വത്തിക്കാൻ ഇനിമുതൽ ഒരു സൗരോർജരാഷ്ട്രം

Published on

കത്തോലിക്കാസഭയുടെ ഭരണസിരാകേന്ദ്രമായ വത്തിക്കാൻ ഒരു സമ്പൂർണ്ണ സൗരോർജരാഷ്ട്രമായി മാറുന്നു. വത്തിക്കാൻ രാജ്യവും വത്തിക്കാൻ റേഡിയോ നിലയവും പൂർണ്ണമായി സൗരോർജവൽക്കരിക്കുവാൻ നടപടികൾ സ്വീകരിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് പരി. പിതാവ് ഫ്രാൻസിസ് പാപ്പാ പുറപ്പെടുവിച്ച ശൈ്ലഹികലേഖനമാണ് ”സഹോദരൻ സൂര്യൻ” (Fratello sole). ‘മോത്തു പ്രോപിയോ’ ആയിട്ടാണ് മാർപാപ്പാ ഈ എഴുത്ത് നല്കിയിരിക്കുന്നത്. 2024 ജൂൺ 21നാണ് ഈ രേഖ ഒപ്പുവച്ചിരിക്കുന്നത്.

വത്തിക്കാൻ രാഷ്ട്രത്തിന് അതിന്റെ നിയതമായ അതിർത്തിക്ക് പുറത്ത് റോമിന് വെളിയിൽ വടക്ക് ഏകദേശം 18 കിലോമീറ്റർ അകലെയുള്ള സാന്താ മരിയാ ദി ഗല്ലേറിയ എന്ന സ്ഥലത്ത് വത്തിക്കാന് സ്വന്തമായുള്ള 424 ഹെക്ടർ സ്ഥലത്ത് കൃഷിക്കും സൗരോർജ്ജത്തിനുമായി ഉപകാരപ്പെടുന്ന രീതിയിൽ സൗരോർജ്ജദളങ്ങൾ സ്ഥാപിക്കുവാനാണ് മാർപാപ്പാ നിർദേശം നല്കയിരിക്കുന്നത്. ഈ സൗരോർജ്ജപ്ലാന്റിലൂടെ വത്തിക്കാൻ രാഷ്ട്രവും മേൽപ്പറഞ്ഞ സ്ഥലത്തുതന്നെ സ്ഥിതിചെയ്യുന്ന വത്തിക്കാൻ റേഡിയോ നിലയവും പൂർണ്ണമായും സൗരോർജ്ജവൽക്കരിക്കപ്പെടും. ഇതിനായിട്ടാണ് മുമ്പ് പേരെടുത്തു പറഞ്ഞ രണ്ടുപേരെയും സ്വതന്ത്രചുമതലയുള്ള കമ്മീഷണർമാരായി മാർപാപ്പാ നിയമിച്ചിരിക്കുന്നത്.

ഈ രേഖയുടെ ഏറ്റവും വലിയ പ്രത്യേകത ഇത് ഒരു വിശ്വാസപ്രബോധന രേഖയോ ധാർമ്മികപഠനരേഖയോ ഒന്നുമല്ല എന്നുള്ളതാണ്. പ്രത്യുത വളരെ പ്രായോഗികമായ ഒരു മാർഗ്ഗരേഖയാണ്. ഫ്രാൻസിസ് മാർപാപ്പായുടെ ”ലൗദാത്തേ സി”(2015), ”ലൗദാത്തെ ദേവും” (2023), ”ക്വരീദാ ആമസോണിയ” (2020), ”ഫ്രത്തേലി തൂത്തി” (2021) തുടങ്ങിയ പാരിസ്ഥിതിക പ്രബോധനങ്ങളിൽ പരി. പിതാവ് നല്കിയ സുവ്യക്തമായ പരിസ്ഥിതി പ്രബോധനങ്ങളുടെ ചുവടുപിടിച്ചുകൊണ്ട് പിതാവ് നല്കുന്ന വളരെ പ്രായോഗികമായ ഒരു പ്രവർത്തനപദ്ധതിയാണ് വത്തിക്കാന്റെ ഈ സൗരോർജ്ജപ്ലാന്റ്. ആഗോളതാപനം തടയുവാനായി ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുവാനും അതുവഴി കാർബൺ പുറംതള്ളൽ കുറയ്ക്കുവാനും അങ്ങനെ അന്തരീക്ഷമലിനീകരണം പരമാവധി കുറയ്ക്കുവാനും ആവശ്യമായ പ്രായോഗിക നടപടികളും ജീവിതശൈലി മാറ്റങ്ങളും നടപ്പാക്കാനും ഫ്രാൻസിസ് മാർപാപ്പാ നേരത്തെ സൂചിപ്പിച്ച പ്രബോധനങ്ങളിലൂടെ ആഹ്വാനം ചെയ്തിരുന്നു. ഇന്ന് ലോകമെമ്പാടും വർദ്ധിച്ചുവരുന്ന കലാവസ്ഥാപ്രതിസന്ധിയും കാലാവസ്ഥാവ്യതിയാനങ്ങളും പരിഹരിക്കുവാനുമുള്ള ഒരു പ്രായോഗികനടപടിയുടെ പ്രാരംഭമായിട്ടാണ് വത്തിക്കാന്റെ ഈ സൗരോർജ്ജപദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

