അടുപ്പം കൂടട്ടെ.. അടുത്തിരിക്കൂ

Published on

ഏതൊരു ദാമ്പത്യത്തിലും ദുഷ്ക്കരമായ ചില സാഹചര്യങ്ങളുണ്ടാകാറുണ്ട്. കുടുംബജീവിതം മുന്നോട്ടുപോകുംതോറും പലപല പ്രശ്നങ്ങളെയും ദമ്പതികൾ അഭിമുഖീകരിക്കാറുമുണ്ട്. പ്രശ്നങ്ങളുണ്ടാകുന്നതല്ല അവയെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതും പരിഹരിക്കാൻ എങ്ങനെ ശ്രമിക്കുന്നുവെന്നതുമാണ് പ്രധാനപ്പെട്ട കാര്യം. കാരണം ഒരു ദാമ്പത്യവും പ്രശ്നരഹിതമല്ല, എന്നാൽ അവ സങ്കീർണമാക്കുന്നത് അതിലേർപ്പെട്ടിരിക്കുന്നവരുടെ വിവേകക്കുറവും പക്വതയില്ലായ്മയും ഞാൻ ഭാവങ്ങളുമാണ്. ദാമ്പത്യപ്രശ്നങ്ങളെ സൗമ്യതയോടെ കൈകാര്യം ചെയ്യാനുള്ള ചില എളുപ്പമാർഗങ്ങൾ പറയാം.

അടുത്തിരിക്കുക

പിണക്കങ്ങളുണ്ടാകുമ്പോൾ പല ദമ്പതികളും ചെയ്യുന്ന ഒരു പ്രവൃത്തിയാണ് കിടപ്പുമുറിവിട്ടുള്ള ഉറക്കവും പരസ്പരം സ്പർശിക്കാതിരിക്കാനുള്ള ബോധപൂർവമായ ശ്രമവും. ഇനി ഒരു മുറിയിൽ ഒരു കട്ടിലിൽ തന്നെ കിടന്നുറങ്ങുകയാണെങ്കിലും സ്പർശിക്കാതിരിക്കാൻ ശ്രമിക്കും. ഭക്ഷണം കഴിക്കുന്നത് രണ്ടുനേരങ്ങളിലോ രണ്ടിടങ്ങളിലോ ആയിരിക്കും. മുഖം കൊടുക്കാതിരിക്കാൻ അവർ അങ്ങേയറ്റം ശ്രദ്ധിക്കും. പിണക്കങ്ങളുണ്ടായാലും അടുത്തിരിക്കാൻ ശ്രമിക്കുക. പിണക്കമില്ലാത്ത അവസരത്തിലാണെങ്കിലും ഭക്ഷണമേശയിലും പ്രാർഥനാമുറിയിലുമെല്ലാം ദമ്പതികൾ അടുത്തിരിക്കാൻ ശ്രമിക്കുക. ശാരീരികബന്ധത്തിനുവേണ്ടിയല്ലാതെയും പരസ്പരം സ്പർശിക്കുക. സ്പർശം ഏതൊരു ബന്ധത്തെയും ഹൃദ്യമാക്കുന്ന ഒരു അനുഭവമാമ്.

ആശയവിനിമയം മുടക്കാതിരിക്കുക

ആശയവിനിമയം ഇല്ലാത്തത് ദമ്പതികളെ അകറ്റും. അകലം വർദ്ധിക്കുമ്പോഴാണ് വിഭജനമുണ്ടാകുന്നത്. വിഭജനം വ്യക്തികളെ വേർതിരിക്കും. അതുകൊണ്ട് ആശയവിനിമയം മുടക്കാതിരിക്കുക. സംസാരിക്കുക. അവ്യക്തകൾ നീക്കുക.പറയുമ്പോഴാണല്ലോ കാര്യങ്ങൾ കൂടുതൽ വ്യക്തമാകുന്നത്

