കരകവിഞ്ഞൊഴുകുന്ന കാരുണ്യം

Published on

1972ൽ കന്യാകുമാരി ജില്ലയിൽ ആരംഭിച്ച കന്യാകുമാരി സോഷ്യൽ സർവ്വീസ് സൊസൈറ്റി (KKSSS) തക്കല രൂപതയുടെ സാമൂഹ്യപ്രവർത്തനങ്ങളുടെ നെടുംതൂണായി നില്ക്കുന്നു. കുടുംബക്ഷേമ പദ്ധതികൾ, ഉന്നതവിദ്യഭ്യാസം, ആരോഗ്യക്ഷേമ പരിപാടികൾ, ദുരന്തനിവാരണം, പരിസ്ഥിതി സംരക്ഷണം, സ്ത്രീ വിദ്യാഭ്യാസം, പാലിയേറ്റീവ് കെയർ, കരുണൈയില്ലം സ്‌പെഷ്യൽ സ്‌കൂൾ തുടങ്ങി ഓരോ കുടുംബത്തിനും സമൂഹത്തിനും വികസനത്തിന് ഉതകുന്നതെല്ലാംചെയ്തു വരുന്നതിൽ അഭിമാനംകൊള്ളുന്നു.

സ്ത്രീ ശാക്തീകരണം:

സമൂഹത്തിന്റെ മുൻനിരയിലേക്ക് സ്ത്രികളെ കൊണ്ടുവരുന്നതിനു വേണ്ടി  ഏറെ ക്രിയാത്മകമായ പ്രവർത്തനങ്ങൾ ചെയ്തുവരുന്നതിൽ സ്വാശ്രയസംഘങ്ങൾ മുഖ്യ പങ്കുവഹിക്കുന്നു. ഏകദേശം 35 കേന്ദ്രങ്ങളിലായി 400ൽ പരം സ്വാശ്രയസംഘങ്ങൾ  പ്രവർത്തിച്ചുവരുന്നു. അവരുടെ ചെറുസമ്പാദ്യ ശേഖരണത്തിലൂടെ കുടുംബത്തിന്റെ നിലവാരം ഉയർത്തുവാനും ചെറുതൊഴിൽചെയ്തും, ആട്, പശു, കോഴി എന്നിവ വളർത്തുന്നതിനുള്ള ലോണുകൾ കുറഞ്ഞ പലിശനിരക്കിൽ നല്കി അവരെ സഹായിച്ചും സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കി കെ.കെ.എസ്.എസ്. എസ് പ്രവർത്തിച്ചു വരുന്നു. വിദ്യഭ്യാസം പൂർത്തിയാക്കിയിട്ടും തൊഴിൽരഹിതരായ നിരവധി  ഗ്രാമീണസ്ത്രീകൾക്കു  തുടർപദ്ധതി  എന്ന രീതിയിൽ VStar കമ്പനിയുമായി സഹകരിച്ചു നാലു ഗാർമെന്റസ് യൂണിറ്റുകളിലൂടെയും  gloves packing യൂണിറ്റിലൂടെയും 500 ഓളം സ്ത്രീകൾക്കു പരിശീലനം കൊടുത്ത് ജോലി നല്കിവരുന്നു. അതോടൊപ്പംതന്നെ ജാതി മത ഭേദമെന്യേ Save A Family Plan പ്രോജക്ടിലൂടെ 2500ൽ കൂടുതൽ കുടുംബങ്ങളെ സ്വയംപര്യാപ്തയിലേക്കു  കൊണ്ടുവരാൻ സാധിച്ചു. കൂടാതെ ഈ പദ്ധതി വഴി HIV ബാധിച്ച ഭവനരഹിതരായ വിധവകൾക്ക് സൗജന്യ ഭവന പദ്ധതിയിലും സ്ത്രീശാക്തീകരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കന്യാകുമാരിയിലുള്ള ജനങ്ങൾക്കു മാത്രമല്ല തെങ്കാശി ജില്ലയിൽപ്പെട്ട ആളുകൾക്കുവേണ്ടികൂടി ഒരു യുണിറ്റ് കെ.കെ.എസ്.എസ്. എസ്. ന്റെ കീഴിൽ പ്രവർത്തിച്ചുവരുന്നു.

