“കാത്തോളണേ ഈശോയെ!”

Published on

ഓർമ്മയുണ്ടോ, വല്യപ്പന്റെയോ വല്യമ്മയുടെയോ കൂടെയിരുന്ന് കുരിശുവരയിൽ പങ്കെടുത്തിരുന്ന ആ പഴയകാലം? അവരുടെ മടിയിൽ ഇരുന്ന് വ്യക്തമാകാത്ത ഭാഷയിൽ നമ്മൾ ഉരുവിട്ട വായ്‌ത്താരികളായ പ്രാർഥനകൾ..
ഇപ്പോഴും ഒരു പള്ളിയിൽ പ്രവേശിക്കുമ്പോളും, അൾത്താര കുമ്പിടുമ്പോളും നാവിൽ നിന്നും അറിയാതെ പൊഴിയുന്നതും അബോധമനസ്സ് ഉരുവിടുന്നതും അതൊക്കെത്തന്നെ.

  • “അപ്പനെയും അമ്മയെയും കാത്തോളണേ..”
  • “ആപത്തിൽനിന്നും രോഗത്തിൽ നിന്നും കാത്തോളണേ..”
  • “മഴയിൽ നിന്നും കാറ്റിൽ നിന്നും കാത്തോളണേ..”
  • “പെട്ടെന്നുള്ള മരണത്തിൽ നിന്നും കാത്തോളണേ..”
    ഇന്നും എനിക്കങ്ങനെയൊക്കെയാണ്. പിന്നെയാണ്, തലച്ചോറിൽ തയ്യാറാക്കുന്ന സമയവും സാഹചര്യവും നോക്കിയുള്ള, ഗ്രാമർ തെറ്റാതെയുള്ള, “ഗ്ലാമർ” ഉള്ള പ്രാർത്ഥന ഇങ്ങു വരികയുള്ളു. ആദ്യഭാഗം ബാല്യത്തിൽ ഹൃദയത്തിൽ ഒട്ടിയ ആ “ഈശോയെ കാത്തോളണേ”തന്നെ.

നോക്കൂ, ഇന്നത്തെ സുവിശേഷത്തിലും ഗുരുവിന്റെ പ്രാർത്ഥനയാണ്, തന്റെ ശിഷ്യർക്കുവേണ്ടി. വേറൊന്നുമല്ല –
“കാത്തോളണേ”യെന്ന്.

  • തിന്മ നിറഞ്ഞ ലോകത്തിൽനിന്ന്..
  • ലോകത്തിന്റെ കാപട്യങ്ങളിൽ നിന്ന്..
  • ദുഷ്ടനിൽനിന്ന്..
  • അനൈക്യത്തിൽനിന്ന്..
  • സാത്താന്റെ വിവിധ കുടിലതകളിൽ നിന്ന്..

പ്രാർത്ഥിക്കാറുണ്ടോ ഇങ്ങനെയൊക്കെ?
പ്രാർത്ഥിക്കണം, കാത്തോളണേയെന്ന്..!

  • കുടുംബത്തിന് വേണ്ടി
  • മക്കൾക്കും കൊച്ചുമക്കൾക്കും വേണ്ടി
  • എല്ലാവർക്കും വേണ്ടി
  • നമ്മുടെതന്നെ ആത്മാവിനുവേണ്ടി..

എന്റെ ചങ്ങാതീ, ആ കുഴമ്പിന്റെ മണമുള്ള, മുറുക്കാൻ കറകൾ വീണ പ്രാർത്ഥനകളേ കാണൂ, നമ്മുടെ കണ്ണടയും വരെ നമുക്ക് ആശ്രയമായി..!

ഫാ. അജോ രാമച്ചനാട്ട്

Latest Updates

POPULAR Views

FEATUERD Views

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ

പരിശുദ്ധ ത്രിത്വം : ക്രിസ്തീയ ദൈവശാസ്ത്രത്തിൽ നിർവചിക്കാനും മനസ്സിലാക്കാനും തീർത്തും ദുർഗ്രഹം...

എന്ത് പറയണം..??

"എന്തു പറയണം? "ഇങ്ങനെ ഒരു സംശയം ജീവിതത്തിൽ പലപ്പോഴും നമ്മൾ നേരിട്ടിട്ടുണ്ട്....

കാത്തിരിപ്പ് – അഴകുള്ള സഹനത്തിന്റെ പേര്.

പ്രക്ഷുബ്ധമായ തിരമാലകൾക്കുമേൽ വലയെറിഞ്ഞ് തുഴയെറിഞ്ഞ് നീങ്ങുന്ന മുക്കുവന്മാരെ കണ്ടിട്ടുണ്ടോ? കണ്ടുനിൽക്കുന്നവരുടെ മനസ്സു...

ആത്മാവ് – പടരുന്ന ശക്തി

കൊറോണയിലൂടെ കടന്നുപോയ ഓർമ്മകൾ എല്ലാവരുടെയും മനസ്സിൽ ഉള്ളത് കൊണ്ട് ഇപ്പോ വളരെ...

മണ്ണിൽ കുഴിച്ചുമൂടിയ നാണയങ്ങൾ

പൂന്തോട്ടത്തിൽ പാറിനടക്കുന്ന പൂമ്പാറ്റകളെല്ലാം ഒരു സമയത്ത് പുഴുക്കളായിരുന്നു, അഴകോ ആകർഷണീയതയോ ഇല്ലാത്ത...

പാപം, നീതി, ന്യായവിധി

പരിശുദ്ധാത്മാവിനെക്കുറിച്ച് തന്റെ ശിഷ്യരോട് ക്രിസ്തു ഓർമപ്പെടുത്തിയത് ഇങ്ങനെ. "അവന്‍ വന്ന്‌ പാപത്തെക്കുറിച്ചും...

ആത്മാവ് – പ്രകാശവും ജീവനും വഴികാട്ടിയും.

ഇന്ന് പന്തക്കുസ്താത്തിരുന്നാൾ..!സെഹിയോൻ മാളികയിൽ ചരിത്രത്തിന്റെ പുതിയ ഒരു പേജ് തുറക്കുകയായിരുന്നു.ഒരു പുതിയ...

അണക്കരയോ, അട്ടപ്പാടിയോ കൃപാസനമോ ?, അതോ ഇടവകപ്പള്ളിയോ?

വളരെ സൂക്ഷ്മമായി വ്യാഖ്യാനിക്കേണ്ട ഒരു തിരുവചനഭാഗത്തിന്റെ മുൻപിൽ ആണ് നാമിപ്പോൾ. ഇന്നത്തെ...

ഇടുങ്ങിയ വാതിൽ

സ്വർഗ്ഗത്തിലേക്കുള്ള വാതിൽ ഇടുങ്ങിയതാണെന്നാണ് ഇന്നത്തെ തിരുവചനം. നാശത്തിലേക്കുള്ള വാതിൽ ആകട്ടെ, വിശാലമാണ്; എളുപ്പമുള്ളതും ആണ്.

ഞാൻ – പ്രകീർത്തനം

ചുങ്കക്കാരന്റെ പ്രാർത്ഥന ശ്രദ്ധിച്ചുനോക്കൂ. ദൈവമേ ഞാൻ.. ഞാൻ, ഞാൻ.. സാക്ഷാൽ ദൈവത്തിന്റെ മുന്നിൽ നിന്നുകൊണ്ട് ഇത്രമേൽ സ്വയം പുകഴ്ത്താൻ മാത്രം അയാളൊന്നും ചെയ്തിട്ടില്ലതാനും..! എന്ന് മാത്രമോ, തൊട്ടപ്പുറത്ത് നിൽക്കുന്നവനും പിന്നെ സകല നാട്ടുകാരും മഹാ തെമ്മാടികളും..!

ഉയർത്തിയ കൈകൾ

ചാലക്കുടിയിലെയും പോട്ടയിലെയും ധ്യാനകേന്ദ്രങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ മനസ്സിൽ ഓടിയെത്തുന്ന യേശുവിന്റെ ഒരു ചിത്രമുണ്ട്. മേഘങ്ങളിൽ നിന്ന് ഇരുകരങ്ങളും ഉയർത്തി അനുഗ്രഹിക്കുന്ന കർത്താവിന്റെയാണത്.

വന്ന് കാണുക

അനുഗമിക്കാൻ ആഗ്രഹിച്ച് അടുത്തെത്തിയ ആ യുവാക്കൾക്ക് അവൻ എവിടെയാണ് വസിക്കുന്നത് എന്നറിയണമായിരുന്നു. ഒരാളെ അറിയുന്നതിൽ അവന്റെ വാസസ്ഥലം പ്രധാനമാണല്ലോ. യേശു പറഞ്ഞു. "വന്നു കാണുക."