കേരളത്തിലെ മാര്‍ത്തോമാ നസ്രാണികളുടെ ചരിത്രത്തില്‍ ഇടവകയുടെ കൂട്ടായ്മയും ഭരണക്രമവും എപ്പോഴും ശ്രദ്ധേയമായിരുന്നു. പൗരസ്ത്യ കാനന്‍ നിയമമനുസരിച്ച്, ഇടവകയുടെ അജപാലനപരവും സാമ്പത്തികവുമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യു ന്നതിന് അനുയോജ്യമായ സമിതികള്‍ സ്വയാധികാരസഭയുടെ പ്രത്യേകനിയമമനുസരിച്ചു ഉണ്ടായിരിക്കേണ്ടതാണ് എന്നു നിഷ്‌കര്‍ഷിക്കുന്നു (ഇഇഋഛ ര. 295)....