എഡ്യുകെയർ

നിർധനരായ വിദ്യാർഥികൾക്കു പഠന, പാഠ്യേതരപ്രവർത്തനങ്ങളിൽ അഭിവൃദ്ധി  പ്രാപിക്കാൻ അവസരമൊരുക്കുക, വിദ്യാർഥികളിൽ ഒളിഞ്ഞുകിടക്കുന്ന കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക, മൂല്യാധിഷ്ഠിത ജീവിതശൈലി വളർത്തിയെടുക്കുക, അതുവഴി സമൂഹത്തിന്റെ മുൻനിരയിൽ വിദ്യാർഥികളെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2015ൽ ആരംഭിച്ചതാണ് എഡ്യുകെയർ. ഇതിലൂടെ  ഏകദേശം 200ലധികം വിദ്യാർഥികൾ ഇതിനകം പരിശീലനം പൂർത്തിയാക്കി, ഉന്നത വിദ്യാഭ്യാസത്തിനു പ്രവേശനം നേടിയിട്ടുണ്ട്. ജോലിസാധ്യതയുള്ള മേഖലകളിലേയ്ക്കു കുട്ടികളെ കൈപിടിച്ചുനടത്തുന്നതിനും സാധിച്ചു. ഇപ്പോൾ 100ലധികം കുട്ടികൾ പല ബാച്ചുകളിലായി എഡ്യുകെയർ പരിശീലനം നേടിവരുന്നു.

അഞ്ചു പതിറ്റാണ്ടിനുമേലെ കന്യാകുമാരി സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ പ്രവർത്തനം വഴി കന്യാകുമാരി മുതൽ തെങ്കാശിവരെ ദൈവം ക്രമീകരിച്ച നന്മകൾ നിരവധിയാണ്. സൊസൈറ്റിയെ നയിച്ച ഫാ. മാത്യു വടക്കേമുറിയിൽ  തുടർന്ന് ഫാ. ലൂക്ക് പീടിയേക്കൽ, ഫാ. ജോൺ തെക്കേൽ, ഫാ. ആന്റണി പോരുക്കര, ഫാ. ആന്റണി എളേച്ചങ്ങളം, ഫാ. മാത്യു കുഴിഞ്ഞാലിൽ, ഫാ. ജോസഫ് മുതുപ്ലക്കൽ, ഫാ. തോമസ് തെക്കേൽ, ഫാ. സജി ഇളമ്പാശ്ശേരിൽ SDB എന്നിവരുടെ സേവനവും ഈ സൊസൈറ്റിക്കുമാത്രമല്ല തക്കലരുപതയുടെ വളർച്ചയ്ക്കും മുതൽക്കുട്ടാണ്.

പുതിയ ചുവടുവയ്പുകളിലൂടെ  അനുദിനം യാത്രതുടരുന്ന ഈ സൊസൈറ്റിക്ക് തക്കല രൂപതയുടെ ആദ്യത്തെ മെത്രാനായിരുന്ന കർദിനാൾ  മാർ ജോർജ് ആലഞ്ചേരി പിതാവിന്റെയും ഇപ്പോഴത്തെ രൂപതാദ്ധ്യക്ഷൻ മാർ ജോർജ്ജ് രാജേന്ദ്രൻ പിതാവിന്റെയും മാർഗദർശനത്തോടൊപ്പം നിലവിലെ പ്രസിഡന്റ് ഫാ. തോമസ് പൗവ്വത്ത് പറമ്പിലും ഡയറക്ടർ. ഫാ തോമസ് പൂവത്തുമുട്ടിലും അസി. ഡയറക്ടർ ഫാ. അജിൻ സി. ജോസഫും മികച്ചരീതിയിൽ നേതൃത്വം നല്കിക്കൊണ്ടിരിക്കുന്നു.