ആദരിക്കുക, അഭിനന്ദിക്കുക

ജീവിതപങ്കാളിയെ ആദരിക്കുക. ഒരുപക്ഷേ വ്യക്തിപരമായ പല കുറവുകളുമുള്ള വ്യക്തിയായിരിക്കാം. എങ്കിലും ആ വ്യക്തിയുടെ അനന്യതയെ മാനിക്കുക. അയാളിലെ നന്മയെ ആശ്ലേഷിക്കുക. ചെറുതോ വലുതോ ആയ നേട്ടങ്ങളിൽ അഭിനന്ദിക്കുക. ഏതൊരാളും നല്ല വാക്കുകേൾക്കാൻ ആഗ്രഹിക്കുന്നതാണെന്ന് മറക്കരുത്. ജീവിതപങ്കാളിയെ നിങ്ങളല്ലാതെ മറ്റാരാണ് അഭിനന്ദിക്കേണ്ടത്?

പ്രശ്നങ്ങളിൽ നിന്ന് ഓടിയകലാതിരിക്കുക

ഒരു പ്രശ്നം വരുമ്പോൾ ഇണയെ കുറ്റം പറഞ്ഞ് മാറിനില്ക്കരുത്. പ്രതിബന്ധങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകുമ്പോൾ ഒഴിഞ്ഞുമാറുന്നതല്ല സ്നേഹം. അവയെ ഒരുമിച്ചുനിന്ന് നേരിടുക പരസ്പരം കരുത്തും പിന്തുണയും നല്കുക

സമയം ഒരുമിച്ചുചെലവിടുക.

എത്രതിരക്കുപിടിച്ച ജീവിതമാണ് നയിക്കുന്നതെങ്കിലും ദമ്പതികൾ ഒരുമിച്ചു സമയം ചെലവിടണം. ഒരാൾക്കുവേണ്ടി സമയം നീക്കിവയ്ക്കുന്നത് അയാൾ നമുക്കേറെ പ്രിയപ്പെട്ട ഒരാളായതുകൊണ്ടാണല്ലോ.. ഒരാൾക്കൊപ്പം സമയം ചെലവിടുന്നത് ആ സാന്നിധ്യം നമുക്കേറെ ഇഷ്ടമുള്ളതുകൊണ്ടാണല്ലോ.

ഇണയുടെ സ്വാതന്ത്ര്യത്തെ മാനിക്കുക

ഇണ ഒരു വ്യക്തിയാണ്. അതുകൊണ്ടുതന്നെ താല്പര്യങ്ങളും ഇഷ്ടങ്ങളും രീതികളും വ്യത്യസ്തമായിരിക്കും. ഇണയുടെ ശിറശ്ശറൗമഹശ്യേ യെ മാനിക്കുക. സ്വന്തം ഇഷ്ടങ്ങൾ ഇണയിൽ അടിച്ചേല്പിക്കാതിരിക്കുക

ശാരീരികാവശ്യങ്ങൾ നിറവേറ്റുക

ലൈംഗികതയ്ക്ക് ദാമ്പത്യത്തിൽ പ്രധാനപങ്കുണ്ട്. പരസ്പരം ശാരീരികാവശ്യങ്ങൾ നിറവേറ്റുക. പ്രാർഥനാജീവിതത്തിന് വേണ്ടിയല്ലാതെ ശാരീരികമായ അകലം പാലിക്കുന്നത ശരിയല്ലെന്നും അതുമൂലം സാത്താൻ നിങ്ങളെ വഴിതെറ്റിക്കുമെന്നും അപ്പസ്തോലൻ മുന്നറിയിപ്പ് നല്കിയിരിക്കുന്നത് മറക്കാതിരിക്കുക.

Latest Updates

POPULAR Views

FEATUERD Views

വ്യക്തിപരമായ പ്രാര്‍ഥന അത്യാവശ്യമാണോ?

ഒരാളോട് വ്യക്തിപരമായ അടുപ്പവും സ്‌നേഹവും തോന്നാന്‍ ഏറ്റവും എളുപ്പമാര്‍ഗം ആ വ്യക്തിയുമായി...

