ജെ. ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്: അഭിമാനപൂര്‍വം സീറോമലബാര്‍ സഭ

Published on

ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കപ്പെട്ടതില്‍ സീറോമലബാര്‍ സഭയ്ക്ക് വലിയ അഭിമാനമുണ്ട്, കാരണം അത് സീറോമലബാര്‍ സഭയുടെ സംഭാവനയാണ്. ഇങ്ങനെ പറയുന്നതില്‍  ഒരു കടുകിടപോലും അതിശയോക്തിയില്ല. ജസ്റ്റിസ് ജെ. ബി. കോശിയുടെ തന്നെ വാക്കുകള്‍ ഇപ്രകാരമാണ്, ‘സീറോമലബാര്‍സഭയാണ് ഇങ്ങനെ ഒരു കമ്മീഷന്‍ വേണമെന്ന് ആവശ്യപ്പെട്ടതും കൂടുതല്‍ ഇതിനുവേണ്ടി പരിശ്രമിച്ചതും’.  ഇത് അദ്ദേഹം പല വേദികളില്‍ നടത്തിയിട്ടുള്ള പ്രസ്താവനയാണ്. കൂടാതെ റിപ്പോര്‍ട്ടിന്റെ ആരംഭത്തില്‍  അദ്ദേഹം ‘സീറോമലബാര്‍സഭ ഉള്‍പ്പെടെ പല സഭകളും’ (1.1) എന്നു നമ്മുടെ മാത്രം പേരെടുത്തു പരാമര്‍ശിച്ചിരിക്കുന്നു.   ഉപസംഹാരത്തിലും ഈ പരാമര്‍ശമുണ്ട്.

2019 ഡിസംബര്‍ 20 ന് ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ നേതൃത്വത്തില്‍ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍, ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ്പ് മാര്‍ തോമസ് തറയില്‍ എന്നിവര്‍ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനെ സന്ദര്‍ശിച്ച് ഒരു ലക്ഷം പേര്‍ ഒപ്പിട്ട ഭീമഹര്‍ജി സമര്‍പ്പിച്ചു. ഈ ഹര്‍ജിയിലെ ഒന്നാമത്തെ ആവശ്യം കേരളത്തിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാന്‍ ഒരു ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കണം എന്നതായിരുന്നു. ഇപ്രകാരം ഒരു നിവേദനം നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ നടപടികള്‍ ഒന്നും സ്വീകരിക്കാതിരുന്ന സാഹചര്യത്തില്‍ സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, കമ്മീഷന്‍ കണ്‍വീനര്‍ ബിഷപ്പ് മാര്‍ തോമസ് തറയില്‍ എന്നിവര്‍ 2020 ഒക്ടോബര്‍ 27 ന് ബഹു. മുഖ്യമന്ത്രിയെ വീണ്ടും സന്ദര്‍ശിക്കുകയും പ്രസ്തുത ജുഡീഷ്യല്‍ കമ്മീഷനെ ഉടന്‍തന്നെ നിയമിക്കണമെന്ന് ശക്തമായി ആവശ്യപ്പെടുകയും ചെയ്തു. സീറോമലബാര്‍ സഭയുടെ ഭാഗത്തുനിന്ന് സമ്മര്‍ദം ശക്തമായതിനെത്തുടര്‍ന്ന്, പത്തു ദിവസത്തിനകംതന്നെ, 2020 നവംബര്‍ 05 ന്, കേരളത്തിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷനെ നിയമിച്ചു.

