വിശുദ്ധ കൊച്ചുത്രേസ്യയുടെ പിൻഗാമികൾ

Published on

രൂപതാ പദവിയിലുള്ള ഒരു സന്ന്യാസിനി സമൂഹമാണ് മിഷനറീസ് ഓഫ് ലിറ്റിൽ ഫ്ളവർ 1992 ൽ ചങ്ങനാശ്ശേരി അതിരൂപതയിൽ സ്ഥാപിതമായ, അഖിലലോക മിഷൻ മധ്യസ്ഥയും വേദപാരംഗതയുമായ ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യയെ മധ്യസ്ഥയായി സ്വീകരിച്ചുകൊണ്ടുള്ള, രൂപതാ പദവിയിലുള്ള ഒരു സന്ന്യാസിനി സമൂഹമാണ് മിഷനറീസ് ഓഫ് ലിറ്റിൽ ഫ്ളവർ.(എംഎൽഎഫ്). ക്രാന്തദർശിയും സഭാപണ്ഡിതനുമായ അഭിവന്ദ്യ മാർ ജോസഫ് പവ്വത്തിൽ പിതാവാണ് സഭയുടെ സ്ഥാപകൻ. 32 വർഷങ്ങളായി ചങ്ങനാശ്ശേരി അതിരൂപതയിലും കേരളത്തിലെ മറ്റു സീറോമലബാർ രൂപതകളിലും ആഗ്ര മിഷൻ, അദിലാബാദ് രൂപത, ജർമ്മനി, ഇറ്റലി എന്നിവിടങ്ങളിലും ഈ സമൂഹാംഗങ്ങൾ വിവിധ ശുശ്രൂഷകളിലൂടെ ക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്നു.

സ്ഥാപകപിതാവിന്റെ വാക്കുകളിൽ സമർപ്പിതജീവിതം എന്ന് പറയുന്നത് സഭയോടൊത്തുള്ള ജീവിതമാണ്. സന്യാസം സഭയിലാണ്, സഭയ്ക്ക് വേണ്ടിയുള്ളതും സഭയ്ക്ക് ഉള്ളിലും ആണ് എന്ന സ്ഥാപകപിതാവിന്റെ വാക്കുകളാണ് ഈ സന്യാസസമൂഹത്തിന് മാർഗദർശനം നൽകുന്നത്. അതുകൊണ്ടുതന്നെ സഭാത്മക ജീവിതത്തിന് എംഎൽഎഫ് സഭ പ്രാധാന്യം നൽകുന്നു. എല്ലാ പ്രവർത്തനങ്ങളുടെയും അടിസ്ഥാനമായി തിരുസഭയുടെ വളർച്ചയാണ് ലക്ഷ്യം വയ്ക്കുന്നതും.

ആതുരശുശ്രൂഷ പ്രവർത്തനങ്ങൾ, വൃദ്ധമന്ദിരങ്ങൾ, കാൻസർ പാലിയേറ്റീവ് കെയർ യൂണിറ്റ്, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, മതബോധനം, ഇടവക പ്രവർത്തനങ്ങൾ, സമൂഹത്തിന്റെ കാലിക ആവശ്യങ്ങൾ കണക്കിലെടുത്തുകൊണ്ടുള്ള ഇതര സാമൂഹിക പ്രവർത്തനങ്ങൾ എന്നിവയിലാണ് ഈ സഹോദരിമാർ സജീവമായി പ്രവർത്തിക്കുന്നത്. കേരളത്തിൽ കുടുംബങ്ങളുടെ നവീകരണത്തെ ലക്ഷ്യം വെച്ചുകൊണ്ട് ഭവന സന്ദർശനം, ഹോം മിഷൻ, കൗൺസിലിംഗ്, യുവജനങ്ങൾ ബാലികബാലന്മാർക്കായി പ്രത്യേക ധ്യാന പ്രോഗ്രാമുകൾ, ക്രിസ്റ്റീൻ ധ്യാനം, ഇടവകയിലെ വിവിധ സംഘടനകളുടെ നേതൃത്വം എന്നിവയും നിർവഹിക്കുന്നു. ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുവിൻ എന്ന മിശിഹാ ഭരമേൽപ്പിച്ച ദൗത്യത്തിലും ഇവർ പങ്കാളികളാകുന്നു. ഈ സമൂഹത്തിൽ 150 അംഗങ്ങളാണ് ഉള്ളത്. സിസ്റ്റർ മെർലിൻ ജേക്കബ് ആണ് മദർ ജനറൽ.

