Wednesday, February 4, 2026
spot_imgspot_imgspot_img

കുടുംബങ്ങൾക്ക് വേണ്ടി ഒരു കോൺഗ്രിഗേഷൻ

Published on

*ദൈവകരം പിടിച്ച് 111-ാം വർഷത്തിലും ക്യപാസമൃദ്ധിയിലൂടെ മുന്നേറുകയാണ് ഹോളി ഫാമിലി സന്ന്യാസിനീസമൂഹം.

ത്രിത്വകൂട്ടായ്മയിലും തിരുക്കുടുംബ ചൈതന്യത്തിലും കുടുംബങ്ങളെ വളർത്തുന്നതിന് ദൈവത്താൽ നിയോഗിക്കപ്പെട്ട വി. മറിയം ത്രേസ്യ സ്ഥാപിച്ച സന്ന്യാസിനീസമൂഹമാണ് തിരുക്കുടുംബ സന്ന്യാസിനി സമൂഹം അഥവാ സിഎച്ച്എഫ്. പ്രാർഥനയും കുടുംബകേന്ദ്രീകൃത പ്രവർത്തനങ്ങളുമായി 1913 ഒക്ടോബർ ഏഴിന് മറിയം ത്രേസ്യായും മൂന്നു കൂട്ടുകാരികളും ഏകാന്തഭവനിൽ താമസം തുടങ്ങിയതിൽ നിന്നാണ് തിരുക്കുടുംബസന്ന്യാസിനീ സമൂഹത്തിന്റെ ആരംഭം.1914 മെയ് 14ന് അന്നത്തെ തൃശൂർ രൂപതാമെത്രാൻ അഭിവന്ദ്യ യോഹന്നാൻ മേനാച്ചേരി പിതാവ് ഈ സമൂഹത്തെ ഹോളി ഫാമിലി സന്ന്യാസിനീ സമൂഹമായി ഉയർത്തി. അന്നേദിനം മറിയം ത്രേസ്യ മേനാച്ചേരി പിതാവിൽ നിന്നും സന്യാസ വസ്ത്രം സ്വീകരിക്കുകയും നിത്യവ്രതവാഗ്ദാനം നടത്തുകയും ചെയ്തു. കൂട്ടുകാരികൾ ആഗ്നസ്, ക്ലാര, വെറോനിക്ക എന്നീ പേരുകളിൽ ശിരോവസ്ത്രം സ്വീകരിച്ച് സന്ന്യാസിനീ സമൂഹത്തിലെ പ്രഥമ അർഥിനികളായി.

വി. മറിയം ത്രേസ്യയുടെ ആധ്യാത്മിക നിയന്താവായിരുന്ന ജോസഫ് വിതയത്തിൽ അച്ച(1902 – 1926) നാണ് സിഎച്ച് എഫിന്റെ സഹസ്ഥാപകൻ. എറണാകുളം പുത്തംപള്ളി ഇടവകാംഗമായ വിതയത്തിൽ അച്ചൻ സ്ഥാപകയുടെ മരണശേഷം 1942 ൽ പ്രഥമ ജനറൽ കൗൺസിൽ രൂപംകൊള്ളുന്നത് വരെ സമൂഹത്തെ നയിക്കുകയും ജീവിതാന്ത്യം വരെ സന്ന്യാസിനീ സമൂഹത്തിന്റെ ആത്മീയവും ഭൗതികവുമായ വളർച്ചയിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തു. 99-ാം വയസ്സിൽ 1964 ജൂൺഎട്ടിന് ജോസഫ് വിതയത്തിൽ അച്ചൻ നിര്യാതനായി.
2015 ഡിസംബർ 14 ന് അദ്ദേഹം ധന്യ പദവിയിലേക്ക് ഉയർത്തപ്പെട്ടു.

