ഞാൻ – പ്രകീർത്തനം

Published on

ആ ഫരിസേയന്റെ പ്രാർത്ഥന ശ്രദ്ധിച്ചുനോക്കൂ..
ദൈവമേ ഞാൻ..
ഞാൻ,
ഞാൻ..
സാക്ഷാൽ ദൈവത്തിന്റെ മുന്നിൽ നിന്നുകൊണ്ട് ഇത്രമേൽ സ്വയം പുകഴ്ത്താൻ മാത്രം അയാളൊന്നും ചെയ്തിട്ടില്ലതാനും..!
എന്ന് മാത്രമോ, തൊട്ടപ്പുറത്ത് നിൽക്കുന്നവനും പിന്നെ സകല നാട്ടുകാരും മഹാ തെമ്മാടികളും..!
“എന്റെ തല, എന്റെ ഫുൾ ഫിഗർ..” എന്ന് പണ്ടാരോ പറഞ്ഞത് പോലെ ഒരു ജാതി ഐറ്റം.

അങ്ങനെ സത്യമായും ചിലരുണ്ട്. അവർ എവിടെ ജീവിച്ചാലും, എവിടെ ജോലി ചെയ്താലും അവർക്ക് ചുറ്റിലുമായി ഭൂമി കറങ്ങണം,
എല്ലാവരും എപ്പോഴും അവരെപ്പറ്റി സംസാരിക്കണം, പുകഴ്ത്തണം.
മറ്റാരും, ഒന്നിലും അവരെക്കാൾ മെച്ചമാകാൻ പാടില്ല. ആരും അവരെക്കാൾ നന്നായി ഒന്ന് ചുമയ്ക്കുകപോലും അരുത്!
എല്ലാത്തിന്റെയും ക്രെഡിറ്റ്‌ അവർക്ക് മാത്രം.
എന്തെങ്കിലും മറിച്ചൊന്ന് സംഭവിച്ചാൽ, കൂടെ ജീവിക്കുന്നവരുടെ കഷ്ടകാലം തുടങ്ങുകയായി..
നിന്നനിൽപ്പിൽ അവരൊക്കെ മോഷ്ടാക്കളും, വ്യഭിചാരികളും, മദ്യപരും ഒക്കെയായി മാറും. “ഒരു കലഹം ഒഴിവാകുന്നെങ്കിൽ ഒഴിവാകട്ടെ” എന്ന് വിചാരിച്ചു ക്ഷമിക്കുന്നവർ, ക്ഷമിച്ചുക്ഷമിച്ചു ഒരു പരുവമാകും..!!
ഇങ്ങനെ ഒരാൾ മതി, ഒരു വീടും ഒരു ഓഫീസും ഒരു ഗ്രൂപ്പുമൊക്കെ നരകതുല്യമാക്കാൻ.

ഇവിടെയാണ്‌, ആ ചുങ്കക്കാരൻ നമുക്ക് വലിയ പാഠമായി മാറുന്നത്.

  1. അയാൾ സ്വന്തം കുറവുകളെ വ്യക്തമായി അറിഞ്ഞിരുന്നു.
  2. ഹൃദയം നൊന്തു സങ്കടപ്പെടുന്നുണ്ട് അയാൾ.
  3. ദൈവകരുണ മാത്രമാണ് അയാളുടെ ആശ്രയം.
  4. ആത്മാർത്ഥമായി മാപ്പ് പറയുന്നുമുണ്ട്.

എന്റെ സുഹൃത്തേ, പന്തക്കുസ്താത്തിരുന്നാൾ അടുത്ത് വരുന്നു..
പരിശുദ്ധാത്മാവിനോട് ആലോചിക്കണം നമ്മൾ,

  • എന്നിൽ എത്രത്തോളം “ഞാൻ” ഉണ്ടെന്ന്.
  • എന്റെ മനോഭാവങ്ങളിൽ ഫരിസേയന്റെ ഞാൻ-പ്രകീർത്തനം തെളിഞ്ഞുനിൽപ്പുണ്ടോയെന്ന്.
  • ഞാൻ മൂലം കൂടെയുള്ള മനുഷ്യരും ജീവിക്കുന്ന ചുറ്റുപാടുകളും സഹിക്കേണ്ടിവരുന്നുണ്ടോയെന്ന്..!

ഫാ. അജോ രാമച്ചനാട്ട്

Latest Updates

POPULAR Views

FEATUERD Views

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ

പരിശുദ്ധ ത്രിത്വം : ക്രിസ്തീയ ദൈവശാസ്ത്രത്തിൽ നിർവചിക്കാനും മനസ്സിലാക്കാനും തീർത്തും ദുർഗ്രഹം...

