ഇടുങ്ങിയ വാതിൽ

Published on

സ്വർഗ്ഗത്തിലേക്കുള്ള വാതിൽ ഇടുങ്ങിയതാണെന്നാണ് ഇന്നത്തെ തിരുവചനം. നാശത്തിലേക്കുള്ള വാതിൽ ആകട്ടെ, വിശാലമാണ്; എളുപ്പമുള്ളതും ആണ്.

ഇടുങ്ങിയ, പൊക്കവും വീതിയും കുറഞ്ഞ ഒരു വാതിലിലൂടെ പ്രവേശിക്കണം എന്നിരിക്കട്ടെ. ഓടിച്ചെന്ന് കയറാനാവില്ല, ആർക്കും. ആരായാലും,

  1. ഒന്ന് നിൽക്കണം, ശാന്തമായി.
  2. നല്ലതുപോലെ കുനിയണം.
  3. ശ്രമമെടുത്ത് ഞെങ്ങിഞെരുങ്ങി കയറണം.
  4. ചിലപ്പോൾ എവിടെയെങ്കിലും ഉരഞ്ഞ് മുറിവ് പറ്റിയെന്നും വരാം.

സ്വർഗ്ഗത്തിലേക്ക് എത്തിച്ചേരണമെങ്കിലും ഏതൊരു മനുഷ്യനും തന്റെ ആത്മീയ ജീവിതത്തിൽ ഇങ്ങനെയൊക്കെ ചെയ്തേ മതിയാകൂ.

  • ചില നിയന്ത്രണങ്ങൾ
  • ചില തീരുമാനങ്ങൾ
  • എളിമപ്പെടലുകൾ
  • ത്യാഗം ചെയ്തുള്ള പരിശ്രമങ്ങൾ
  • പരാതിയില്ലാത്ത ചില വേദനകൾ
    അങ്ങനെ പലതും.

എന്റെ ചങ്ങാതീ, ഭൂമിയിൽ അങ്ങനെയാണ് അനേകമനേകം വിശുദ്ധരുണ്ടായത്.

നമുക്ക് പ്രാർത്ഥിക്കാം,
ദൈവമേ, സ്വർഗ്ഗത്തിന്റെ പൗരന്മാരാണെന്ന ബോധത്തോടെ ഭൂമിയിൽ എന്നും പുണ്യവഴിയേ ചരിക്കാൻ ബലം തരണേ, ആമേൻ.

ഫാ. അജോ രാമച്ചനാട്ട്

Latest Updates

POPULAR Views

FEATUERD Views

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ

പരിശുദ്ധ ത്രിത്വം : ക്രിസ്തീയ ദൈവശാസ്ത്രത്തിൽ നിർവചിക്കാനും മനസ്സിലാക്കാനും തീർത്തും ദുർഗ്രഹം...

എന്ത് പറയണം..??

"എന്തു പറയണം? "ഇങ്ങനെ ഒരു സംശയം ജീവിതത്തിൽ പലപ്പോഴും നമ്മൾ നേരിട്ടിട്ടുണ്ട്....

കാത്തിരിപ്പ് – അഴകുള്ള സഹനത്തിന്റെ പേര്.

പ്രക്ഷുബ്ധമായ തിരമാലകൾക്കുമേൽ വലയെറിഞ്ഞ് തുഴയെറിഞ്ഞ് നീങ്ങുന്ന മുക്കുവന്മാരെ കണ്ടിട്ടുണ്ടോ? കണ്ടുനിൽക്കുന്നവരുടെ മനസ്സു...

ആത്മാവ് – പടരുന്ന ശക്തി

കൊറോണയിലൂടെ കടന്നുപോയ ഓർമ്മകൾ എല്ലാവരുടെയും മനസ്സിൽ ഉള്ളത് കൊണ്ട് ഇപ്പോ വളരെ...