ജസ്റ്റിസ് ജെ. ബി. കോശി ചെയര്‍മാനായും ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഐ.എ.എസ്., ശ്രീ. ജേക്കബ് പുന്നൂസ് ഐ.പി.എസ്. എന്നിവര്‍ അംങ്ങളായും നിയമിക്കപ്പെട്ട കമ്മീഷനില്‍ കേരളത്തിലെ ഏറ്റവും വലിയ ക്രൈസ്തവ വിഭാഗമായ സീറോമലബാര്‍ സഭയില്‍നിന്നും പ്രതിനിധി ഇല്ലാതെ വന്നത് വലിയ പോരായ്മയായി വിലയിരുത്തപ്പെട്ടു. തുടര്‍ന്ന് സഭയുടെ ആവശ്യം അംഗീകരിച്ച്, കോതമംഗലം രൂപതാംഗമായ റിട്ട. ജഡ്ജ് സി.വി. ഫ്രാന്‍സിസിനെ കമ്മീഷന്‍ സെക്രട്ടറിയായി നിയമിച്ചു. സമഗ്രമായ ഈ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതില്‍ അദ്ദേഹം  നിസ്തുലമായ സേവനമാണ് നല്‍കിയതെന്ന് നമുക്ക് റിപ്പോര്‍ട്ടിന്റെ താളുകള്‍ മറിക്കുമ്പോള്‍ മനസിലാകും.

 2021 ഫെബ്രുവരി 08 നാണ് കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ (Terms of Reference) പുറത്തിറക്കിയത്. അന്നു മുതല്‍ കമ്മീഷന്റെ നടപടികളെക്കുറിച്ച് സമുദായാംഗങ്ങളെ അറിയിക്കാനും അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചു പരമാവധി നിവേദനങ്ങള്‍ സമര്‍പ്പിക്കാനും സീറോമലബാര്‍ സഭ കഠിനമായി പരിശ്രമിച്ചിരുന്നു. സഭയുടെ പബ്ലിക് അഫയേഴ്‌സ് കമ്മീഷനാണ് ഇതിന്റെ ചുമതല നിര്‍വഹിച്ചത്.  ജെ.ബി. കോശി കമ്മീഷന് നാലുലക്ഷത്തി  നാല്‍പത്തയ്യായിരത്തി അത്തൂറില്‍പരം (445500) നിവേദനങ്ങളാണ് ലഭിച്ചത്. ഇതില്‍ മഹാഭൂരിപക്ഷവും സീറോമലബാര്‍ സഭയില്‍ നിന്ന് ലഭിച്ചവയാണ്. ഇരിങ്ങാലക്കുട രൂപതയില്‍നിന്ന് ഒരു ജീപ്പു നിറയെ നിവേദനങ്ങള്‍ കൊണ്ടുവന്നതിന് അന്നു കമ്മീഷന്‍ ഓഫീസില്‍ ഉണ്ടായിരുന്ന ഞാന്‍ സാക്ഷിയാണ്. അത്രമാത്രം ആവേശവും സഹകരണവുമാണ് സീറോമലബാര്‍ സമുദായാംഗങ്ങളില്‍നിന്ന് കമ്മീഷനോട് ഉണ്ടായത്. 

നമ്മള്‍ ഭീമഹര്‍ജി പോലെ നിവേദനങ്ങള്‍ കൊടുക്കുകയായിരുന്നില്ല. ശാസ്ത്രീയ പഠനങ്ങള്‍ നടത്തി വ്യക്തമായ അപഗ്രഥനങ്ങളാണ് സമര്‍പ്പിച്ചത്.  തലശേരി, താമരശേരി, മാനന്തവാടി രൂപതകള്‍ സമഗ്ര സര്‍വേയും മറ്റു പല രൂപതകളും സാമ്പിള്‍ സര്‍വേയും നടത്തി. തൃശൂര്‍ അതിരൂപതയുടെ PAROC Institute സഭ മുഴുവനിലും സാമ്പിള്‍ സര്‍വേ നടത്തി. പബ്ലിക് അഫയേഴ്‌സ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ വൈദികരും അത്മായരുമടങ്ങുന്ന ഒരു വിദഗ്ധസംഘം തൃശൂര്‍ അതിരൂപതാ ആസ്ഥാനത്ത് ദിവസങ്ങളോളം താമസിച്ചാണ് സീറോമലബാര്‍ സഭയുടെ നിവേദനം തയ്യാറാക്കിയത്.  ഫാ. നോബിള്‍ പാറയ്ക്കല്‍, . ഫാ. സബിന്‍ തൂമുള്ളില്‍, ഡോ. ചാക്കോ കാളാംപറമ്പില്‍, ഡോ. മേരി റജീന, അഡ്വ. ജോജി ചിറയില്‍, അഡ്വ. അലക്‌സ് എം സ്‌കറിയ, . റോണി അഗസ്റ്റിന്‍, . ബിബിന്‍ കെ. അലക്‌സ് എന്നിവരും ഞാനുമാണ് ഈ സംഘത്തില്‍ ഉണ്ടായിരുന്നത്. ഈ നിവേദനത്തില്‍ സമുദായംഗങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളും വിവേചനങ്ങളും സമഗ്രമായും ശാസ്ത്രീയമായും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇതിലെ ബഹുഭൂരിപക്ഷം വിഷയങ്ങളും അവയുടെ ചാര്‍ട്ടുകളും ടേബിളുകളും സഹിതം ജെ. ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ അതേപോലെ തന്നെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് എന്നത് അഭിമാനകരമാണ്. ഈ നിവേദനം തയ്യാറാക്കുന്നതില്‍ പ്രധാന സഹകാരികളില്‍ ഒരാളായിരുന്ന യശ:ശരീരനായ അഡ്വ.അലക്‌സ് എം. സ്‌കറിയയ്ക്ക് സ്മരണാഞ്ജലി അര്‍പ്പിക്കുന്നു.