2022ൽ വത്തിക്കാൻ മുൻകൈയെടുത്ത് ഐകരാഷ്ട്രസഭയുമായി സഹകരിച്ച് പരിസ്ഥതി സംരക്ഷണം സംബന്ധിച്ച് ഒരു പൊതുധാരണ ഉണ്ടാക്കിയിരുന്നു. അതിൻപ്രകാരം, കാലാവസ്ഥാവ്യതിയാനം മാനവരാശിക്കും ഭൂമിയാകുന്ന പൊതുതറവാടിനുമെതിരെ ഉയർത്തുന്ന പാരിസ്ഥിതികവെല്ലുവിളികളെ ഓരോ രാഷ്ട്രങ്ങളും തങ്ങളാലാകുന്ന രീതിയിൽ പ്രതിരോധിക്കുവാൻ ഐക്യരാഷ്ട്രസംഘടനയും വത്തിക്കാനും സംയുക്തമായി ആഹ്വാനം ചെയ്തിരുന്നു. ഇതിനുള്ള ഒരു പ്രായോഗികനടപടി കൂടിയാണ് വത്തിക്കാന്റെ സൗരോർജ്ജപ്ലാന്റ്. മാനവരാശിയുടെ സുസ്ഥിരവികസനം ലക്ഷ്യംവച്ചുകൊണ്ട് കാർബൺ ഡൈ ഓക്സൈഡ് പോലുള്ള ഹരിതഗൃഹവാതകങ്ങളുടെ വമനം കുറയ്ക്കുന്നതിനുള്ള സാങ്കേതികവിദ്യകൾ ഇന്ന് ലഭ്യമാണ്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് പെട്രോളിയം, കൽക്കരി പോലുള്ള ഫോസിൽ ഇന്ധനങ്ങൾ കുറച്ച് സൂര്യതാപം, കാറ്റ് തുടങ്ങിയ ഫോസിലേതര ഇന്ധനങ്ങൾ ഉപയോഗപ്പെടുത്തുക എന്നത്. ഇതെല്ലാം മുന്നിൽ കണ്ടുകൊണ്ടാണ് വത്തിക്കാൻ സൗരോർജ്ജപദ്ധതിയുമായി മുന്നേറുന്നത്. ഇതിനായി വത്തിക്കാനും ഇറ്റാലിയൻ സർക്കാരും തമ്മിൽ 1951ൽ ഒപ്പുവച്ച ലാറ്ററൻ ഉടമ്പടിയുടെ നിർദ്ദിഷ്ടവകുപ്പുകൾ പാലിച്ചുകൊണ്ട് ഇറ്റാലിയൻ ഗവൺമെന്റുമായി സഹകരിച്ചു നീങ്ങുവാനും വത്തിക്കാന്റെ പൊതുസ്വത്തുക്കൾക്ക് ഒരു നഷ്ടവും ഉണ്ടാകാതിരിക്കുവാൻ ശ്രദ്ധിക്കണമെന്നും ഈ പദ്ധതിക്ക് വേണ്ട എല്ലാ സഹകരണങ്ങളും നല്കുവാൻ വത്തിക്കാൻ ഭരണകൂടം ശ്രദ്ധിക്കണമെന്നും ”ഫ്രത്തേല്ലോ സോളെ”യിൽ ഫ്രാൻസിസ് മാർപാപ്പാ ആവശ്യപ്പെടുന്നു.

