കുടുംബങ്ങള്‍ക്കുവേണ്ടി സഭയോടൊപ്പം

Published on

അരനൂറ്റാണ്ടിലധികമായി കേരളത്തിന്റെ മതസാമൂഹിക സാംസ്‌കാരിക മേഖലകളില്‍ ക്രിസ്തുവിനെ പകര്‍ന്നുനല്കുകയാണ് അമലോത്ഭവമാതാവിന്റെ പ്രേഷിതസന്യാസിനി സമൂഹം (ASMI)

 ഭൗതിക ജീവിത സാഹചര്യങ്ങളുടെ കുത്തൊഴുക്കില്‍ ആടി ഉലയുന്ന കുടുംബങ്ങളെ വേദനയോടെ നോക്കികണ്ട  കര്‍ദിനാള്‍ മാര്‍ ആന്റണി പടിയറ പിതാവ്  പ്രാര്‍ഥനയിലൂടെ ലഭിച്ച ദൈവികപ്രചോദനമനുസരിച്ച് രൂപം നല്കിയതാണ് അമലോത്ഭവമാതാവിന്റെ പ്രേഷിത സന്യാസിനീസമൂഹം അഥവാ എഎസ്എംഐ. 1974 സെപ്തംബര്‍ 21 നായിരുന്നു  സന്യാസിനിസമൂഹത്തിന്റെ ഔദ്യോഗികമായ തുടക്കം. തിരുസഭയുടെ  അടിത്തറയും വ്യക്തിത്വരൂപീകരണത്തിന്റെ പിള്ളത്തൊട്ടിലുമായ കുടുംബങ്ങളെ നവീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ്  സന്യാസിനിസമൂഹം പ്രവര്‍ത്തിക്കുന്നത്. പരിപൂര്‍ണസമര്‍പ്പണം വഴി  മിശിഹായുടെ രക്ഷാകരപദ്ധതിയില്‍ പങ്കുചേര്‍ന്ന അമലോത്ഭവമാതാവിനെ സ്വര്‍ഗീയമധ്യസ്ഥയായി സ്വീകരിച്ചിരിക്കുന്ന എഎസ്എംഐ, ഇടവകയോട് ചേര്‍ന്നു ജാതിമതഭേദമന്യേ കുടുംബനവീകരണം ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുന്നു.

  ജീവിതത്തിലൂടനീളം മിശിഹായ്ക്ക് സാക്ഷ്യം വഹിക്കുക എന്നതാണ് അമലോത്ഭവമാതാവിന്റെ പ്രേഷിതസന്യാസിനി സമൂഹത്തിന്റെ ദര്‍ശനം. ജീവിതത്തെ മുഴുവനായി സ്പര്‍ശിക്കുന്ന ആത്മസമര്‍പ്പണം വഴി മിശിഹാനുകരണത്തിന്റെയും ദൈവൈക്യത്തിന്റെയും ജീവിതത്തിലൂടെ ലഭ്യമാകുന്ന രക്ഷാകരാനുഭവം കുടുംബപ്രേഷിതം, ഇടവകപ്രേഷിതം, വിദ്യാഭ്യാസം, ആതുരശുശ്രൂഷ, എന്നീ മാര്‍ഗങ്ങളിലൂടെ വ്യക്തികളും കുടുംബങ്ങളുമായി പങ്കുവയ്ക്കുന്നു. അതുവഴിയായി എല്ലാവരെയും ത്രി്‌തൈ്വക ദൈവത്തിന്റെ കൂട്ടായ്മയിലേക്ക് കൊണ്ടുവരിക എന്ന പ്രേഷിതദൗത്യമാണ് അമലോത്ഭവമാതാവിന്റെ പ്രേഷിതസന്യാസിനി സമൂഹം ഏറ്റെടുത്തിരിക്കുന്നത്.  ശാരീരിക മാനസിക വൈകല്യമുള്ളവരുടെ സംരക്ഷണം, ആതുരശുശ്രൂഷ, ഹോംമിഷന്‍ സാമൂഹിക സേവനം, ഭിന്നശേഷിക്കാര്‍ക്കു വേണ്ടിയുള്ള സ്‌പെഷ്യല്‍ സ്‌കൂള്‍,  നേഴ്‌സിംഗ് കെയ,ര്‍ പാലിയേറ്റീവ് കെയര്‍, ഡിസ്‌പെന്‍സറി, കൗണ്‍സിലിംഗ് തുടങ്ങിയ സേവനങ്ങളും കാലഘട്ടത്തിനു അനുസൃതമായി ഇവര്‍ കാഴ്ചവയ്ക്കുന്നു.