മണ്ണിൽ കുഴിച്ചുമൂടിയ നാണയങ്ങൾ

പൂന്തോട്ടത്തിൽ പാറിനടക്കുന്ന പൂമ്പാറ്റകളെല്ലാം ഒരു സമയത്ത് പുഴുക്കളായിരുന്നു, അഴകോ ആകർഷണീയതയോ ഇല്ലാത്ത...

പാപം, നീതി, ന്യായവിധി

പരിശുദ്ധാത്മാവിനെക്കുറിച്ച് തന്റെ ശിഷ്യരോട് ക്രിസ്തു ഓർമപ്പെടുത്തിയത് ഇങ്ങനെ. "അവന്‍ വന്ന്‌ പാപത്തെക്കുറിച്ചും...

ആത്മാവ് – പ്രകാശവും ജീവനും വഴികാട്ടിയും.

ഇന്ന് പന്തക്കുസ്താത്തിരുന്നാൾ..!സെഹിയോൻ മാളികയിൽ ചരിത്രത്തിന്റെ പുതിയ ഒരു പേജ് തുറക്കുകയായിരുന്നു.ഒരു പുതിയ...

അണക്കരയോ, അട്ടപ്പാടിയോ കൃപാസനമോ ?, അതോ ഇടവകപ്പള്ളിയോ?

വളരെ സൂക്ഷ്മമായി വ്യാഖ്യാനിക്കേണ്ട ഒരു തിരുവചനഭാഗത്തിന്റെ മുൻപിൽ ആണ് നാമിപ്പോൾ. ഇന്നത്തെ...

ഞാൻ – പ്രകീർത്തനം

ചുങ്കക്കാരന്റെ പ്രാർത്ഥന ശ്രദ്ധിച്ചുനോക്കൂ. ദൈവമേ ഞാൻ.. ഞാൻ, ഞാൻ.. സാക്ഷാൽ ദൈവത്തിന്റെ മുന്നിൽ നിന്നുകൊണ്ട് ഇത്രമേൽ സ്വയം പുകഴ്ത്താൻ മാത്രം അയാളൊന്നും ചെയ്തിട്ടില്ലതാനും..! എന്ന് മാത്രമോ, തൊട്ടപ്പുറത്ത് നിൽക്കുന്നവനും പിന്നെ സകല നാട്ടുകാരും മഹാ തെമ്മാടികളും..!

ഉയർത്തിയ കൈകൾ

ചാലക്കുടിയിലെയും പോട്ടയിലെയും ധ്യാനകേന്ദ്രങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ മനസ്സിൽ ഓടിയെത്തുന്ന യേശുവിന്റെ ഒരു ചിത്രമുണ്ട്. മേഘങ്ങളിൽ നിന്ന് ഇരുകരങ്ങളും ഉയർത്തി അനുഗ്രഹിക്കുന്ന കർത്താവിന്റെയാണത്.

“കാത്തോളണേ ഈശോയെ!”

ഓർമ്മയുണ്ടോ, വല്യപ്പന്റെയോ വല്യമ്മയുടെയോ കൂടെയിരുന്ന് കുരിശുവരയിൽ പങ്കെടുത്തിരുന്ന ആ പഴയകാലം? അവരുടെ മടിയിൽ ഇരുന്ന് വ്യക്തമാകാത്ത ഭാഷയിൽ നമ്മൾ ഉരുവിട്ട വായ്‌ത്താരികളായ പ്രാർഥനകൾ..

വന്ന് കാണുക

അനുഗമിക്കാൻ ആഗ്രഹിച്ച് അടുത്തെത്തിയ ആ യുവാക്കൾക്ക് അവൻ എവിടെയാണ് വസിക്കുന്നത് എന്നറിയണമായിരുന്നു. ഒരാളെ അറിയുന്നതിൽ അവന്റെ വാസസ്ഥലം പ്രധാനമാണല്ലോ. യേശു പറഞ്ഞു. "വന്നു കാണുക."