കൊറോണയിലൂടെ കടന്നുപോയ ഓർമ്മകൾ എല്ലാവരുടെയും മനസ്സിൽ ഉള്ളത് കൊണ്ട് ഇപ്പോ വളരെ പെട്ടെന്ന് ഈ കാര്യം മനസ്സിലാകും. എന്താണെന്നോ? ദൈവാത്മാവിന് കോവിഡിനെപ്പോലെ ഒരു പകർച്ചാസ്വഭാവം ഉണ്ട് !
മറിയത്തിന്റെ അഭിവാദനം കേട്ടപ്പോള്‍ എലിസബത്തിന്റെ ഉദരത്തില്‍ ശിശു കുതിച്ചുചാടി. എലിസബത്ത് പരിശുദ്‌ധാത്‌മാവു നിറഞ്ഞവളായി.
(ലൂക്കാ 1 : 41)
നോക്കൂ, മറിയത്തിന്റെ ഒരു “Good Morning” കേട്ടതേയുള്ളൂ. എലിസബത്തിന്റെ ഉള്ളിൽ ആത്മാവിന്റെ മഴപ്പെയ്ത്ത്..
കുഞ്ഞ് കുതിച്ച് ചാടുന്നു..
എന്തൊക്കെയാണോ !!
ആത്മാവിന്റെ അഭിഷേകമുള്ളവരുമായിട്ടുള്ള സംസാരം, ഇടപെടൽ, എന്തിന് ഒരു whatsapp മെസ്സേജ് പോലും.. നമ്മെ ശക്തിയും ഊർജവുമുള്ളവരാക്കും. ഉളളിൽ ആത്മചൈതന്യമില്ലാത്തവരാകട്ടെ, ഉള്ള സന്തോഷം കൂടി തല്ലിക്കെടുത്തുകയും ചെയ്യും.
നെഞ്ചിൽ കൈവച്ച് എന്നോട് തന്നെ ചോദിക്കണം,
ഞാൻ ഏത് ടൈപ്പ് ആണ്?
ജീവനും സന്തോഷവും പടർത്തുന്നുണ്ടോ ഞാൻ? അതോ ഉള്ളതും കൂടി ഇല്ലാതാക്കികളയുന്ന നെഗറ്റീവ് എനർജിയാണോ ഞാൻ പകരുന്നത്?
ദൈവമേ, എന്റെ കണ്ടുമുട്ടലുകളിലും എന്റെ വാക്കുകളിലും ആത്മാവിന്റെ ജ്വലനമനുഭവിക്കാൻ കൃപ തരണേ. ആമ്മേൻ.
ഫാ. അജോ രാമച്ചനാട്ട്