 സീറോമലബാര്‍ സഭയുടെ വിവിധ രൂപതകളിലും ജര്‍മ്മനിയിലും ജയ്പ്പൂര്‍,  ബിജ്‌നോര്‍ എന്നീ മിഷന്‍ കേന്ദ്രങ്ങളിലുമായി സഹോദരിമാര്‍ ശുശ്രൂഷ ചെയ്തുവരുന്നു. എ.എസ്.എം.ഐ സന്യാസിനി സമൂഹത്തിന്റെ ജനറലേറ്റ് ചങ്ങനാശേരിയുടെ സമീപപ്രദേശമായ ചീരഞ്ചിറയിലാണ്. 2004 ഡിസംബര്‍ എട്ടിന്  എ.എസ്.എം.ഐ സന്യാസിനിസമൂഹം എപ്പാര്‍ക്കിയല്‍ പദവിയിലുള്ള കോണ്‍ഗ്രിഗേഷനായി ഉയര്‍ത്തപ്പെട്ടു.   ദൈവത്തിന്റെ കരുതലും കരുണാര്‍ദ്രസ്‌നേഹവും ഇടപെടലുകളുമാണ് സമൂഹത്തിന്റെ വളര്‍ച്ചയിലുടനീളം കാണാന്‍ കഴിയുന്നത്. ‘എല്ലാ കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിന്‍. ഇതാണ് യേശുക്രിസ്തുവില്‍ നിങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം’ (1 തെസ 5/8) എന്ന പൗലോസ് ശ്ലീഹായുടെ ഉദ്‌ബോധനത്തിന് ജീവിതത്തിലൂടെ അര്‍ഥം നല്‍കിവരുന്നവരാണ്  അമലോത്ഭവമാതാവിന്റെ പ്രേഷിതസന്യാസിനി സമൂഹാംഗങ്ങള്‍. ഈശോയുടെ സാന്നിധ്യമായി, സ്വര്‍ഗീയ ജീവിതത്തിന്റെ മുന്നാസ്വാദനമായി, ദൈവികശക്തിയുടെ ചാലുകളായി, സുവിശേഷത്തിന്റെ സാക്ഷികളായി, നൂറുമേനി വിളവുകൊയ്യുവാന്‍ എഎസ്എംഐ സഹോദരിമാര്‍ സദാ സന്നദ്ധരാണ്.

Latest Updates

POPULAR Views

FEATUERD Views

മിശിഹായ്ക്കും സഭയ്ക്കും വേണ്ടി

പാലക്കാട് രൂപതയില്‍ 2014 സെപ്തംബര്‍ എട്ടിന് ബിഷപ് മാര്‍ ജേക്കബ് മനത്തോടത്തിന്റെ...

മിഷന്‍ ചൈതന്യത്തിന്റെ ദീപ്തമുഖം

സീറോമലബാര്‍ സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയൊരു ദിശാബോധം നല്കിയ സന്യാസിനീസമൂഹമാണ് മിഷനറി...

ദൈവകാരുണ്യത്തിന്റെ കഥ പറയുന്ന അഗതികളുടെ സഹോദരിമാര്‍

പാവങ്ങളെ ശുശ്രൂഷിക്കുന്ന ഒരു പുതിയ സന്യാസസമൂഹം ആരംഭിക്കാനുള്ള അദമ്യമായ ആഗ്രഹത്തോടെ  നൂറു...

കരുണാപൂര്‍വ്വമായ ശുശ്രൂഷയുടെ പിന്മുറക്കാര്‍

യേശുവിന്റെ കരുണാപൂര്‍വ്വമായ ശുശ്രൂഷയുടെ പിന്മുറക്കാരിലെ ഒരു സമൂഹമാണ് വില്ലൂന്നിയിലെ ജോസഫൈന്‍ സിസ്റ്റേഴ്‌സ്.

മിഷന്‍ ചൈതന്യത്തിന്റെ ദീപ്തമുഖം

* മോണ്‍. പോള്‍ ചിറ്റിലപ്പിള്ളി സ്ഥാപിച്ച, മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ പദവിയിലേക്ക്...

നിര്‍മലസ്‌നേഹത്തിന്റെ നീരുറവകള്‍

55 വര്‍ഷമായി രോഗികള്‍ക്കും അഗതികള്‍ക്കും ഇടയില്‍ പ്രവര്‍ത്തിക്കുന്ന സമര്‍പ്പിതസമൂഹമാണ് നിര്‍മലദാസികള്‍

‘കേരളഡാമിയന്‍’ സ്ഥാപിച്ച സന്യാസിനിസമൂഹം

* കേരളഡാമിയന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദൈവദാസന്‍ മോണ്‍. ജോസഫ് കണ്ടത്തില്‍ സ്ഥാപിച്ചതാണ്...

ദൈവകൃപയുടെ 160 വര്‍ഷങ്ങള്‍ 

 * കേരളസഭയിലെ പ്രഥമ  ഏതദ്ദേശീയ സന്യാസിനീസമൂഹമായ സിഎംസി 160 ാം വര്‍ഷത്തില്‍..  1866...

വിശുദ്ധ ഡൊമിനിക്കിന്റെ കാലടികളെ പിന്തുടര്‍ന്ന്..

*പാലക്കാട് കേന്ദ്രമായി ആരംഭിച്ച  പരിശുദ്ധ ത്രിത്വത്തിന്റെ ഡൊമിനിക്കന്‍  സന്യാസിനീ സമൂഹത്തിന്റെ നാള്‍വഴികളിലൂടെ.. സ്തുതിക്കുക,...

സിസ്റ്റേഴ്‌സ് ഓഫ് സെന്റ് മര്‍ത്താസ്

*സീറോമലബാര്‍സഭയിലെ ഒരു മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സന്യാസിനി സമൂഹമാണ് സിസ്റ്റേഴ്‌സ് ഓഫ്...

ഈശോയുടെ സ്‌നേഹശുശ്രൂഷയുടെ പിന്തുടര്‍ച്ചക്കാര്‍

* ഫാ. ജോണ്‍ കിഴക്കൂടന്‍ സ്ഥാപിച്ച  മര്‍ത്താസന്യാസിനി സമൂഹം (സി.എസ്. എം) 1948...

വിശ്വസ്തരായി ശുശ്രൂഷ ചെയ്യുന്നവര്‍

* 2027 ല്‍ സുവര്‍ണജൂബിലി ആഘോഷിക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് കോണ്‍ഗ്രിഗേഷന്‍ ഓഫ്...