തിരുസഭയുടെ പാരിസ്ഥിതിക പ്രബോധനങ്ങൾ പറഞ്ഞുവയ്ക്കുന്ന നിർദ്ദേശങ്ങളുടെ വളരെ പ്രായോഗികമായ ഒരു പദ്ധതിയാണ് വത്തിക്കാന്റെ സൗരോർജ്ജപദ്ധതി. കത്തോലിക്കാസഭ പഠിപ്പിക്കുന്ന സമഗ്ര പരിസ്ഥിതിദർശനവും ഇവിടെ വ്യക്തമാണ്. കാർഷികമേഖലയും സൗരോർജ്ജവും സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പദ്ധതിയാണിത്. ”ലൗദാത്തോ സി”യിൽ ഫ്രാൻസിസ് പാപ്പാ പറഞ്ഞുവയ്ക്കുന്ന പാരിസ്ഥിതിക വിദ്യാഭ്യാസവും പാരിസ്ഥിതിക ആത്മീയതയും പാരിസ്ഥിതിക മാനസാന്തരവും പുതിയ ജീവിതശൈലികളുമെല്ലാം ഈ പദ്ധതിയിൽ സുവ്യക്തമാണ്. മിതത്വവും ലാളിത്യവും ശുചിത്വവും പാലിക്കുവാനും സൗന്ദര്യബോധം നിലനിർത്താനും പ്രകൃതിയോട് താദാത്മ്യം പ്രാപിക്കുന്ന ജീവിതശൈലികൾ വളർത്താനും കാർഷികവൃത്തിയോട് ആഭിമുഖ്യം വളർത്താനും അതുവഴി പ്രപഞ്ചത്തിന്റെ സന്തുലിതാവസ്ഥ പരിരക്ഷിക്കാനും ഭാവിതലമുറകളോട് കരുതലുണ്ടാകുവാനും ഈ സൗരോർജ്ജപദ്ധതി കാരണമാകുന്നുമെന്ന് മാർപാപ്പാ പ്രത്യാശിക്കുന്നു. സമഗ്രമായ പരിസ്ഥിതിദർശനവും ശരിയായ പാരിസ്ഥിതിക വിദ്യാഭ്യാസവും ഹരിതദൈവശാസ്ത്രവും പ്രകൃതിയോട് ചേർന്നുള്ള ആത്മീയജീവിതശൈലികളും വളർത്തുവാനും നമ്മുടെ ഏവരുടെയും പൊതുതറവാടായ ഭൂമിയെക്കുറിച്ച് കരുതലുണ്ടാകുവാനും വി. ഫ്രാൻസിസ് അസ്സീസി പഠിപ്പിക്കുന്നതുപോലെ ഭൂമിയെ അമ്മയും സഹോദരിയുമായും സൂര്യചന്ദ്രതാരങ്ങളെ സഹോദരങ്ങളായും കരുതുവാനും പ്രപഞ്ചത്തോടും പരസ്പരവും ആദരവോടെയും തുറവിയോടെയും പെരുമാറാനും വത്തിക്കാന്റെ ഈ നടപടി ഇടയാക്കുമെന്ന് ഉറപ്പാണ്.

ഫാ. ഡോ. ഡോമിനിക് വെച്ചൂർ

Latest Updates

POPULAR Views

FEATUERD Views

ഇന്‍ ഊണിത്താത്തെ ഫീദേയി (വിശ്വാസത്തിന്റെ ഐക്യത്തില്‍) 

എല്ലാ ക്രൈസ്തവര്‍ക്കിടയിലും ഐക്യവും അനുരഞ്ജനവും കൈവരിക്കുന്നതിനായി നാം ഒരുമിച്ച് നടക്കണം. വൈവിധ്യം ഇല്ലാത്ത ഐക്യം സ്വേച്ഛാധിപത്യവും ഐക്യം ഇല്ലാത്ത വൈവിധ്യം ശിഥിലീകരണവുമാണ് എന്ന് മാര്‍പാപ്പ ഈ പ്രബോധനത്തിലൂടെ അടിവരയിടുന്നു. ക്രൈസ്തവര്‍ക്കിടയിലെ ഐക്യം നമ്മെ ദരിദ്രരാക്കുന്നില്ല, മറിച്ച് സമ്പന്നരാക്കുന്നു.

