ലളിതം, പ്രാർത്ഥനാനിർഭരം മാർ റാഫേൽ തട്ടിൽ പിതാവ് സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പായി സ്ഥാനാരോഹണം ചെയ്തു

Published on

സീറോമലബാർസഭയുടെ നാലാമത് മേജർ ആർച്ചുബിഷപ്പായി മാർ റാഫേൽ തട്ടിൽ സ്ഥാനമേറ്റു. 2024 ജനുവരി 11 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് മൗണ്ട് സെന്റ് തോമസിൽ നടന്ന ലളിതവും പ്രാർത്ഥനാനിർഭരവുമായ അന്തരീക്ഷത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. 

സീറോമലബാർസഭാ അഡ്മിനിസ്ട്രേറ്ററും കൂരിയ ബിഷപ്പുമായ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ മുഖ്യകാർമ്മികനായിരുന്നു. മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ പുതിയ മേജർ ആർച്ച് ബിഷപ്പിനെയും സിനഡ് പിതാക്കന്മാരെയും മറ്റ് പ്രതിനിധികളെയും സ്വാഗതം ചെയ്തു. 

ബിഷപ് മാർ റാഫേൽ തട്ടിലിനെ മേജർ ആർച്ചുബിഷപ്പായി സ്ഥിരീകരിച്ചുകൊണ്ടുളള ഫ്രാൻസിസ് മാർപാപ്പയുടെ ഉത്തരവ് മേജർ ആർക്കി എപ്പിസ്‌ക്കോപ്പൽ ചാൻസലർ ഫാ. എബ്രഹാം കാവിൽപുരയിടത്തിൽ വായിച്ചു. കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ സ്ഥാനചിഹ്നങ്ങളായ അംശവടിയും മുടിയും ധരിപ്പിച്ച് പ്രത്യേക ഇരിപ്പിടത്തിൽ മാർ റാഫേൽ തട്ടിലിനെ ഇരുത്തിയതോടെ സ്ഥാനാരോഹണച്ചടങ്ങുകൾ പൂർത്തിയായി.

തുടർന്ന് പുതിയ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയർപ്പിച്ചു. ആർച്ചുബിഷപ്പുമാരായ മാർ ജോസഫ് പെരുന്തോട്ടം, മാർ ആൻഡ്രൂസ് താഴത്ത്, മാർ മാത്യു മൂലക്കാട്ട്, മാർ ജോസഫ് പാംപ്ലാനി എന്നിവർ സഹകാർമ്മികരായി.  മാർ ജോസഫ് പാംപ്ലാനി വചനസന്ദേശം നല്കി.

കർദിനാൾമാരായ മാർ ജോർജ് ആല ഞ്ചേരി, മാർ ക്ലീമിസ് കാതോലിക്കാ ബാവ തുടങ്ങിയവർ പങ്കെടുത്തു. അനുമോദന സമ്മേളനത്തിൽ കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ, ആർച്ചുബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, ആർച്ചുബിഷപ് ഡോ.

ജോസഫ് കളത്തിപ്പറമ്പിൽ, ജോസഫ് മാർ ഗ്രിഗോറിയോസ്, യൂഹാനോൻ മാർ തിയഡോഷ്യസ്, ബിഷപ് അലക്‌സ് വടക്കുംതല,  ആർച്ചുബിഷപ് മാർ ഔഗിൻ കുര്യാക്കോസ്, ഫാ. വർഗീസ് പൊട്ടയ്ക്കൽ എന്നിവർ ആശംസകൾ നേർന്നു. സി.എം.ഐ. പ്രിയോർ  ജനറൽ ഫാ. തോമസ് ചാത്തംപറമ്പിൽ,  സി.എം.സി. സുപ്പീരിയർ ജനറൽ സി. ഗ്രേസ് തെരേസ്, സി.എസ്.റ്റി. സുപ്പീരിയർ ജനറൽ ബ്ര. വർഗീസ് മഞ്ഞളി, അഡ്വ. ബിജു പറയനിലം,  ആൻസി മാത്യു, അഡ്വ. സാം സണ്ണി എന്നിവർ ബൊക്കെ  നൽകി.

മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഡിസംബർ ഏഴിന് സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് സീറോ മലബാർ സഭാ സിനഡ് മാർ റാഫേൽ തട്ടിലിനെ മേജർ ആർച്ചുബിഷപ്പായി തിരഞ്ഞെടുത്തത്. മാർ ആന്റണി പടിയറ, മാർ വർക്കി വിതയത്തിൽ, മാർ ജോർജ് ആലഞ്ചേരി എന്നിവരാണ് മുൻ മേജർ ആർച്ചുബിഷപ്പുമാർ.

Latest Updates

POPULAR Views

FEATUERD Views

സീറോമലബാർസഭയുടെ മുഴുവൻ ആദരവ്: ശർമ്മിള മേരി ജോസഫ് ഐഎഎസ്

അഭിവന്ദ്യ റാഫേൽ തട്ടിൽ പിതാവിന് ലൂർദ്ദ് പള്ളിയിൽ സ്വീകരണം നല്കുമ്പോൾ അത്...

ചരിത്രത്തെയും വർത്തമാനത്തെയും ബന്ധിപ്പിക്കുന്നകണ്ണിയാകാനുള്ള നിയോഗം: മുഖ്യമന്ത്രി

പ്രാചീനകാലം മുതല്ക്കേ ലോകത്തിന്റെ പലഭാഗങ്ങളിലുള്ള ജനവിഭാഗങ്ങളുമായി വാണിജ്യബന്ധത്തിലേർപ്പെട്ട് അതുവഴിയായി വിവിധ ഭാഷകളെയും...

വിട്ടുപിരിയാനാവാത്ത സൗഹൃദം നല്കുന്ന വ്യക്തി:  വി. വാസവൻ

തട്ടിൽ പിതാവിനെ വളരെ നേരത്തെ മുതൽ പരിചയമുണ്ട്. വശ്യമനോഹരമായ  പെരുമാറ്റം, ലാളിത്യമാർന്ന...

ക്രൈസ്തവമിഷനറിമാരുടെ സേവനങ്ങളെ വിസ്മരിക്കാനാവില്ല: ശശി തരൂർ

പിതാക്കന്മാരുടെ ജോലി ജനങ്ങളെ ദൈവത്തിലേക്ക് അടുപ്പിക്കുക, ദൈവസന്ദേശം അവർക്ക് കൊടുക്കുക എന്നെല്ലാമാണ്....

ജോൺ പോൾ ഒന്നാമൻ മാർപാപ്പയുടെ ഓർമ്മഉണർത്തുന്ന തട്ടിൽ പിതാവ്: വി.ഡി സതീശൻ

അഭിവന്ദ്യ തട്ടിൽപിതാവിനെ കാണുമ്പോഴെല്ലാം എനിക്കോർമ്മ വരുന്നത് ജോൺ പോൾ ഒന്നാമൻ മാർപാപ്പയെയാണ്....

ഹൃദയംകൊണ്ട് സംസാരിക്കുന്ന ആൾ: റോഷി അഗസ്റ്റിൻ

സഭയുടെ അംഗമെന്ന നിലയിൽ പുത്രന് യോജിച്ച വികാരവായ്പ്പോടെയാണ് ഞാൻ ഇവിടെ നില്ക്കുന്നത്....

പൗലോസ് ശ്ലീഹായെപോലെ: ബിഷപ് മാർ തോമസ് തറയിൽ

വിശുദ്ധ പത്രോസ് സഭയുടെ അജപാലകനാകുന്നതിന് മുമ്പ് കർത്താവ് വിശുദ്ധ പത്രോസിനോട് ചോദിച്ച...

കത്തോലിക്കാ വിശ്വാസത്തിൽ വെള്ളം ചേർക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല: ആർച്ചുബിഷപ് മാർ ജോസഫ് പെരുന്തോട്ടം

ആഗോളവ്യാപകമായി ചിതറിപ്പാർക്കുന്ന സീറോ മലബാർ വിശ്വാസികളെ ഒരുമിച്ചുചേർത്തു നയിക്കുവാൻ, അവരെ പഠിപ്പിക്കുവാൻ,...

കരിസ്മാറ്റിക് ചൈതന്യം കരുത്തായുള്ള ഇടയൻ: ആർച്ചുബിഷപ് ഡോ. തോമസ് ജെ നെറ്റോ

സഭാസംവിധാനത്തിൽ നേതൃത്വം വഹിക്കുന്നവരെ ഇടയന്മാർ എന്നാണ് വിളിക്കുന്നത്. തിരഞ്ഞെടുപ്പിലൂടെയോ നിയമനത്തിലൂടെയോ ആണ്...

ദൈവകരം പ്രവർത്തിച്ചപ്പോൾ: ഔഗിൻ മാർ കുര്യാക്കോസ്

ദൈവത്തിന്റെ കരം എങ്ങനെ പ്രവർത്തിക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് മേജർ ആർച്ച് ബിഷപ്പായുള്ള മാർ...

ദൈവം നല്കിയ മറുപടി: ബിഷപ് അലക്സ് വടക്കുംതല

ഹൃദയത്തിലെന്നും യുവത്വവും തീക്ഷണതയും കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് മേജർ ആർച്ച് ബിഷപ് മാർ...

നിഷ്‌ക്കപടനായ ഇസ്രായേൽക്കാരൻ: ആർച്ചുബിഷപ് മാർ ആൻഡ്രൂസ് താഴത്ത്

കർത്താവിന്റെ അടുക്കലേക്ക് പീലിപ്പോസ് നഥാനിയേലിനെ കൊണ്ടുവന്നപ്പോൾ കർത്താവ് നഥാനിയേലിനെ നോക്കി പറഞ്ഞു...