ജെ. ബി. കോശി കമ്മീഷന്‍ ജില്ലാ ആസ്ഥാനങ്ങളില്‍ മാത്രമേ സിറ്റിംഗുകള്‍ നടത്തുകയുള്ളൂ എന്നു തീരുമാനിച്ചിരുന്നെങ്കിലും സീറോമലബാര്‍സഭയ്ക്കുവേണ്ടി രണ്ടു സ്‌പെഷ്യല്‍ സിറ്റിംഗുകള്‍ നടത്താന്‍ തയ്യാറായി. 2021 നവംബര്‍ 22 ന് സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സിറ്റിംഗ് നടത്തുകയും പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ അംഗങ്ങളായ അഭിവന്ദ്യ പിതാക്കന്‍മാരുടെ സാന്നിധ്യത്തില്‍ അന്നത്തെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയില്‍നിന്ന് നിവേദനം ഏറ്റുവാങ്ങുകയും ചെയ്തു. 
2023 മെയ് 17 ന് ജസ്റ്റിസ് ജെ. ബി. കോശി ബഹു. മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ തയ്യാറാകാതെ സര്‍ക്കാര്‍ ആയിരത്തില്‍പരം ദിവസങ്ങള്‍ അത് പൂഴ്ത്തിവച്ചു. സീറോമലബാര്‍സഭ ഇതിനെതിരെ ശക്തമായി ശബ്ദമുയര്‍ത്തി. സഭാ സിനഡുതന്നെ ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു, കൂടാതെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ബഹു. മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതി.

2024 ആഗസ്റ്റില്‍ പാലായില്‍ നടന്ന സഭാ അസംബ്ലിയില്‍ പ്രമേയം പാസാക്കി. പബ്ലിക് അഫയേഴ്‌സ് കമ്മീഷനും വിവിധ രൂപതകളും  സമുദായ സംഘടനയായ കത്തോലിക്കാ കോണ്‍ഗ്രസും എസ്.എം.വൈ.എം.ഉം വിവിധ പ്രസ്ഥാനങ്ങളുമെല്ലാം റിപ്പോര്‍ട്ട് പുറത്തുവിടാന്‍വേണ്ടി നിവേദനങ്ങള്‍ നല്‍കുകയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. കൂടാതെ ഭരണകക്ഷിയിലും പ്രതിപക്ഷത്തുമുള്ള സീറോമലബാര്‍ സഭാംഗങ്ങളായ എം. എല്‍.എമാരാണ്  നിയമസഭയില്‍ ഇതിനായി സബ്മിഷനുകള്‍ അവതരിപ്പിച്ചത്. ഇതിന്റെയെല്ലാം ഫലമായി 2026 ഫെബ്രുവരി 24 ന് കൂടിയ മന്ത്രസഭായോഗം റിപ്പോര്‍ട്ട് അംഗീകരിക്കുകയും 27 ന് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുകയും 28 ന് സഭാ പ്രതിനിധികളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി വിശദീകരണങ്ങള്‍ നല്‍കുകയും ചെയ്തു. ഈ യോഗത്തില്‍ സീറോമലബാര്‍ പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. 