സി. മെർലിൻ ജേക്കബ് എം എൽ എഫ്

Latest Updates

POPULAR Views

FEATUERD Views

മിഷന്‍ ചൈതന്യത്തിന്റെ ദീപ്തമുഖം

* മോണ്‍. പോള്‍ ചിറ്റിലപ്പിള്ളി സ്ഥാപിച്ച, മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ പദവിയിലേക്ക്...

നിര്‍മലസ്‌നേഹത്തിന്റെ നീരുറവകള്‍

55 വര്‍ഷമായി രോഗികള്‍ക്കും അഗതികള്‍ക്കും ഇടയില്‍ പ്രവര്‍ത്തിക്കുന്ന സമര്‍പ്പിതസമൂഹമാണ് നിര്‍മലദാസികള്‍

‘കേരളഡാമിയന്‍’ സ്ഥാപിച്ച സന്യാസിനിസമൂഹം

* കേരളഡാമിയന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദൈവദാസന്‍ മോണ്‍. ജോസഫ് കണ്ടത്തില്‍ സ്ഥാപിച്ചതാണ്...

ദൈവകൃപയുടെ 160 വര്‍ഷങ്ങള്‍ 

 * കേരളസഭയിലെ പ്രഥമ  ഏതദ്ദേശീയ സന്യാസിനീസമൂഹമായ സിഎംസി 160 ാം വര്‍ഷത്തില്‍..  1866...

വിശുദ്ധ ഡൊമിനിക്കിന്റെ കാലടികളെ പിന്തുടര്‍ന്ന്..

*പാലക്കാട് കേന്ദ്രമായി ആരംഭിച്ച  പരിശുദ്ധ ത്രിത്വത്തിന്റെ ഡൊമിനിക്കന്‍  സന്യാസിനീ സമൂഹത്തിന്റെ നാള്‍വഴികളിലൂടെ.. സ്തുതിക്കുക,...

സിസ്റ്റേഴ്‌സ് ഓഫ് സെന്റ് മര്‍ത്താസ്

*സീറോമലബാര്‍സഭയിലെ ഒരു മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സന്യാസിനി സമൂഹമാണ് സിസ്റ്റേഴ്‌സ് ഓഫ്...

ഈശോയുടെ സ്‌നേഹശുശ്രൂഷയുടെ പിന്തുടര്‍ച്ചക്കാര്‍

* ഫാ. ജോണ്‍ കിഴക്കൂടന്‍ സ്ഥാപിച്ച  മര്‍ത്താസന്യാസിനി സമൂഹം (സി.എസ്. എം) 1948...

വിശ്വസ്തരായി ശുശ്രൂഷ ചെയ്യുന്നവര്‍

* 2027 ല്‍ സുവര്‍ണജൂബിലി ആഘോഷിക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് കോണ്‍ഗ്രിഗേഷന്‍ ഓഫ്...

മലബാറിന്റെ മണ്ണില്‍ പിറവിയെടുത്ത നസ്രത്ത് സന്യാസിനീസമൂഹം

* മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി സ്ഥാപിച്ച നസ്രത്ത് സന്യാസിനീസമൂഹം (NS)  ഈ...

ഫ്‌ളോറന്‍സില്‍ നിന്ന് താമരശേരിയിലെത്തിയ ഒരു സ്‌നേഹഗാഥ

* 1993 ആഗസ്റ്റ് പത്തിന് താമരശേരിരൂപതയിലെത്തിയ സന്ന്യാസിനീസമൂഹമായ വിശുദ്ധ ഫിലിപ്പ്‌നേരി സിസ്റ്റേഴ്‌സിന്റെ...

പരസ്നേഹപ്രവൃത്തികളുടെ 56 വർഷങ്ങൾ

പാലായുടെ മണ്ണിൽ പിറവിയെടുത്ത് വളർന്നുപന്തലിച്ച സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സിന്റെ നാൾവഴികളിലൂടെ… "എന്റെ...

വെളിച്ചംവിതറുന്ന വിമലമേരി മിഷനറി സഹോദരികൾ

മോൺ. സി. ജെ. വർക്കി അവിഭക്ത തലശേരി രൂപതയിൽ ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ...