സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സംവരണേതര വിഭാഗങ്ങള്‍ക്കായി (EWS) നടപ്പിലാക്കിയ 10 ശതമാനം സംവരണം കേരളത്തില്‍ പലപ്പോഴും അര്‍ഹരായവരിലേക്ക് എത്തുന്നില്ല എന്ന് ജെ ബി കോശി കമ്മീഷന്‍ വിലയിരുത്തുന്നു. പ്രധാനമായും വടക്കേ ഇന്ത്യന്‍ ഗ്രാമീണ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി തയ്യാറാക്കിയ മാനദണ്ഡങ്ങള്‍ അതേപടി...