ജെ. ബി. കോശി കമ്മീഷനുവേണ്ടി സീറോമലബാര്‍സഭ ഇത്രയേറെ കഷ്ടപ്പെട്ടെങ്കിലും സഭയ്ക്കു പ്രയോജനപ്രദമായ ശിപാര്‍ശകളില്‍ വളരെ കുറച്ചു മാത്രമേ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടുള്ളൂ. എങ്കിലും കേരളത്തിലെ ക്രിസ്ത്യാനികളുടെ പിന്നാക്കാവസ്ഥ ചൂണ്ടിക്കാണിക്കാന്‍ ഒരു ആധികാരിക രേഖ ലഭിച്ചതില്‍ സന്തോഷമുണ്ട്. കൂടാതെ ഈ കമ്മീഷന്റെ നിയമനം സഭയ്ക്ക് സ്വയം വിലയിരുത്തലിനും പഠനത്തിനും നിമിത്തമായി. ഇപ്രകാരം കണ്ടെത്തിയ വെല്ലുവിളികള്‍ പരിഹരിക്കുന്നതിനായി സഭ, ‘സമുദായ ശക്തീകരണവര്‍ഷം  2026’ പ്രഖ്യാപിച്ച് ബോധവല്‍ക്കരണവും കര്‍മപദ്ധതികളുമായി മുമ്പോട്ടുപോവുകയാണ്. ഈ വര്‍ഷാചരണത്തില്‍തന്നെ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നത് സമുദായത്തിന്റെ ശക്തമായ മുന്നേറ്റത്തിന് നിദാനമായിത്തീരും എന്നു ഉറച്ചു വിശ്വസിക്കുന്നു.

ഫാ. ജയിംസ് കൊക്കവയലില്‍
സെക്രട്ടറി
സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍

Latest Updates

POPULAR Views

FEATUERD Views

ദൈവവിളി: അസ്തിത്വത്തിലേക്കുള്ള അനന്തയാത്ര 

തന്റെ അസ്തിത്വത്തിന്റെ പൂര്‍ണ്ണത പ്രാപിക്കാനായി ജീവിതസാഹചര്യങ്ങളുടെയും ദൈവീക ഇടപെടലുകളുടെയും പശ്ചാത്തലത്തില്‍, പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടും വ്യക്തമായ അറിവോടും കൂടെ ഒരാള്‍ തിരഞ്ഞെടുക്കുന്ന ജീവിതാവസ്ഥയാണ് ദൈവവിളി. ഇത് കേവലം ഒരു തൊഴിലോ ജീവിതരീതിയോ അല്ല, മറിച്ച് ദൈവത്തോടും മനുഷ്യരോടുമുള്ള ഉത്തരവാദിത്തപരമായ പ്രതികരണമാണ്.

ക്രിസ്ത്യന്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നതില്‍ മാനേജുമെന്റുകള്‍ നേരിടുന്ന പ്രതിസന്ധികൾ

ക്രിസ്ത്യന്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നതില്‍ മാനേജ്‌മെന്റുകള്‍ നേരിടുന്ന ബുദ്ധിമുട്ട് എന്താണെന്ന് വ്യക്തമാക്കുന്നുണ്ട്. സര്‍ക്കാര്‍ എങ്ങനെ  ക്രിയാത്മകമായി ഇടപെടേണ്ടെന്ന് പറയുന്നുണ്ട്. ക്രിസ്ത്യന്‍ ന്യൂനപക്ഷ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ച് പൊതു സമൂഹത്തിന് കൃത്യമായ ബോധ്യം നല്‍കാന്‍ ജെ. ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ  പ്രസ്തുത ഭാഗം വായിക്കുന്നത് അഭികാമ്യമായിരിക്കും.പ്രസ്തുത ഭാഗം ചുവടെ ചേര്‍ക്കുന്നു

EWS സംവരണം

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന  സംവരണേതര വിഭാഗങ്ങള്‍ക്കായി (EWS) നടപ്പിലാക്കിയ 10 ശതമാനം...

മലയോര മേഖലയുടെ വികസനം

ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷന്‍ മലയോര മേഖല സംബന്ധിച്ച 36...

ജെ. ബി. കോശി കമ്മീഷന്റെ പരിവര്‍ത്തിത ക്രൈസ്തവ  ശിപാര്‍ശകള്‍  പഠനം

 *കേരളത്തിലെ പരിവര്‍ത്തിത ക്രൈസ്തവ വിഭാഗത്തിന്റെ സമൂലമായ ഉന്നമനത്തിനുതകുന്ന മാഗ്‌നാകാര്‍ട്ടയാണ് ജസ്റ്റിസ് ജെബി...

വിദ്യാഭ്യാസ ന്യൂനപക്ഷ സംവരണ വിഷയങ്ങള്‍

ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പൊതുവായ പ്രശ്‌നങ്ങളെ വിശദമായി അവതരിപ്പിക്കുന്ന ഭാഗമാണ് ജെ ബി...

കുട്ടനാടിനെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ശുപാർശകൾ

ജസ്റ്റിസ് (റിട്ട) ജെ ബി കോശി കമ്മീഷന്‍  റിപ്പോര്‍ട്ടില്‍ കുട്ടനാടുമായി ബന്ധപ്പെട്ട്...

നോമ്പുകാലം: ശ്രവണത്തിന്റെയും ഉപവാസത്തിന്റെയും മാനസാന്തരത്തിന്റെയും സമയം

പ്രിയ സഹോദരീസഹോദരന്മാരെ,മാതൃസഹജമായ കരുതലാൽ പ്രചോദിതയായി ദൈവത്തിന്റെ രഹസ്യം നമ്മുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവാക്കി...

സ്വാതന്ത്ര്യം ആഘോഷമാവട്ടെ, പക്ഷേ കടമകള്‍ വിസ്മൃതിയിലാവരുത്

അവകാശങ്ങള്‍ക്കുവേണ്ടി ആര്‍ത്തുവിളിക്കുകയും കടമകളെക്കുറിച്ച് മൗനം ഭജിക്കുകയും ചെയ്യുന്നത് മനുഷ്യന്റെ സ്വാര്‍ഥപ്രകൃതിയില്‍ അടിസ്ഥാനമിട്ട ഒരു സംസ്‌കാരമാണ്. ജോലിസമയത്ത് കൈവലിക്കുകയും കൂലിസമയത്ത് കൈനീട്ടുകയും ചെയ്യുന്നത് ഈ സംസ്‌കാരത്തിന്റെ മലിനമുഖമാണ്.

സമുദായശക്തീകരണം സഭയുടെ വളര്‍ച്ചയ്ക്ക്

'നിന്റെ അമ്മ, ജലാശയത്തിനടുത്തു നട്ടിരിക്കുന്ന മുന്തിരിച്ചെടിപോലെയാണ്. ധാരാളമായി വെള്ളം കിട്ടിയതുമൂലം അതു...

പ്രത്യാശയുടെ ജൂബിലിവര്‍ഷം

എഡി 1300 മുതല്‍ ഓരോ 25 വര്‍ഷം കൂടുമ്പോഴും ആചരിച്ചുപോരുന്ന ജൂബിലിവത്സരത്തിന്...

പ്രകാശവീഥിയില്‍ സഭ

തിരുസഭയുടെ ആത്മാവബോധം ദൈവശാസ്ത്ര ലോകത്തും സാധാരണ ചര്‍ച്ചകളിലും ശരിയായ വിധത്തില്‍ ഗ്രഹിക്കുകയും...