരെ സഹായിക്കുന്നതിനായി ആരംഭിച്ചിട്ടുള്ളതാണ് ജീവ മിൽക്ക് പ്ലാന്റ്. ഒരു ദിവസം 70000 ലിറ്റർ പാൽ സംഭരിച്ച് വിതരണം ചെയ്യുന്നു. Farmers Producer Company കൾ 5 എണ്ണം പ്രവർത്തിക്കുന്നു. Value Added Product കൾ ഉണ്ടാക്കി വിപണനം ചെയ്ത് കർഷകരുടെ വിളകൾക്ക് നല്ല വില ഉറപ്പാക്കാൻ സഹായിക്കുന്നു. 

കാർഷിക നേഴ്‌സറി, സാമൂഹ്യതിന്മകൾക്ക് എതിരെയുള്ള സജീവപ്രവർത്തനം, സാമൂഹ്യ സുരക്ഷ പദ്ധതികൾ നടപ്പാക്കുന്ന കേരള ലേബർ മൂവ്മെന്റ്, Save A Family Plan പദ്ധതികൾ, പിന്നോക്കവിഭാഗങ്ങൾക്കായുള്ള കുറഞ്ഞ പലിശയ്ക്കുള്ള ബാങ്ക് ലോൺ പദ്ധതികൾ, പരിസ്ഥിതി സംരക്ഷണത്തിനായുള്ള സോളാർ പദ്ധതികൾ തുടങ്ങി വൈവിധ്യങ്ങളായ മേഖലകളിൽ കോതമംഗലം സോഷ്യൽ സർവീസ് സൊസൈറ്റി ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിവരുന്നു. 

Latest Updates

POPULAR Views

FEATUERD Views

പാലക്കാട് രൂപതയുടെ സുവർണജൂബിലി പദ്ധതി

സുവർണജൂബിലിയോട് അനുബന്ധിച്ച് പാലക്കാട് രൂപത സ്വന്തമായി വീടില്ലാത്ത അമ്പതുപേർക്ക് വീടു നിർമ്മിച്ചുനല്കുന്നു. "നിനക്ക്...

ജീവന്റെ കൈത്താങ്ങുമായി എയ്ഞ്ചൽ ഡയാലിസിസ്

തലശേരി അതിരൂപതയുടെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ മൃദുസ്പർശമാണ് എയ്ഞ്ചൽ ഡയാലിസിസ് ജീവൻ നൽകുവാൻ ദൈവത്തിനല്ലാതെ മറ്റാർക്കും...

ദരിദ്രരെ അന്നമൂട്ടുന്ന ബേത്‌ലെഹേം കാരിത്താസ്

ഇടുക്കി പാറേമാവ് ആയുർവേദ ആശുപത്രിയിലും ഇടുക്കി മെഡിക്കൽ കോളേജിലും ചികിത്സയ്ക്കായി എത്തുന്ന...

കരുതലിന്റെ കാവൽമാടം

സ്‌നേഹത്തിന്റെ പൊൻതൂവലുകൾ തുന്നിച്ചേർത്ത് ഭിന്നശേഷിയുള്ള മക്കളുടെ സ്വപ്‌നങ്ങൾക്ക് ചിറകുകൾ നെയ്യുന്ന കരുണയുടെ...

സ്റ്റാർട്ട്; നല്ല നാളേയ്ക്കുവേണ്ടിയുള്ള ഇന്നിന്റെ തുടക്കം

രാജ്യത്തെ ഉദ്യോഗസ്ഥഭരണ നയരൂപീകണ തലങ്ങളിലും ജുഡീഷ്യറിയിലും മാധ്യമരംഗത്തുമെല്ലാം ക്രൈസ്തവ മൂല്യബോധവും ആദർശനിഷ്ഠയും...

മലനാട് ഡവലപ്‌മെന്റ് സൊസൈറ്റി എന്ന കൈത്താങ്ങും പിൻബലവുംമലനാട് ഡവലപ്‌മെന്റ് സൊസൈറ്റി

കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാൻ  മാർ ജോസഫ് പവ്വത്തിലിന്റെ ദീർഘവീഷണത്തിന്റെ ഫലമായി...

നല്ലൊരു നാളേയ്ക്കുവേണ്ടി

ക്രൈസ്തവപിന്നാക്കാവസ്ഥ പഠിക്കാൻ നിയമിതമായ ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ മുമ്പാകെ വിവരാധിഷ്ഠിതമായ...

കരകവിഞ്ഞൊഴുകുന്ന കാരുണ്യം

1972ൽ കന്യാകുമാരി ജില്ലയിൽ ആരംഭിച്ച കന്യാകുമാരി സോഷ്യൽ സർവ്വീസ് സൊസൈറ്റി ([KKSSS])തക്കല രൂപതയുടെ സാമൂഹ്യപ്രവർത്തനങ്ങളുടെ നെടുംതൂണായി നില്ക്കുന്നു.

ഹൃദ്യം ഈ ‘ഹൃദയ’പാലിയേറ്റീവ് സെന്റർ

ഇരിങ്ങാലക്കുട രൂപതയുടെ സൗജന്യ രോഗീ സാന്ത്വന പ്രസ്ഥാനമാണ് ഹൃദയ പാലിയേറ്റീവ് കെയർ & ഹോസ്പ്പീസ്. ജാതിമതഭേദമന്യേ രൂപതയുടെ പരിധിയിൽ വരുന്ന സകലമനുഷ്യർക്കും വേണ്ടിയാണ് ഹൃദയ സേവനം ചെയ്യുന്നത്.