മരിയവണക്കത്തിന്റെ മെയ്മാസം

'നല്ലമാതാവേ മരിയേനിര്‍മ്മല യൗസേപ്പിതാവേ..'   കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ കുടുംബങ്ങളിലെ സന്ധ്യാപ്രാര്‍ഥനകളില്‍ മെയ്മാസങ്ങളില്‍...

മക്കള്‍ക്ക് സംസാരിക്കാന്‍ മടിയാണോ?

മകന്റെ ജനനത്തോടെയാണ് ഭാര്യമരിച്ചത്.  മകനാണ് തനിക്ക് ഭാര്യയെ നഷ്ടപ്പെടുത്തിയത് എന്നൊരു ചിന്ത...

കണ്ണാടി നോക്കുന്ന സമയം

 കണ്ണാടി നോക്കുന്ന സമയമാണ് നോമ്പ്. നാം എന്തായിരിക്കുന്നുവോ അത് കണ്ടെത്താനും തിരിച്ചറിയാനുമുളള...

ശിക്ഷയല്ല സ്‌നേഹമാണ് വേണ്ടത്

മക്കള്‍ തെറ്റു ചെയ്തുവെന്ന് അറിയുമ്പോള്‍ പൊട്ടിത്തെറിക്കുന്നവരും ശിക്ഷിക്കുന്നവരുമാണ് ഭൂരിപക്ഷം മാതാപിതാക്കളും. എന്നാല്‍ യഥാര്‍ഥ പേരന്റിംങ് രീതി അതല്ല എന്നാണ് വിശുദ്ധ ഡോണ്‍ ബോസ്‌ക്കോ പറയുന്നത്.

പേരന്റിംങില്‍ ഇത്രത്തോളം കാര്‍ക്കശ്യം ആവശ്യമുണ്ടോ?

പലതരം പേരന്റിംങ് രീതികളുണ്ട്. അതിലൊന്നാണ് ഇന്റന്‍സീവ് പേരന്റിംങ്. കുട്ടികളുടെ ജീവിതത്തില്‍ മാതാപിതാക്കള്‍...

നല്ലൊരു പേരന്റ് ആണോ നിങ്ങള്‍?

പെര്‍ഫോമന്‍സ് നോക്കി ഒരാള്‍ നല്ല പേരന്റ് ആണ് എന്ന് വിധിയെഴുതാനാവുമോ? മത്സരം...

മാതാപിതാക്കളേ ഇതിലേ ഇതിലേ…

കുട്ടി കരയുകയാണെന്ന് കരുതുക. മാതാപിതാക്കളെന്ന നിലയില്‍ നമ്മുടെ ആദ്യപ്രതികരണം കരയല്ലേ എന്ന...

വിട്ടുവീഴ്ചകള്‍

 അനൂപും വിനീതയും വിവാഹിതരായിട്ട് ആറുവര്‍ഷങ്ങള്‍ മാത്രമേ കഴിഞ്ഞിട്ടുള്ളൂ. രണ്ടുകുട്ടികളുമുണ്ട് ഇരുവര്‍ക്കും. വിവാഹജീവിതത്തിന്റെ...

മാതാപിതാക്കളേ, ജാഗരൂകയായിരിക്കുക!

സദാ ജാഗരൂകരായിരിക്കുക എന്നാണ് തിരുവചനം നമുക്ക് നല്കുന്ന മുന്നറിയിപ്പുകളിലൊന്ന്. ഇന്നത്തെ സാമൂഹിക...

സ്നേഹം കൊണ്ടൊരു കൂടാരം

കുടുംബജീവിതത്തിന്റെ അടിസ്ഥാനം സ്നേഹമാണ്. സ്നേഹത്തിന്റെ കാര്യത്തിലുള്ള ഏറ്റക്കുറച്ചിലുകളാണ് കുടുംബജീവിതത്തിൽ അസ്വസ്ഥതകൾക്ക് കാരണമാകുന്നത്....

കംഫർട്ട്

നിത്യജീവിതത്തിൽ പലയിടത്തും ഉപയോഗിച്ചുവരുന്ന ഒരു വാക്കാണ് കംഫർട്ട്. പുതിയതായി ഒരു വസ്ത്രം...