ഫാ. എബി പൂവത്തുംമൂട്ടിൽ
കെ. കെ. എസ്. എസ്. എസ്. തക്കല രൂപത

Latest Updates

POPULAR Views

FEATUERD Views

പാലക്കാട് രൂപതയുടെ സുവർണജൂബിലി പദ്ധതി

സുവർണജൂബിലിയോട് അനുബന്ധിച്ച് പാലക്കാട് രൂപത സ്വന്തമായി വീടില്ലാത്ത അമ്പതുപേർക്ക് വീടു നിർമ്മിച്ചുനല്കുന്നു. "നിനക്ക്...

ജീവന്റെ കൈത്താങ്ങുമായി എയ്ഞ്ചൽ ഡയാലിസിസ്

തലശേരി അതിരൂപതയുടെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ മൃദുസ്പർശമാണ് എയ്ഞ്ചൽ ഡയാലിസിസ് ജീവൻ നൽകുവാൻ ദൈവത്തിനല്ലാതെ മറ്റാർക്കും...

ദരിദ്രരെ അന്നമൂട്ടുന്ന ബേത്‌ലെഹേം കാരിത്താസ്

ഇടുക്കി പാറേമാവ് ആയുർവേദ ആശുപത്രിയിലും ഇടുക്കി മെഡിക്കൽ കോളേജിലും ചികിത്സയ്ക്കായി എത്തുന്ന...

കോതമംഗലം സോഷ്യൽ സർവീസ് സൊസൈറ്റി

കോതമംഗലം രൂപതയുടെ സാമൂഹ്യസേവന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് 1967ൽ രജിസ്റ്റർ ചെയ്തിട്ടുള്ള കോതമംഗലം...

കരുതലിന്റെ കാവൽമാടം

സ്‌നേഹത്തിന്റെ പൊൻതൂവലുകൾ തുന്നിച്ചേർത്ത് ഭിന്നശേഷിയുള്ള മക്കളുടെ സ്വപ്‌നങ്ങൾക്ക് ചിറകുകൾ നെയ്യുന്ന കരുണയുടെ...

സ്റ്റാർട്ട്; നല്ല നാളേയ്ക്കുവേണ്ടിയുള്ള ഇന്നിന്റെ തുടക്കം

രാജ്യത്തെ ഉദ്യോഗസ്ഥഭരണ നയരൂപീകണ തലങ്ങളിലും ജുഡീഷ്യറിയിലും മാധ്യമരംഗത്തുമെല്ലാം ക്രൈസ്തവ മൂല്യബോധവും ആദർശനിഷ്ഠയും...

മലനാട് ഡവലപ്‌മെന്റ് സൊസൈറ്റി എന്ന കൈത്താങ്ങും പിൻബലവുംമലനാട് ഡവലപ്‌മെന്റ് സൊസൈറ്റി

കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാൻ  മാർ ജോസഫ് പവ്വത്തിലിന്റെ ദീർഘവീഷണത്തിന്റെ ഫലമായി...

നല്ലൊരു നാളേയ്ക്കുവേണ്ടി

ക്രൈസ്തവപിന്നാക്കാവസ്ഥ പഠിക്കാൻ നിയമിതമായ ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ മുമ്പാകെ വിവരാധിഷ്ഠിതമായ...

ഹൃദ്യം ഈ ‘ഹൃദയ’പാലിയേറ്റീവ് സെന്റർ

ഇരിങ്ങാലക്കുട രൂപതയുടെ സൗജന്യ രോഗീ സാന്ത്വന പ്രസ്ഥാനമാണ് ഹൃദയ പാലിയേറ്റീവ് കെയർ & ഹോസ്പ്പീസ്. ജാതിമതഭേദമന്യേ രൂപതയുടെ പരിധിയിൽ വരുന്ന സകലമനുഷ്യർക്കും വേണ്ടിയാണ് ഹൃദയ സേവനം ചെയ്യുന്നത്.