ഉയർത്തിയ കൈകൾ

Published on

ചാലക്കുടിയിലെയും പോട്ടയിലെയും ധ്യാനകേന്ദ്രങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ മനസ്സിൽ ഓടിയെത്തുന്ന യേശുവിന്റെ ഒരു ചിത്രമുണ്ട്. മേഘങ്ങളിൽ നിന്ന് ഇരുകരങ്ങളും ഉയർത്തി അനുഗ്രഹിക്കുന്ന കർത്താവിന്റെയാണത്. അത് സമ്മാനിക്കുന്ന വല്ലാത്ത ഒരു ആത്മവിശ്വാസമുണ്ട്, അനുഭവിച്ചവർക്കേ അറിയൂ.

സ്വതവേ കവിത്വം തുളുമ്പുന്ന അക്ഷരങ്ങൾ കൊണ്ട് സുവിശേഷം എഴുതുന്ന ലൂക്കാ വാക്കുകൾ കൊണ്ട് അവസാനം വരച്ച ചിത്രവും ഇതു തന്നെയാണ്.
(ലൂക്കാ, 24/50-51) ലാണത്.
അനുഗ്രഹിക്കുന്ന കർത്താവ് !
പ്രപഞ്ചത്തിന് മീതെ അനുഗ്രഹത്തിന്റെ കരങ്ങൾ വിരിച്ചുപിടിച്ചിരിക്കുന്ന ദൈവം !

ഇന്നത്തെ സുവിശേഷത്തിലെ ചില ഓർമപ്പെടുത്തലുകൾ..
A. അനുഗ്രഹിക്കുന്ന ക്രിസ്തു

  1. എപ്പോഴും നമുക്ക് മീതെ അനുഗ്രഹത്തിൻറെ കൈകൾ വിരിച്ച് നിൽക്കുന്ന കർത്താവ്‌.
  2. പ്രതിസന്ധികളിലും പ്രതീക്ഷ കൈവിടാതിരിക്കുക.
  3. അവന്റെ വിരിച്ച കൈകൾക്കുള്ളിൽ നമുക്ക് വേണ്ടിയുള്ള സൗഖ്യമുണ്ട്, സമാധാനമുണ്ട്, വിജയമുണ്ട്..

B. അനുഗ്രഹിക്കേണ്ടവർ നമ്മൾ

  1. നമ്മളും മറ്റുള്ളവരെ അനുഗ്രഹിക്കാൻ കടപ്പെട്ടവരാണ്.
  • അസൂയ ഒഴിവാക്കാം
  • പരദൂഷണം ഒഴിവാക്കാം
  • വെറുപ്പ് ഉപേക്ഷിക്കാം.
  1. അപരന്റെ നന്മ ആഗ്രഹിക്കണം.
  2. മറ്റുള്ളവർക്കായി പ്രാർത്ഥിക്കണം.

C. അനുഗ്രഹമാകേണ്ടവർ നമ്മൾ

  • മാതാപിതാക്കൾക്ക്
  • കുടുംബത്തിന്
  • സമൂഹത്തിന്

ചങ്ങാതീ,
ആദ്യം പ്രളയം.
പിന്നെ കൊറോണ,
പിന്നെ സാമ്പത്തികപ്രതിസന്ധികൾ,
വരൾച്ച, കൃഷിനാശം…
എല്ലാം കൊണ്ട് പൊറുതി മുട്ടിയ ഭൂഗോളത്തിലെ ഓരോ മനുഷ്യനും ചങ്കിൽ ഉറപ്പിക്കേണ്ട ഒരു ചിത്രമുണ്ട് – ഭൂമിയ്ക്ക് മീതെ അനുഗ്രഹിച്ചു കൊണ്ടിരിക്കുന്ന ക്രിസ്തുവിന്റെ ചിത്രമാണ്.

“ആര് മറന്നാലും മറക്കാത്തവൻ..
അന്ത്യത്തോളം കൂട്ടിനുള്ളവൻ” എന്നൊരു പാട്ടിന്റെ കഷണം ഓർമ വരുന്നു..

സുഹൃത്തേ, പ്രതീക്ഷ കൈവിടാത്തവരാകാം.
അനുഗ്രഹം കൊടുക്കുന്നവരാകാം.
അവൻ അനുഗ്രഹിക്കുവോളം കാത്തിരിക്കുന്നവരാകാം .

ഫാ. അജോ രാമച്ചനാട്ട്

Latest Updates

POPULAR Views

FEATUERD Views

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ

പരിശുദ്ധ ത്രിത്വം : ക്രിസ്തീയ ദൈവശാസ്ത്രത്തിൽ നിർവചിക്കാനും മനസ്സിലാക്കാനും തീർത്തും ദുർഗ്രഹം...

എന്ത് പറയണം..??

"എന്തു പറയണം? "ഇങ്ങനെ ഒരു സംശയം ജീവിതത്തിൽ പലപ്പോഴും നമ്മൾ നേരിട്ടിട്ടുണ്ട്....

കാത്തിരിപ്പ് – അഴകുള്ള സഹനത്തിന്റെ പേര്.

പ്രക്ഷുബ്ധമായ തിരമാലകൾക്കുമേൽ വലയെറിഞ്ഞ് തുഴയെറിഞ്ഞ് നീങ്ങുന്ന മുക്കുവന്മാരെ കണ്ടിട്ടുണ്ടോ? കണ്ടുനിൽക്കുന്നവരുടെ മനസ്സു...

ആത്മാവ് – പടരുന്ന ശക്തി

കൊറോണയിലൂടെ കടന്നുപോയ ഓർമ്മകൾ എല്ലാവരുടെയും മനസ്സിൽ ഉള്ളത് കൊണ്ട് ഇപ്പോ വളരെ...

മണ്ണിൽ കുഴിച്ചുമൂടിയ നാണയങ്ങൾ

പൂന്തോട്ടത്തിൽ പാറിനടക്കുന്ന പൂമ്പാറ്റകളെല്ലാം ഒരു സമയത്ത് പുഴുക്കളായിരുന്നു, അഴകോ ആകർഷണീയതയോ ഇല്ലാത്ത...

പാപം, നീതി, ന്യായവിധി

പരിശുദ്ധാത്മാവിനെക്കുറിച്ച് തന്റെ ശിഷ്യരോട് ക്രിസ്തു ഓർമപ്പെടുത്തിയത് ഇങ്ങനെ. "അവന്‍ വന്ന്‌ പാപത്തെക്കുറിച്ചും...

ആത്മാവ് – പ്രകാശവും ജീവനും വഴികാട്ടിയും.

ഇന്ന് പന്തക്കുസ്താത്തിരുന്നാൾ..!സെഹിയോൻ മാളികയിൽ ചരിത്രത്തിന്റെ പുതിയ ഒരു പേജ് തുറക്കുകയായിരുന്നു.ഒരു പുതിയ...

അണക്കരയോ, അട്ടപ്പാടിയോ കൃപാസനമോ ?, അതോ ഇടവകപ്പള്ളിയോ?

വളരെ സൂക്ഷ്മമായി വ്യാഖ്യാനിക്കേണ്ട ഒരു തിരുവചനഭാഗത്തിന്റെ മുൻപിൽ ആണ് നാമിപ്പോൾ. ഇന്നത്തെ...

ഇടുങ്ങിയ വാതിൽ

സ്വർഗ്ഗത്തിലേക്കുള്ള വാതിൽ ഇടുങ്ങിയതാണെന്നാണ് ഇന്നത്തെ തിരുവചനം. നാശത്തിലേക്കുള്ള വാതിൽ ആകട്ടെ, വിശാലമാണ്; എളുപ്പമുള്ളതും ആണ്.

ഞാൻ – പ്രകീർത്തനം

ചുങ്കക്കാരന്റെ പ്രാർത്ഥന ശ്രദ്ധിച്ചുനോക്കൂ. ദൈവമേ ഞാൻ.. ഞാൻ, ഞാൻ.. സാക്ഷാൽ ദൈവത്തിന്റെ മുന്നിൽ നിന്നുകൊണ്ട് ഇത്രമേൽ സ്വയം പുകഴ്ത്താൻ മാത്രം അയാളൊന്നും ചെയ്തിട്ടില്ലതാനും..! എന്ന് മാത്രമോ, തൊട്ടപ്പുറത്ത് നിൽക്കുന്നവനും പിന്നെ സകല നാട്ടുകാരും മഹാ തെമ്മാടികളും..!

“കാത്തോളണേ ഈശോയെ!”

ഓർമ്മയുണ്ടോ, വല്യപ്പന്റെയോ വല്യമ്മയുടെയോ കൂടെയിരുന്ന് കുരിശുവരയിൽ പങ്കെടുത്തിരുന്ന ആ പഴയകാലം? അവരുടെ മടിയിൽ ഇരുന്ന് വ്യക്തമാകാത്ത ഭാഷയിൽ നമ്മൾ ഉരുവിട്ട വായ്‌ത്താരികളായ പ്രാർഥനകൾ..

വന്ന് കാണുക

അനുഗമിക്കാൻ ആഗ്രഹിച്ച് അടുത്തെത്തിയ ആ യുവാക്കൾക്ക് അവൻ എവിടെയാണ് വസിക്കുന്നത് എന്നറിയണമായിരുന്നു. ഒരാളെ അറിയുന്നതിൽ അവന്റെ വാസസ്ഥലം പ്രധാനമാണല്ലോ. യേശു പറഞ്ഞു. "വന്നു കാണുക."