ഊന കാറോ (ഒരു ശരീരം)

വിശ്വാസസംരക്ഷണത്തിനായുള്ള ഡിക്കാസ്റ്ററി പ്രസിദ്ധീകരിച്ച പ്രബോധനാത്മകമായ ഒരു രേഖയാണ് 'ഒരു ശരീരം' എന്ന...

വിശ്വാസിസമൂഹത്തിന്റെ അമ്മ (Mater Populi Fidelis)

2025 നവംബര്‍ നാലാം തീയതി വിശ്വാസകാര്യങ്ങള്‍ക്കായുള്ള കാര്യാലയം ലെയോ പതിനാലാമന്‍ പാപ്പായുടെ...

ദിലേക്‌സി തേ (ഞാന്‍ നിന്നെ സ്‌നേഹിച്ചു)

ലെയോ പതിനാലാമന്‍ പാപ്പായുടെ ആദ്യത്തെ അപ്പസ്‌തോലിക പ്രബോധനമാണ് ദിലേക്‌സി തേ (ഞാന്‍...

കുർബാനധർമം സ്വീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ

കുർബാനധർമം എന്തിനാണെന്നും അത് സ്വീകരിക്കാനുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമാണെന്നും നമ്മെ ഓർമപ്പെടുത്തുന്ന പുതിയ...

ഫ്രാൻസിസ് പാപ്പായുടെ സഭാപ്രബോധനങ്ങൾ

തന്റെ പ്രബോധനങ്ങളിൽ തികച്ചും അജപാലനശൈലി പുലർത്തിയ വ്യക്തിയായിരുന്നു ഫ്രാൻസിസ് മാർപാപ്പ. നിർവചനങ്ങളും,...

അന്തീക്വാ എത് നോവ: നിർമിത ബുദ്ധിയുടെ ( AI ) ധാർമികതയെക്കുറിച്ചുള്ള വത്തിക്കാൻ രേഖ

അന്തീക്വാ എത് നോവ: 'നിർമ്മിതബുദ്ധിക്കും മനുഷ്യബുദ്ധിക്കും ഇടയിലുള്ള ബന്ധത്തെക്കുറിച്ചുള്ള കുറിപ്പ്' എന്ന...

പ്രവൃത്തികളും വാക്കുകളും

2014 ഫെബ്രുവരി 2ന് കൂദാശകളുടെ സാധുതാപരമായ പരികർമത്തിനു അവശ്യമായ ഘടകങ്ങളെ...

ഇതാണ് ദൈവാശ്രയം

സ്നേഹിക്കാനായി നമ്മെ പ്രേരിപ്പിക്കുന്ന ഏക ഘടകം ദൈവാശ്രയമാണ്' എന്ന വി. കൊച്ചുത്രേസ്യായുടെ...

മനുഷ്യ മഹത്ത്വവും ദുരിതവും (2023)

തത്ത്വശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും വിദഗ്ദനായിരുന്ന ബ്ലെയ്സ് പാസ്കലിന്റെ നാനൂറാം ജന്മദിന വാർഷികത്തിൽ ഫ്രാൻസീസ്...

‘ദിലേക്സിത് നോസ്’ (അവിടുന്ന് നമ്മെ സ്നേഹിച്ചു)

2024 ഒക്ടോബർ 24-ന് പ്രസിദ്ധീകരിച്ച ഫ്രാൻസിസ് പാപ്പായുടെ നാലാമത്തെ ചാക്രികലേഖനമാണ് "ദിലേക്സിത്...

Spes non Confundit (പ്രത്യാശ നിരാശപ്പെടുത്തുന്നില്ല)

ജൂബിലി വർഷം 2025 നോട് അനുബന്ധിച്ച് പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ...