പരിശുദ്ധ കുർബാനയിൽ കൂടുതൽ ആശ്രയിക്കുക: മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ

Published on

കർത്താവ് പത്രോസിനെ മേൽപ്പട്ടശുശ്രൂഷ ഏല്പിച്ചത് പ്രാതൽ കഴിച്ചതിന് ശേഷമാണ്. വളരെ മനോഹരമാണ് പ്രസ്തുത സുവിശേഷഭാഗം. യോഹ 21 :15-18 ഭാഗങ്ങളിലാണ് ഇക്കാര്യം വിവരിച്ചിരിക്കുന്നത്. വ്യക്തിപരമായി ഈ തിരുവചനഭാഗം എന്നെ ആഴത്തിൽ സ്പർശിച്ചിട്ടുണ്ട്.  പ്രാതൽ  ദിവ്യകാരുണ്യമാണ്. പ്രാതലിന് ശേഷം കർത്താവ് പത്രോസിനോട് ഒരു ചോദ്യം ചോദിച്ചു.  ശിമയോനേ നീ ഇവരെക്കാൾ അധികമായി എന്നെ സ്നേഹിക്കുന്നുവോ?  മൂന്നുതവണയാണ് കർത്താവ് ഈ ചോദ്യം ചോദിച്ചത്. നീ ഇവരെക്കാൾ അധികമായി എന്നെ സ്നേഹിക്കുന്നുവോ?

പട്ട ശുശ്രൂഷയും മേൽപ്പട്ട ശുശ്രൂഷയും അധികമായി സ്നേഹിക്കാനുള്ള വിളിയാണ്. സ്നേഹിക്കുക, അധികമായി സ്നേഹിക്കുക.ഞാൻ എപ്പോഴും എന്നോട് തന്നെ ചോദിക്കാൻ ആഗ്രഹിക്കുന്നത് നീ ഇവരെ  സ്നേഹിക്കുന്നുണ്ടോയെന്നാണ്. ഈ ചോദ്യത്തിന് ഉത്തരം പറയാൻ എനിക്ക് കഴിയണമെങ്കിൽ ഞാൻ അധികമായി കർത്താവിനെ സ്നേഹിക്കണം. കർത്താവിനെ മറ്റാരെക്കാളും അധികമായി സ്നേഹിക്കാൻ എനിക്ക് കഴിയുമ്പോൾ മാത്രമേ മറ്റാരെയും എനിക്ക് സനേഹിക്കാൻ കഴിയുകയുള്ളൂ.

ലൂക്കായുടെ സുവിശേഷം പതിനഞ്ചാം അധ്യായത്തിൽ മൂന്നു കഥകൾ കർത്താവ് പറയുന്നുണ്ട്.  കാണാതായ ആടിന്റെ ഉപമ, കാണാതായ നാണയത്തിന്റെ ഉപമ, ധൂർത്തപുത്രന്റെ ഉപമ.

ഞാൻ  തൃശൂർ സെന്റ് തോമസിൽ മാനേജരായിരുന്ന കാലത്ത് അവിടെ ഇക്കണോമിക്സ് പ~ിപ്പിച്ചിരുന്നവരിൽ ഹൈന്ദവനായ ഒരു അധ്യാപകനുണ്ടായിരുന്നു. അദ്ദേഹം എന്നോട് ഒരിക്കൽ പറഞ്ഞത് ഇങ്ങനെയാണ്, യേശുതമ്പുരാൻ പറഞ്ഞ എല്ലാ ഉപമകളും വളരെ നല്ലതാണ്. പക്ഷേ വളരെ അൺ എക്കണോമിക്കലായി ഒരു ഉപമ പറഞ്ഞിട്ടുണ്ട്. ഏതാണ് ആ ഉപമ? നൂറാടുകളിൽ ഒന്നിനെ കാണാതെപോയപ്പോൾ ബാക്കി  99 നെയും വിട്ടിട്ട് കാണാതെ പോയ ഒന്നിനെ അന്വേഷിച്ചുപോയി. ഇത് ഇക്കണോമിക്കലല്ല തിരിച്ചുവരുമ്പോൾ 99 ആടുകൾ കാണുമെന്ന് എന്താണുറപ്പ്? പക്ഷേ എനിക്ക് തോന്നുന്നു തമ്പുരാന്റെ ഏറ്റവും വലിയപ്രത്യേകത നഷ്ടപ്പെട്ടതിനെ വീണ്ടെടുക്കുകയാണെന്ന്.

വീട് വിളക്കുകൊളുത്തി അടിച്ചുവാരി നാണയം അന്വേഷിക്കുന്ന  പാവപ്പെട്ട ഒരു വിധവ. നാണയംകണ്ടുകിട്ടുവോളം അവൾ  വീട് അടിച്ചുവാരി. അതുപോലെ അടിച്ചുവാരൽ ശുശ്രൂഷയും കണ്ടെടുക്കൽ ശുശ്രൂഷയുമാണ് മേൽപ്പട്ട ശുശ്രൂഷ.അതിന് നമുക്ക്  നമ്മളെ തന്നെ ഒരുപാട് വൃത്തിയാക്കേണ്ടതായിട്ടുണ്ട്. എങ്കിൽ മാത്രമേ നമുക്ക് മറ്റുള്ളവരെ വൃത്തിയാക്കാൻ കഴിയൂ. അടിച്ചുവാരുക, കണ്ടെടുക്കുക,നാണയം കണ്ടുകിട്ടി. നഷ്ടപ്പെട്ടുപോയ ആടിനെ കണ്ടുകിട്ടി. ധൂർത്തപുത്രനെ തിരിച്ചുകിട്ടി.ആരും നഷ്ടപ്പെട്ടുപോകരുത്.

 ധൂർത്തപുത്രന്റെ സഹോദരനോട് പിതാവ് പറയുന്നത് ഇതാണ്. ‘നീ എപ്പോഴും എന്റെകൂടെയുണ്ടായിരുന്നുവല്ലോ.’ എന്റെ ശുശ്രൂഷയിൽ ഞാൻ ഈ നിലപാടാണ്  എടുക്കുന്നത്. പത്രോസിനോട് കർത്താവ് പറയുന്ന ഒരു കാര്യമുണ്ട്: ‘നീ സ്വയം അരമുറുക്കുക.ഇനി നിനക്ക് ഇഷ്ടമുള്ളിടത്തേക്ക് പോകാൻ നിനക്ക് കഴിവില്ല. നിന്നെ കൊണ്ടുപോകുന്നിടത്തേക്ക് നീ പോകുക.’ പത്രോസിന്റെ രക്തസാക്ഷിത്വത്തെക്കുറിച്ച് സൂചിപ്പിക്കാനാണ് ഇത് പറയുന്നതെന്നാണ് ബൈബിൾ പണ്ഡിതന്മാരുടെ അഭിപ്രായം. പക്ഷേ അത് എന്നോട് പറയുന്നതായിട്ടാണ് എനിക്ക് തോന്നുന്നത്.

നമ്മുടെ ശക്തി പരിശുദ്ധ കുർബാനയാണ്. പരിശുദ്ധ കുർബാനയിൽ നിന്ന്  ശക്തി നേടാനായി നാം എല്ലാവരും പരിശ്രമിക്കണം. കുർബാനയിൽ കൂടുതലാശ്രയിക്കണം.

Latest Updates

POPULAR Views

FEATUERD Views

സീറോമലബാർസഭയുടെ മുഴുവൻ ആദരവ്: ശർമ്മിള മേരി ജോസഫ് ഐഎഎസ്

അഭിവന്ദ്യ റാഫേൽ തട്ടിൽ പിതാവിന് ലൂർദ്ദ് പള്ളിയിൽ സ്വീകരണം നല്കുമ്പോൾ അത്...

ചരിത്രത്തെയും വർത്തമാനത്തെയും ബന്ധിപ്പിക്കുന്നകണ്ണിയാകാനുള്ള നിയോഗം: മുഖ്യമന്ത്രി

പ്രാചീനകാലം മുതല്ക്കേ ലോകത്തിന്റെ പലഭാഗങ്ങളിലുള്ള ജനവിഭാഗങ്ങളുമായി വാണിജ്യബന്ധത്തിലേർപ്പെട്ട് അതുവഴിയായി വിവിധ ഭാഷകളെയും...

വിട്ടുപിരിയാനാവാത്ത സൗഹൃദം നല്കുന്ന വ്യക്തി:  വി. വാസവൻ

തട്ടിൽ പിതാവിനെ വളരെ നേരത്തെ മുതൽ പരിചയമുണ്ട്. വശ്യമനോഹരമായ  പെരുമാറ്റം, ലാളിത്യമാർന്ന...

ക്രൈസ്തവമിഷനറിമാരുടെ സേവനങ്ങളെ വിസ്മരിക്കാനാവില്ല: ശശി തരൂർ

പിതാക്കന്മാരുടെ ജോലി ജനങ്ങളെ ദൈവത്തിലേക്ക് അടുപ്പിക്കുക, ദൈവസന്ദേശം അവർക്ക് കൊടുക്കുക എന്നെല്ലാമാണ്....

ജോൺ പോൾ ഒന്നാമൻ മാർപാപ്പയുടെ ഓർമ്മഉണർത്തുന്ന തട്ടിൽ പിതാവ്: വി.ഡി സതീശൻ

അഭിവന്ദ്യ തട്ടിൽപിതാവിനെ കാണുമ്പോഴെല്ലാം എനിക്കോർമ്മ വരുന്നത് ജോൺ പോൾ ഒന്നാമൻ മാർപാപ്പയെയാണ്....

ഹൃദയംകൊണ്ട് സംസാരിക്കുന്ന ആൾ: റോഷി അഗസ്റ്റിൻ

സഭയുടെ അംഗമെന്ന നിലയിൽ പുത്രന് യോജിച്ച വികാരവായ്പ്പോടെയാണ് ഞാൻ ഇവിടെ നില്ക്കുന്നത്....

പൗലോസ് ശ്ലീഹായെപോലെ: ബിഷപ് മാർ തോമസ് തറയിൽ

വിശുദ്ധ പത്രോസ് സഭയുടെ അജപാലകനാകുന്നതിന് മുമ്പ് കർത്താവ് വിശുദ്ധ പത്രോസിനോട് ചോദിച്ച...

കത്തോലിക്കാ വിശ്വാസത്തിൽ വെള്ളം ചേർക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല: ആർച്ചുബിഷപ് മാർ ജോസഫ് പെരുന്തോട്ടം

ആഗോളവ്യാപകമായി ചിതറിപ്പാർക്കുന്ന സീറോ മലബാർ വിശ്വാസികളെ ഒരുമിച്ചുചേർത്തു നയിക്കുവാൻ, അവരെ പഠിപ്പിക്കുവാൻ,...

കരിസ്മാറ്റിക് ചൈതന്യം കരുത്തായുള്ള ഇടയൻ: ആർച്ചുബിഷപ് ഡോ. തോമസ് ജെ നെറ്റോ

സഭാസംവിധാനത്തിൽ നേതൃത്വം വഹിക്കുന്നവരെ ഇടയന്മാർ എന്നാണ് വിളിക്കുന്നത്. തിരഞ്ഞെടുപ്പിലൂടെയോ നിയമനത്തിലൂടെയോ ആണ്...

ദൈവകരം പ്രവർത്തിച്ചപ്പോൾ: ഔഗിൻ മാർ കുര്യാക്കോസ്

ദൈവത്തിന്റെ കരം എങ്ങനെ പ്രവർത്തിക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് മേജർ ആർച്ച് ബിഷപ്പായുള്ള മാർ...

ദൈവം നല്കിയ മറുപടി: ബിഷപ് അലക്സ് വടക്കുംതല

ഹൃദയത്തിലെന്നും യുവത്വവും തീക്ഷണതയും കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് മേജർ ആർച്ച് ബിഷപ് മാർ...

നിഷ്‌ക്കപടനായ ഇസ്രായേൽക്കാരൻ: ആർച്ചുബിഷപ് മാർ ആൻഡ്രൂസ് താഴത്ത്

കർത്താവിന്റെ അടുക്കലേക്ക് പീലിപ്പോസ് നഥാനിയേലിനെ കൊണ്ടുവന്നപ്പോൾ കർത്താവ് നഥാനിയേലിനെ നോക്കി പറഞ്ഞു...