ക്രിസ്തുവിന്റെ കരുണാർദ്രസ്നേഹത്തിലൂടെ കുടുംബങ്ങളെ വിശുദ്ധീകരിക്കുക എന്ന കാരിസം ലഭിച്ച ത്രേസ്യ തിരുസഭയെ പടുത്തുയർത്താൻ, ആത്മാക്കളുടെ രക്ഷ ലക്ഷ്യംവച്ച് കുടുംബപ്രേഷിതത്വം എന്ന പുതിയ അപ്പസ്തോലശുശ്രൂഷയ്ക്ക് ഭാരതസഭയിൽ ആരംഭം കുറിച്ചു. ക്രിസ്തുവിനോടുള്ള ഗാഢൈക്യവും തിരുക്കുടുംബത്തോടുള്ള ആത്മീയസഹവാസവും കുടുംബ പ്രേക്ഷിതത്വത്തിലൂടെയുള്ള വിമോചന ദൗത്യത്തിന് വി. മറിയം ത്രേസ്യയെ പ്രാപ്തയാക്കി. കുടുംബമാകുന്ന ഗാർഹികസഭയെ പടുത്തുയർത്തുവാൻ കുടുംബപ്രേക്ഷിതത്വം, വിദ്യാഭ്യാസ പ്രേക്ഷിതത്വം, വിശ്വാസപരിശീലനം, ഇടവകസേവനം, സുവിശേഷവൽക്കരണം, ആതുരശുശ്രൂഷ, മിഷൻ പ്രവർത്തനം, സാമൂഹ്യപ്രേക്ഷിതത്വം, ജീവകാരുണ്യ പ്രവർത്തനം, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനം എന്ന് തുടങ്ങി കുടുംബങ്ങളുടെ നാനാവിധ അഭിവൃദ്ധിക്ക് ഉതകുന്ന വിധത്തിൽ ഇന്നത്തെ സമൂഹത്തിന്റെ എല്ലാ ഭാവങ്ങളിലേക്കും സമർപ്പണധീരതയോടെ കടന്നുചെല്ലാനും എല്ലാവരുടെയും ആവശ്യങ്ങൾക്കു ക്രിയാത്മകമായി പ്രത്യുത്തരിക്കാനും അധ്വാനിക്കുന്നു. കുടുംബപ്രേക്ഷിതത്വം കാലോചിതമായും ശാസ്ത്രീയമായും പഠിക്കുവാനും പ്രാവർത്തികമാക്കുവാനും പരിശീലനം നൽകുവാനും വേണ്ടി മാത്രം പ്രവർത്തിക്കുന്ന സ്ഥാപനമായ Family apostolate training and research ഇൻസ്റ്റിറ്റ്യൂട്ട് (FATRI യും കുടുംബനവീകരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ‘ഹോംമിഷനും’ സി എച്ച് എഫ് തിരുസഭയ്ക്കു നൽകിയ നൂതന സംഭാവനകളാണ്.

1964 ൽ ബീഹാറിൽ ഭഗൽപൂർ രൂപതയിൽ ചർക്കാപാത്തർ എന്ന സ്ഥലത്ത് തുടക്കമിട്ട മിഷൻ പ്രവർത്തനം ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിലും ഇറ്റലി, ജർമ്മനി, അമേരിക്ക, കാനഡ, ഇക്കഡോർ, അയർലൻഡ്, സ്ലൊവാക്യ, പെറു, ഘാന, കെനിയ, സൗത്ത് സുഡാൻ എന്നീ വിദേശ രാജ്യങ്ങളിലും വ്യാപിക്കുവാൻ ദൈവം കൃപയേകി.

1978 ൽ സി.എച്.എഫ്. പൊന്തിഫിക്കൽ പദവിയിലേക്ക് ഉയർത്തപ്പെട്ടു. ഹോളി ഫാമിലി സന്ന്യാസിനി സമൂഹത്തിൽ ഇന്ന് ലോകമാസകലം 10 പ്രോവിൻസുകളിലും ഒരു വൈസ് പ്രോവിൻസിലും ഒരു റീജനിലുമായി 3000 ഓളം അംഗങ്ങൾ ഉണ്ട്. കുടുംബങ്ങൾ ഉള്ളിടത്തോളം കാലം പ്രസക്തി നഷ്ടമാകാത്ത ഹോളിഫാമിലി സന്ന്യാസിനീസമൂഹം സമൂഹസ്ഥാപകരുടെ ആത്മീയചൈതന്യത്തിൽ നിന്ന് പ്രചോദനം സ്വീകരിച്ച് സേവനപ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നു.

സി. ഡോ. ആനി കുര്യാക്കോസ് സി. എച്ച്. എഫ്
സുപ്പീരിയർ ജനറൽ

Latest Updates

POPULAR Views

FEATUERD Views

വിശുദ്ധ ഡൊമിനിക്കിന്റെ കാലടികളെ പിന്തുടര്‍ന്ന്..

*പാലക്കാട് കേന്ദ്രമായി ആരംഭിച്ച  പരിശുദ്ധ ത്രിത്വത്തിന്റെ ഡൊമിനിക്കന്‍  സന്യാസിനീ സമൂഹത്തിന്റെ നാള്‍വഴികളിലൂടെ.. സ്തുതിക്കുക,...

സിസ്റ്റേഴ്‌സ് ഓഫ് സെന്റ് മര്‍ത്താസ്

*സീറോമലബാര്‍സഭയിലെ ഒരു മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സന്യാസിനി സമൂഹമാണ് സിസ്റ്റേഴ്‌സ് ഓഫ്...

ഈശോയുടെ സ്‌നേഹശുശ്രൂഷയുടെ പിന്തുടര്‍ച്ചക്കാര്‍

* ഫാ. ജോണ്‍ കിഴക്കൂടന്‍ സ്ഥാപിച്ച  മര്‍ത്താസന്യാസിനി സമൂഹം (സി.എസ്. എം) 1948...

വിശ്വസ്തരായി ശുശ്രൂഷ ചെയ്യുന്നവര്‍

* 2027 ല്‍ സുവര്‍ണജൂബിലി ആഘോഷിക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് കോണ്‍ഗ്രിഗേഷന്‍ ഓഫ്...

മലബാറിന്റെ മണ്ണില്‍ പിറവിയെടുത്ത നസ്രത്ത് സന്യാസിനീസമൂഹം

* മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി സ്ഥാപിച്ച നസ്രത്ത് സന്യാസിനീസമൂഹം (NS)  ഈ...

ഫ്‌ളോറന്‍സില്‍ നിന്ന് താമരശേരിയിലെത്തിയ ഒരു സ്‌നേഹഗാഥ

* 1993 ആഗസ്റ്റ് പത്തിന് താമരശേരിരൂപതയിലെത്തിയ സന്ന്യാസിനീസമൂഹമായ വിശുദ്ധ ഫിലിപ്പ്‌നേരി സിസ്റ്റേഴ്‌സിന്റെ...

പരസ്നേഹപ്രവൃത്തികളുടെ 56 വർഷങ്ങൾ

പാലായുടെ മണ്ണിൽ പിറവിയെടുത്ത് വളർന്നുപന്തലിച്ച സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സിന്റെ നാൾവഴികളിലൂടെ… "എന്റെ...

വെളിച്ചംവിതറുന്ന വിമലമേരി മിഷനറി സഹോദരികൾ

മോൺ. സി. ജെ. വർക്കി അവിഭക്ത തലശേരി രൂപതയിൽ ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ...

ക്രിസ്തുവിനുവേണ്ടി ദാസികൾ

"അതാതു സ്ഥലത്തെ ജീവിതരീതിയും ജനങ്ങളുടെ പാരമ്പര്യങ്ങളുമനുസരിച്ചുള്ള ആചാരങ്ങളും സ്ഥലത്തെ സന്യാസജീവിതം പ്രത്യേകവിധത്തിൽ...

വിശുദ്ധ കൊച്ചുത്രേസ്യയുടെ പിൻഗാമികൾ

രൂപതാ പദവിയിലുള്ള ഒരു സന്ന്യാസിനി സമൂഹമാണ് മിഷനറീസ് ഓഫ് ലിറ്റിൽ ഫ്ളവർ...

രോഗീപരിചരണത്തിലൂടെ ദൈവശുശ്രൂഷയിലേക്ക്

ദൈവദാസൻ ജോസഫ് പഞ്ഞിക്കാരൻ ആരംഭിച്ച സന്യാസസമൂഹമാണ് മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെന്റ്...

ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ എഫ്സിസി

136 വർഷം പിന്നിട്ട ഫ്രാൻസിസ്കൻ ക്ലാരസഭ (FCC) യുടെ കൃപ നിറഞ്ഞ...
error: Content is protected !!