എന്ത് പറയണം..??

"എന്തു പറയണം? "ഇങ്ങനെ ഒരു സംശയം ജീവിതത്തിൽ പലപ്പോഴും നമ്മൾ നേരിട്ടിട്ടുണ്ട്....

കാത്തിരിപ്പ് – അഴകുള്ള സഹനത്തിന്റെ പേര്.

പ്രക്ഷുബ്ധമായ തിരമാലകൾക്കുമേൽ വലയെറിഞ്ഞ് തുഴയെറിഞ്ഞ് നീങ്ങുന്ന മുക്കുവന്മാരെ കണ്ടിട്ടുണ്ടോ? കണ്ടുനിൽക്കുന്നവരുടെ മനസ്സു...

ആത്മാവ് – പടരുന്ന ശക്തി

കൊറോണയിലൂടെ കടന്നുപോയ ഓർമ്മകൾ എല്ലാവരുടെയും മനസ്സിൽ ഉള്ളത് കൊണ്ട് ഇപ്പോ വളരെ...

മണ്ണിൽ കുഴിച്ചുമൂടിയ നാണയങ്ങൾ

പൂന്തോട്ടത്തിൽ പാറിനടക്കുന്ന പൂമ്പാറ്റകളെല്ലാം ഒരു സമയത്ത് പുഴുക്കളായിരുന്നു, അഴകോ ആകർഷണീയതയോ ഇല്ലാത്ത...

പാപം, നീതി, ന്യായവിധി

പരിശുദ്ധാത്മാവിനെക്കുറിച്ച് തന്റെ ശിഷ്യരോട് ക്രിസ്തു ഓർമപ്പെടുത്തിയത് ഇങ്ങനെ. "അവന്‍ വന്ന്‌ പാപത്തെക്കുറിച്ചും...

ആത്മാവ് – പ്രകാശവും ജീവനും വഴികാട്ടിയും.

ഇന്ന് പന്തക്കുസ്താത്തിരുന്നാൾ..!സെഹിയോൻ മാളികയിൽ ചരിത്രത്തിന്റെ പുതിയ ഒരു പേജ് തുറക്കുകയായിരുന്നു.ഒരു പുതിയ...

അണക്കരയോ, അട്ടപ്പാടിയോ കൃപാസനമോ ?, അതോ ഇടവകപ്പള്ളിയോ?

വളരെ സൂക്ഷ്മമായി വ്യാഖ്യാനിക്കേണ്ട ഒരു തിരുവചനഭാഗത്തിന്റെ മുൻപിൽ ആണ് നാമിപ്പോൾ. ഇന്നത്തെ...

ഇടുങ്ങിയ വാതിൽ

സ്വർഗ്ഗത്തിലേക്കുള്ള വാതിൽ ഇടുങ്ങിയതാണെന്നാണ് ഇന്നത്തെ തിരുവചനം. നാശത്തിലേക്കുള്ള വാതിൽ ആകട്ടെ, വിശാലമാണ്; എളുപ്പമുള്ളതും ആണ്.

ഉയർത്തിയ കൈകൾ

ചാലക്കുടിയിലെയും പോട്ടയിലെയും ധ്യാനകേന്ദ്രങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ മനസ്സിൽ ഓടിയെത്തുന്ന യേശുവിന്റെ ഒരു ചിത്രമുണ്ട്. മേഘങ്ങളിൽ നിന്ന് ഇരുകരങ്ങളും ഉയർത്തി അനുഗ്രഹിക്കുന്ന കർത്താവിന്റെയാണത്.

“കാത്തോളണേ ഈശോയെ!”

ഓർമ്മയുണ്ടോ, വല്യപ്പന്റെയോ വല്യമ്മയുടെയോ കൂടെയിരുന്ന് കുരിശുവരയിൽ പങ്കെടുത്തിരുന്ന ആ പഴയകാലം? അവരുടെ മടിയിൽ ഇരുന്ന് വ്യക്തമാകാത്ത ഭാഷയിൽ നമ്മൾ ഉരുവിട്ട വായ്‌ത്താരികളായ പ്രാർഥനകൾ..

വന്ന് കാണുക

അനുഗമിക്കാൻ ആഗ്രഹിച്ച് അടുത്തെത്തിയ ആ യുവാക്കൾക്ക് അവൻ എവിടെയാണ് വസിക്കുന്നത് എന്നറിയണമായിരുന്നു. ഒരാളെ അറിയുന്നതിൽ അവന്റെ വാസസ്ഥലം പ്രധാനമാണല്ലോ. യേശു പറഞ്ഞു. "വന്നു കാണുക."